1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

ക്രൈസ്തവ കർഷകരെ പാർട്ടിയിൽ അടുപ്പിക്കാൻ റബ്ബർ സംഘം തുടങ്ങിയത് പിണറായി സഹകരണ മന്ത്രി ആയിരുന്നപ്പോൾ; 2009ലെ വായ്പാ കുടിശിക പ്രതിസന്ധിയായപ്പോൾ നിക്ഷേപ സമാഹരണത്തിന് ആഹ്വാനം ചെയ്തതും 2013ൽ പിണറായി എന്ന പാർട്ടി സെക്രട്ടറി; 'പിജെ' പല്ലും നഖവും ഉപയോഗിച്ച് എതിർത്തപ്പോൾ ലക്ഷ്യം കൈവരിക്കാതെ പദ്ധതി പാളി; ഇപിയെ ഇറക്കി പിരിച്ചിട്ടും കടം വീട്ടാനായില്ല; ഒടുവിൽ ഖജനാവിൽ നിന്ന് 238 കോടി നൽകി പരിഹാര ക്രിയ; റബ്കോയുടെ കടം തീർക്കൽ വെട്ടിലാക്കുന്നത് മുഖ്യമന്ത്രിയെ തന്നെ

August 16, 2019 | 02:09 PM IST | Permalinkക്രൈസ്തവ കർഷകരെ പാർട്ടിയിൽ അടുപ്പിക്കാൻ റബ്ബർ സംഘം തുടങ്ങിയത് പിണറായി സഹകരണ മന്ത്രി ആയിരുന്നപ്പോൾ; 2009ലെ വായ്പാ കുടിശിക പ്രതിസന്ധിയായപ്പോൾ നിക്ഷേപ സമാഹരണത്തിന് ആഹ്വാനം ചെയ്തതും 2013ൽ പിണറായി എന്ന പാർട്ടി സെക്രട്ടറി; 'പിജെ' പല്ലും നഖവും ഉപയോഗിച്ച് എതിർത്തപ്പോൾ ലക്ഷ്യം കൈവരിക്കാതെ പദ്ധതി പാളി; ഇപിയെ ഇറക്കി പിരിച്ചിട്ടും കടം വീട്ടാനായില്ല; ഒടുവിൽ ഖജനാവിൽ നിന്ന് 238 കോടി നൽകി പരിഹാര ക്രിയ; റബ്കോയുടെ കടം തീർക്കൽ വെട്ടിലാക്കുന്നത് മുഖ്യമന്ത്രിയെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരിൽ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ തിരുമാനം വൻ വിവാദത്തിലേക്ക്. കേരളാ ബാങ്കിന് അംഗീകാരം നൽകണമെങ്കിൽ സംസ്ഥാന സഹകരണബാങ്കിന്റെ കിട്ടാക്കടങ്ങൾ ഇല്ലാതാക്കണമെന്ന റിസർവ്വ് ബാങ്കിന്റെ നിർദ്ദേശത്തിന്റെ മറപിടിച്ചാണ് സി പി എം നിയന്ത്രണത്തിലുള്ള പ്രൈമറി സഹകരണ സംഘം മാത്രമായ റബ്കോയുടെ 238 കോടി കടം സർക്കാർ ഏറ്റെടുക്കാൻ തിരുമാനിച്ചത്. അതീവ രഹസ്യമായാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. രണ്ട് ദിവസം മുമ്പാണ് ഈ തീരുമാനം മന്ത്രിസഭ എടുത്തത്. അന്ന് പുറത്തു വിട്ട കുറിപ്പിൽ ഇത്തരമൊരു തീരുമാനത്തിന്റെ സൂചനകളുമില്ല. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി എടുത്ത തീരുമാനമാണ് ചോർന്നത്.

മന്ത്രസഭയിൽ വില്ലന്മാരുണ്ടെന്നതിന് തെളിവാണിതെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം വീട്ടുന്നതിനായി വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇത്. ഈ വായ്പ ഇപ്പോൾ എഴുതി തള്ളിയെന്ന സൂചനയാണ് മറുനാടന്് കിട്ടുന്നത്. അഞ്ച് സഹകരണ ബാങ്കുകളുടെ കൺസോർഷ്യവും, സംസ്ഥാന സഹകരണ ബാങ്കും കൂടിയാണ് ഇത്രയും തുക കേവലം പ്രൈമറി ബാങ്കായ റബ്കോയ്ക് നൽകിയത്. ഒരു പൈസ പോലും പലിശയിനത്തിൽ തിരിച്ചടിച്ചില്ല. ഈ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്. അതിനിടെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അതിൽ നിന്ന് ഉടൻ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ വിവാദത്തിന് പുതിയ തലം വരികയാണ്.

സഹകരണ ഓഡിറ്റർ നടത്തിയ പരിശോധനയിലും റബ്കോയിൽ 330 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു സ്ഥാപനത്തിൽ അതിന്റെ തലപ്പത്തിരിക്കുന്ന സി പി എം നേതാക്കളുടെ കെടുകാര്യസ്ഥതയിൽ ഉണ്ടായ വൻ നഷ്ടം സർക്കാർ ഏറ്റെടുക്കുന്ന നടപടി പൊതുഖജനാവിനെ കൊള്ളയടിക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാലും തീരുമാനം പുനപരിശോധിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന വാദം സർക്കാർ തള്ളിക്കളയുന്നുമുണ്ട്. കഴിഞ്ഞ വർഷമാണ് പണം അനുവദിച്ചതെന്നാണ് സർക്കാർ വാദം. എന്നാൽ അത് വായ്പയായിരുന്നുവെന്നും ആ വായ്പ ഇപ്പോൾ സർക്കാർ എഴുതി തള്ളിയെന്നുമാണ് പ്രതിപക്ഷ നിലപാട്. ഇതോടെ എ വേലപ്പൻ നായരെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി ഹൈക്കോടതിയിൽ ഒരു ലക്ഷത്തിന് നിയമിച്ചതിന് പിന്നാലെ പുതിയ ആരോപണവും സർക്കാരിനെ തിരിഞ്ഞു കുത്തുകയാണ്.

രൂപീകരണത്തിന് ശേഷം ഇന്നേവരെ ലാഭമുണ്ടാക്കാത്ത സ്ഥാപനമാണ് റബ്കോ. 1996ലെ നായനാർ സർക്കാരിന്റെ കാലത്ത് റബർ വിലയിടിവ് പ്രധാന പ്രശ്‌നമായപ്പോൾ, സഹകരണമന്ത്രി ഇടപെട്ടത്, റബറിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ യാഥാർഥ്യമാക്കാനും കർഷകരിൽനിന്ന് കൂടുതൽ വില നൽകി റബർ സംഭരിക്കാൻ സഹകരണമേഖലയെ പ്രാപ്തമാക്കാനുമാണ്. റബ്ബർ കർഷകരിൽ ഏറെയും ക്രൈസ്തവരാണ്. ഇവരെ പാർട്ടിയിലേക്ക് അടുപ്പിക്കാനായിരുന്നു ഈ നീക്കം. ആ ഇടപെടലിന്റെ സൃഷ്ടിയാണ് റബ്‌കോ എന്ന ബൃഹദ്സ്ഥാപനം. അന്ന് പിണറായി വിജയൻ എന്ന സഹകരണമന്ത്രിയായിരുന്നു. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ നേട്ടമായി സിപിഎം റബ്‌കോയെ ഉയർത്തിക്കാട്ടി. ഇത്തരത്തിലൊരു സിപിഎം സഹകരണ സംഘത്തിനാണ് സർക്കാർ 238 കോടി അനുവദിച്ചതും. ഇത് പാർട്ടിക്കാരുടെ ധൂർത്തിന് കുടി പിടിക്കലാണെന്നാണ് ഉയരുന്ന ആരോപണം.

റബ്ബർ കർഷകർ ഏറെയുള്ളത് മധ്യ തിരുവിതാംകൂറിലാണ്. ഇവർ ഏറെയും ക്രൈസ്തവരാണ്. ഇതിനൊപ്പം കണ്ണൂരിലും കോഴിക്കോടും മലയോര മേഖലകളിലും റബ്ബർ കർഷകരുണ്ടായിരുന്നു. ഇവർ പരമ്പരാഗതമായി കോൺഗ്രസിനൊപ്പമാണ്. ഈ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിക്കാനുള്ള തന്ത്രമായിരുന്നു റബ്‌കോയിലൂടെ പിണറായി മുമ്പോട്ട് വച്ചത്. എന്നാൽ കെടുകാര്യസ്ഥതയും ധൂർത്തും കാരണം റബ്ബർ കർഷകർക്ക് താങ്ങും തണലുമാകാൻ റബ്‌കോയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് പാർട്ടിക്ക് പ്രതിസന്ധിയായി റബ്‌കോ മാറിയത്. റബ്ബർ കർഷകർക്ക് സിപിഎമ്മിനോട് അടുക്കാൻ മനസ്സ് വരാത്തതും പ്രതിസന്ധി രൂക്ഷമായി. ഇതോടെ റബ്ബറിലെ സിപിഎമ്മിന്റെ സഹകരണ രാഷ്ട്രീയം വിലപോകാതെ പോകുന്നത്. അങ്ങനെ കടക്കെണിയിലേക്ക് ആഴുകയും ചെയ്തു. ഇതിനെയാണ് പിണറായി സർക്കാർ രക്ഷിച്ചെടുക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്. 

പ്രളയത്തിന് നടുവിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ഇത്തരത്തിൽ നിരവധി ധൂർത്തുകളാണ് ആരും ശ്രദ്ധിക്കില്ലന്ന ധൈര്യത്തിൽ സർക്കാർ നടത്തുന്നതെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നു.മാർക്കറ്റ് ഫെഡിനും റബർമാർക്കിനും ഉള്ള 29 കോടി രൂപ കുടിശിക ഏറ്റെടുക്കാനുള്ള തീരുമാനം ഇതുമായി കൂട്ടിക്കുഴക്കുന്നത് ശരിയല്ല. കാരണം ഇവ രണ്ടും സഹകരണ ഫെഡറേഷനും, റബ്കോ ഒരു പ്രൈമറി സഹകരണ ബാങ്കുമാണ്. മാർക്കറ്റ് ഫെഡിനും, റബർമാർക്കിനും വിപണയിൽ ഇടപെടുന്നതിനും, കർഷകരെ സഹായിക്കുന്നതിനും വേണ്ടി സർക്കാർ കൊടുക്കാനുള്ള പണമാണ് അവരുടെ കുടിശിക ഇനത്തിൽ പെടുത്തി സർക്കാർ ഏറ്റെടുത്തത്. ഇതും സി പി എം നിയന്ത്രണത്തിലുള്ള , തുടങ്ങിയത് മൂതൽ നഷ്ടം മാത്രമുള്ള ഉൽപ്പാദക സ്ഥാപനമായ റബ്കോയും തമ്മിൽ ബന്ധപ്പെടുത്തുന്നത് തെറ്റാണെന്ന് രമേശ് ചെന്നിത്തല പറയുന്നു.

സി പി എം ഭരണത്തിൽ സർക്കാർ ഭീഷണിപ്പെടുത്തിയാണ് സഹകരണ ബാങ്കുകളെക്കൊണ്ട് ഇത്രയും തുക വായ്പയായി നൽകിയത്. സി പി എം നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ്. കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയിട്ടും നൽകിയ കടത്തിൽ നിന്നും ഒരു രൂപ പോലും ഈടാക്കാൻ സംസ്ഥാന സഹകരണ ബാങ്കോ സർക്കാരോ ശ്രമിച്ചില്ല. റബ്കോ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനും കഴിഞ്ഞിട്ടില്ല. അത്തരത്തിൽ സി പി എമ്മിന്റെ കെടുകാര്യസ്ഥത മൂലം തകർച്ച നേരിടുന്ന ഒരു സ്ഥാപനത്തിനെ രക്ഷിക്കാൻ പൊതുഖജനാവിലെ പണം പാർട്ടി ഫണ്ടു പോലെ ചിലവഴിക്കുന്ന രീതി അപകടകരമാണെന്ന് ചെന്നിത്തല പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട റബ്കോയെ സഹായിക്കാൻ നിക്ഷേപ സമാഹരണം നടത്താനുള്ള സിപിഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനം ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും തള്ളിക്കളഞ്ഞതാണ്. 2013ലായിരുന്നു ഇത്തരമൊരു നീക്കം നടന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് റബ്കോയ്ക്ക് വായ്പ നൽകി പണം സമാഹരിക്കാനുള്ള തീരുമാനമാണ് ജില്ലാ കമ്മിറ്റികൾ അന്ന് എതിർത്തത്. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും സംസ്ഥാന സമിതിയിൽ നിർദ്ദേശത്തെ എതിർത്തിരുന്നു. മിക്ക കമ്മിറ്റികളുടെയും എതിർപ്പ് അവഗണിച്ചായിരുന്നു സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനമെടുത്തത്. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് റബ്കോയ്ക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ വായ്പ നൽകണമെന്ന നിർദ്ദേശം വെച്ചത്.

അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബുവും ഉൾപ്പെടെയുള്ളവർ തീരുമാനത്തിലെ അപ്രായോഗിത ചോദ്യം ചെയ്ത് രംഗത്തെത്തിയെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. കമ്മിറ്റി കഴിഞ്ഞ് ഒരാഴ്‌ച്ചയ്ക്കകം തന്നെ ഓരോ ജില്ലയിലും പാർട്ടിക്ക് കീഴിലുള്ള സഹകരണസംഘങ്ങളുടെ വിവരവും അവയിൽ നിന്ന് നിക്ഷേപമായി സമാഹരിക്കേണ്ട തുകയുടെ പട്ടികയും റബ്കേയിൽ നിന്ന് ജില്ലാ സെക്രട്ടറിമാർക്ക് എത്തിച്ചുകൊടുത്തു. പണപ്പിരിവിന്റെ കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ ഭൂരിപക്ഷം ജില്ലാകമ്മിറ്റികളിലും എതിർപ്പുയർന്നു. അതുകൊണ്ടുതന്നെ മിക്ക ജില്ലകളിലും പണപ്പിരിവ് നടന്നിട്ടില്ല. പിണറായിയുടെയും ഇ.പി.ജയരാജന്റെയും നേതൃത്വത്തിൽ യോഗം നടന്ന കണ്ണൂരിൽ മാത്രമാണ് പിരിവ് കാര്യമായി നടക്കുന്നത്.

പൂർണമായും സിപിഐ.എം നിയന്ത്രണത്തിലുള്ള റബ്കോ കെട്ടിട നിർമ്മാണത്തിലടക്കം ധൂർത്തും കെടുകാര്യസ്ഥതയും മൂലം സ്ഥാപനം അന്ന് മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 2013ൽ റബ്കോയ്ക്ക് വായ്പ നൽകി കടക്കെണിയിലായ കോട്ടയം,പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളും പ്രതിസന്ധിയിലായതും ഏറെ ചർച്ചയായിരുന്നു. 2009ൽ വായ്പയെടുത്ത 25 കോടി രൂപയാണു കുടിശികയായത്. റബ്കോയുടെ പ്രധാന ഓഫീസ് കെട്ടിടവും 67.5 സെന്റ് സ്ഥലവും കോട്ടയം പാമ്പാടിയിലെ 10.68 ഏക്കർ സ്ഥലവും പണയപ്പെടുത്തിയാണു വായ്പയെടുത്തത്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റബ്കോയുടെ തലശേരി, വലിയവെളിച്ചം, ശ്രീകണ്ഠാപുരം ശാഖകളിലെ 700 തൊഴിലാളികളെ പിരിച്ചുവിടാനായിരുന്നു 2013ൽ മാനേജ്മെന്റ് തീരുമാനം. ഇതും വിവാദത്തിലായിരുന്നു.

കേരളബാങ്ക് രൂപീകരണത്തിന്റെ മറവിലാണ് പിണറായി താൽപ്പര്യമെടുത്ത് രൂപീകരിച്ച സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോ അടക്കമുള്ള സഹകരണ ഫെഡറേഷനുകളുടെ 306.75 കോടിയുടെ കടം സർക്കാർ അടച്ച് തീർത്തത്. സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ള തുകയാണ് സർക്കാർ ഏറ്റെടുത്ത് അടച്ചത്. തിരിച്ചടവിനെക്കുറിച്ച് ധാരണയുണ്ടാക്കാതെയാണ് കയ്യയച്ചുള്ള സഹായം. ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചുള്ള കേരള ബാങ്ക് രൂപീകരണത്തിൽ ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്റെ വൻ കിട്ടാക്കടമായിരുന്നു. ഏറ്റവും വലിയ കടം റബ്‌കോയ്ക്ക്. പിന്നെ മാർക്കറ്റ് ഫെഡിനും റബ്ബർമാർക്കിനും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി റബ്‌കോയുടെ 238 കോടിയും റബ്ബർമാർക്കിന്റെ 41 കോടിയും മാർക്കറ്റ് ഫെഡിന്റെ 27 കോടിയും സർക്കാർ അടക്കാൻ തീരുമാനിച്ചു.

മാർച്ചിൽ പണം നൽകിയ നടപടിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സാധൂകരണം നൽകി. 12 വർഷം കൊണ്ട് തിരിച്ചടയ്ക്കാമെന്ന നിർദ്ദേശം റബ്‌കോ സർക്കാരിന് മുന്നിൽ നേരത്തെ വെച്ചിരുന്നു. പക്ഷെ പ്രതിവർഷ തിരിച്ചടവ് തുകയെകുറിച്ച് ധാരണയിലെത്തിയിട്ടില്ല. പലിശയുണ്ടോയെന്ന് പോലും അറിയില്ല. ധാരണാപത്രം ഒപ്പിടാൻ പോകുന്നതേ ഉള്ളൂവെന്നാണ് റബ്‌കോ ചെയർമാൻ എൻ ചന്ദ്രന്റെ വിശദീകരണം. കർഷകരെ സഹായിക്കാനും വിപണിയിൽ ഇടപെടാനുമുള്ള സ്ഥാപനങ്ങളാണ് മാർക്കറ്റ് ഫെഡും റബ്ബർമാർക്കും. രണ്ടിനും കൂടി 29 കോടി കുടിശ്ശിക സർക്കാർ നൽകാനുമുണ്ട്. വിവിധ സംഘങ്ങൾ ചേർന്നുള്ള ഈ രണ്ട് ഫെഡറേഷനുകൾക്കൊപ്പം പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസംഘമായ റബ്‌കോയെ കൂടി ചേർത്ത് മൊത്തം കടം ഏറ്റെടുത്തതിലാണ് സർക്കാരിന്റെ അതിബുദ്ധി. റബ്‌കോയും റബ്ബർ സംഭരിക്കുന്നുണ്ടെങ്കിലും പ്രധാനമായും അത് അവർക്ക് വേണ്ടിയുള്ള ഉല്പന്നങ്ങൾ നിർമ്മിക്കാൻ മാത്രമാണ്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഭർത്താവിനെ കണ്ടപ്പോൾ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ശരണ്യ; കുടുംബം തകർത്തല്ലോടാ എന്നു പറഞ്ഞ് സ്‌റ്റേഷനിൽ നിധിനുനേരെ ആക്രോശിച്ച് പാഞ്ഞടുത്തത് പ്രണവും; വിയാന്റെ കൊലപാതകത്തിൽ കാമുകന്റെ പങ്ക് വ്യക്തമാകുമെന്ന പ്രതീക്ഷയിൽ ചോദ്യം ചെയ്യൽ തുടരും; കുഞ്ഞിനെ കൊല്ലാൻ കാമുകൻ പ്രേരിപ്പിച്ചെന്ന അമ്മയുടെ മൊഴി നിർണ്ണായകം; തയ്യിലിലെ ക്രൂരതയിൽ കാമുകനും പൊലീസ് കസ്റ്റഡിയിൽ
മരത്തിൽ കൂടുകൂട്ടിയ തത്തമ്മയെ പിടിക്കാനെത്തിയത് രണ്ട് കൂട്ടുകാർക്കൊപ്പം അടിച്ചു ഫിറ്റായി; ഇനിയും ഒരു പക്ഷിയെ കൂടെ തനിക്ക് പിടിക്കാനുണ്ടെന്ന് പറഞ്ഞ് മറ്റുള്ളവരെ പറഞ്ഞു വിട്ടത് ദൂരെയുള്ള ഇരയെ കണ്ടപ്പോൾ; പശുവിന്റെ കൂട്ടാനെത്തിയ അമ്പതു വയസ്സുകാരിയുടെ അടുത്ത് കൂടിയത് 500 രൂപയ്ക്ക് തത്തയെ നൽകാമെന്ന് പറഞ്ഞും; കത്തികൊണ്ട് തലയ്ക്കടിച്ച് കൊന്ന് ബലാത്സംഗം; ഡൈമുക്കിലെ ക്രൂരൻ ലൈംഗിക അതിക്രമങ്ങളുടെ ഉസ്താദ്; വണ്ടിപ്പെരിയാറിനെ നടുക്കിയ രതീഷിനെ പൊക്കിയത് അതിവേഗം
മേയാൻ വിട്ട പശുവിനെ കൊണ്ടുവരാൻ നടന്നുപോയ വീട്ടമ്മയെ ലക്ഷ്യമിട്ടിരുന്നത് മരത്തിൽ കയറിയിരുന്ന്: സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം വീട്ടമ്മയെ ആക്രമിച്ച് യുവാവ്; കത്തിയുടെ പിടി കൊണ്ട് കഴുത്തിൽ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡനം; തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാരുടെ വക പൊതിരെ തല്ല്
ജോലിക്കെത്തിയ യുവതിയെ ഒന്നര വർഷത്തോളം പലയിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പ്രണയം നടിച്ച്; മതംമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ ജോലി ഉപേക്ഷിച്ച യുവതിയെ പിന്തുടർന്നത് ഭീഷണിയുമായി; യുവതി പരാതി നൽകിയതോടെ അലിയാർ കബളിപ്പിച്ച് നടന്നത് അന്വേഷണ സംഘത്തെയും; ബലാത്സംഗ വീരനെ അന്വേഷണ സംഘം കുടുക്കിയത് തന്ത്രപൂർവമുള്ള നീക്കത്തിലൂടെ
തെരുവുകളിൽ ഇരുമ്പുവടികളും ആയുധങ്ങളുമേന്തി അക്രമികൾ; ബജൻപുര, ജാഫറാബാദ്, മൗജ്പുർ, ഗോകുൽപുരി, ഭജൻപുര ചൗക്ക് എന്നിവടങ്ങളിൽ കലാപം അതിരൂക്ഷം; കേരള സന്ദർശനം റദ്ദാക്കി രാജ്യ തലസ്ഥാനത്ത് തുടരാൻ അമിത് ഷായുടെ തീരുമാനം; അക്രമത്തിൽ പരിക്കേറ്റവർക്ക് ചികിൽസ നിഷേധിക്കുന്നുവെന്നും ആരോപണം; മാധ്യമ പ്രവർത്തകർക്ക് നേരേയും അതിക്രൂര ആക്രമണം; പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരം; മരണ സഖ്യ ഉയരുമെന്ന് റിപ്പോർട്ട്; ഡൽഹി കലാപം ജീവനെടുത്തവരുടെ എണ്ണം 15ലേക്ക്
കൊലയാളി വൈറസ് യൂറോപ്പിനെ കാർന്നു തിന്നുന്നു; ഇറ്റലിയിൽ കൊലവിളിയുമായി മുന്നേറുമ്പോൾ ജർമനിയിലും ഫ്രാൻസിലും ഓസ്ട്രിയയിലും സ്വിറ്റ്സർലണ്ടിലും സ്പെയിനിലും ക്രൊയേഷ്യയിലുമെല്ലാം രോഗം പടരുന്നു; അതിർത്തികൾ അടച്ചും രോഗികളെ ഒറ്റപ്പെടുത്തിയും പ്രതിരോധിക്കുമ്പോഴും സകല രാജ്യങ്ങളും വമ്പൻ ഭീഷണിയിൽ; കൊറോണ പേടിയിൽ അനേകം സ്‌കൂളുകൾ അടച്ച് ബ്രിട്ടൻ കരുതൽ തുടരുന്നു
നാളെ മഞ്ജു വാര്യരും സിദ്ദിഖും ബിന്ദു പണിക്കരും; അടുത്ത ദിവസം ഗീതു മോഹൻ ദാസും സംയുക്താ വർമ്മയും കുഞ്ചാക്കോ ബോബനും; പിന്നെ ശ്രീകുമാർ മേനോൻ; മാർച്ച് നാലിന് ബിന്ദു പണിക്കരും; ഇവരുടെ മൊഴി എതിരായാൽ ദിലീപിന് പണി കിട്ടുമെന്ന് ഉറപ്പ്; സിനിമാ താരങ്ങൾ മൊഴി മാറ്റുമെന്ന ആശങ്കയിൽ പ്രോസിക്യൂഷൻ; ഇരയ്‌ക്കൊപ്പം നിന്ന് പൊലീസിന് നൽകിയ പഴയ മൊഴിയെ തള്ളിപ്പറയില്ലെന്ന നിലപാടിലേക്ക് ലേഡി സൂപ്പർ സ്റ്റാർ എത്തിയെന്നും റിപ്പോർട്ട്; മലയാള സിനിമ കണ്ണും കാതും കൂർപ്പിച്ച് കോടതി ഹാളിലേക്ക്
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ