Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പും വില്ലും മലപ്പുറം കത്തി.. റിവോൾവർ.. ഒടുവിൽ പവനായി ശവമായി! പൊലീസ് ആസ്ഥാനത്ത് ആളുകളെ സ്വീകരിക്കാൻ പിണറായി സ്ഥാപിച്ച വനിതാ റോബോട്ടിനെ കാണാനില്ല; 1000 ദിവസത്തെ മികച്ച നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു വാർത്ത വന്ന് പോയതോടെ റോബോട്ടിനെ വർക് ഷോപ്പിലേക്ക് മാറ്റി അധികൃതർ; പാടത്ത് കണ്ണുകെട്ടാതെ നിറുത്താനുള്ള നോക്കുകുത്തിക്ക് സമാനമായി എസ്‌ഐ റോബോട്ട്; ലക്ഷങ്ങൾ മുടക്കി വാർത്തയിലൂടെ കൈയടി നേടുന്ന സർക്കാരിന്റെ മറ്റൊരു ഗിമ്മിക്ക് കൂടി പൊളിഞ്ഞടങ്ങുമ്പോൾ

അമ്പും വില്ലും മലപ്പുറം കത്തി.. റിവോൾവർ.. ഒടുവിൽ പവനായി ശവമായി! പൊലീസ് ആസ്ഥാനത്ത് ആളുകളെ സ്വീകരിക്കാൻ പിണറായി സ്ഥാപിച്ച വനിതാ റോബോട്ടിനെ കാണാനില്ല; 1000 ദിവസത്തെ മികച്ച നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു വാർത്ത വന്ന് പോയതോടെ റോബോട്ടിനെ വർക് ഷോപ്പിലേക്ക് മാറ്റി അധികൃതർ; പാടത്ത് കണ്ണുകെട്ടാതെ നിറുത്താനുള്ള നോക്കുകുത്തിക്ക് സമാനമായി എസ്‌ഐ റോബോട്ട്; ലക്ഷങ്ങൾ മുടക്കി വാർത്തയിലൂടെ കൈയടി നേടുന്ന സർക്കാരിന്റെ മറ്റൊരു ഗിമ്മിക്ക് കൂടി പൊളിഞ്ഞടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിൽ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നായിരുന്നു അവകാശ വാദം. കേരളത്തിലൂടെ, റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാമത്തെ രാജ്യമായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആവകാശപ്പെട്ടു. പൊലീസ് നവീകരണത്തിന് ആയിരം ദിനങ്ങൾക്കുള്ളിൽ നടപ്പിലാക്കുന്ന ശ്രദ്ധേയമായ ചുവടുവെപ്പാണ് കെപി -ബോട്ട് റോബോട്ട് എന്നായിരുന്നു പറഞ്ഞത്. എന്നാൽ മാസം നാലു കഴിയുമ്പോൾ റോബോട്ടിനെ കാണാനില്ല. റോബർട്ട് പണിമുടക്കി വർക് ഷോപ്പിലായതാണ് ഇതിന് കാരണം. ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എത്തുന്നവരെ സ്വീകരിക്കാൻ ഈ വനിതാ റോബോട്ടില്ല.

അങ്ങനെ പവനാഴി ശവമായി. എന്തൊക്കയായിരുന്നു അമ്പും വില്ലും മലപ്പുറം കത്തി, റിവോൾവർ ......അയ്യോ ഇത് നമ്മുടെ പൊലീസ് ആസ്ഥാനത്തെ വനിതാ റോബോർട്ട് സബ് ഇൻസ്പെക്ടറെ കുറിച്ച് ഇപ്പോൾ സേനയിൽ പറയുന്നത് ഇങ്ങനെയാണ്. റിസപ്ഷനിലെത്തുന്നവരെ സ്വാഗതം ചെയ്യും. പരാതിക്കാരെ യഥാസ്ഥലത്തേക്ക് വഴികാട്ടും...മേൽ ഉദ്ദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യും. ഇംഗ്ലീഷും മലയാളവും സംസാരിക്കും. എന്തിന് ക്രിമിനലുകൾ എത്തിയാൽ അവരെ തടയുകയും ചെയ്യുമെന്നായിരുന്നു. പക്ഷേ ഇപ്പോൾ കെ.പി ബോൾട്ട് വെറും കളിപ്പാട്ടം റോബർട്ടാണ്. അങ്ങനെ ഖജനാവിലെ ലക്ഷങ്ങൾ വെള്ളത്തിലായി. ഇനി ഇതിനെ പാടത്ത് നോക്കുകുത്തിയാക്കാമെന്നാണ് ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥർ പറയുന്നത്.

സംസ്ഥാന പൊലീസിലെ മോഡണൈസേഷന്റെയും പൊലീസ് സേനയിൽ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്തെ റിസപ്ഷനിൽ ആളുകളെ സ്വീകരിക്കാനും ഒരു റിസപ്ഷനിസ്റ്റിന്റെ പണി നോക്കാനും മനുഷ്യന്മാരായ നാല് റിസപ്ഷനിസ്റ്റുകളെ ഒഴിവാക്കുനുമായി ഒരു റോബോട്ടിനെ നിറുത്തിയത്. വനിതകളോടുള്ള ആഭിമുഖ്യം പ്രകടമാക്കിക്കൊണ്ട് ഒരു വനിതാ സബ് ഇൻസ്പെക്ടർ റോബോട്ടിനെ തന്നെ ആദ്യമായി പൊലീസ് ആസ്ഥാനത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.

കെപി ബി.ഒ.റ്റി എന്ന ഓമപ്പേര് നൽകി സ്ഥാപിച്ച വനിതാ റോബോട്ടിന്റെ പ്രവർത്തനോദ്ഘാടനം 2019 ഫെബ്രുവരി 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നിർവ്വഹിച്ചത്. ഉദ്ഘാടന ദിവസം റോബോർട്ടിനെക്കൊണ്ട് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യിപ്പിക്കാനും ഒന്ന് സംസാരിപ്പിക്കാനും റോബോട്ടിന്റെ അണിയറ ശിൽപ്പികളായ ഡിജിപിയും എഡിജിപിയും ഏറെ പണിപ്പെട്ടിരുന്നു. മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച്, എന്തിന് റോബാട്ട് പ്രവർത്തനം ലൈവായി തന്നെ ജനങ്ങളിലെത്തിക്കാനും മാധ്യമങ്ങൾ സമയം മാറ്റിവച്ചതും കണ്ടതാണ്. എന്നാൽ റോബാട്ട് വാർത്ത ഉദ്ഘാടന ദിവസം തന്നെ പ്രവർത്തനമികവിന്റെ അപാകത കൊണ്ട് ചീറ്റിപ്പോയി.

അന്ന് ചില മുടന്തൻന്യായങ്ങളും ടെക്നോളജി പ്രശ്നമൊക്കെ പറഞ്ഞ് റോബോട്ടിനെ പൊലീസ് ശിൽപ്പികൾ രക്ഷിച്ചെടുത്ത് തലയൂരുകയായിരുന്നു. റിസപ്ഷനിലെത്തുന്നവരെ സ്വാഗതം ചെയ്യും. പരാതിക്കാരെ യഥാസ്ഥലത്തേക്ക് വഴികാട്ടും. മേൽ ഉദ്ദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യും. ഇംഗ്ലീഷും മലയാളവും സംസാരിക്കും. എന്തിന് ക്രിമിനലുകൾ എത്തിയാൽ അവരെ തടയുകയും റോബോർട്ട് ചെയ്യുമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി റോബോർട്ടിനെകുറിച്ച് ഘോരഘോരം, വാതോരാതെ പ്രസംഗിച്ചത്. പക്ഷേ ഇപ്പോൾ പവനാഴി ശവമായെന്നുമാത്രമല്ല എസ്ഐ റോബോട്ട് പാടത്ത് കണ്ണുകെട്ടാതെ നിറുത്താനുള്ള നോക്കുകുത്തിക്ക് സമാനമായിരിക്കുന്നു.

ഒന്നും മിണ്ടാത്ത റോബോർട്ടിനെ നോക്കി പൊലീസ് ഉദ്ദ്യോഗസ്ഥർ പൊലീസ് ആസ്ഥാനത്ത് കയറുമ്പോഴും ഇറങ്ങുമ്പോഴും വാപൊത്തി ചിരിക്കുകയാണ്. ചിലർ റോബോർട്ടിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. മറ്റ് ചിലർ റോബോർട്ടിനെ കൊഞ്ഞനം കുത്തി കളിയാക്കുന്നു. ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയുടെ ദേഷ്യം കാണാതിരിക്കാനും മാധ്യമങ്ങളുടെ കണ്ണിൽ പൊടിയിടാനുമായി റോബോർട്ടിനെ നൂൽകെട്ടി ഇരുവശത്തുനിന്നും ചില ഉദ്ദ്യോഗസ്ഥർ വലിച്ച് നമസ്തേ പറയിപ്പിച്ചതും റോബോർട്ടിന്റെ വായിലൂടെ റിക്കോർഡ് ചെയ്ത ശബ്ദം കേൾപ്പിച്ചതും പുക ഇഫക്ടും സംഗീതവുമൊക്കെ കൊടുത്ത് സംഗതി പുകമയമാക്കിയതുമുൾപ്പെടെയുള്ള സത്യങ്ങളൊക്കെ സഹജീവനക്കാരോട് പറഞ്ഞ് ഊറി ഊറിചിരിക്കുന്ന പൊലീസ് ഉദ്ദ്യോഗസ്ഥരും കുറവല്ല.

റോബോർട്ട് സംഗതി ലക്ഷങ്ങൾ ഒക്കെ ചെലവാക്കിയാണ് പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ചത് എന്നത് സത്യം തന്നെ. പക്ഷേ ഇപ്പോൾ കെപി ബിഒറ്റി വെറും കുട്ടികൾക്ക് കളിക്കാനുള്ള കളി റോബോട്ട് എന്നതാണ് വസ്തുത. എല്ലാം കൊള്ളാം. സാങ്കേതിക വിദ്യയൊക്കെ മികച്ചത് തന്നെ. നമ്മുടെ പൊലീസ് സേനക്ക് ഇതൊക്കെ ആവശ്യവുമാണ്. പക്ഷേ എന്തുകൊണ്ടോ അത്തരത്തിലുള്ളവ മറ്റ് രാജ്യങ്ങളിൽ നിന്ന് നമ്മുടെ സംസ്ഥാനത്തെ പൊലീസിൽ എത്തുമ്പോൾ ഇങ്ങനെയൊക്കെയാകുന്നു.എല്ലാം വിധി. അല്ലാതെ എന്ത്പറയാൻ-എന്നാണ് റോബോട്ടിനെ കുറിച്ച് സേനയിലുള്ളവർ ഇപ്പോൾ പറയുന്നത്.

കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ഈ നൂതനസംരംഭത്തിന് തുടക്കമിട്ടതെന്നായിരുന്നു അവകാശവാദം. കേരള പൊലീസ് സൈബർഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചത്. പക്ഷേ നാല് മാസം കൊണ്ട് ഈ റോബോട്ട് പ്രവർത്തിക്കാതെയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP