Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം

ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്നെ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചത് കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാനാണെന്ന് സരിതാ എസ് നായർ. ഇക്കാര്യം തമ്പാനൂർ രവി സമ്മതിച്ചതായാണ് സരിതയുടെ വെളിപ്പെടുത്തൽ. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും സരിതാ എസ് നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ തെളിവെല്ലാം പുറത്തുവരുമെന്നും സരിത പറയുന്നു.

ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് പറഞ്ഞത് അവശ്വസനീയതയില്ല. തൊട്ടടുത്ത റിലേറ്റീവ്‌സിനോടും അയൽവാസികളോടും ചോദിച്ചാൽ എല്ലാം മനസ്സിലാകും. പഴയ .....................(കോൺഗ്രസ് നേതാവ്) കാര്യം നിങ്ങൾക്ക് തന്നെ അറിയില്ലേ. ഞാൻ പറയേണ്ടതില്ലല്ലോ. എല്ലാം നിയമനത്തിന് മുമ്പിൽ വരട്ടേ. അപ്പോൾ തെളിവുകൾ എല്ലാം വരും. മുകളിൽ ഇരിക്കുന്നവർ തന്നെ ഒരോന്ന് പറയുമ്പോൾ ഒന്നും തെളിയില്ല. ആദ്യം ഉമ്മൻ ചാണ്ടിയെ പറ്റി പറഞ്ഞതിന് കാരണം ഞാൻ പറഞ്ഞല്ലോ. അന്ന് ഞാൻ യുഡിഎഫിന്റെ ഭാഗത്തായിരുന്നു. അവിടെ നിന്ന് മാറാനുള്ള കാരണം അവർക്ക് നന്നായി അറിയാം.

നമ്മൾ ഒരു പാർട്ടിയിൽ വിശ്വാസമുണ്ട്. അവർ നമ്മളെ ഉപയോഗിക്കുന്നു. അതിന് ശേഷവും അവരെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു. പക്ഷേ അവർ അണ്ടർ ഗ്രൗണ്ടിലൂടെ നമുക്ക് പണി വച്ച് ചതിച്ചാൽ അത് മനസ്സിലാകുമ്പോൾ എന്തു തോന്നും. പ്രതികാരമല്ലേ? ഞാൻ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു. നാണം കെടാനുള്ളതെല്ലാം നാണംകെട്ടു. അതുകൊണ്ട് ഞാൻ അവരെ സേഫ് ഗാർഡ് ചെയ്യണമെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?-സരിത ചോദിക്കുന്നു.

എന്നെ കൊല്ലാൻ വരെ ശ്രമിച്ചു. അവസാന കണ്ടു പിടിച്ചപ്പോൾ ഫോൺ ചെയ്തു പറയുകയാണ് അറിയാതെ പറ്റിയൊരു കൈപ്പിഴയാണെന്ന്. ബെന്നി ചെയ്യാൻ പോയത് ഞാനറിഞ്ഞില്ലെന്ന് പറയുന്നു. ടിപ്പർ ലോറിയിടിക്കാൻ ശ്രമിച്ചപ്പോൾ അയാളെ ഓടിച്ചിട്ടു പിടിച്ചു. അയാൾ കുറ്റം സമ്മതിച്ചപ്പോൾ പല ഭാഗത്ത് നിന്ന് വിളി വരുന്നു. അപ്പോൾ തമ്പാനൂർ രവി വിളിക്കുന്നു. ബെന്നി ബെഹന്നാൻ കൈപ്പിഴ പറ്റിയതാണ്. ബെന്നി വിട്ടത് എനിക്കറിയില്ലായിരുന്നു. ഞാൻ അങ്ങനെ സമ്മതിക്കില്ലായിരുന്നു. ഇപ്പോഴത്തെ സിറ്റിയൂഷനിൽ നീ ക്ഷമിക്കൂവെന്ന് തമ്പാനൂർ രവി പറഞ്ഞു. ഒടുവിൽ കൗതുകത്തിന്റെ പേരിൽ വണ്ടി ഓടിച്ച് നിയന്ത്രണം വിട്ടുവെന്ന് വാർത്തയാക്കി. അത്രമനോഹരമായി കഥയുണ്ടാക്കി എഴുതിയതാണ്.

ഇവരുടെ ഒക്കെ പേഴ്‌സണൽ കാരക്ടർ എല്ലാവർക്കും അറിയാം. ലോബിക്ക് പോകാതെ ഉപരിതലത്തിൽ നിൽക്കുന്ന എല്ലാവർക്കും അറിയാം. ഇവരൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്. അവർ ഒളിമ്പിക്‌സ് കാണാനാണോ ലണ്ടനിൽ പോയത്. താഴെ നിൽക്കുന്ന ജനങ്ങൾക്ക് ഇതൊക്കെ അൺടച്ചബിൾ ഏര്യയാണെന്നും സരിത വിശദീകരിക്കുന്നു. സോളർ കേസിൽ വൈകിയെങ്കിലും നീതി കിട്ടിയെന്ന നിലപാടിലാണ് സരിത. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരിത നേരത്തെ പറഞ്ഞിരുന്നു.

19072013 ലെ സരിതാ നായരുടെ കത്തിൽ പറയുന്ന വ്യക്തികൾക്കെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക സംതൃപ്തിയും കൈക്കൂലിയായി കണക്കാക്കിയാണ് കേസ്. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ, ജോസ് കെ. മാണി, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി: കെ.പത്മകുമാർ, കോൺഗ്രസ് നേതാവ് എൻ.സുബ്രമഹ്ണ്യം തുടങ്ങിയവരുടെ പേരുകളാണ് കത്തിലുള്ളത്. കമ്മിഷൻ മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സരിതാ നായർക്കെതിരെ ലൈംഗിക പീഡനം നടന്നതായി ആരോപണം സജീവമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം.

സരിതാ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ അതിൽ പരാമർശിക്കപ്പെട്ടവരുടെ പേരിൽ ബലാത്സംഗത്തിനു കേസെടുക്കാൻ മന്ത്രിസഭാ തീരുമാനമുണ്ട്. സരിതയെ ലൈംഗികമായി ഉപയോഗിച്ചതിനെ അഴിമതിയായി കണക്കാക്കിയും കേസെടുക്കാനാണ് തീരുമാനം. 2013 ജൂലൈ 19ന് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് സരിത തന്നെ ലൈംഗികമായി ഉപയോഗിച്ചവരുടെ പേരുകൾ ഉൾപ്പെടുത്തി കത്തെഴുതിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായിരുന്ന ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എംപിമാരായ കെ സി വേണുഗോപാൽ, ജോസ് കെ മാണി, എംഎൽഎമാരായ ഹൈബി ഈഡൻ, എ പി അനിൽകുമാർ, മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം, കോൺഗ്രസ് നേതാവ് എൻ സുബ്രഹ്്മണ്യം, എഡിജിപി കെ പത്മകുമാർ തുടങ്ങിയവരുടെ പേരുകളാണ് കത്തിലുണ്ടായിരുന്നത്. ഇവരിൽ പലർക്കുമെതിരെ ബലാത്സംഗത്തിനും മറ്റും കേസ് ചുമത്തും.

സരിത ജയിലിൽ നിന്ന് എഴുതിയ കത്തിൽ പരാമർശിച്ചിട്ടുള്ള വ്യക്തികൾ സരിതാ നായരുമായും അവരുടെ അഡ്വക്കേറ്റുമായും ഫോണിൽ ബന്ധപ്പെട്ടതായി കാണുന്ന തെളിവുകളുണ്ടെന്ന് സോളാർ കമ്മീഷൻ റിപോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനിച്ചത്. കൈക്കൂലി പണമായി സ്വീകരിച്ചത് കൂടാതെ സരിത എസ്. നായരിൽ നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമം 7-ാം വകുപ്പിന്റെ വിശദീകരണ കുറിപ്പിനാൽ കൈക്കൂലിയായി കണക്കാക്കാം എന്ന് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.

അതിനാൽ, സരിത എസ്. നായരുടെ കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കൂടി കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണെന്നും സർക്കാറിന് നിയമോപദേശം ലഭിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതോടെ കൂടുതൽ പരാതികളോ പഴയ കേസുകളിൽ പുതിയ തെളിവുകളോ രേഖകളോ ലഭിച്ചാൽ അതു സംബന്ധിച്ചും അന്വേഷണം നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP