Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാറിട സ്പർശന പരാതി വെറുതെയായില്ല! മകൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ഒത്തുതീർപ്പിന് തയ്യാറായി ആൽവിൻ ആന്റണി; നിർമ്മാതാവിനോടും കുടുംബത്തോടും ക്ഷമ ചോദിച്ച് റോഷൻ ആൻഡ്രൂസ്; സംഭവിച്ചതെല്ലാം തെറ്റിദ്ധാരണയുടെ ഫലമെന്ന് സംവിധായകന്റെ വിശദീകരണം; പീഡന പരാതി സഹസംവിധായികയും പിൻവലിച്ചു; സിനിമയിലെ വീട് കയറി ഗുണ്ടാ ആക്രമണ വിവാദത്തിന് ക്ലൈമാക്സിൽ ഒത്തുതീർപ്പ്; റോഷനെതിരായ വിലക്ക് നിർമ്മാതാക്കളുടെ സംഘടന നീക്കും

മാറിട സ്പർശന പരാതി വെറുതെയായില്ല! മകൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ഒത്തുതീർപ്പിന് തയ്യാറായി ആൽവിൻ ആന്റണി; നിർമ്മാതാവിനോടും കുടുംബത്തോടും ക്ഷമ ചോദിച്ച് റോഷൻ ആൻഡ്രൂസ്; സംഭവിച്ചതെല്ലാം തെറ്റിദ്ധാരണയുടെ ഫലമെന്ന് സംവിധായകന്റെ വിശദീകരണം; പീഡന പരാതി സഹസംവിധായികയും പിൻവലിച്ചു; സിനിമയിലെ വീട് കയറി ഗുണ്ടാ ആക്രമണ വിവാദത്തിന് ക്ലൈമാക്സിൽ ഒത്തുതീർപ്പ്; റോഷനെതിരായ വിലക്ക് നിർമ്മാതാക്കളുടെ സംഘടന നീക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമയെ വെട്ടിലാക്കിയ തർക്കം ഒടുവിൽ പരിഹരിച്ചു. നിർമ്മതാവ് ആൽവിൻ ആന്റണിയുടെ വീട്ടിലെത്തി സംവിധായകൻ റോഷൻ ആൻഡ്രൂസ് മാപ്പ് പറഞ്ഞതോടെയാണ് പ്രശ്‌നം തീരുന്നത്. കേസ് നിയമ നടപടികളിലേക്ക് പോയ സാഹചര്യത്തിലാണ് ആൽവിൻ ആന്റണിയുടെ വീട്ടിലെത്തി റോഷൻ പ്രശനങ്ങൾ പറഞ്ഞു തീർത്തത്. ഇതോടെ ആൽവിൻ ആന്റണിയുടെ മകനെതിരെ റോഷന്റെ സുഹൃത്തായ സഹസംവിധായക നൽകിയ പരാതിയും പിൻവലിച്ചു. ഇതോടെ ആൽവിൻ ആന്റണിയുടെ മകൻ പീഡനക്കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി റോഷൻ ആൻഡ്രൂസ് അക്രമം നടത്തിയത് സിനിമാ ലോകത്തെ ചർച്ചാ വിഷയമായിരുന്നു. റോഷനെ നിർമ്മാതാക്കളുടെ സംഘടന വിലക്കുകയും ചെയ്തു. അതിനിടെ പ്രശ്‌നമെല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്ന കത്ത് പ്രൊഡ്യുസേഴസ് അസോസിയേഷന് ലഭിച്ചിട്ടുണ്ട്.

ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ റോഷൻ ആൻഡ്രൂസിനെതിരേ കടുത്ത നിലപാടാണ് സിനിമാ ലോകം എടുത്തത്. നിർമ്മാതാക്കളുടെ സംഘടന നേരിട്ട് ഡിജിപിക്ക് പരാതിയും നൽകി. ഇതിനിടെയാണ് ആൽവിന്റെ മകനെതിരെ പരാതി എത്തിയത്. ഇതോടെ കേസിൽ നിന്ന് പിന്മാറാൻ ആൽവിനിൽ സമ്മർദ്ദം ഏറുകയായിരുന്നു. കൂടുതൽ പ്രതിസന്ധികളിലേക്ക് പോകാതിരിക്കാൻ നടത്തിയ ഒത്തു തീർപ്പ് നീക്കങ്ങൾ ഇതോടെ ഫലം കണ്ടു. കേസിൽ നിന്ന് പിന്മാറാൻ ആൽവിനും തീരുമാനിച്ചു. ഇതോടെയാണ് പ്രശ്‌ന പരിഹാരം സാധ്യമായതെന്നാണ് സൂചന. സിനിമയിലെ പ്രമുഖരും ഒത്തുതീർപ്പിന് വേണ്ടി രംഗത്ത് എത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് റോഷൻ. കായംകുളം കൊച്ചുണ്ണിയെന്ന നൂറു കോടി ക്ലബ്ബിൽ കയറിയ സിനിമയുടെ സംവിധായകൻ. ഇതെല്ലാം പരിഗണിച്ചാണ് ഇടപെടൽ നടന്നത്. ഇതിന്റെ ഭാഗമായാണ് റോഷൻ ആൻ്ഡ്രൂസ് ആൽവിന്റെ വീട്ടിലെത്തി കാര്യങ്ങളെല്ലാം പറഞ്ഞു തീർത്തത്. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിലക്ക് പിൻവലിക്കാൻ സാധ്യത കൂടുകയാണ്.

വീട്ടിൽ കയറി നിർമ്മാതാവിന്റെ ഭാര്യയേയും മകന്റെ കൂട്ടുകാരനേയും അതിക്രൂരമായാണ് സംവിധായകനായ റോഷൻ ആൻഡ്രൂസും കൂട്ടുകാരും തല്ലി ചതച്ച്. പൊലീസിന് കേസ് കൊടുത്തുവെങ്കിലും നടപടിയൊന്നും എടുത്തില്ല. ഇതിനിടെ തന്നെ മർദ്ദിച്ചുവെന്ന് കാട്ടി റോഷൻ കൗണ്ടർ കേസും നൽകി. എന്നാൽ അടിപടി നടന്നത് ആൽവിന്റെ വീട്ടിലായതുകൊണ്ട് മാത്രം കേസ് നിലനിൽക്കാത്ത അവസ്ഥയുണ്ടായി. ഇതിനിടെ സിനിമാ ലോകം ഒന്നടങ്കം ആൽവിന് പിന്തുണയുമായെത്തി. ഇതിനെ മറികടക്കാൻ ആൽവിന്റെ മകനെതിരെ റോഷൻ പീഡനക്കേസ് കൊടുത്തുവെന്നാണ് വിലയിരുത്തൽ. ഇത് ആൽവിൻ ആന്റണിയെ വെട്ടിലാക്കി. ഇതിനിടെയാണ് ഒത്തുതീർപ്പിന് പുതുമാനം നൽകാൻ ആൽവിൻ ആന്റണിയുടെ വീട്ടിലേക്ക് റോഷൻ എത്തിയത്. എല്ലാം തെറ്റിധാരണയുടെ ഫലമെന്ന് റോഷൻ വിശദീകരിച്ചുവെന്നാണ് മറുനാടന് ലഭിച്ച സൂചന.

റോഷൻ ആൻഡ്രൂസിന്റെ ഇവിടെ സ്വർഗ്ഗമാണ് എന്ന ചിത്രത്തിന് സമാനമായ അവസ്ഥകൾ സംവിധായകന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. അച്ഛന്റെ അറസ്റ്റും മറ്റും നടക്കുന്ന സ്ഥിതിയും വന്നു. ഈ സാഹചര്യത്തിൽ രക്ഷിക്കാനെത്തിയ രാഷ്ട്രീയ നേതാവുമായി റോഷൻ അടുപ്പം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും മറ്റും പോയി ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. ഇന്ന് കേരള രാഷ്ട്രീയത്തിലെ നിർണ്ണായക വ്യക്തിത്വമാണ് ഈ നേതാവ്. അതുകൊണ്ട് തന്നെ തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ആൽവിൻ ആന്റണിയുടെ വീട് ആക്രമിച്ച കേസ് വിവാദമായപ്പോൾ റോഷൻ പറഞ്ഞിരുന്നു. ഇതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സാഹചര്യ തെളിവുകളും പൾസർ സുനിയുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പൊലീസ് പ്രതിയാക്കിയത്. എന്നാൽ വിഡിയോ തെളിവു വരെ ഉണ്ടായിട്ടും വീടാക്രമണക്കേസിൽ പൊലീസ് റോഷനെ തൊടുന്നുമില്ല. ഇതിൽ സിനിമയ്ക്കുള്ളിൽ പ്രതിഷേധം വ്യാപകമാണ്. ആൽവിൻ ആന്റണിയുടെ മകനും റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനുമായ ആൽവിൻ ജോൺ ആന്റണിയുമായുള്ള പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്.

ഇന്നലെ നാടകീയ നീക്കങ്ങളാണ് നടന്നത്. സിനിമയിലെ സഹ സംവിധായികയുമായുള്ള പ്രശ്നമാണ് വീടാക്രമണത്തിൽ കലാശിച്ചത്. റോഷന്റെ പെൺ സുഹൃത്തുമായി സംവിധായിക സഹായിയായ ആൽവിൻ ആന്റണിയുടെ മകൻ അടുപ്പം പുലർത്തുന്നവെന്ന സംശയമാണ് റോഷനെ പ്രകോപിപ്പിച്ചത്. നേരത്തെ ഈ പെൺകുട്ടിയുമായി ബന്ധപ്പെട്ട് പല രഹസ്യങ്ങളും റോഷനോട് ആൽവിൻ ആന്റണിയുടെ മകൻ പങ്കുവച്ചിരുന്നു. ഇത് പിന്നീട് കോൾ കോൺഫറൻസിലൂടെ പെൺകുട്ടിയെ റോഷൻ കേൾപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയും ആൽവിൻ ആന്റണിയുടെ മകനും തെറ്റുന്നത്. ഇത് മുതലെടുത്ത് ഈ പെൺകുട്ടിയെ കൊണ്ട് ഡിജിപിക്ക് പീഡന പരാതി കൊടുക്കുകയാണ് റോഷൻ ചെയ്തത്. കുറച്ചു നാൾ മുമ്പ് ആൽവിൻ ആന്റണിയുടെ മകൻ കാറിൽ കയറ്റി കൊണ്ടു പോയി യുവതിയെ വേണ്ടാത്തിടത്ത് പിടിച്ചുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതി. ഇതോടെ ഒത്തുതീർപ്പ് ശ്രമങ്ങൾ തുടങ്ങി.

സഹസംവിധായികയായ പെൺകുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു ആൽവിന്റെ മകനും റോഷനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം. അന്നൊക്കെ അണിയറയിലായിരുന്ന സഹസംവിധായികയായ യുവതി ഇപ്പോൾ എല്ലാം തുറന്നുപറഞ്ഞ് രംഗത്തെത്തിുകയും ചെയ്തു. യുവതി പറയുന്നതിങ്ങനെ- ആൽവിനെ എനിക്ക് കുറച്ചുകാലമായി അറിയാം. ഞങ്ങളുടെ കോമൺ ഫ്രണ്ട് ഉണ്ട്, ജോണി. ജോണിയുടെ മ്യൂസിക് വീഡിയോ ഞങ്ങൾ രണ്ട് പേരും ചേർന്നാണ് ഡയറക്ട് ചെയ്തത്. അങ്ങനെയാണ് പരിചയം തുടങ്ങുന്നത്. അതിനിടക്ക് ഒരു ഫംഗ്ഷന് ഇടയ്ക്ക് വച്ച് എന്നെ പ്രൊപ്പോസ് ചെയ്തു. പക്ഷെ എനിക്ക് മറ്റൊരിഷ്ടമുള്ളത് ഞാൻ ആൽവിനോട് പറഞ്ഞു. അതങ്ങനെ തീർന്നു. ഞങ്ങൾ ഇടക്ക് കൊച്ചിയിൽ വച്ച് ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാറും എന്നെ ആൽവിൻ ഓഫീസിൽ ഡ്രോപ്പ് ചെയ്യാറുമൊക്കെയുണ്ട്. അന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് എന്നെ ഓഫീസിൽ ഡ്രോപ്പ് ചെയ്യുന്നതിനിടെ ആൽവിൻ കുറച്ച് എക്‌സൻട്രിക് ആയി പെരുമാറിയെന്നായിരുന്നു ആരോപണം.

എന്റെ വിവാഹം വേണമോ എന്ന കാര്യം ഒന്നുകൂടി ചിന്തിക്കാനും അയാൾ എനിക്ക് ചേരുന്നയാളല്ലെന്നുമൊക്കെ പറഞ്ഞു. ഞങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ആൽവിന്റെ ഭാഗത്തു നിന്ന് അപ്രതീക്ഷിതമായി എനിക്ക് പോലും തടയാൻ പറ്റാത്ത തരത്തിൽ അപമര്യാദയായ പെരുമാറ്റം ഉണ്ടായി. ഞാൻ വണ്ടിനിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിപ്പോവുകയും ചെയ്തു. അതിന് പിന്നെ പല തവണ സോറി പറഞ്ഞു. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ ചെയ്ത് പോയതാണെന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ സാറിന്റെ ഒരു ഫ്രണ്ട് വിളിച്ച് നീയെന്തിനാ റോഷനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിച്ചു. ഞാനിത് സാറിനോട് പറയും എന്ന് കരുതി അതിന് മുന്നെ തന്നെ ആൽവിൻ റോഷൻ സാറിനെ കണ്ട് ഞങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. അപ്പോഴാണ് എനിക്ക് ഇതിന്റെ യഥാർഥ കളി മനസിലാവുന്നതെന്നും യുവതി ആരോപിച്ചിരിന്നു.

അടുത്തദിവസം ഞാൻ സാറിനെ കണ്ടു. തൽക്കാലം ഒരു ബ്രേക്ക് എടുക്കാനും, ആൽവിൻ കൊച്ചുപയ്യനാണെന്നും, അവനെ താൻ പറഞ്ഞ് ശരിയാക്കാമെന്നും സാറ് എന്നോട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആൽവിന്റെ കോൾ സാറിന് വന്നു. സാറത് ലൗഡ്‌സ്പീക്കറിലിട്ട് എന്നെയും കേൾപ്പിച്ചുവെന്നും യുവതി വിശദീകരിച്ചിരുന്നു. ഇതിനിടെ റോഷൻ ആൻഡ്രൂസും ആൽവിൻ ആന്റണിയും തമ്മിലുള്ള തർക്കത്തിൽ മോഹൻലാലും മമ്മുട്ടിയും ഇടപെടുന്നുവെന്ന സൂചനയും എത്തി. നിർമ്മതാക്കളുടെ സംഘടയുടെ പ്രതിനിധികൾ ഇരുവരുമായി വിശദമായ ചർച്ച നടത്തി. എന്നാൽ തർക്കത്തിൽ ഇടപെട്ടുവെന്ന വാർത്ത ഇരുവരുമായി ബന്ധപ്പെട്ടവർ നിഷേധിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP