Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമന്യുവിന്റെ വധത്തിന് എതിരെ പോസ്റ്റിട്ടപ്പോൾ ആന്ധ്ര നമ്പറിൽ നിന്ന് ഭീഷണി കോൾ; ഓരോ ഏര്യയിലും എസ്ഡിപിഐയുടെ രണ്ടംഗ വാച്ചിങ് ടീം ഉണ്ടെന്നും ഞങ്ങൾ നോട്ടമിട്ടിവരിൽ അടുത്തത് നീയാണെന്നും മുന്നറിയിപ്പ്; നീ മരിച്ചാൽ ഒന്ന് കരയാൻ പോലും നിന്റെ അച്ഛനോ അമ്മയോ ബാക്കിയുണ്ടാകില്ലെന്നും ഭീഷണി; പൊലീസിൽ പരാതിപ്പെട്ടതോടെ വൈദ്യുതി ലൈൻ കട്ട് ചെയ്ത ശേഷം രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ വീടു തകർത്ത് എസ്ഡിപിഐ വിളയാട്ടം

അഭിമന്യുവിന്റെ വധത്തിന് എതിരെ പോസ്റ്റിട്ടപ്പോൾ ആന്ധ്ര നമ്പറിൽ നിന്ന് ഭീഷണി കോൾ; ഓരോ ഏര്യയിലും എസ്ഡിപിഐയുടെ രണ്ടംഗ വാച്ചിങ് ടീം ഉണ്ടെന്നും ഞങ്ങൾ നോട്ടമിട്ടിവരിൽ അടുത്തത് നീയാണെന്നും മുന്നറിയിപ്പ്; നീ മരിച്ചാൽ ഒന്ന് കരയാൻ പോലും നിന്റെ അച്ഛനോ അമ്മയോ ബാക്കിയുണ്ടാകില്ലെന്നും ഭീഷണി; പൊലീസിൽ പരാതിപ്പെട്ടതോടെ വൈദ്യുതി ലൈൻ കട്ട് ചെയ്ത ശേഷം രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ വീടു തകർത്ത് എസ്ഡിപിഐ വിളയാട്ടം

അരുൺ ജയകുമാർ

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്‌ഐ നേതാവിന്റെ വീടാക്രമിച്ചും വധ ഭീഷണി മുഴങ്ങിയും എസ്ഡിപിഐ ഭീകരത. പ്രാദേശിക നേതാവിനെതിരെ വധ ഭീഷണി മുഴക്കിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകിയപ്പോൾ എസ്ഡിപിഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. സംസ്ഥാനം മുഴുവൻ വ്യാപകമായി എസ്ഡിപിഐ കേന്ദ്രങ്ങളിൽ പൊലീസ് നടപടി പുരോഗമിക്കുന്നതിനിടയിലാണ് ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്.

പൂവച്ചൽ മേഖല കമ്മിറ്റിക്ക് കീഴിലുള്ള ആലമുക്ക് യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ ചില എസ്ഡിപിഐ പ്രവർത്തകർ കമന്റുകളും ന്യായീകരണങ്ങളുമായി എത്തുകയായിരുന്നു. ഇതിന് പിന്നാലെ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരും കമന്റുകളുമായി എത്തി.തോടെ എന്നാൽ കാണാം എന്ന ഭീഷണി മുഴക്കി എസ്ഡിപിഐ പ്രവർത്തകർ പിൻവലിഞ്ഞു

ഇന്നലെ രാവിലെ 11 മണിക്ക് 9493781214 എന്ന നമ്പറിൽ നിന്നും ശ്രീജിത്തിന് കോൾ വരികയും പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ കാര്യം വഷളാകും എന്ന് ഭീഷണി ഉയർത്തുകയും ചെയ്തു. വീട്ടുകാരെ ഉൾപ്പടെ അക്രമിക്കും എന്നായിരുന്നു ഭീഷണി. പള്ളിമുക്ക് സ്വദേശികളായ അൽ അമീനെയും നൗഫലിനേയും ചെന്നു കാണാനും ഫോണിൽ ഭീഷണിപ്പെടുത്തിയ ആൾ പറഞ്ഞുവെന്ന് ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. ഞങ്ങളുടെ നോട്ടപ്പുള്ളികളിലൊരാളായി മാറി കഴിഞ്ഞു നീ ഇപ്പോൾ. നീ മരിച്ചാൽ നിന്റെ അച്ഛനും അമ്മയും പോലും കരയാൻ ഉണ്ടാകില്ല, അവരെയും തീർത്തിരിക്കും എന്നായിരുന്നു ഭീഷണി.

ഉടൻ തന്നെ ശ്രീജിത്ത് തന്റെ പാർട്ടി നേതാക്കളെ കണ്ട് കാര്യം ധരിപ്പിക്കുകയും ചെയ്തു. പിന്നീട് ഫോൺ കോൾ വന്ന നമ്പർ ഉൾപ്പടെ കാണിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഞങ്ങൾക്ക് ഓരോ ഏരിയയിലും രണ്ട് പേർ ചുമതലക്കാരായി ഉണ്ട്. അവർ പ്രദേശത്തെ ചിലരെ നോട്ടപുള്ളികളായി വയ്ക്കാറുണ്ട്. ആ പട്ടികയിലാണ് നീ ഇപ്പോൾ ഉള്ളത്. എന്നായിരുന്നു ഭീഷണി. ഇതും പൊലീസിന് നൽകിയ പരാതിയിൽ ശ്രീജിത്ത് ചൂണ്ടിക്കാണിച്ചിരുന്നു.ഭീഷണിപ്പെടുത്തിയ ആൾ പറഞ്ഞ നൗഫൽ അൽ അമീൻ എന്നിവരെയൊക്കെ നേരിട്ട് അറിയുന്നതാണ് ശ്രീജിത്തിന്.

എന്നാൽ പൊലീസിൽ പരാതി നൽകിയതിന് ശേഷം ഈ നമ്പറിൽ വിളിച്ച് അന്വേഷിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിൽ ആയിരുന്നു. സൈബർ സെല്ലിന്റെ വിശദമായ പരിശോധനയിൽ ഫോൺ നമ്പർ കേരളത്തിന് പുറത്തെ മേൽവിലാസത്തിൽ ഉള്ളതാണെന്നും തെളിഞ്ഞു.9493781214 നമ്പർ ശ്രീ സായി രാഘവേന്ദ്ര സ്‌പൈസസ് ,മൗണ്ട് രാഘവേന്ദ്ര കോംപ്ലക്‌സ്,ദ്വാരകാ പുരി കോളനി ,പഞ്ച ഗുട്ട ,ഹൈദ്രാബാദ് .എന്ന അഡ്രസ്സിൽ എടുത്ത സിം കാർഡിന്റെതാണ് .വധ ഭീഷണി മുഴക്കിയ മത തീവ്രവാദികൾക്ക് ഉള്ള അന്തർസംസ്ഥാന ബന്ധം ആണ് ഇതിലൂടെ വ്യക്തമായിട്ടുള്ളത് . ഇതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

രാത്രി 12:30 കഴിഞ്ഞതോടെയാണ് അക്രമിസംഘം എത്തിയത്. ഇതിന് അരമണിക്കൂർ മുൻപ് നൗഫൽ ശ്രീജിത്തിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. എനിക്കോ കുടുംബത്തിനോ എന്ത് സംഭിച്ചാലും ഉത്തരവാദികൾ ആരാണെന്ന് വേണ്ടപ്പെട്ടവർക്ക് അറിയാമെന്ന ശ്രീജിത്ത് പറഞ്ഞതിന് പിന്നാലെ ഫോൺ കട്ട് ചെയ്യുകയായിരുന്നു.

അക്രമത്തിന് തൊട്ട മുൻപ് വീടിന്റെ പരിസരത്ത് കറന്റ് പോവുകയും പെട്ടന്ന് മതിലിന്റെ ഭാഗത്ത് നിന്ന് വീിന്റെ മേൽക്കൂരയിലേക്ക് കല്ലെറിയുകയും തെറി വിളിക്കുകയുമായിരുന്നു. സംഭവം ഉണ്ടായതിന് പിന്നാലെ ശ്രീജിത്തിന്റെ അമ്മയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ശ്രീജിത്ത് വീടിന് പുറത്തേക്ക് ഇറങ്ങിയും അക്രമി സംഘം ബൈക്കുകളിൽ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. വർഗ്ഗീയത തുലയട്ടെ എന്ന് പറയുന്നതിന് ഇവർക്ക് ഇതിനും മാത്രം കൊള്ളുന്നത് എന്തിനാണ് എന്നണ് വോളിബോൾ താരം കൂടിയായ ശ്രീജിത്ത് ചോദിക്കുന്നത്.

കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമിൽ വോളീബോൾ താരമാണ് ശ്രീജിത്ത്. വോളീബോൾ മികവിൽ വിദേശത്ത് ജോലിയുൾപ്പടെ ശരിയായി പോകാനുള്ള തയ്യാറെടുപ്പുകളിൽ ഇരിക്കുന്ന സമയത്താണ് ഈ അക്രമം. സംഭവത്തെതുടർന്ന് ഭയപ്പെട്ട് കഴിയുന്ന അച്ഛനും അമ്മയ്ക്കും ഒപ്പം ആണ് ശ്രീജിത്തും ഹോക്കിതാരവും പിടി അദ്ധ്യാപകനുമായ സഹോദരനും ഇപ്പോൾ

വിഷയത്തിൽ അതിശക്തമായ പ്രതിഷേധമാണ് സിപിഎമ്മിനുള്ളത്. ഇതോടെ എസ്ഡിപിഐക്ക് എതിരെ പൊതുസമൂഹം കൂടുതലായി തിരിഞ്ഞ അവസ്ഥയുമുണ്ട്. സമാധാന അന്തരീക്ഷമുള്ള ഒരു സംസ്ഥാനത്ത് ജനജീവിതം ബുദ്ധിമുട്ടിലാക്കുന്ന പ്രവർത്തി വെച്ച് പൊറുപ്പിക്കില്ലെന്നാണ് പാർട്ടി നിലപാടും. വിഷയത്തിൽ സിപിഎം സംസ്ഥാന നേതാക്കൾ ഉൾപ്പടെ ഇടപെട്ടിട്ടുണ്ട്. സ്ഥലം എംഎൽഎ ഐബി സതീഷ് ശ്രീജിത്തിന്റെ വീട് സന്ദർശിക്കുകയും ചെയ്തു. ഇത്തരം തീവ്രവാദ പ്രവർത്തകൾ അവസാനിപ്പിക്കാൻ വേണ്ട നടപടികളിലേക്ക് പാർട്ടിക്കും സർക്കാരിനും പോകാൻ ഈ പ്രവർത്തി കൂടുതൽ ഊർ്ജമാണ് നൽകുക എന്നാണ് നേതാക്കൾ പറയുന്നത്.എസ്ഡിപിഐ അക്രമത്തിന് പിന്നാലെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശ്രീജിത്തിന് പിന്തുണയുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP