Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പന്റെ ജന്മഗേഹത്തിനടുത്ത് താമസം; കുലത്തൊഴിലായ ഓട്ടുപാത്രക്കച്ചവടം വിട്ട് ലോട്ടറി വിൽപ്പനയിലേക്ക് മാറിയത് പ്രായമേറിയപ്പോൾ; എല്ലാ മാസവും മലചവിട്ടി ശബരീശനെ വണങ്ങുന്ന കളങ്കമില്ലാത്ത പരമഭക്തി; കോടതി വിധിയെത്തിയപ്പോൾ ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന ആചാരം വേണോ എന്നൊരു ബോർഡ് ഡിടിപിയെടുത്ത് വണ്ടിയിൽ തൂക്കി; നിലയ്ക്കലിൽ മോപ്പഡ് വച്ച് പതിവ് തെറ്റാതെ തുലമാസത്തിലും സന്നിധാനത്ത് എത്തി; മരിച്ച ശിവദാസൻ അയ്യപ്പദാസൻ തന്നെ: അപകടമരണമെന്ന് ഉറപ്പിച്ച് പൊലീസ്

അയ്യപ്പന്റെ ജന്മഗേഹത്തിനടുത്ത് താമസം; കുലത്തൊഴിലായ ഓട്ടുപാത്രക്കച്ചവടം വിട്ട് ലോട്ടറി വിൽപ്പനയിലേക്ക് മാറിയത് പ്രായമേറിയപ്പോൾ; എല്ലാ മാസവും മലചവിട്ടി ശബരീശനെ വണങ്ങുന്ന കളങ്കമില്ലാത്ത പരമഭക്തി; കോടതി വിധിയെത്തിയപ്പോൾ ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന ആചാരം വേണോ എന്നൊരു ബോർഡ് ഡിടിപിയെടുത്ത് വണ്ടിയിൽ തൂക്കി; നിലയ്ക്കലിൽ മോപ്പഡ് വച്ച് പതിവ് തെറ്റാതെ തുലമാസത്തിലും സന്നിധാനത്ത് എത്തി; മരിച്ച ശിവദാസൻ അയ്യപ്പദാസൻ തന്നെ: അപകടമരണമെന്ന് ഉറപ്പിച്ച് പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസൻ(60) എക്കാലവും തികഞ്ഞ അയ്യപ്പഭക്തനായിരുന്നു. എല്ലാ മലയാളമാസവും ഒന്നിന് മുടങ്ങാതെ മല ചവിട്ടിയിരുന്ന അയ്യപ്പഭക്തൻ. അയ്യപ്പന്റെ ജന്മഗേഹത്തിന് സമീപമായതു കൊണ്ടാകാം ശിവദാസന്റെ ഭക്തി കളങ്കമില്ലാത്തതും അനുപമവുമായിരുന്നു. ജീവിതപ്രാരബ്ധമാണ് ഇയാളെ അയ്യപ്പസ്വാമിയുടെ പരമഭക്തനാക്കി മാറ്റിയത്.

വിശ്വകർമ സമുദായത്തിൽപ്പെട്ട ശിവദാസൻ കുലത്തൊഴിലുമായി ബന്ധമുള്ള ഓട്ടുപാത്ര കച്ചവടമാണ് ആദ്യം നടത്തിയിരുന്നു. കാലക്രമേണെ പാത്രക്കച്ചവടത്തിൽ നിന്ന് വരുമാനം കുറയുകയും പ്രായമേറി വരുകയും ചെയ്തതോടെ ലോട്ടറി കച്ചവടം തൊഴിലായി സ്വീകരിച്ചു. സ്വന്തം മോപ്പെഡിലാണ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്. ഇതേ മോപ്പെഡിൽ തന്നെയാണ് എല്ലാ മാസപൂജയ്ക്കും ശബരിമല ദർശനത്തിനും ശിവദാസൻ പോയിരുന്നത്. ശബരിമല യുവതി പ്രവേശന വിധി വന്നപ്പോൾ അതിനെതിരേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നയാളാണ് ശിവദാസൻ. ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന ആചാരം വേണോ എന്നൊരു ബോർഡ് ഡിടിപിയെടുത്ത് തന്റെ ലോട്ടറി വിൽപ്പന വാഹനത്തിന്റെ മുന്നിൽ പതിക്കുകയും ചെയ്്തിരുന്നു.

മഹാപ്രളയത്തിന് ശേഷം സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതു കാരണം നിലയ്ക്കലിൽ മോപ്പെഡ് വച്ചിട്ടാണ് ശിവദാസൻ മല കയറിയത്. 18 ന് രാവിലെ 8.30 നാണ് വീട്ടിൽ നിന്നും ഭർത്താവ് ദർശനത്തിന് പോയതെന്ന് ഭാര്യ സരസ്വതി പറഞ്ഞു. 19 ന് രാവിലെ 8.40 നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കണ്ണൂർ പയ്യാവൂർ സ്വദേശി രാജേഷ് എന്നയാളുടെ ഫോണിൽ നിന്നായിരുന്നു ഇത്. രാജേഷിനെ ഇന്നലെ രാത്രി തന്നെ പൊലീസ് കണ്ടെത്തി. ശിവദാസൻ ശബരിമലയ്ക്ക് പോകുമ്പോൾ മൊബൈൽഫോൺ വീട്ടിൽ വച്ചിട്ട് പോവുകയാണ് പതിവ്. സന്നിധാനത്ത് വച്ചാണ് രാജേഷിനെ ശിവദാസൻ പരിചയപ്പെട്ടത്.

ദർശനം കഴിഞ്ഞ് ഇരുവരുമൊന്നിച്ചാണ് മലയിറങ്ങിയത്. നീലിമലയിൽ വച്ചാണ് തന്റെ കൈയിൽ നിന്നും ശിവദാസൻ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചതെന്ന് രാജേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പമ്പയിലെത്തിയ ശേഷം ഇരുവരും വഴി പിരിച്ചു. ശിവദാസൻ അവിടെ നിന്ന് ബസിൽ കയറി നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് വാഹനമെടുത്ത് മടങ്ങുകയും ചെയ്തു. ശിവദാസന്റെ മൃതദേഹം കണ്ട ളാഹ കമ്പകത്തും വളവ് സ്ഥിരം അപകടമേഖലയാണ്. ഓരോ തീർത്ഥാടനകാലത്തും ചുരുങ്ങിയത് 10 അപകടമെങ്കിലും ഇവിടെ ഉണ്ടാകാറുണ്ട്. ചെറുതും വലുതുമായ വാഹനങ്ങൾ കൊക്കയിലേക്ക് മറിയും.

നിയന്ത്രണം വിട്ടാകാം ശിവദാസൻ മോപ്പെഡുമായി കൊക്കയിലേക്ക് മറിഞ്ഞത് എന്നതാണ് പൊലീസിന്റെ നിഗമനം. ശിവദാസനെ കാണാനില്ലെന്ന പരാതി പൊലീസ് ഗൗരവമായി കണ്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആദ്യം പരാതി നൽകിയത് പമ്പ സ്റ്റേഷനിലാണ്. അവിടെ നിന്ന് നിർദ്ദേശിച്ചതനുസരിച്ച് പന്തളം സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ശബരിമല ക്ഷേത്രത്തിലേക്കുള്ള വഴികളിലും ശിവദാസൻ ദർശനം നടത്താറുണ്ടായിരുന്നു. അച്ചൻകോവിൽ ക്ഷേത്രത്തിലും ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തുംവളവിൽ റോഡിൽ നിന്ന് മുപ്പത് അടിയോളം താഴ്ചയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനോട് ചേർന്ന് ഇയാൾ സഞ്ചരിച്ചിരുന്ന മോപ്പെഡും കണ്ടെത്തി.

12 ദിവസത്തിലേറെ പഴക്കം മൃതദേഹത്തിനുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ, ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡിലേക്കു പടർന്നു കയറിയ കാട്ടുവള്ളികൾ തെളിച്ച തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇപ്പോൾ ഫോറൻസിക് പരിശോധന നടക്കുകയാണ്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടക്കും. നിലയ്ക്കലിൽ പൊലീസും അക്രമികളുമായി സംഘർഷം നടന്നത് 17 ന് ഉച്ചയ്ക്ക് ശേഷം ശിവദാസൻ പന്തളത്തുഉണ്ടായിരുന്നു.

ശബരിമല ദർശനത്തിന് പോയി മടങ്ങും വഴി ലോട്ടറി വിൽപ്പനക്കാരൻ മരിച്ചതിന്റെ കുറ്റം മുഴുവൻ പൊലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും തലയിൽ കെട്ടിവയ്ക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഇത് അപകട മരണമെന്ന നിലപാടിൽ ഉറച്ചാണ് പൊലീസ് നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP