Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരുത്താൻ അറിയാമെങ്കിൽ ഇറക്കാനും അറിയാമെന്ന് പറഞ്ഞത് പകയായി; പ്രതികാരത്തിൽ ഷാജി വെട്ടൂരാനും തുഷാറും അടിച്ച് ഫിറ്റായി മുറിയിൽ കയറി ശാശ്വതീകാനന്ദയെ മർദ്ദിച്ചു; ദുബായിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് പറന്നിറങ്ങിയത് അടികൊണ്ട പാടുകളുമായി; ഈഴവ മഹാസഭയെ ലൈവാക്കിയത് വെള്ളാപ്പള്ളിക്ക് പണികൊടുക്കാൻ; കൊന്നത് തലയ്ക്ക് അടിച്ച് വീഴ്‌ത്തി; ബോധം പോയപ്പോൾ പെരിയാറ്റിൽ തള്ളി; ശാശ്വതീകാനന്ദയുടെ 'ജല സമാധിയിൽ' പോരാട്ടത്തിന് വീണ്ടും ബിജു രമേശ്

ഇരുത്താൻ അറിയാമെങ്കിൽ ഇറക്കാനും അറിയാമെന്ന് പറഞ്ഞത് പകയായി; പ്രതികാരത്തിൽ ഷാജി വെട്ടൂരാനും തുഷാറും അടിച്ച് ഫിറ്റായി മുറിയിൽ കയറി ശാശ്വതീകാനന്ദയെ മർദ്ദിച്ചു; ദുബായിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് പറന്നിറങ്ങിയത് അടികൊണ്ട പാടുകളുമായി; ഈഴവ മഹാസഭയെ ലൈവാക്കിയത് വെള്ളാപ്പള്ളിക്ക് പണികൊടുക്കാൻ; കൊന്നത് തലയ്ക്ക് അടിച്ച് വീഴ്‌ത്തി; ബോധം പോയപ്പോൾ പെരിയാറ്റിൽ തള്ളി; ശാശ്വതീകാനന്ദയുടെ 'ജല സമാധിയിൽ'  പോരാട്ടത്തിന് വീണ്ടും ബിജു രമേശ്

എം മനോജ് കുമാർ

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിന്റെ ജീവാത്മാവും പരമാത്മാവുമായ വെള്ളാപ്പള്ളി നടേശനും ഒരു കാലത്ത് വിശ്വസ്തനായിരുന്ന സുഭാഷ് വാസുവും തമ്മിൽ ഇടഞ്ഞപ്പോൾ വെള്ളാപ്പള്ളിക്ക് വീണ്ടും തലവേദനയായി മാറുകയാണ് ശാശ്വതീകാനന്ദസ്വാമികളുടെ ദുരൂഹമരണം. ശാശ്വതീകാനന്ദയുടെ മരണം മുങ്ങിമരണം എന്ന രീതിയിൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഫയൽ ക്ലോസ് ചെയ്തപ്പോൾ വിവാദത്തിന്റെ അതിരുകൾ കടന്നു ഈ മരണം സിബിഐ അന്വേഷണത്തിലേക്ക് എത്തിയതുമില്ല. ഇന്നും ദുരൂഹതയുടെ കരിനിഴൽ മൂടിക്കിടക്കുകയാണ് ശാശ്വതീകാനന്ദയുടെ മരണം.

ശാശ്വതീകാനന്ദയുടെ ദുരൂഹമരണം നടന്നപ്പോൾ ശക്തമായ വാദമുഖങ്ങളുമായി ഒരറ്റത്ത് നിലയുറപ്പിച്ചത് പ്രമുഖ വ്യവസായി ബിജു രമേശ് ആയിരുന്നു. ശാശ്വതീകാനന്ദയുടെ മരണം ഒരിക്കലും മുങ്ങിമരണമല്ല, അതുകൊലപാതകമാണ്. അതിനു പിന്നിലുള്ളത് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുമാണ്. ഈ മരണത്തിനു പിന്നിലെ കരങ്ങൾ വെള്ളാപ്പള്ളിയുടേതാണ്-ബിജു രമേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ബിജു രമേശ് നൽകുന്ന വിശദീകരണം

ശാശ്വതീകാനന്ദയുടെ മരണം അങ്ങിനെ മൂടിപ്പോകില്ല. അത് പൊങ്ങിപ്പൊങ്ങി വരും. വെള്ളാപ്പള്ളിയുടെ സ്വാധീനം കൊണ്ടാണ് ഇതുവരെ അതു മുങ്ങി പോയത്. അത് എന്തായാലും തെളിയും. അതാണ് സത്യം. പലരുടെയും രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് അത് മുങ്ങിപ്പോയത്. ഞങ്ങൾ ഒരു സമയത്ത് അന്വേഷണം എന്ന ആവശ്യവുമായി ബഹളം വെച്ചുകൊണ്ടിരിക്കെ അന്ന് ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയാണ് ഈ കേസ് ഒതുക്കിത്തീർത്തത്. ആദ്യം അന്വേഷണം ക്രൈംബ്രാഞ്ച് മുന്നോട്ടു നീക്കിയപ്പോൾ പിന്നീട് ഇവർ നിലപാട് മാറ്റി. മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ടെന്നാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പറഞ്ഞത്. ഇത് തന്നെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലും വന്നത്. അവർ മരണം മുങ്ങിമരണമായി തീർപ്പ് കൽപ്പിച്ച് ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.

ആരാണോ ശാശ്വതീകാനന്ദയെ വധിച്ചത് അവർ തന്നെയാണ് ഈ കേസിൽ സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞു കോടതിയിൽ പോയത്. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ആളുകൾ, വെള്ളാപ്പള്ളി ഏർപ്പെടുത്തിയ ആളുകൾ തന്നെയാണ് ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ ഹർജി വരുമ്പോൾ കേസ് അന്വേഷണം നല്ല രീതിയിൽ നടക്കുന്നു എന്ന് സർക്കാർ കോടതിയിൽ പറയും. ശാശ്വതീകാനന്ദ വധത്തിൽ സിബിഐ അന്വേഷണം വരരുത് എന്ന ലക്ഷ്യത്തോടെയാണ് വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ടവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഇങ്ങിനെയാണ് ശാശ്വതീകാനന്ദയുടെ മരണത്തിൽ സിബിഐ അന്വേഷണം ഒഴിവായത്. വെള്ളാപ്പള്ളി അഡ്വാൻസ് ആയി കളിച്ച കളിയാണ് വിജയിച്ചത്. വെളിയിൽ നിന്ന് മറ്റാരും വരാതിരിക്കാൻ വേണ്ടി അഡ്വാൻസ് ആയി കളിച്ച കളിയായിരുന്നു ഇത്. വാദി തന്നെ നിലവിലെ അന്വേഷണം മതി എന്ന് പറയുന്ന ഒരവസ്ഥയാണിത്.

മരണത്തിനു പിന്നിലെ കഥ ഇങ്ങനെ

ശാശ്വതീകാനന്ദ സ്വാമിയാണ് എസ്എൻഡിപിയിലേക്കും എസ്എൻ ട്രസ്റ്റിലേക്കും വെള്ളാപ്പള്ളി നടേശനെ എത്തിക്കുന്നത്. അന്ന് ഒരു മുതലാളി എന്ന രീതിയിലാണ് വെള്ളാപ്പള്ളി നിലയുറപ്പിച്ചത്. എസ്എൻ ട്രസ്റ്റിലെ പണവുമായി ബന്ധപ്പെട്ടാണ് അന്നും പ്രശ്‌നം വരുന്നത്. ട്രസ്റ്റിൽ വരുന്ന പണം നമ്മുടെ ആളുകൾക്ക് നൽകണം. നമ്മുടെ കൂടെയുള്ളവരെ സാമ്പത്തികമായി ബലപ്പെടുത്തണം. അതിനു ഈ പണം ഇവരുടെ സാമ്പത്തിക അവസ്ഥ നന്നാക്കാൻ ഉപയോഗപ്പെടുത്തണം. എല്ലാവർക്കും എസ്എൻ ട്രസ്റ്റിൽ മെമ്പർഷിപ്പ് നൽകുക. എസ്എൻഡിപിയിൽ ഇവരെ ഡയരക്ടർമാർ ആക്കി മാറ്റുക. ഇതാണ് ശാശ്വതീകാനന്ദ നിർദ്ദേശിച്ചത്.

ആദ്യം വെള്ളാപ്പള്ളി സ്വാമി പറഞ്ഞത് പോലെയൊക്കെ ചെയ്തു. പക്ഷെ പണം വരവ് മനസിലായപ്പോൾ വെള്ളാപ്പള്ളിയുടെ ഭാവം മാറിത്തുടങ്ങി. വെള്ളാപ്പള്ളിയുടെ ലൈൻ മാറിത്തുടങ്ങിയിരുന്നു. പണത്തിന്റെ ലഭ്യത അനുസരിച്ച് സ്ഥാപനങ്ങളിലേക്ക് പണം പോകാത്ത കാര്യം മനസിലായപ്പോൾ സ്വാമി ചോദ്യം ചെയ്തു തുടങ്ങി. ഇത് സംസാരവും വഴക്കുമായി. ദുബായിൽ വച്ചാണ് ഇത് സംസാരമാകുന്നത്. ഇത് വഴക്കായി മാറി. വെള്ളാപ്പള്ളി വളരെ മോശമായാണ് സ്വാമിയോട് പെരുമാറിയത്. നടേശനെ ഇരുത്താൻ അറിയാമെങ്കിൽ നടേശനെ ഇറക്കാനും എനിക്ക് അറിയാം എന്നാണ് സ്വാമി വെള്ളാപ്പള്ളിയോട് പറഞ്ഞത്.

വെള്ളാപ്പള്ളി ചൂടായപ്പോൾ സ്വാമിയും തിരിച്ച് ചൂടാവുകയായിരുന്നു. ഇതോടെ വെള്ളാപ്പള്ളിക്ക് കാര്യം മനസിലായി. വെള്ളാപ്പള്ളി വെള്ളാപ്പള്ളിയുടെ മുറിയിലേക്കും സ്വാമി സ്വാമിയുടെ മുറിയിലേക്കും പോയി. അടുത്ത് ബഹറിനിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു.

തുഷാർ അടിച്ച് ഫിറ്റായിട്ട് സ്വാമിയെ മർദ്ദിക്കുന്നു

അന്ന് വൈകീട്ട് ഷാജി വെട്ടൂരാനും തുഷാറും അടിച്ച് ഫിറ്റായിട്ട് സ്വാമിയുടെ മുറിയിൽ കയറി ശാശ്വതീകാനന്ദയെ മർദ്ദിച്ചു. അടികൊണ്ട സ്വാമി പെട്ടിയെടുത്ത് എയർപോർട്ടിൽ വന്ന് ഫ്‌ളൈറ്റിൽ ഡൽഹിയിൽ എത്തി പിന്നെ തിരുവനന്തപുരത്ത് എത്തി. എന്നിട്ട് എസ് ആർ എമ്മിന്റെ , ബസുകൾ ഒക്കെയുള്ള ജോയിസണിനോട് പറഞ്ഞു.

ജോയിസൺ സ്വാമിയുടെ അടുത്ത ആളായിരുന്നു. സന്തത സഹചാരിയായിരുന്നു. ജോയിസണിന്റെ അടുത്താണ് തുഷാർ മർദ്ദിച്ച പാടുകൾ സ്വാമി കാണിക്കുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് ഈഴവ മഹാസഭയെ സ്വാമി ലൈവ് ആക്കുന്നത്. വെള്ളാപ്പള്ളിയോട് അകൽച്ച ഉണ്ടായിരുന്നവർ സ്വാമിക്ക് ഒപ്പം നിന്നു. മരണത്തിനു ആറുമാസം മുന്പ് തന്നെ പാരലൽ ഓപ്പറേഷൻ സ്വാമി സ്റ്റാർട്ട് ചെയ്തിരുന്നു. വെള്ളാപ്പള്ളിക്ക് ഇത് മനസിലായി. തുഷാർ സ്വാമിയെ മർദ്ദിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയെന്നു വെള്ളാപ്പള്ളി മനസിലാക്കിയിരുന്നു.

ഉടക്കിയത് മാത്രമല്ല അടിക്കുകയും ചെയ്തത് വലിയ പ്രശ്‌നമായി തന്നെ വെള്ളാപ്പള്ളി കണ്ടു. ഇതോടെയാണ് സ്വാമിയെ വകവരുത്താൻ ഒരുക്കങ്ങൾ തുടങ്ങിയത്. സൂക്ഷ്മാനന്ദയ്ക്ക് കാര്യങ്ങൾ അറിയാം. ഇതിന്റെ ഓപ്പറേഷന് ഒരു വലിയ പങ്കു വഹിച്ചത് സൂക്ഷ്മാനന്ദയാണ്. ശാശ്വതീകാനന്ദ ആലുവയിലേക്ക് വരുമ്പോൾ വഴിയിൽ വെച്ച് സൂക്ഷ്മാനന്ദ കൂടി കാറിൽ കയറിയിരുന്നു. കേശവദാസപുരത്ത് വച്ചാണ് സൂക്ഷ്മാനന്ദ കയറുന്നത്. ഈ യാത്രയിലും വെള്ളാപ്പള്ളിക്ക് എതിരെയുള്ള പല നീക്കങ്ങളും സ്വാമി നടത്തുകയായിരുന്നു. പ്രിയൻ അടക്കമുള്ള മൂന്നു പേർ കൂടിയാണ് സ്വാമിയെ കൊല്ലുന്നത്.

ഒരാൾ മുങ്ങിമരിച്ചാൽ പടിക്കെട്ടിൽ രക്തം തളംകെട്ടുമോ?

ആലുവ പെരിയാറിലെ പടികളിൽ രക്തം തളംകെട്ടി കിടന്നിരുന്നു. ഒരാൾ വെള്ളത്തിൽ മുങ്ങി മരിച്ചാൽ അയാളുടെ രക്തം എങ്ങിനെ പടിയിൽ തളംകെട്ടി നിൽക്കും. തലയ്ക്ക് അടിച്ച് വീഴ്‌ത്തി. ബോധം പോയപ്പോൾ എടുത്ത് വെള്ളത്തിൽ തള്ളി. കൊലപാതകം നടന്നത് കരയിൽ വെച്ച്. സ്വാമിയുടെ പെട്ടി എടുത്തയാൾ മിസ്സിങ് ആയിരുന്നു. സൂക്ഷ്മാനന്ദ ഇയാളെ മാറ്റി നിർത്തിയിരുന്നു. അവനെ ക്രൈംബ്രാഞ്ച് നുണ പരിശോധനയ്ക്ക് വിധേയനാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിനു കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഹൈക്കോടതിയിൽ അവനു വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകരാണ്.

തികച്ച് നൂറു രൂപ എടുക്കാൻ ഇല്ലാത്ത ചെറുക്കനാണ്. അവനുവേണ്ടിയാണ് ലക്ഷങ്ങൾ പ്രതിഫലം വാദിക്കുന്ന അഭിഭാഷകർ എത്തിയിരിക്കുന്നത്. ഞങ്ങൾ എല്ലാം ചെല്ലുമ്പോൾ പൈസയില്ലാ എന്ന് പറയുമ്പോൾ ഞങ്ങൾ ഒക്കെയാണ് ഇവന് പണം നൽകിയിരുന്നത്. കൂടെ നിന്നവൻ ആണ് അവൻ. എന്ത് പരിശോധനയ്ക്ക് വേണമെങ്കിലും വിധേയനാകാൻ എന്ന് പറയുന്ന ഘട്ടത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയമാകില്ലെന്ന് അവൻ ക്രൈംബ്രാഞ്ചിനു മുൻപാകെ മൊഴി നൽകിയത്. ഇത് എന്ത്‌കൊണ്ടാണ്? ഊഹിക്കാമല്ലോ? പിന്നെയും അവൻ മിസ്സിങ് ആയി. സ്വാമിയുടെ സഹോദരി പരാതി കൊടുത്ത സമയത്താണ് ആണിത്. അപ്പോഴും ഇവർ അവനെ മാറ്റിക്കളഞ്ഞു.

കണ്ണൂർ തുറന്ന ജയിലിൽ കഴിഞ്ഞ ഒരു പ്രതി പരോളിൽ ഇറങ്ങിയ സമയത്ത് പറഞ്ഞത് ഞങ്ങൾ മൂന്നു പേർ കൂടിയാണ് സ്വാമിയെ കൊന്നത് എന്നാണ് പറഞ്ഞത്. അതിന്റെ വാർത്ത കൈരളി സംപ്രേഷണം ചെയ്തതാണ്. ഒരു പ്രതി പരോളിൽ ഇറങ്ങി ചാനൽ മുൻപാകെ പറയുകയാണ്. ഞങ്ങൾ മൂന്നു പേർ കൂടിയാണ് സ്വാമിയെ കൊന്നത് എന്ന്. ഡിവൈഎസ്‌പിയുടെ ഷാജിയുടെ ഭാര്യയുമായി ബന്ധം എന്ന് പറഞ്ഞു ഒരാളെ കൊന്നു കളഞ്ഞിരുന്നു. ഇവൻ വെള്ളം അടിച്ചു അവിടെയും ഇവിടെയും പലതും പറയുന്നു എന്ന് പറഞ്ഞതിനാണ് ഇവർ അവനെ കൊന്നുകളഞ്ഞത്. ഷാജിയും പ്രിയനും ചേർന്നാണ് ഇവനെ കൊല്ലുന്നത്. പ്രിയനുവേണ്ടി കോടതിയിൽ ഇറക്കിയത് രാമൻപിള്ള സാറിനെയാണ്.

നൂറു ശതമാനം കൊലപാതകമാണ് ശാശ്വതീകാനന്ദയുടെ മരണം. ഇത് തെളിയണം. ഒരാളെ തല്ലിക്കൊന്നു കളഞ്ഞാൽ ആരും ചോദിക്കാനില്ല എന്ന അവസ്ഥ വരുന്നത് വളരെ മോശമാണ്. മതത്തിന്റെയും ജാതിയുടെയും തലപ്പത്ത് ഇരുന്നാൽ എല്ലാത്തിനും സംരക്ഷണം എന്ന് പറയുന്നത് ശരിയാണോ? ഇവരെ സംരക്ഷിക്കാൻ രാഷ്ട്രീയക്കാരും-ബിജു രമേശ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP