Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി കെ പത്മനാഭനും ശോഭ സുരേന്ദ്രനും സിപിഎമ്മിലെത്തുമോ? ബിജെപിയിലെ അസംതൃപ്ത മുഖങ്ങളെ അടർത്തി എടുക്കാനുറച്ചു പിണറായിയുടെ മാസ്റ്റർ പ്ലാൻ; 15 സംസ്ഥാന നേതാക്കളുമായി ചർച്ച പുരോഗമിക്കുന്നുവെന്ന് ഒ കെ വാസു മറുനാടനോട്; മുൻകരുതലെടുത്തു സംഘപരിവാറും

സി കെ പത്മനാഭനും ശോഭ സുരേന്ദ്രനും സിപിഎമ്മിലെത്തുമോ? ബിജെപിയിലെ അസംതൃപ്ത മുഖങ്ങളെ അടർത്തി എടുക്കാനുറച്ചു പിണറായിയുടെ മാസ്റ്റർ പ്ലാൻ; 15 സംസ്ഥാന നേതാക്കളുമായി ചർച്ച പുരോഗമിക്കുന്നുവെന്ന് ഒ കെ വാസു മറുനാടനോട്; മുൻകരുതലെടുത്തു സംഘപരിവാറും

അർജുൻ സി വനജ്

കൊച്ചി: സംസ്ഥാനത്തെ ബിജെപി തളർത്താൻ സിപിഐ(എം) മാസ്റ്റർപ്ലാൻ തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചതായി വെളിപ്പെടുത്തൽ. കണ്ണൂരിൽ 2014 ൽ ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയ ഒ.കെ വാസു മാസ്റ്റർക്കാണ് മാസ്റ്റർപ്ലാനിന്റെ ഒരു പ്രധാന ചുമതല. അതിനിടെ സിപിഎമ്മിന്റെ ശ്രമം തിരിച്ചറിഞ്ഞ് നേതാക്കളുമായി ആർഎസ്എസ് നേതൃത്വവും ചർച്ച ആരംഭിച്ചതായാണ് സൂചന. ബിജെപി വളർച്ചയിലേക്ക് നീങ്ങുമ്പോൾ പാർട്ടിയിലെ പ്രധാനമുഖങ്ങൾ സിപിഎമ്മിലേക്ക് കൂടുമാറുന്നത് തിരിച്ചടിയാകുമെന്ന് ആർഎസ്എസ് തിരിച്ചറിയുന്നു.

ബിജെപി നേതൃത്വത്തിൽ ഉണ്ടായിരുന്നവരിൽ, അസംതൃപ്തരുടെ ലിസ്റ്റ് സിപിഐ(എം) പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. വിവിധ പാർട്ടി ജില്ലാ കമ്മിറ്റികളിലും അസംതൃപ്തരുടെ ലിസ്റ്റ് തയ്യാറാക്കി, ഇവരെ സിപിഎമ്മിലേക്ക് എത്തിക്കാൻ പരിശ്രമം നടത്തുന്നുണ്ട്. ജില്ലാ കമ്മിറ്റികൾക്ക് കഴിയാത്ത സംസ്ഥാന നേതാക്കളുടെ ലിസ്റ്റാണ് പാർട്ടി ഒ.കെ വാസു മാസ്റ്റർക്ക് കൈമാറിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് വാസു മാസ്റ്റർ ബിജെപിയെ വിട്ട് സിപിഐ(എം) പാളയത്തിലെത്തിയത്. വാസു മാസ്റ്റർക്കും കൂടെയെത്തിയവർക്കും മതിയായ പരിഗണന സിപിഐ(എം) നൽകി. മലബാർ ദേവസം ബോർഡ് അംഗമാക്കി വാസു മാസ്റ്ററെ മാറ്റി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പത്തനം തിട്ടയിലെ പ്രധാനയായി ഉണ്ണികൃഷ്ണനും ബിജെപിയിൽ നിന്ന് സിപിഎമ്മിലെത്തി. ഉണ്ണികൃഷ്ണന് അംഗത്വം നൽകാൻ കോടിയേരി ബാലകൃഷ്ണൻ തന്നെ പത്തനംതിട്ടയിലെത്തി.

ബിജെപിയിൽ നിന്ന് വരുന്നവർക്ക് മതിയായ പരിഗണന നൽകുമെന്നാണ് സിപിഐ(എം) നിലപാട്. മുൻ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധൻ, മുൻ സസ്ഥാന സെക്രട്ടറി ബി രാധാകൃഷ്ണ മേനോൻ, ശോഭാ സുരേന്ദ്രന്റെ ഭർത്താവും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ കെ സുരേന്ദ്രൻ, എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജെ തോമസ് തുടങ്ങിയവരുൾപ്പടെ 15 ഓളം സംസ്ഥാന നേതാക്കളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ അടർത്തിയെടുക്കാനായി സിപിഐ(എം) തയ്യാറാക്കിയിരിക്കുന്നത്. ഈ ലിസ്റ്റിലുള്ള മുഴുവൻ പേരുമായും ചർച്ചകൾ തുടരുകയാണെന്നും പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിന് മുന്നോടിയായി ബിജെപി നേതാക്കളുടെ ഒരു പട സിപിഎമ്മിന്റെ ഭാഗമാവുമെന്നും സിപിഐ(എം) കണ്ണൂർ നേതാവ് ഒ.കെ വാസുമാസ്റ്റർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി.

കണ്ണൂരിലെ ബിജെപി നേതാക്കളിൽനിന്ന് ഇനിയും ആളുകൾ സിപിഎമ്മിലേക്ക് വരും. വരാനുള്ള ആഗ്രഹം ഇവർ പ്രകടിപ്പിച്ചിട്ടുണ്ട്. പാർ്ട്ടിയിലേക്ക് എത്തുന്ന ബിജെപി സംസ്ഥാന നേതാക്കൾക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചന തുടരുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാകും. വാസു മാസ്റ്റർ കൂട്ടിച്ചേർത്തു. ആർ.എസ്.എസിന്റെ മേധാവിത്തത്തിൽ മനംമടുത്ത് നിൽക്കുകയാണ് ബിജെപിയിൽ പല നേതാക്കളും. മുമ്പ് മുരളീധരൻ, കൃഷ്ണദാസ് ഗ്രൂപ്പുകൾ മാത്രമേ ബിജെപിയിൽ ഉണ്ടായിരുന്നുള്ളു. എന്നാലിന്ന് നേരത്തെയുള്ള ഗ്രൂപ്പുകൾക്കൊപ്പം കുമ്മനം അനുകൂലികളുടെ ഗ്രൂപ്പും പാർട്ടിയിലെ അസംതൃപ്തരുടെ ഒരു ഗ്രൂപ്പും കൂടിയായിട്ടുണ്ട്. ഇതിൽ അസംതൃപ്തരുടെ ഗ്രൂപ്പിനെയാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തി 2 വർഷം കഴിഞ്ഞിട്ടും കേരളത്തിലെ നേതാക്കൾക്ക് വേണ്ട ഒരു പരിഗണനയും ലഭിച്ചിട്ടില്ല. വിവിധ ബോർഡുകളിൽ നിയമനം നടത്തിയിട്ടില്ല.

ഇന്നലെ മാത്രം പാർട്ടിയിലേക്കെത്തിയ സുരേഷ് ഗോപിയേയും പ്രൊഫസർ റിച്ചാർഡ് ഹെ യും എംപി മാരാണിപ്പോൾ. ഇത് ലിസ്റ്റിലുള്ള നേതാക്കൾക്ക് വലിയ അസംതൃപ്തിയുണ്ടാക്കിയെന്നാണ് ഇവരുമായുള്ള ചർച്ചയിൽ മനസിലാക്കാൻ സാധിച്ചതെന്നും ഒ.കെ വാസു മാസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു. ബിജെപി യുടെ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റാണ് ഒകെ വാസു മാസ്റ്റർ. അതേസമയ,ം ബിജെപി നേതൃത്വത്തിൽ അസംതൃപ്തരുടെ എണ്ണം വർദ്ധിക്കുന്നതായാണ് വിവിധ സംസ്ഥാന ജില്ലാ-സംസ്ഥാന നേതാക്കളുമായുള്ള സ്വകാര്യ സംഭാഷണതതിൽ മനസിലാക്കാനായത്. മുൻകാലങ്ങളിൽ നിന്ന് വിപരീതമായി എല്ലാം ആർ.എസ്.എസിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ പലർക്കും ശക്തമായ അമർഷമുണ്ട്.

ലിസ്റ്റിൽ പരാമർശിക്കപ്പെടുന്ന ചില നേതാക്കളുമായുള്ള സ്വകാര്യ സംഭാഷണത്തിൽ പാർട്ടിയുടെ ഇപ്പോഴുള്ള പല നിലപാടിലും ഇവർക്ക് അസംതൃപ്തിയുണ്ടെങ്കിലും, പ്രസ്ഥാനം വിട്ടുപോകാൻ തയ്യാറായേക്കില്ലെന്ന് വ്യക്തമായി. അതേസമയം ചില വാഗ്ദാനങ്ങൾ സിപിഎമ്മിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ഒരു നേതാവ് മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP