1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

സഹോദരനും ഭാര്യയും തമ്മിലെ തർക്കം മുതലെടുത്ത് രണ്ടരക്കോടിയുടെ വീട് 20 ലക്ഷത്തിന് വാങ്ങിയതായി രേഖയുണ്ടാക്കിയെന്ന് ആരോപണം; വീടിൽ അതിക്രമിച്ച് കയറി ഡോക്ടറായ യുവതിയുടെ ചുരിദാറും വലിച്ചു കീറി; വസ്തു കയ്യേറി മരം മുറിച്ച കേസിലും അന്വേഷണം; അച്ഛനേയും അമ്മയേയും രക്ഷിക്കാൻ നിരന്തരം ഇടപെടൽ നടത്തി യുവ ഐഎഎസുകാരൻ; ബംഗാൾ കേഡർ ഐ എ എസുകാരനായ സിയാദിന്റെ കുടുംബത്തെ കൊണ്ട് പൊറുതി മുട്ടി കേരളാ പൊലീസ്

February 12, 2019 | 10:15 AM IST | Permalinkസഹോദരനും ഭാര്യയും തമ്മിലെ തർക്കം മുതലെടുത്ത് രണ്ടരക്കോടിയുടെ വീട് 20 ലക്ഷത്തിന് വാങ്ങിയതായി രേഖയുണ്ടാക്കിയെന്ന് ആരോപണം; വീടിൽ അതിക്രമിച്ച് കയറി ഡോക്ടറായ യുവതിയുടെ ചുരിദാറും വലിച്ചു കീറി; വസ്തു കയ്യേറി മരം മുറിച്ച കേസിലും അന്വേഷണം; അച്ഛനേയും അമ്മയേയും രക്ഷിക്കാൻ നിരന്തരം ഇടപെടൽ നടത്തി യുവ ഐഎഎസുകാരൻ; ബംഗാൾ കേഡർ ഐ എ എസുകാരനായ സിയാദിന്റെ കുടുംബത്തെ കൊണ്ട് പൊറുതി മുട്ടി കേരളാ പൊലീസ്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. പശ്ചിമ ബംഗാൾ കേഡർ ഐ എ എസുകാരനായ സിയാദിന്റെ കുടുംബത്തെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാണ് കേരള പൊലീസ്. എന്നും കേസും വഴക്കുമായി സ്റ്റേഷനിൽ എത്തുന്ന സിയാദിന്റെ പിതാവ് നാസുമുദ്ദീന് പിന്നാലെ മകന്റെ ശുപാർശ വിളികൂടി വരുന്നതാണ് തല വേദന സൃഷ്ടിച്ചിരിക്കുന്നത്. കുടുംബത്തിന് വേണ്ടിയുള്ള ശുപാർശ വിളിയിൽ മടുത്ത കേരള പൊലീസ് ഈ യുവ ഐ എ എസുകാരനോടു പശ്ചിമ ബംഗാളിലെ കാര്യങ്ങൾ നോക്കിയാൽ പോരെ എന്ന് പോലും ചോദിച്ചുവെന്നാണ് വിവരം.

പശ്ചിമ ബംഗാളിലെ ജൽപായ് ഗുരി ജില്ലയിലെ മാൽ താലുക്കിലെ സബ് ഡിവിഷണൽ ഓഫീസർ റാങ്കിലാണ് സിയാദ് ജോലി ചെയ്യുന്നത്. സിയാദിന്റെ അച്ഛനും അമ്മക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ടു കേസുകളാണ് മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാസുമുദ്ദീന്റെ സഹോദരന്റെ മക്കളെയും ഇവരുടെ മാതാവിനെയും അപമാനിക്കുകയും ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്തുവന്ന പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാസുമുദ്ദീന്റെ സഹോദരൻ നിസാറുദ്ദീൻ ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ഈ അവസരം മുതലെടുത്ത് ഇദ്ദേഹത്തിന്റെ പേരിലുള്ള രണ്ടര കോടിയുടെ വീടും സ്ഥലവും നിസാമുദ്ദീൻ പ്രവാസിയായ മകന്റെ പേരിൽ വെറും 20 ലക്ഷം രൂപയ്ക്ക് വാങ്ങിയതായി രേഖ ഉണ്ടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

ഇതിന് ശേഷം ഈ മാസം ഒൻപതാം തിയ്യതി രാവിലെ തന്നെ നിസാറുദ്ദീന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലെത്തിയ നാസുമുദ്ദീനും ബന്ധുക്കളും വീട് കയ്യേറി ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഡോക്ടർമാരായ രണ്ടു പെൺ മക്കളോടും മോശമായി പെരുമാറി. രണ്ടാമത്തെ മകളായ നാദിയയുടെ കയ്യിൽ നാസുമുദ്ദീൻ കടന്നു പിടിച്ചുവെന്നും ചുരിദാർ വലിച്ചു കീറിയെന്നും ഈ സമയം തന്നെ മർദ്ദിച്ചുവെന്നും നാസുമുദ്ദീന്റെ സഹോദരന്റെ ഭാര്യ ലൈല ബീവി പൊലീസിൽ നല്കിയ പരാതിയിൽ പറയുന്നു. ഈ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യം വന്നതിനാലാണ് ഐ എ എസുകാരന്റെ സമ്മർദ്ദം പോലും നോക്കാതെ പൊലീസ് കേസെടുത്തത്. വീട്ടിലെ അതിക്രമത്തിനും കയ്യേറ്റത്തിനും സിയാദ് ഐ എ എസും ഗൂഢാലോചന നടത്തിയതായി പരാതിയിൽ ഉണ്ട്.

നാസുമുദ്ദീന്റെ സഹോദരനും ഭാര്യ ലൈലാ ബീവിയും തമ്മിലുള്ള കേസ് ആറ്റിങ്ങൽ കുടുംബ കോടതിയിൽ നടക്കുകയാണ്. ഈ കേസിൽ തീർപ്പാകുന്നതുവരെ ലൈലാ ബീവിയെ വീട്ടിൽ നിന്നും ഇറക്കി വിടാൻ പാടില്ലന്നും കോടതി ഉത്തരവുണ്ട്. ഐ എ എസുകാരന്റെ കുടുംബത്തിന് എതിരെ രണ്ടാമത്തെ കേസെടുത്തത് അനധികൃത കയ്യേറ്റത്തിനും മരം മുറിക്കുമാണ്. നാസുമുദ്ദീന്റെ സഹോദരന്റെ മക്കൾക്ക് ഇഷ്ടദാനമായി കിട്ടിയ അറുപത് സെന്റിൽ കയറി മരം മുറിച്ചു വിറ്റതിനാണ് നാസുമുദ്ദീനും ഭാര്യ നസീഹക്കും എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ലൈലാ ബിവിയും മക്കളും വിദേശത്തായിരുന്ന സമയത്താണ് നസുമുദ്ദീനും കുടുംബവും മരം മുറിച്ചു വിറ്റത്. ജാമ്യമില്ലാ വകുപ്പു പ്രകാരം തന്നെയാണ് മരം മുറി വിഷയത്തിലും കേസെടുത്തിരിക്കുന്നത്.

ഈ രണ്ട് കേസുകളുടെയും അന്വേഷണം ഐ എ എസുകാരൻ ഇടപെട്ട് അട്ടിമറിക്കുമെന്ന് ആശങ്കപ്പെട്ട് പരാതിക്കാർ ഡിജിപിയെയും നേരിൽ കണ്ടു. അതേ സമയം നാസുമുദ്ദീൻ കഴക്കുട്ടത്തെ പ്രമുഖ വ്യാപാരിക്കെതിരെ നല്കിയ കള്ളക്കേസിൽ ആയുധ നിയമപ്രകാരം പൊലീസ് കേസെടുത്തത് സംബന്ധിച്ച് ഉന്നത തല അന്വേഷണം നടക്കുകയാണ്. ഹലായിസ് ഹോട്ടൽസ് ഉടമ ഷിറോസ്ഖാൻ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചരിക്കുന്നത്. ബന്ധുക്കൾ തമ്മിലുള്ള തർക്കവും വാക്കേറ്റവുമാണ് യുവ ഐ എ എസുകാരന്റെ ഇടപെടലിൽ ആയുധ നിയമ പ്രകാരം കേസെടുത്തത് അന്ന് മംഗലപുരം എസ് ഐ ആയിരുന്ന അജയകുമാറാണ് കേസെടുത്തത്. കഴിഞ്ഞ മാസം ഒന്നാം തിയ്യതിയാണ് സംഭവം നടന്നത്.

നാസുമുദ്ദീന്റെ ഭാര്യ സഹോദരന്റെ മകനാണ് ഷിറോസ്. ഷിറോസ് ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറി കേസിനെ സംബന്ധിച്ച് നിക്ഷ്പക്ഷ അന്വേഷണം നിർദ്ദേശിച്ചും ഐ എ എസുകാരന്റെ സമ്മർദ്ദം ഉണ്ടോ എന്നും പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ടും പരാതി റൂറൽ എസ് പി ക്ക് കൈമാറിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ പരാതികളെത്തുന്നത്

മംഗല പുരം പൊലീസിന് ലൈലാ ബീവി നല്കിയ പരാതി താഴെ കൊടുക്കുന്നു

ബഹുമാനപ്പെട്ട എസ് എച്ച ഒ

തിരുവനന്തപുരം ജില്ലയിൽ, അണ്ടൂർകോണം പി.ഒ.യിൽ ഷാലിമാറിൽ താമസം നിസാറുദ്ദീൻ ഭാര്യ 54 വയസ്സുള്ള ലൈലാ ബീവി ബോധിപ്പിക്കുന്ന സങ്കട ഹർജി.

എതിർ കക്ഷികൾ : തിരുവനന്തപുരം ജില്ലയിൽ അണ്ടൂർകോണം പി.ഒ യിൽ എൽ പി. എസ് -ന് എതിർ വശം ഷെമി മൻസിലിൽ അഥവ തറവാട്-ൽ താമസ്സം സൈദ് മുഹമ്മദ് മകൻ 60 വയസ്സുള്ള നാസിമുദ്ദീൻ എസ്, ടി വിലാസത്തിൽ നാസിമുദ്ദീൻ ഭാര്യ 52 വയസ്സുള്ള നസീഹ.

സർ,

വിഷയം : കോടതി നിരോധന ഉത്തരവിനെ ലംഘിച്ച് പരാതിക്കാരിയെവീട്ടിൽ നിന്ന് പുറത്താക്കുന്നതിനെ സംബന്ധിച്ച്.

ടി വിലാസത്തിൽ താമസിച്ചുവരുന്ന ഞാനും എന്റെ ഭർത്തവുമായി ആറ്റിങ്ങൾ ഫാമിലി കോടതിയിൽ കുടുംബതർക്കങ്ങൾ നിലവിൽ ഇരിക്കുന്നതാണ്. ആയതിൽ വച്ചു എനിക്ക് പ്രൊട്ടക്ഷൻ ഓർഡർ-ഉം നിലവിൽ ഉള്ളതാണ്. ഇപ്രകാരമായിരിക്കെ എന്റെ ഭർത്താവ് ഞാൻ കൊടുത്ത കേസുകളുടെ ഫലം ഞാൻ അനുഭവിക്കാതിരിക്കാനായി ഞാൻ താമസ്സിക്കുന്ന ഷാലിമാർ വീട് എന്റെ ഭർത്താവിന്റെ സഹോദരനായ നാസിമുദ്ദീന്റെ മകൻ ഷഫീക്കിന്റെ പേർക്ക് ഒരു കളവായ പ്രമാണം ചമക്കുകയും ചെയ്യുകയുണ്ടായി. തുടർന്നു ഞാൻ ബഹുമാനപ്പെട്ട ആറ്റിങ്ങൽ ഫാമിലി കോടതിയിൽ നിന്ന് ഛജ 197/2019 -ാം നമ്പർ ഇഞ്ചക്ഷൻ കേസ് നൽകിയതിൽവച്ചു എനിക്കും മക്കൾക്കും അനുകൂലമായ ഇടക്കാല നിരോധന ഉത്തരവ് 7/2/19 -ൽ പുറപ്പെടുവിക്കുകയുണ്ടായി. ആയതിന്റെ പകർപ്പ് ഇതോടൊപ്പം ഹാജരാക്കുന്നു. ടി നിരോധന ഉത്തരവ് നിലനിൽക്കേ എന്നെ ഏതുവിധേനയും ഷാലിമാർ വീട്ടിൽ നിന്ന് പുറത്താക്കുന്നതിന് വേണ്ടി 08/02/2019 -ന് എന്റെ ഭർത്താവിന്റെ ഒത്താശയോടുകൂടി ടിയാന്റെ സഹോദരനായ ഒന്നാം എതിർ കക്ഷിയും ടിയാന്റെ ഭാര്യയായ രണ്ടാം എതിർകക്ഷിയും അവരുടെ മക്കളായ ഷഫീക്ക്. ച, സിയാദ് .ച-ഉം ഗൂഢാലോചന നടത്തിയതിൽ വച്ച് ടി ഷഫീക്കിന്റെ ബന്ധുക്കളിൽ ചിലരെ എന്റെ ടി വീട്ടിൽ 08/02/2019 -ന് രാവിലെ 8.00 മണിയോടു കൂടി അനധികൃതമായി താമസ്സിപ്പിക്കുകയും ചെയ്യുകയുണ്ടായി. ടി നാസ്സിമുദ്ദീനോ, ടിയാന്റെ ഭാര്യക്കോ മക്കൾക്കോ അവർ നിർദ്ദേശിക്കുന്ന ആൾക്കാർക്കോ എന്നെ ടി വീട്ടിൽ നിന്ന് പുറത്താക്കാനോ അനധികൃതമായി വന്നു താമസ്സിക്കാനുള്ള അധികാരമോ ഇല്ല. ടി എതിർകക്ഷികളുടെ മേൽ അനധികൃത കൈയേറ്റത്തെ ചെറുത്ത എന്നെയും എന്റെ 2 പെൺമക്കളായ സുമയ്യാ നിസറുദ്ദീൻ-നെയും നാദിയ നിസറുദ്ദീനെയും എതിർ കക്ഷികൾ 8/2/2019-ന് മൂന്നരമണിക്ക് (3.30 ുാ)-ന് ശാരീരികമായി ഉപദ്രവിക്കുകയുണ്ടായി. ടി ഒന്നാം എതിർ കക്ഷി എന്റെ രണ്ടാമത്തെ മകളായ നാദിയ നിസറുദ്ദീന്റെ കൈയിൽ കടന്നു പിടിക്കുകയും ടിയാളുടെ ചുരിദാറിന്റെ ടോപ്പ് വലിച്ച് കീറാൻ കയറിപ്പിടിക്കുകയും ചെയ്തിട്ടുള്ളതാകുന്നു. ഇതേ സമയം ടി രണ്ടാം എതിർ കക്ഷി ടിയാളുടെ വലതുകൈകൊണ്ട് എന്റെ ഇടത് കവിളിൽ അടിച്ച് വേദനിപ്പിച്ചിട്ടുള്ളതും ആകുന്നു. ടി രണ്ടാം എതിർ കക്ഷിയുടെ അടികൊണ്ട് ഞാൻ താഴെ വീണ അവസരത്തിൽ ടി രണ്ടാം എതിർ കക്ഷി എന്റെ ടി വീട്ടിൽ അതിക്രമിച്ചു കയറുകയും എന്നെ അസഭ്യം പറയുകയും എന്റെ ടി വീട്ടിൽ നിന്ന് പുറത്ത് പോകാതെ അനധികൃതമായി തങ്ങുകയും ആണ്. കൂടാതെ എന്റെ മക്കളുടെ വസ്തുക്കളിലുള്ള മരങ്ങൾ കോടതി ഉത്തരവിനെ ധിക്കരിച്ചു മുറിച്ചിടുകയും ചെയ്യുകയുണ്ടായി. ആയത് നിയമ വിരുദ്ധവും ശിക്ഷാർഹവും ആണ്.

കൂടാതെ ഒന്നാം എതിർകക്ഷിയുടെയും രണ്ടാം എതിർകക്ഷിയുടെയും മകനായ സിയാദ് ച കഅട ന്റെ അധികാരം ദുരുപയോഗിച്ച് കോടതി ജീവനക്കാരനെയും, എന്റെ പരാതിയിന്മേൽ നടപടി സ്വീകരിക്കാനായി എത്തിയ പൊലീസ്‌കാരിൽ ചിലരെയും പദവിയുടെ ബലത്തിൽ ഫോണിൽ സംസാരിച്ച് നിയമം നടപ്പാക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നതായും ഞാൻ കണ്ടു. ആയതിനാൽ ടിയാന്റെ ഇടപെടലുകൾ മുഖേനെ എനിക്ക് നിയമത്തിന്റെ സുരക്ഷിതത്വം ലഭിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ ടി വിഷയത്തെകുറിച്ച് ഉചിതമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിച്ച് എന്റെ വീട്ടിൽ അതിക്രമിച്ചു കയറി എന്നെ പുറത്താക്കാൻ ശ്രമിക്കുന്ന എതിർ കക്ഷികളെയും അവരുടെ കൂട്ടാളികളെയും ടി വീട്ടിൽ നിന്ന് മാറ്റി അവർക്ക് എതിരെ നിയമ നടപടി സ്വീകരിച്ച് എനിക്ക് സങ്കട നിവർത്തി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്

വിശ്വസ്തതയോടെ

ലൈലാ ബീവി

പ്രവീണ്‍ സുകുമാരന്‍    
പ്രവീണ്‍ സുകുമാരന്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
പാലക്കാടും തൃശ്ശൂരും മലപ്പുറത്തും സിനിമാ തിയേറ്ററുകൾ കത്തിക്കാനും കള്ള് ഷാപ്പുകൾ കത്തിക്കാനും നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കാനും ചുക്കാൻ പിടിച്ചത് ജം ഇയത്തുൽ ഇഹ്‌സാനിയ സ്ഥാപക നേതാവ് ഉസ്മാൻ; തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ ഉസ്മാനൊപ്പം കുരുക്കിലായത് പ്രവർത്തകർക്ക് വാൾ പരിശീലനം നൽകിയിരുന്ന യൂസഫലി; തൊഴിയൂർ കേസിലും മോഹനചന്ദ്രൻ വധക്കേസിലും പ്രതികൾ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
സ്വന്തം അധ്വാനം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ അധിപനായ നിറപറ ഉടമ ബിജു കർണ്ണനെ പോലും വെറും ഒരു മൂന്നാംകിട ശരീര കച്ചവടക്കാരിക്ക് വീഴ്‌ത്താൻ കഴിയുന്നത് എങ്ങനെ? ഫേസ്‌ബുക്ക് വാട്‌സാപ്പ് ചാറ്റിൽ വീണു പോകാൻ മാത്രം ദുർബലരാണോ നമ്മുടെ നന്മമരങ്ങൾ?സോഷ്യൽ മീഡിയ ചതിക്കുഴിയിൽ വീഴാതെ പിടിച്ചു നിൽക്കാൻ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചില്ലേ?
അയോധ്യ ഭൂമിതർക്ക കേസ് ഒത്തുതീർപ്പിലേക്ക്? തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്; പകരം കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം; അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കി നൽകണം; ബോർഡിന്റെ നിർദ്ദേശങ്ങൾ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ; റിപ്പോർട്ട് പരിഗണിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നാളെ ചേംബറിൽ ചേരും; കേസിലെ വാദം പൂർത്തിയാക്കിയ ശേഷമുള്ള അസാധാരണ നടപടിയിൽ ആകാംക്ഷ
വട്ടിയൂർക്കാവിലെ മിന്നുംതാരം മേയർബ്രോ തന്നെ! വി കെ പ്രശാന്തിന്റെ സൗമ്യമായ പെരുമാറ്റവും വികസന അജണ്ടകളും ജാതി പരിഗണനകളേക്കാൾ എൽഡിഎഫിന് സഹായകമാകും; പ്രശാന്തിന് 35 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ യുഡിഎഫിലെ ഡോ. മോഹൻകുമാറിന് ലഭിക്കുന്നത് 32 ശതമാനം; 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ബിജെപി; കുറയുന്ന ബിജെപി വോട്ടുകളുടെ ഗുണം ലഭിക്കുന്നത് എൽഡിഎഫിന്; മറുനാടൻ അഭിപ്രായ സർവേയിലെ ആദ്യ ഫലം പുറത്തുവിടുന്നു
കോടതിയിൽ രോഷം പ്രകടിപ്പിക്കുന്നതും ഉടക്കുന്നതും രാജീവ് ധവാന് പുത്തരിയല്ല; മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള ഉടക്കിനെ തുടർന്ന് കോട്ട് ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ച അഭിഭാഷകൻ; കോംബ്രിഡ്ജിലും ലണ്ടൻ യൂണിവേഴ്‌സിറ്റിയിലും പഠിച്ച നിയമ പണ്ഡിതൻ ഭീഷണികളെയും തെല്ലും കൂസാത്ത പ്രകൃതക്കാരൻ; ബാബറി കേസിനിടെ രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞത് വിവാദമായപ്പോൾ പ്രതികരണം താൻ ചീഫ് ജസ്റ്റിസിനെ അനുസരിക്കുക മാത്രമാണെന്ന് പറഞ്ഞ്: ഡൽഹിയിലെ അഭിഭാഷക സിംഹം രാജീവ് ധവാന്റെ കഥ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്