Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വിശ്വാസികളെ ക്രിമിനലുകളെ പോലെ കൈകാര്യം ചെയ്യുന്നതിൽ കടുത്ത അതൃപ്തി; കേരളത്തിലെ പൊലീസ് രാഷ്ട്രീയ വൽക്കരിക്കപ്പെട്ടുവെന്ന സൂചനകളുമായി ഐബി റിപ്പോർട്ട് കേന്ദ്രസർക്കാരിന് മുന്നിൽ; കലാപമുണ്ടായാൽ മുതിർന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം; ഡിജിപിയെ രാജ്നാഥ് സിങ് അതൃപ്തി അറിയിച്ചെന്ന് റിപ്പോർട്ട്; ശബരിമലയിൽ നിലപാട് കടുപ്പിച്ച് മോദി സർക്കാർ

ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വിശ്വാസികളെ ക്രിമിനലുകളെ പോലെ കൈകാര്യം ചെയ്യുന്നതിൽ കടുത്ത അതൃപ്തി; കേരളത്തിലെ പൊലീസ് രാഷ്ട്രീയ വൽക്കരിക്കപ്പെട്ടുവെന്ന സൂചനകളുമായി ഐബി റിപ്പോർട്ട് കേന്ദ്രസർക്കാരിന് മുന്നിൽ; കലാപമുണ്ടായാൽ മുതിർന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം; ഡിജിപിയെ രാജ്നാഥ് സിങ് അതൃപ്തി അറിയിച്ചെന്ന് റിപ്പോർട്ട്; ശബരിമലയിൽ നിലപാട് കടുപ്പിച്ച് മോദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിൽ കേന്ദ്ര സർക്കാരിന്റെ ഇടപടെൽ ഉറപ്പായി. ശബരിമലയെ രക്തചൊരിച്ചിലിന്റെ വേദിയാക്കി മാറ്റരുതെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. കേരളാ പൊലീസിലെ ഉന്നതനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ഇക്കാര്യം അറിയിച്ചതായാണ് സൂചന. കേരളത്തിലെ പൊലീസിനെ രാഷ്ട്രീയ വൽകരിക്കാൻ നീക്കം നടക്കുന്നുവെന്നും ശബരിമലയിൽ അതിന്റെ പ്രതിഫലനങ്ങളുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം കേരളത്തിലെ പൊലീസിനെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു കഴിഞ്ഞു. ശബരിമലയുടെ പേരിൽ കലാപമുണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അതിശക്തമായ നടപടിയെടുക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തിലും എല്ലാ മുതിർന്ന ഉദ്യോഗസ്ഥർക്കും സൂചനകൾ നൽകി കഴിഞ്ഞു.

വിശ്വാസികളെ ക്രിമിനലുകളായി പൊലീസ് ചിത്രീകരിക്കുന്നതിലാണ് കേന്ദ്രത്തിന് എതിർപ്പ്. സുപ്രീംകോടതി വിധിയുടെ പേരിൽ വിശ്വാസ വേട്ടയാണ് നടക്കുന്നത്. ഇതിൽ കേന്ദ്രം കടുത്ത പ്രതിഷേധത്തിലാണ്. ഇന്ന് രാവിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കാര്യങ്ങൾ വിലയിരുത്തി. കേരളാ പൊലീസിന്റെ നടപടികളിൽ കടുത്ത അമർഷമാണ് രാജ്‌നാഥ് സിംഗിനുള്ളത്. കേന്ദ്ര സർക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കാനും ചുമതലപ്പെടുത്തി. ക്രമസമാധാന പാലനമാണ് പൊലീസിന്റെ ജോലി. പ്രശ്‌നമുണ്ടാക്കാൻ കൂട്ടു നിൽക്കരുതെന്നാണ് പൊലീസിനോട് കേന്ദ്രം ആവശ്യപ്പെടുന്നത്. കാര്യങ്ങൾ കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ വിഷയത്തിൽ രാജ്‌നാഥ് സിങ് നേരിട്ട് ഇടപെടും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശബരിമലയിൽ സജീവമാണ്. തീർത്ഥാടകർക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തുന്നുവെന്നാണ് കേന്ദ രഹസ്യന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇത് കൂടി പരിഗണിച്ചാണ് കേന്ദ്രം ഉറച്ച നിലപാട് എടുക്കുന്നത്.

ശബരിമലയിൽ കേന്ദ്ര സംഘവും എത്തിയിട്ടുണ്ട്. തൽസമയ വിവരങ്ങൾ ഈ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. മാധ്യമങ്ങളെ അടക്കം നിയന്ത്രിച്ച് അജണ്ട നടപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നതായാണ് കേന്ദ്ര സംഘം വിലയിരുത്തുന്നത്. ഇത് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അപ്പോഴപ്പോൾ പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു നടപടിയും എടുക്കാൻ കേന്ദ്രത്തിന് കഴിയില്ല. സുരക്ഷയൊരുക്കേണ്ടത് കേരളാ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എങ്കിലും പ്രശ്‌നക്കാരായി മാറുന്ന ഐപിഎസുകാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് കഴിയുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. ഇത് ഉപയോഗിക്കുമെന്ന മുന്നറിയിപ്പാണ് കേരളത്തിലെ നേതാക്കൾക്ക് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. പ്രധാനമന്ത്രി മോദിയും സ്ഥിതി ഗതികൾ തൽസമയം വിലയിരുത്തുന്നുണ്ട്. ഡിജിപി ബെഹ്‌റയെ കേന്ദ്രം അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്.

തുലമാസ പൂജയ്ക്കായി നട തുറന്നപ്പോൾ നാമജപ സമരക്കാരും പൊലീസും തമ്മിൽ ഏറ്റ് മുട്ടിയിരുന്നു. പിന്നീട് നിരോധനാജ്ഞ ഉൾപ്പടെ പ്രഖ്യാപിക്കേണ്ട അവസ്ഥയുമുണ്ടായി. സമരം ശക്തമാകാനുള്ള സാധ്യത മുന്നിൽകണ്ട് കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളാണ് പൊലീസ് എത്തിക്കുന്നത്. സമരത്തെ വിരട്ടിയോടിക്കുക എന്ന തന്ത്രം തന്നെയാണ് പൊലീസ് പ്രയോഗിക്കുക എന്ന് തന്നെയാണ് സജ്ജീകരണങ്ങളിൽ മനസ്സിലാകുന്നത്. കർശന പരിശോധനകൾ നടത്തിയാണ് പൊലീസ് ഭക്തർക്ക് പവേശനം അനുവദിച്ചത്. ഇരുമുടി കെട്ട് പോലും പരിശോധിക്കുന്ന സാഹചര്യമുണ്ടായി. മരത്തിനായി എത്തുന്നവരെ വിരട്ടിയോടിക്കാൻ ടിയർ ഗ്യാസ് ആണ് പൊലീസ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ എത്തിക്കു വീര്യം കൂടിയ ടിയർ ഗ്യാസുകളാണ്. സാധാരണടിയർ ഗ്യാസുകൾ കണ്ണിന് അൽപ്പനേരത്തെ എരിച്ചിലാണ് ഉണ്ടാക്കുക. എന്നാൽ സമരക്കാരെ വിരട്ടിയോടിക്കാനായി എത്തിക്കുന്ന ടിയർ ഗ്യാസുകൾ രണ്ട് കിലോമീറ്ററോളം സൂം ചെയ്ത് ഉപയോഗിക്കാൻ പറ്റുന്നവയാണ്. ഇതിന്റെ പ്രഹരശേഷി മറ്റ് ടിയർ ഗ്യാസുകളെ അപേക്ഷിച്ച് പതിന്മടങ്ങാണ്.

ഇതിന്റെ പ്രഹരം ഏറ്റാൽ മണിക്കൂറുകളോളം കണ്ണ് തുറക്കാൻ പോലും കഴിയുകയില്ലെന്നാണ് വിവരം.ടിയർ ഗ്യാസ് വർഷിക്കുന്ന വജ്ര, ജലപീരങ്കിയായ വരുൺ എന്നിവയും പൊലീസിന്റെ ആയുധശേഖരത്തിലുണ്ടാകും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൂടാതെയാണ് ഈ മുൻകരുതലുകൾ. ിലയ്ക്കലിൽ കഴിഞ്ഞ മാസം പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭക്കാരെ ലാത്തിയുപയോഗിച്ചാണ് വിരട്ടിയോടിച്ചത്. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സ്ഥിതിയിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സുരക്ഷ ശക്തമാക്കുന്നത്.മണ്ഡലകാലത്തിന് മുൻപ് നട തുറക്കുന്ന സമയമായിതിനാൽ തന്നെ അധികം ഭക്തന്മാർ എത്തില്ലെന്ന കണക്ക്കൂട്ടലിൽ യുവതികൾ എത്താനുള്ള സാധ്യത അയ്യപ്പഭക്തർ തള്ളിക്കളയുന്നില്ല. സാങ്കേതിക സംവിധാനങ്ങളുൾപ്പെടെയുള്ള സന്നാഹങ്ങളുമായി പൊലീസ് ശക്തമായ മുൻകരുതലാണൊരുക്കുന്നത്. കനത്ത പൊലീസ് വലയത്തിലാണ് ശബരിമല. കമാൻഡോകളടക്കം 1850 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇതെല്ലാം ഭക്തരോടുള്ള അതിരുവിട്ട സമീപനമാണെന്ന് കേന്ദ്രം ആരോപിക്കുന്നു. വണ്ടി വന്നാൽ കേരള സർക്കാരുമായി നേരിട്ട് ഈ വിഷയം കേന്ദ്രം ചർച്ച ചെയ്യും.

ശബരിമലയിൽ തന്ത്രിയുടെ മുറിക്ക് സമീപം മൊബൈൽ ജാമർ വച്ചതും കേന്ദ്രത്തിനെ ചൊടിപ്പിച്ചിട്ടുണ്ട്, സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമെന്നാണ് ഇക്കാര്യത്തിൽ വിശദീകരണം. കൂടാതെ, തന്ത്രിയേയും മേൽശാന്തിമാരെയും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് പൊലീസ് വിലക്കിയിരിക്കുകയാണ്. നിരോധനാജ്ഞയുടെ വ്യവസ്ഥകൾ പാലിക്കണമെന്നാണ് ഇക്കാര്യത്തിൽ പൊലീസിന്റെ വിശദീകരണം. ഇതോടെ പ്രതികരിക്കാനില്ലെന്ന് കണ്ഠര രാജീവര് വ്യക്തമാക്കി. രാവിലെ തന്നെ കണ്ഠര് രാജീവര് പമ്പയിലെത്തിയിരുന്നു. അതിന് ശേഷം സന്നിധാനത്തേക്ക് പോയി. ഇത്തരം നിയന്ത്രണങ്ങൾ തീർത്ഥാടന സ്ഥലത്ത് ഏർപ്പെടുത്തുന്നത് ദുരൂഹമാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ പുണ്യ പൂങ്കാവനം കാക്കിപ്പട കയ്യടടക്കിയെന്നാണ് ബിജെപി നിലപാട്.

ഇതോടെ നിത്യപൂജയുള്ള നിലയ്ക്കൽ, പമ്പ ക്ഷേത്രങ്ങളിലും ഭക്തർക്ക് ആരാധനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ച മുതൽ വൻ തോതിൽ പൊലീസെത്തി പമ്പ പാതയിൽ ഇലവുങ്കലിന് സമീപം ബാരിക്കേട് തീർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതോടെ അട്ടത്തോട്, നിലയ്ക്കൽ പ്രദേശങ്ങളിലെ വനവാസികൾ അടക്കമുള്ള ജനങ്ങളും ദുരിതത്തിലായിയെന്ന് ബിജെപി പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വവും ഇക്കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. . നിത്യപൂജയുള്ള പമ്പ ഗണപതി ക്ഷേത്രത്തിലും നിലയ്ക്കൽ മഹാദേവർ ക്ഷേത്രത്തിലും ഭക്തർക്ക് ആരാധന നടത്തണമെങ്കിൽ പൊലീസ് സംവിധാനങ്ങൾ പിന്മാറുന്നതു വരെ കാത്തിരിക്കണമെന്നതാണ് സ്ഥിതി.

പമ്പ ക്ഷേത്രത്തിൽ ദിവസവും നിരവധി ഭക്തരാണ് ദർശനത്തിന് എത്താറ്. വനവാസികളടക്കമുള്ള ഭക്തർ നിത്യവും ദർശനം നടത്തുന്ന ക്ഷേത്രമാണ് നിലയ്ക്കലിലേത്. ഇവിടെയും ആരാധന നടത്താൻ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് പുറമെ പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യവും പൊലീസ് നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. അട്ടത്തോട് മേഖലയിൽ അധിവസിക്കുന്നവരെയടക്കം പൊലീസ് ചോദ്യം ചെയ്യുന്നുമുണ്ട്. ഇതെല്ലാം കേന്ദ്രത്തെ ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP