Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീരിയലുകളിൽ തിരക്കഥ എഴുത്ത് ഹോബിയായപ്പോൾ കണ്ണീർക്കഥകളിലെ വില്ലൻ സ്വഭാവം സ്വയം ആവാഹിച്ചു; വനിതാ ജീവനക്കാരികളോട് അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത് ബ്രാൻഡ് ഇമേജായി; ഏഷ്യാനെറ്റും സൂര്യയും അടക്കമുള്ള ചാനലുകളുടെ സീരിയലുകൾക്ക് തിരക്കഥ എഴുതുന്ന സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; പാതി ശമ്പളം വാങ്ങി ഇനി ഫുൾ ടൈം തിരക്കഥയെഴുതാമല്ലോ എന്ന ആഹ്ലാദത്തിൽ ലതീഷ് കുമാർ

സീരിയലുകളിൽ തിരക്കഥ എഴുത്ത് ഹോബിയായപ്പോൾ കണ്ണീർക്കഥകളിലെ വില്ലൻ സ്വഭാവം സ്വയം ആവാഹിച്ചു; വനിതാ ജീവനക്കാരികളോട് അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത് ബ്രാൻഡ് ഇമേജായി; ഏഷ്യാനെറ്റും സൂര്യയും അടക്കമുള്ള ചാനലുകളുടെ സീരിയലുകൾക്ക് തിരക്കഥ എഴുതുന്ന സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; പാതി ശമ്പളം വാങ്ങി ഇനി ഫുൾ ടൈം തിരക്കഥയെഴുതാമല്ലോ എന്ന ആഹ്ലാദത്തിൽ ലതീഷ് കുമാർ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. ഏഷ്യാനെറ്റ്, സൂര്യ ടിവി, തുടങ്ങിയ ചാനലുകളിൽ ഉൾപ്പെടെ ഏകദേശം ഒരു ഡസനിലധികം സീരിയലുകൾക്ക് തിരക്കഥാ രചന നടത്തിയ പ്രമുഖ തിരക്കഥാകൃത്തും സർക്കാർ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിനെ സസ്പെൻഡുചെയ്തു. വനം വകുപ്പ്് ആസ്ഥാനത്തെ വർക്കിങ് പ്‌ളാൻ റിസർച്ച വിംഗിലാണ് ലതീഷ്‌കുമാർ ജോലി നോക്കുന്നത്. മലയാളത്തിലെ ഏറ്റവും സൂപ്പർ ഹിറ്റായ സ്ത്രീ ഹൃദയം എന്ന സീരിയലിന് പിന്നിലെ എഴുത്തും ലതീഷ് കുമാറിന്റേതായിരുന്നു.

കേരള യൂണിവേഴ്സിറ്റി മുൻ രജിസ്റ്റാറുടെ മകനായ ലതീഷിനെതിരെ നേരത്തെയും ആക്ഷേപങ്ങൾ ഉയർന്നു വന്നുവെങ്കിലും ആദ്യമായാണ് ഒരു സഹ പ്രവർത്തക രേഖാമൂലം പരാതി നൽകുന്നതും നടപടി സ്വീകരിക്കുന്നതും. ലതീഷിന്റെ സഹ പ്രവർത്തകയായ യുവതിയെ നിരന്തരം അപമാനിച്ച ഇദ്ദേഹം അവർക്കെതിരെ ഇല്ലാകഥകൾ കൂടി പ്രചരിപ്പിച്ചു. വല്ലപ്പോഴുമാണ് ലതീഷ് ഓഫീസിൽ എത്തിയിരുന്നതെങ്കിലും വരുന്ന ദിവസങ്ങളിൽ ഈ യുവതിയെ തിരഞ്ഞു പിടിച്ച് കളിയാക്കുക, അപമാനിക്കുക, ഒരു സ്ത്രീയോടു പറയാൻ പാടില്ലാത്തത് പറയുക, മോശക്കാരിയാക്കി ചിത്രീകരിക്കുക ഇതായിരുന്നു കക്ഷിയുടെ പ്രധാന വിനോദം.

ലതീഷിന്റെ മാനസിക പീഡനത്തിൽ മനം നൊന്ത് പലപ്പോഴും ഓഫീസിൽ ഇരുന്ന് കരയുന്ന യുവതിയെ സഹപ്രവർത്തകർ ആണ് സമാധാനിപ്പിച്ച്് വിട്ടിരുന്നത്. ചില ജീവനക്കാർ ലതീഷിനെ വിലക്കിയപ്പോൾ അവരെയും പ്രതികൂട്ടിലാക്കാനാണ് ഇയാൾ ശ്രമിച്ചത്. കഴിഞ്ഞ ആഴ്ചയിലും യുവതിയെ അപമാനിച്ച് ലതീഷ് സംസാരിച്ചു ഓഫീസിൽ സഹപ്രവർത്തകർ കേൾക്കെ ആയിരുന്നു കണ്ണീർ സീരിയലുകളുടെ സൃഷ്ടാവിന്റെ അഴിഞ്ഞാട്ടം. ഇടതു പക്ഷ യൂണിയൻ പ്രവർത്തകൻ കൂടി ആയതിനാൽ ലതീഷിനെതിരെ മിണ്ടാൻ ആർക്കു ധൈര്യമുണ്ടായില്ല. എന്നാൽ അപമാനിക്കപ്പെട്ട യുവതി സഹപ്രവർത്തകരുടെ പിന്തുണയോടെ കാര്യങ്ങൾ വിവരിച്ച് വകുപ്പ് മേധാവിക്ക് പരാതി നൽകി.

തൊഴിലിടങ്ങളിലെ പീഡനങ്ങളും പരാതികളും പരിശോധിക്കുന്ന സമിതിക്ക് മുൻപാകെ പരാതി എത്തുകയും ചെയതു. വനം വുപ്പ് ആസ്ഥാനത്തെ വനിത ഓഫീസ് അസിസ്റ്റന്റിന്റെ കൈവശം സമിതി കഴിഞ്ഞ തിങ്കളാഴ്ച തന്നെ ലതീഷിനുള്ള നോട്ടീസ് കൊടുത്തു വിടുകയും ചെയ്തു. നോട്ടീസുമായി എത്തിയ വനിത ഓഫീസ് അസിസ്റ്റന്റിനെ അപമാനിച്ച് അയച്ച ലതീഷ് നോട്ടീസ് കൈപറ്റിയില്ല , പകരം ഭീക്ഷണി മുഴക്കുകയും ചെയ്തു.

നോട്ടീസും കൊടുക്കാനാവാതെ കരഞ്ഞു കണ്ണീർ വാർത്തു വന്ന ഓഫീസ് അസിസ്റ്റന്റിനെ സമിതി അംഗങ്ങളായ ചില ഉദ്യോഗസ്ഥർ തന്നെ വകുപ്പ് മേധാവിക്ക് മുന്നിലെത്തിച്ചു, കാര്യങ്ങൾ വിശദമായി കേട്ട അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അമിത് മല്ലിക് ഉടൻ തന്നെ ലതീഷിനെ സസ്പെൻഡുചെയ്തു കൊണ്ട് ഉത്തരവിടുകയായിരുന്നു. ഉത്തരവ് കൈപറ്റിയ ലതീഷ് ജീവനക്കാരടോ പറഞ്ഞത് കുറഞ്ഞത് ആറു മാസമെങ്കലും കിട്ടിയാലെ സസ്പെൻഷന് ഗുണമുണ്ടാകു എന്നാണ് .... അതായത് ശമ്പളത്തിന്റെ അറുപത് ശതമാനം ലഭിക്കുന്നതിനൊപ്പം സീരിയൽ രചനയും തുടരാം.... അതായത് ഉർവ്വശി ശാപം ഉപകാരമായെന്നാണ് ലതീഷ് പറയുന്നത്.

എന്നാൽ വനിതാ സഹ പ്രവർത്തകയുടെ പരാതി അധികൃതർ ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല. പ്രതികൂട്ടിൽ നിൽക്കുന്ന ഉദ്യോഗസ്ഥൻ വിശദീകരണം നൽകാൻ തയ്യാറാകാത്തതിനാൽ പരാതി പൊലീസന് കൈമാറാവുന്നതാണ്. ഭരണപക്ഷ യൂണിയന്റെ സമ്മർദ്ദവും ലതീഷിന്റെ സ്വാധീനവും കൊണ്ടാണ് പരാതി പൊലീസിന് കൈമാറാത്തതെന്ന് അറിയുന്നു. ലതീഷിന് വീണ്ടു നോട്ടീസ് നൽകുമെന്നും വിശദീകരണം കേട്ട ശേഷം തുടർനടപടി ഉണ്ടാകുമെന്നും അമിത് മാലിക് ഐ എഫ് എസിന്റെ ഓഫീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP