Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയും രണ്ട് മക്കളും പിന്നെ കുണ്ഠലീനി ശക്തിയും! പ്രവചന ശക്തി നേടിയെടുത്തത് ഉഗ്ര തപസ്സിലൂടെ; പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വിജയത്തിനായി മൂകാംബികയിൽ ഈയിടെ നടത്തിയത് ഒരു മാസത്തെ അതിഘോര പൂജ; 2016ൽ സിപിഎമ്മിന് വോട്ടി തേടി വാഹന പ്രചരണ യാത്രയും നടത്തിയ കമ്യൂണിസ്റ്റും; ഹിന്ദു പാർലമെന്റ് ബന്ധം ഉപേക്ഷിച്ചത് പിണറായിയെ വിജയിപ്പിക്കാൻ; നിലവിൽ ഹൗസിങ് ബോർഡ് മെമ്പറും; പത്രക്കാർക്ക് 'ജോണിവാക്കർ' വിളമ്പാനൊരുങ്ങിയത് ഇരിങ്ങാലക്കുടയിലെ 'സഖാവ് സജീവൻ സ്വാമി'

ഭാര്യയും രണ്ട് മക്കളും പിന്നെ കുണ്ഠലീനി ശക്തിയും! പ്രവചന ശക്തി നേടിയെടുത്തത് ഉഗ്ര തപസ്സിലൂടെ; പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വിജയത്തിനായി മൂകാംബികയിൽ ഈയിടെ നടത്തിയത് ഒരു മാസത്തെ അതിഘോര പൂജ; 2016ൽ സിപിഎമ്മിന് വോട്ടി തേടി വാഹന പ്രചരണ യാത്രയും നടത്തിയ കമ്യൂണിസ്റ്റും; ഹിന്ദു പാർലമെന്റ് ബന്ധം ഉപേക്ഷിച്ചത് പിണറായിയെ വിജയിപ്പിക്കാൻ; നിലവിൽ ഹൗസിങ് ബോർഡ് മെമ്പറും; പത്രക്കാർക്ക് 'ജോണിവാക്കർ' വിളമ്പാനൊരുങ്ങിയത് ഇരിങ്ങാലക്കുടയിലെ 'സഖാവ് സജീവൻ സ്വാമി'

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനം നടത്തി വാർത്താതാരമാകാൻ മാധ്യമപ്രവർത്തകർക്ക് മദ്യം ഉൾപ്പെടുത്തി പാർട്ടി നടത്താനുള്ള ജ്യോതിഷി എന്ന് അവകാശപ്പെടുന്ന സജീവൻ സ്വാമിയുടെ ശ്രമം തടഞ്ഞ് എക്സൈസും പൊലീസും തടയുന്നത് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ഇരിഞ്ഞാലക്കുട സ്വദേശിയായ സജീവൻ എന്ന ജ്യോതിഷി ചർച്ചകളിലെ താരവുമാകുന്നു. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് മദ്യപാർട്ടി ഒരുക്കി വിവാദ നായകനായ സജീവൻ സ്വാമി സിപിഎം സഹയാത്രികനും സ്റ്റേറ്റ് ഹൗസിങ് ബോർഡ് അംഗവുമാണ് താനെന്നാണ് അവകാശപ്പെടുന്നത്.

സീതാറാം യെച്ചൂരിയും പകാശ് കാരാട്ടും എസ് രാമചന്ദ്രൻ പിള്ളയും വൃന്ദാകരാട്ടുമെല്ലാം സ്വാമിയുടെ എഫ് ബിയിൽ ചിത്രങ്ങളായുണ്ട്. സിപിഎമ്മിലെ ദേശീയ നേതാക്കളുമൊത്തുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്ന സ്വാമി ബിജെപി നേതാവ് സികെ പത്മനാഭനൊപ്പവും ചിത്രമെടുത്തിട്ടുണ്ട്. ഇതിനെല്ലാം ഉപരി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സ്വന്തം നിലയിൽ വാഹന പ്രചരണ ജാഥയും നടത്തി. സർവ്വ മത സംഘടനാ ചെയർമാൻ എന്ന നിലയിലാണ് സിപിഎം സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യാർത്ഥിച്ചത്. അങ്ങനെ എല്ലാ ്അർത്ഥിലും സഖാവാണ് സ്വാമി.

പ്രത്യേകം അനുമതിയില്ലാതെ പാർട്ടി നടത്താനുള്ള ജ്യോതിഷിയുടെ നടപടി ശ്രദ്ധയിൽപ്പെട്ട എക്സൈസ് അത് വിലക്കുകയായിരുന്നു. ഇതോടെയാണ് സജീവൻ സ്വാമിയുടെ രാഷ്ട്രീയവും സാമൂഹിക ഇടപെടലുകളും വീണ്ടും ചർച്ചയാകുന്നത്. മാധ്യമപ്രവർത്തകർക്ക് വേണ്ടി വമ്പൻ സൽക്കാരമായിരുന്നു ജ്യോതിഷി തീരുമാനിച്ചിരുന്നത്. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കൻ, മട്ടൺ, ബീഫ് ബിരിയാണി, ചിക്കൻ കുഴിമന്തി ഉൾപ്പെടെ ഫുഡ് മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ കൂടെ ജോണിവാക്കറും ബിയറും ഉൾപ്പെടുത്തി. സ്വാമിയുടെ പ്രവചനത്തിന് നോൺ വെജ് ഐറ്റമെത്തിയത് അത്ഭൂതത്തോടെയാണ് മാധ്യമ പ്രവർത്തകരും ഉൾക്കൊണ്ടത്.

മാധ്യമപ്രവർത്തകർക്ക് വേണ്ടി വമ്പൻ സൽക്കാരമായിരുന്നു ജ്യോതിഷി തീരുമാനിച്ചിരുന്നത്. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കൻ, മട്ടൺ, ബീഫ് ബിരിയാണി, ചിക്കൻ കുഴിമന്തി ഉൾപ്പെടെ ഫുഡ് മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ കൂടെ ജോണിവാക്കറും ബിയറും ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ എക്സൈസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിവരം ആരാഞ്ഞ് എക്സൈസ് സജീവനെ വിളിക്കുകയും പുറത്തു നിന്നുള്ള മദ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തൊട്ടുപിന്നാലെ സൽക്കാരം നടത്താൻ ഉദ്ദേശിച്ചിരുന്ന പങ്കജ് ഹോട്ടലിലേക്ക് വിളിച്ച് മദ്യം ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി സജീവൻ പറഞ്ഞു. ഇതിന് പിന്നാലെ ഈ വിവാദം സോഷ്യൽ മീഡിയയിൽ എത്തി. ഇതോടെയാണ് സ്വാമി ചർച്ചാ വിഷയം ആകുന്നത്. മുമ്പും ഇത്തരം പ്രവചനങ്ങൾ സ്വാമി നടത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും മാധ്യമ ശ്രദ്ധയിലെത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണ പത്ര സമ്മേളനം ആഘോഷമാക്കാൻ സ്വാമി തീരുമാനിച്ചത്.

തന്റെ അറിവോടെയായിരുന്നില്ല നോട്ടീസിൽ മദ്യം ഉൾപ്പെടുത്തിയതെന്നാണ് സജീവൻ പറഞ്ഞത്. എന്തൊക്കെ സാധനങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ചോദിച്ച് നോട്ടീസ് അച്ചടിക്കാൻ ഏൽപ്പിച്ചവർ വിളിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഉൾപ്പെടുത്താനാണ് അവരോട് പറഞ്ഞത്. താൻ മൂകാംബികയിൽ പോയ ഘട്ടത്തിലാണ് നോട്ടീസ് അടിച്ചതും വിതരണം ചെയ്തതും. മദ്യം ഒഴിവാക്കി, ഭക്ഷണം നൽകുന്ന രീതിയിൽ പാർട്ടി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സജീവൻ കൂട്ടിച്ചേർത്തു. 016ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഹിന്ദു ആഭിമുഖ്യം പുലർത്തുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഹിന്ദു പാർലമെന്റിന്റെ ജനസഭ തീരുമാനിക്കുമ്പോൾ അതിന്റെ ചെയർമാനായിരുന്നു സജീവൻ സ്വാമി. പിന്നീട് ഹിന്ദു പാർലമെന്റും സജീവൻ സ്വാമിയെ തള്ളിപ്പറഞ്ഞു. ഇതോടെയാണ് സിപിഎം പക്ഷത്ത് എത്തിയത്.

സിപിഎമ്മിന്റെ നവോത്ഥാന ആശയങ്ങൾക്കും പിന്തുണ നൽകി. ഏപ്രിൽ 25 ന് തന്നെ ലോക്‌സഭയിലെ പ്രവചനം നടത്തിയിരുന്നു. ഇത് വേണ്ടത്ര ശ്രദ്ധ നേടിയില്ല. ഇതോടെയാണ് പ്രവചനത്തിന് തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്താൻ സ്വാമി തീരുമാനിച്ചിത്. സജീവൻ സ്വാമി എന്നറിയപ്പെടുമെങ്കിലും ഗൃഹസ്ഥാശ്രമിയും റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നയാളുമാണ്. ശ്രീ ചക്ര പൂജയാണ് തന്റെ സ്‌പെഷ്യാലിറ്റിയെന്നാണ് സജീവൻ സ്വാമി പറയുന്നത്. ഒന്നും രണ്ടും ലക്ഷം രൂപ ചെലവ് വരുന്ന പൂജയാണ് ശ്രീചക്ര പൂജ. തപസ് ചെയ്ത് കുണ്ഡലിനി ഉണർത്തിയ സ്വാമിയാണ് താൻ. എന്നാൽ പൂർണമായി സ്വാമിയായി മുന്നോട്ടു പോകുന്ന ആളുമല്ല-തന്നെക്കുറിച്ച് മറുനാടനോട് സജീവൻ സ്വാമി സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങിനെ.

സ്വാമിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. കുണ്ഡലിനി ഉണർന്നതോടെയാണ് താൻ പ്രവചനങ്ങൾക്കും പൂജകൾക്കും കഴിവുള്ളയാളായി മാറിയത്. എല്ലാ കാര്യങ്ങളും പ്രവചിക്കും. എല്ലാ പ്രവചനങ്ങളും സത്യവുമാകും. തന്റെ പ്രവചനങ്ങളെക്കുറിച്ച് അതിരു കടന്ന ആത്മവിശ്വാസവും സ്വാമി വെച്ച് പുലർത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 85 സീറ്റിലേറെ ഇടതുമുന്നണി നേടും എന്നാണ് പ്രവചനം നടത്തിയത്. അത് സത്യമായില്ലേ എന്നാണ് സജീവൻ സ്വാമി ചോദിക്കുന്നത്. അതിനാലാണ് പ്രവചനങ്ങളുടെ വഴിയേ സഞ്ചരിക്കുന്നത്. ഇതാണ് സ്വാമി തന്നെക്കുറിച്ച് പറയുന്നത്. ഒരു കാലത്ത് ഹിന്ദു പാർലമെന്റുമായി യോജിച്ച് നീങ്ങിയിരുന്നു. ഹിന്ദു പാർലമെന്റിന്റെ ആത്മീയ സഭയുടെ തലപ്പത്ത് ഒരു കാലത്ത് സജീവമായി നിലയുറപ്പിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഹിന്ദു പാർലമെന്റിന്റെ എല്ലാമെല്ലാമായ സി.പി.സുഗതനുമായി ഉടക്കിയതോടെ ഹിന്ദു പാർലമെന്റിൽ നിന്നും പുറത്താവുകയായിരുന്നു. വീട്ടിൽ പൂജ ചെയ്യുന്ന പരിപാടിയില്ല. പക്ഷെ ശ്രീചക്ര പൂജ ചെയ്യും. ശ്രീചക്ര പൂജയും ഇപ്പോൾ ആവശ്യക്കാർക്ക് വേണ്ടി മാത്രമേ ചെയ്യാറുള്ളൂവെന്നും സജീവൻ സ്വാമി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP