Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോവധനിരോധനത്തിന്റെ പേരിൽ മാടുകളെ കേരളത്തിലേക്കു വിടാതെ തട്ടിയെടുത്തു കൊണ്ടുപോകുന്നു: മലയാളികൾക്കു മാട്ടിറച്ചി അന്യമാക്കാൻ സംഘപരിവാർസംഘടനയുടെ തോന്നിയവാസം, തമിഴ്‌നാട് അതിർത്തിയിലെ കന്നുകാലിച്ചന്തകൾ നിലയ്ക്കുന്നു

ഗോവധനിരോധനത്തിന്റെ പേരിൽ മാടുകളെ കേരളത്തിലേക്കു വിടാതെ തട്ടിയെടുത്തു കൊണ്ടുപോകുന്നു: മലയാളികൾക്കു മാട്ടിറച്ചി അന്യമാക്കാൻ സംഘപരിവാർസംഘടനയുടെ തോന്നിയവാസം, തമിഴ്‌നാട് അതിർത്തിയിലെ കന്നുകാലിച്ചന്തകൾ നിലയ്ക്കുന്നു

പാലക്കാട്: ഘർവാപ്പസിയിലൂടെ മതപരിവർത്തനം മാത്രമല്ല, ഹൈന്ദവസംഘടനകളുടെ മറ്റൊരു അജണ്ടയായ ഗോവധനിരോധനം കൂടി അവർ നടപ്പിലാക്കിത്തുടങ്ങി. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുവരുന്ന കന്നുകാലികളെ തടഞ്ഞുകൊണ്ടാണ് ഈ സംഘം അജണ്ട നടപ്പിലാക്കുന്നത്.

ഇതോടെ കഴിഞ്ഞ ഒരാഴ്‌ച്ചയായി കേരളത്തിലേക്ക് കന്നുകാലികൾ വരുന്നില്ല. കന്നുകാലിച്ചന്തകളുടെ പ്രവർത്തനവും നിലച്ചു. കേരളത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളം ചന്തയിൽ ഇന്നലെയെത്തിയത് നൂറിൽ താഴെ കന്നുകൾ. അതും പ്രദേശവാസികളുടെ കന്നുകൾ. കുഴൽമന്ദം, പെരുമ്പിലാവ് തുടങ്ങിയ ചന്തകളിലും കച്ചവടം നിലച്ചു.

മാട്ടിറച്ചി തിന്നേണ്ടെന്ന സംഘപരിവാർ സംഘടനകളുടെ തീരുമാനം ഇതോടെ നടപ്പിലാവാൻ സാദ്ധ്യത കൂടി. ഇപ്പോൾ തന്നെ 250 രൂപയോളം വിലയുള്ള ഇറച്ചിവില കുതിച്ചുയരും. നിരവധി കന്നുകാലി ഇറച്ചി കച്ചവടക്കാരുടെ ജീവിതവും ദുരിതത്തിലാകും. തമിഴ്‌നാട്ടിൽ ഇന്നേവരെ ആരും പേരുകേട്ടിട്ടില്ലാത്ത ഒരു പുതിയ സംഘടന അവരുടെ സംഘടിതശക്തി ഉപയോഗിച്ച് കേരളത്തിലേക്കും മറ്റും വിൽപ്പനയ്ക്കായി കൊണ്ടുവരുന്ന കന്നുകാലികളെ തടഞ്ഞ് അഴിച്ചുവിടുകയോ, അടുത്തുള്ള ഗോശാലകളിൽ കൊണ്ടു പോവുകയോ ഇപ്പോൾ ചെയ്തുവരുന്നത്.

രണ്ടുമാസം മുമ്പ് കോയമ്പത്തൂർ ജില്ലയിൽ അവിനാശി എന്ന സ്ഥലത്തു വച്ച് കേരളത്തിലേക്ക് വരികയായിരുന്ന 216 കന്നുകാലികളെ വാഹനം തടഞ്ഞ് തട്ടിക്കൊണ്ടു പോയതാണ് തുടക്കം. വാഹനത്തിൽ പശുക്കളേക്കാൾ കൂടുതൽ പോത്തും, മൂരിയും മറ്റുമാണ് ഉണ്ടായിരുന്നത്. ജന്തുദ്രോഹം തടയാൻ എന്ന പേരിൽ ഈ സംഘം ഇവർ തയ്യാറാക്കിയ ഗോശാലയിൽ എത്തിക്കുകയാണ് ഉണ്ടായത്. തമിഴ്‌നാട്ടിലെ കച്ചവടക്കാരായിട്ടുകൂടി അവർക്ക് കന്നുകാലികളെ വിട്ടുകിട്ടിയില്ല. തുടർന്ന് പൊലീസും കോടതിയും വഴി കന്നുകാലികളെ വിട്ടുകിട്ടാൻ നീക്കം നടത്തി. ഒരു കന്നിന് 25,000 രൂപ വീതം കെട്ടിവച്ച് കന്നുകളെ വിട്ടുകൊടുക്കാനാണ് കോടതി ഉത്തരവ് വന്നത്.

കച്ചവടക്കാർ അതിന് തയ്യാറായി കന്നുകളെ തിരിച്ചെടുക്കാൻ ചെന്നപ്പോൾ ഗോശാലയിൽ കന്നുകളില്ല. കച്ചവടക്കാർക്ക് മൊത്തം ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ തമിഴ്‌നാട്ടിലെ നാട്ടുകൂട്ടം എന്ന കന്നുകാലി വ്യാപാര സംഘടന ഇതിനെതിരെ സമരം തുടങ്ങി. ജനുവരി ഒന്നുമുതൽ അവർ സമരം തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ കന്നുകാലിച്ചന്തകളുടെ പ്രവർത്തനം നിലച്ചു. കേരളത്തിലേക്കുള്ള കന്നുകളുടെ വരവും കന്നുകാലിച്ചന്തകളുടെ പ്രവർത്തനവും നിലച്ചു.

എന്നാൽ സമരം തുടങ്ങി രണ്ടാഴ്‌ച്ച കഴിഞ്ഞിട്ടും തമിഴ്‌നാട് സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല.തമിഴ്‌നാട്ടിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് കന്നുകളെ കടത്താനോ വിൽപ്പന നടത്താനോ സമ്മതിക്കില്ലെന്ന കർക്കശനിലപാടാണ് കന്നുകാലികളെ തടഞ്ഞ പേരില്ലാത്ത സംഘടനയുടേത്. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ബലത്തിലാണ് ഇവരുടെ നീക്കങ്ങളെന്നാണ് കച്ചവടക്കാർ പറയുന്നത്. കന്നുകാലികളെ തടഞ്ഞ് തട്ടിക്കൊണ്ടു പോകുന്നതു തടയാൻ പൊലീസിനും കഴിയാത്ത അവസ്ഥയാണെന്ന് പറയുന്നു.

ഗോവധനിരോധനത്തിന്റെ ശൈലിയും രൂപവും മാറ്റി നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ ഗോക്കളിൽ പോത്തും മൂരിയും ഉൾപ്പെടുത്തിയാണ് പുതിയ നീക്കം.എന്നാൽ മാത്രമല്ലേ ഒരു വിഭാഗത്തിന്റെ ഇറച്ചി തീറ്റ മുടക്കാനാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP