1 usd = 71.52 inr 1 gbp = 89.17 inr 1 eur = 79.16 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.39 inr

Sep / 2019
16
Monday

ഇട്ടിമാണിയുടെ സെറ്റിൽ നീരജയ്‌ക്കൊപ്പം നിന്ന് തനിക്കൊപ്പം സ്മിതാ മേനോനും ഉണ്ടെന്ന് സ്റ്റാറ്റസ് ഇട്ടു; തട്ടിപ്പിന് അയൽവാസിയെ കൂടെ കൂട്ടിയത് സിനിമാ ഭ്രമം മുതലെടുത്ത്; മോഹൻലാലിനേയും ദിലീപിനേയും നിർമ്മാതാവ് സുരേഷ്‌കുമാറിനേയും വെട്ടിലാക്കി പ്രതിയുടെ ഫേസ് ബുക്ക് പോസ്റ്റുകളും ചാറ്റുകളും; സിനിമയിലെ പെൺവാണിഭ റാക്കറ്റിന്റെ കണ്ണിയാണ് സീമയെന്ന് സംശയം: കുന്നന്താനം കവല ഗ്രൂപ്പിലെ തട്ടിപ്പ് അന്വേഷിച്ച് പോയ പൊലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

August 28, 2019 | 10:49 AM IST | Permalink



ഇട്ടിമാണിയുടെ സെറ്റിൽ നീരജയ്‌ക്കൊപ്പം നിന്ന് തനിക്കൊപ്പം സ്മിതാ മേനോനും ഉണ്ടെന്ന് സ്റ്റാറ്റസ് ഇട്ടു; തട്ടിപ്പിന് അയൽവാസിയെ കൂടെ കൂട്ടിയത് സിനിമാ ഭ്രമം മുതലെടുത്ത്; മോഹൻലാലിനേയും ദിലീപിനേയും നിർമ്മാതാവ് സുരേഷ്‌കുമാറിനേയും വെട്ടിലാക്കി പ്രതിയുടെ ഫേസ് ബുക്ക് പോസ്റ്റുകളും ചാറ്റുകളും; സിനിമയിലെ പെൺവാണിഭ റാക്കറ്റിന്റെ കണ്ണിയാണ് സീമയെന്ന് സംശയം: കുന്നന്താനം കവല ഗ്രൂപ്പിലെ തട്ടിപ്പ്  അന്വേഷിച്ച് പോയ പൊലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കുന്നന്താനം കേന്ദ്രമാക്കി രൂപീകരിച്ച കവല എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളെ വ്യാജഫേസ് ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ച് വശത്താക്കി പണം തട്ടിയ കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. ഒളിവിലുള്ള മുഖ്യപ്രതി സീമ സജിയുടെ ബന്ധങ്ങൾ അന്വേഷിച്ച പൊലീസ് സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ പിന്നാമ്പുറത്തുള്ള പെൺവാണിഭ റാക്കറ്റിലെ കണ്ണിയാണ് സീമയെന്ന സൂചനകൾ പൊലീസിന് ലഭിച്ചുവെന്നാണ് അറിയുന്നത്. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ പൊലീസ് തയാറല്ല.

കുന്നന്താനം കവല എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാവുകയും പിന്നീട് വ്യാജപ്രൊഫൈൽ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന പ്രവാസികളുടെ പരാതിയിൽ രണ്ടു യുവതികൾക്കെതിരേ കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേർത്ത് കേസ് എടുത്തതിന് പിന്നാലെ മുഖ്യപ്രതി സീമ സജി ഒളിവിൽപ്പോയി. രണ്ടാം പ്രതി നീരജ ശരത് സ്ഥലത്തുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. സീമയുമായി ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടിയാലുടൻ അറസ്റ്റ് ഉണ്ടാകുമെന്ന് കീഴ്‌വായ്പൂർ പൊലീസ് ഇൻസ്‌പെക്ടർ സിടി സഞ്ജയ് പറഞ്ഞു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.

സിനിമാരംഗത്ത് തിളങ്ങി നിൽക്കുന്ന പല ഉന്നതരും സൂപ്പർ സ്റ്റാറുകളും നിർമ്മാതാക്കളും സീമയുടെ വെട്ടിൽ വീണിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലധികമായി സിനിമയുടെ പിന്നാമ്പുറത്ത് സീമയുണ്ട്. ഭർത്താവ് പ്രൊഡക്ഷൻ വാഹനം ഓടിക്കുന്ന ആളെന്ന നിലയിലാണ് ഇവർ സിനിമ സെറ്റുകളിലേക്ക് കടന്നു ചെന്നത്. പിന്നീട് സ്വന്തം നിലയിൽ പരിചയം സ്ഥാപിച്ചെടുത്തു. അതിന് ശേഷം ഓരോരുത്തരുമായി വ്യക്തി ബന്ധവും സ്ഥാപിച്ചു. നിർമ്മാതാവ് സുരേഷ് കുമാറുമായി അടുത്ത ബന്ധമാണ് തനിക്കെന്നാണ് സീമ സുഹൃദ്വലയങ്ങളിൽ പ്രചരിപ്പിച്ചിട്ടുള്ളത്. വിശ്വാസം വരാൻ വേണ്ടി സുരേഷ്‌കുമാറിനൊപ്പം നിൽക്കുന്ന ഫോട്ടോ, തന്റെ് ഫേസ്‌ബുക്ക് പോസ്റ്റിന് സുരേഷ്‌കുമാർ ഇട്ട കമന്റ്,

സുരേഷുമായുള്ള ഫോൺ സംഭാഷണം എന്നിവയൊക്കെ ഗ്രൂപ്പുകളിൽ പങ്കു വച്ചു. മോഹൻലാലും ദിലീപുമായി തനിക്ക് അടുത്ത പരിചയം ഉണ്ടെന്ന് ഒപ്പം നിൽക്കുന്ന ഫോട്ടോകളിലൂടെ വിശദീകരിച്ചു. സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ സൃഷ്ടിച്ച് യുവാക്കളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ ആദ്യം കുറ്റസമ്മതം നടത്തുകയും പണം തിരികെ നൽകാമെന്ന് സീമ വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. പിറ്റേന്ന്, നിലപാട് മാറ്റിയ സീമ തനിക്ക് സുരേഷ്‌കുമാറും ദിലീപും സഹായത്തിനുണ്ടെന്ന് പറഞ്ഞാണ് പരാതിക്കാരെ വിരട്ടിയത്. എന്നാൽ ഈ കേസിൽ ഒന്നും മോഹൻലാലിനോ സുരേഷ് കുമാറിനോ ദിലീപിനോ പങ്കില്ല. ആളുകളെ പറ്റിക്കാൻ ഇവരുടെ പേര് ഉപയോഗിക്കുകയായിരുന്നു.

കേസിലെ രണ്ടാം പ്രതി നീരജ ശരത്തുമായി മോഹൻലാലിന്റെ ഇട്ടിമാണി എന്ന സിനിമയുടെ ലൊക്കേഷനിൽ സീമ ചെന്നിരുന്നു. നീരജയുടെ കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈലിൽ നീരജയുടെ ചിത്രമാണ് സീമ ഉപയോഗിച്ചിരുന്നത്. ഈ വിവരം നീരജയ്ക്ക് അറിയാമായിരുന്നു താനും. സിനിമയോടുള്ള നീരജയുടെ ഭ്രമം മുതലെടുത്താണ് സീമ അവരെ വീഴ്‌ത്തിയത്. ഇട്ടിമാണിയുടെ സെറ്റിൽ നീരജയ്ക്കൊപ്പം നിന്ന സീമ ഫേസ്‌ബുക്കിൽ തനിക്കൊപ്പം സ്മിത മേനോനും ഉണ്ടെന്ന് സ്റ്റാറ്റസ് ഇട്ടിരുന്നു. നിരവധി ഫോൺ നമ്പറുകൾ ഉപയോഗിക്കുന്ന സീമ അതിലൊരു നമ്പരിൽ നിന്ന് നീരജയെ കൊണ്ട് സ്മിത മേനോൻ എന്ന പേരിൽ യുവാക്കളെ വിളിപ്പിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഈ കേസിൽ സിനിമയിലെ ചില പ്രമുഖരും പ്രതികളോ മാപ്പുസാക്ഷികളോ ആകുമെന്ന് സൂചനയുണ്ട്. സീമ അറസ്റ്റിലാകുന്നതോടെ വലിയൊരു റാക്കറ്റും വലയിലായേക്കും. കുന്നന്താനം കേന്ദ്രമാക്കി നവീന ആശയമുള്ള ഒരു പറ്റം യുവാക്കൾ രൂപം കൊടുത്ത ഫേസ് ബുക്ക് കൂട്ടായ്മ ആയിരുന്നു കവല. ഇരുപത്തഞ്ചോളം യുവതി-യുവാക്കളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. ഇതിൽ ഉൾപ്പെട്ട സീമ സജി എന്ന യുവതിയാണ് ഗ്രൂപ്പിൽ തന്നെയുള്ള യുവാക്കളിൽ നിന്ന് വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണം തട്ടിയത്. ഗ്രൂപ്പിൽ അംഗമായ ശേഷം എല്ലാവരുടെയും വിശ്വസ്തത നേടാൻ സീമയ്ക്ക് കഴിഞ്ഞിരുന്നു. ഇവരുടെ ഭർത്താവ് സജി സിനിമയിൽ പ്രൊഡക്ഷൻ വാഹനം ഓടിക്കുന്നയാളാണ്. ആ പരിചയം ഉപയോഗിച്ച് സിനിമ സെറ്റുകളിൽ സ്ഥിരം സാന്നിധ്യമായി സീമ.

ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നിന്ന് ചിത്രമെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് ഇവരുടെ പതിവായിരുന്നു. മോഹൻലാലും നിർമ്മാതാവ് സുരേഷ്‌കുമാറും തന്റെ ഉറ്റചങ്ങാതിമാരാണ് എന്ന് ഇവർ ഗ്രൂപ്പിലുള്ളവരെ വിശ്വസിപ്പിച്ചു. അത്തരം ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഗ്രൂപ്പിലെ ചെറുപ്പക്കാരുടെ വിശ്വാസം ആർജിച്ചു കഴിഞ്ഞാണ് സീമ തട്ടിപ്പിന് കരുക്കൾ നീക്കിയത് എന്ന് പൊലീസ് പറയുന്നു. അയൽവാസിയും അടുത്ത സുഹൃത്തുമായ നീരജ ശരത് എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ച് സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ നിർമ്മിക്കുകയാണ് സീമ ആദ്യം ചെയ്തത്. അതിന് ശേഷം ഈ പ്രൊഫൈൽ മുഖേനെ ഗ്രൂപ്പിലുള്ള, സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചു. സ്മിത മേനോൻ എന്ന യുവതി തന്റെ അടുത്ത സുഹൃത്താണെന്നും അവൾക്ക് ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിൽസയിലാണെന്നും സീമ തന്നെ യുവാക്കളെ ധരിപ്പിക്കുകയും ചെയ്തു.

പഴ്‌സണൽ ചാറ്റിലൂടെയായിരുന്നു ഇത്.അവൾക്ക് ചികിൽസാ സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷം സ്മിത മേനോൻ ഓരോ യുവാക്കളുടെയും മെസഞ്ചറിലെത്തി സഹായം അഭ്യർത്ഥിച്ചു. കാലുപിടിച്ച് കരയുന്ന സ്മിത മേനോന് വേണ്ടി പണം നൽകാൻ തങ്ങൾ തയാറായി എന്നാണ് യുവാക്കൾ പറയുന്നത്. സ്വന്തമായി ഒരു ജീവിത സാഹചര്യം പോലുമില്ലാത്ത യുവാക്കൾ കൈയിലുള്ള പണം സ്മിത മേനോന് നൽകാൻ തയാറായി. പണം കൈമാറാൻ നൽകിയത് സീമ സജിയുടെ അക്കൗണ്ട് നമ്പരായിരുന്നു. താൻ പണം അവൾക്ക് കൊടുത്തു കൊള്ളാമെന്ന് സീമ യുവാക്കൾക്ക് ഉറപ്പും നൽകി. ഇതിൻ പ്രകാരം നാലുപേരിൽ നിന്നായി 57,000 രൂപ സീമ സജി കൈപ്പറ്റി. ഇതിനിടെ വിശ്വാസ്യത ഉറപ്പിക്കാനായി സ്മിത മേനോൻ യുവാക്കളെ നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തു.

ഇതു കൂടി ആയതോടെ പണം നൽകുന്നതിന് ഒരു തടസവും പിന്നീട് ഉണ്ടായില്ല. ഒരേ സമയം തങ്ങൾ നാലുപേരുമായി സ്മിത മേനോൻ ചാറ്റ് ചെയ്യുന്ന വിവരം യുവാക്കൾ പരസ്പരം അറിയുന്നുണ്ടായിരുന്നില്ല. ഒരാളുടെ പണം പോവുകയും അയാൾക്ക് സംശയം തോന്നി വിവരം പങ്കു വയ്ക്കുകയും ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പാണ് ഇതെന്ന് മനസിലായത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് സ്മിത മേനോൻ വ്യാജപ്രൊഫൈലാണെന്നും നീരജ ശരത് എന്ന യുവതിയുടെ പടമാണ് പ്രൊഫൈലിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇതിനിടെ പണി കിട്ടുമെന്ന് മനസിലാക്കിയ നീരജ ശരത് തന്റെ ചിത്രം ദുർവിനിയോഗം ചെയ്തുവെന്ന് കാട്ടി സീമ സജിക്കെതിരേ തിരുവല്ല പൊലീസിൽ പരാതി നൽകി. താൻ നിരപാധിയും എല്ലാം ചെയ്തത് സീമയുമാണെന്ന് വരുത്തുന്ന വിധത്തിലുള്ള പരാതിയിൽ തിരുവല്ല സിഐ എടുത്തത് ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളായിരുന്നു.

വിവരം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി തിരുവല്ല സിഐക്ക് കണക്കിന് കൊടുത്തു. ഏതു വകുപ്പിട്ട് കേസെടുക്കണമെന്ന് അറിയാതെ നിന്ന സിഐയെ രക്ഷിക്കത് പരാതിക്കാരായ യുവാക്കളാണ്. ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രകാരം കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തു. തട്ടിപ്പിന്റെ ഗൗരവം മനസിലാക്കിയ കീഴ്‌വായ്പൂർ എസ്എച്ച്ഓ 420 ഇട്ടാണ് കേസെടുത്തത്. ഇതോടെ മാപ്പുസാക്ഷിയാകാൻ വന്ന നീരജ ശരത് പ്രതിയായി. സിനിമാ താരങ്ങളെ കാണിച്ചാണ് തന്നെയും വലയിൽ വീഴ്‌ത്തിയത് എന്നാണ് നീരജ പൊലീസിനോട് പറഞ്ഞത്. മോഹൻലാലിന്റെ സെറ്റിൽ തന്നെയും കുടുംബാംഗങ്ങളെയും എല്ലാം കൊണ്ടുപോയത് സീമ സജിയാണ്. അങ്ങനെ വിശ്വാസം നേടി എടുത്ത ശേഷം തന്റെ പടം ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് നീരജയുടെ വാദം.

ശ്രീലാല്‍ വാസുദേവന്‍    
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ സഹായം നൽകിയാൽ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തൽ; മരടിൽ പരിഹാര ഫോർമുലയായി പാർട്ടി മുന്നോട്ടു വെക്കുന്നത് നിർമ്മാതാക്കൾ മറ്റ് പ്രൊജക്ടുകളിൽ പുതിയ ഫ്ളാറ്റ് നൽകണം എന്ന്; അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാൽ എങ്ങനെയും തടിയൂരാൻ സിപിഎം ശ്രമം; തുടക്കത്തിൽ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാൻ
കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും
മരടിലെ നിർമ്മാതാക്കൾക്കെതിരെ സർക്കാർ ഒന്നും പറയാത്തതിന്റെ ഗുട്ടൻസ് പുറത്ത്! നിയമംലംഘിച്ച ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് സർക്കാറിന് വേണ്ടി പണിയുന്നത് 296 ഫ്‌ളാറ്റുകൾ; ജനനി പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കരാർ നൽകിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരൻ ആയിരിക്കവേ; 2017ൽ തുടങ്ങിയ ഫ്‌ളാറ്റുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല; നിർമ്മാതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഒത്തുകളി
തട്ടിപ്പുവീരനായ യുവാവ് വിവാഹം കഴിച്ചത് ഏഴ് യുവതികളെ; വിവാഹം കഴിക്കും എന്നുറപ്പ് നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നത് ആറ് യുവതികളുമായി; ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസിലെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്നും; ഉഡായിപ്പുവീരൻ പിടിയിലാകുന്നത് പതിനെട്ടുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ
യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ കേരളത്തിലെ ബിജെപിക്കാർക്ക് കനത്ത തിരിച്ചടി; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന റിപ്പോർട്ട് തള്ളി ഉദ്യോഗസ്ഥന് ക്ലീൻചിറ്റ് നൽകി കേന്ദ്രസർക്കാർ; തന്നോട് മോശമായി പെരുമാറിയെന്ന പൊൻരാധാകൃഷ്ണന്റെ പരാതി മുഖവിലയ്ക്കെടുത്തില്ല; യതീഷ് ഇടപെട്ടത് മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തെന്ന് വിലയിരുത്തൽ
സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം