Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലാത്ത പകർപ്പവകാശം കാട്ടി യുട്യൂബിൽ ഓഡിയോ വീഡിയോ ചാനലുകളെ ഇല്ലാതാക്കാൻ ഏഷ്യാനെറ്റിന്റെ കരുനീക്കം; തിരിച്ചടിച്ച് തങ്ങൾക്ക് പകർപ്പവകാശമുള്ള ഗാനങ്ങളും ചിത്രങ്ങളും വീഡിയോകളും ചാനലും ഹോട്ട് സ്റ്റാറും ഉപയോഗിക്കുന്നത് വിലക്കാൻ കോടതിയെ സമീപിച്ച് നിരവധി സ്ഥാപനങ്ങൾ; കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാർജയിലെ സ്പീഡ് ഓഡിയോ-വീഡിയോയുടെ വക്കീൽ നോട്ടീസ്; 'തെന്നിന്ത്യൻ' സിനിമയുടെ ഉപയോഗത്തിന് സ്റ്റാറിനെ വിലക്കി അനുശ്രീ ഓഡിയോ-വീഡിയോ കമ്പനിയുടെ പരാതിയിൽ ഉത്തരവ്

ഇല്ലാത്ത പകർപ്പവകാശം കാട്ടി യുട്യൂബിൽ ഓഡിയോ വീഡിയോ ചാനലുകളെ ഇല്ലാതാക്കാൻ ഏഷ്യാനെറ്റിന്റെ കരുനീക്കം; തിരിച്ചടിച്ച് തങ്ങൾക്ക് പകർപ്പവകാശമുള്ള ഗാനങ്ങളും ചിത്രങ്ങളും വീഡിയോകളും ചാനലും ഹോട്ട് സ്റ്റാറും ഉപയോഗിക്കുന്നത് വിലക്കാൻ കോടതിയെ സമീപിച്ച് നിരവധി സ്ഥാപനങ്ങൾ; കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാർജയിലെ സ്പീഡ് ഓഡിയോ-വീഡിയോയുടെ വക്കീൽ നോട്ടീസ്; 'തെന്നിന്ത്യൻ' സിനിമയുടെ ഉപയോഗത്തിന് സ്റ്റാറിനെ വിലക്കി അനുശ്രീ ഓഡിയോ-വീഡിയോ കമ്പനിയുടെ പരാതിയിൽ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാറ്റലൈറ്റ് റൈറ്റിന്റെ പേരുപറഞ്ഞ് ദശാബ്ദങ്ങളായി ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ സിനിമാ മേഖലയിൽ ഓഡിയോ വീഡിയോ ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങളെ പൂട്ടിക്കാൻ ഗൂഢനീക്കവുമായി സ്റ്റാർ ഗ്രൂപ്പിന്റെ ചുമതലയുള്ള ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും രംഗത്തിറങ്ങിയതായി ആക്ഷേപം. ഇതോടെ തങ്ങൾക്ക് കോപ്പി റൈറ്റ് ഉള്ള ഗാനങ്ങളും വീഡിയോകളും സിനിമകളുമെല്ലാം ഹോട്ട് സ്റ്റാറും ഏഷ്യാനെറ്റും വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മുൻനിര ഓഡിയോ-വീഡിയോ സ്ഥാപനങ്ങൾ.

ഗൾഫ് മേഖല കേന്ദ്രീകരിച്ച് ഷാർജയിൽ പ്രവർത്തിക്കുന്ന സ്പീഡ് ഓഡിയോ ആൻഡ് വീഡിയോയും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന അനുശ്രീ ഓഡിയോസും ഏഷ്യാനെറ്റിനും ഹോട്ട് സ്റ്റാറിനും എതിരെ പരാതിയുമായി കോടതിയെ സമീപിച്ചുകഴിഞ്ഞു.

ഇവരുടെ കൈവശം പകർപ്പവകാശമുള്ള ഗാനങ്ങളും സിനിമകളുമെല്ലാം മേലിൽ ഏഷ്യാനെറ്റ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന നിലയിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന. അതേസമയം, ഇത്തരത്തിൽ സിനിമാ, സംഗീത വീഡിയോകളുടേയും ഓഡിയോകളുടേയും പകർപ്പവകാശം സ്വന്തമായുള്ള സ്ഥാപനങ്ങളെ പൂട്ടിക്കാനും അത്തരം ഗാനങ്ങളും സിനിമയും ഉപയോഗിച്ച് നേട്ടമുണ്ടാക്കാനും ഇറങ്ങിയതാണ് ഏഷ്യാനെറ്റിനും ഹോട്ട് സ്റ്റാറിനും വലിയ തിരിച്ചടി നൽകുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വർഷങ്ങൾക്ക് മുമ്പേ സ്പീഡ് ഓഡിയോ ആൻഡ് വീഡിയോ എന്ന സ്ഥാപനത്തിനെതിരെ ഇത്തരമൊരു നീക്കം ഏഷ്യാനെറ്റും സ്റ്റാറും നടത്തിയിരുന്നു. എന്നാൽ അന്ന് 25 ലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ സ്ഥാപനം ഏഷ്യാനെറ്റിന് വക്കീൽ നോട്ടീസ് അയച്ചതോടെ ഒത്തുതീർപ്പ് നീക്കവുമായി ചാനൽ രംഗത്തെത്തുകയായിരുന്നു.

പ്രശ്‌നം ഒരുവിധം പറഞ്ഞവസാനിപ്പിച്ച് കേസില്ലാതാക്കിയ ചാനൽ അധികാരികൾ ഇപ്പോൾ തങ്ങളുടെ സ്ഥാപനം പൂട്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് സ്പീഡ് ഓഡിയോ ഉടമ റഷീദ് മറുനാടനോട് വ്യക്തമാക്കുന്നത്. ആദ്യം ഒത്തുതീർപ്പിന് വരികയും പിന്നീട് പതിയെ ഞങ്ങൾക്കെതിരെ നീങ്ങഉകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും റഷീദ് പറയുന്നു. 'ഞങ്ങൾക്ക് കോപ്പി റൈറ്റുള്ള വീഡിയോയും ഓഡിയോയും യു ട്യൂബ് വഴിയും മറ്റും നൽകുന്നതിലൂടെയാണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ നിലനിൽപ്.

അതേസമയം, ഞങ്ങളുടെ കൈവശം കോപ്പി റൈറ്റുള്ള വീഡിയോകളും ഓഡിയോകളും ധാരാളമായി ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ഉപയോഗിക്കുന്നുണ്ട്. ഐഡിയ സ്റ്റാർ സിംഗറിൽ വരുന്ന ഗാനങ്ങളും മൈലാഞ്ചിയിലും മറ്റും ഉപയോഗിക്കുന്ന ഗാനങ്ങളുമെല്ലാം ഞങ്ങളുടെ കൈവശം റൈറ്റ് ഉള്ളവയാണ്. എന്നാൽ ഏഷ്യാനെറ്റിന്റെ കൈവശം അവകാശമില്ലാഞ്ഞിട്ടു കൂടി ഞങ്ങൾക്ക് റൈറ്റ് കിട്ടിയ ഓഡിയോയും ഡബ്ബ് ചെയ്ത സിനിമയും മറ്റും യുട്യൂബിൽ ഉപയോഗിച്ചാൽ അതിന് അവകാശം പറഞ്ഞ് സ്‌ട്രൈക്ക് അടിക്കുകയാണ് ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ചെയ്യുന്നത്' റഷീദ് പറയുന്നു.

ഇത്തരത്തിൽ തങ്ങളുടെ കൈവശം പകർപ്പവകാശം ഉള്ള ഓഡിയോകൾ ഉപയോഗിക്കുന്നതിന് ഏഷ്യാനെറ്റിനെയും മറ്റു ചാനലുകളേയുമെല്ലാം അനുവദിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഇല്ലാത്ത അവകാശത്തിന്റെ പേരിൽ ഉപദ്രവിക്കുകയാണ് ഏഷ്യാനെറ്റും ഹോട്ട്‌സ്റ്റാറുമെന്നും അതിനാലാണ് ഇപ്പോൾ കേസുമായി മുന്നോട്ടു പോകുന്നതെന്നും റഷീദ് പറഞ്ഞു.

നിലവിൽ തർക്കത്തിൽ നിരവധി സിനിമകൾ

ഒരു മലയാളം സിനിമയ്ക്ക് പകർപ്പവകാശം ലഭിച്ചുവെന്ന് ഏഷ്യാനെറ്റ് അവകാശപ്പെടുമ്പോഴും അതിൽ അന്യ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തതിന്റെ പകർപ്പവകാശം പലപ്പോഴും വാങ്ങാറില്ല. ഇത്തരത്തിൽ മറ്റു ഭാഷകളിലെ ചിത്രങ്ങൾക്ക് പല വീഡിയോ കമ്പനികളും റൈറ്റ് വാങ്ങാറുണ്ട്. ഇങ്ങനെ അവകാശം കിട്ടിയ ചിത്രങ്ങൾ യുട്യൂബ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഉപയോഗിച്ചാൽ അത് അനാവശ്യമായി ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറുമെല്ലാം സ്‌ട്രൈക്ക് ചെയ്ത് തങ്ങളുടെ വരുമാനം മുടക്കുന്നുവെന്നാണ് വീഡിയോ കമ്പനികളുടെ ആക്ഷേപം.

ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങൾക്ക് പകർപ്പവകാശമുള്ള വീഡിയോകളും സിനിമകളും ഗാനങ്ങളുമെല്ലാം ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ഉപയോഗിക്കുന്നതിന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട്ും മേലിൽ അവ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പരാതി നൽകിയിട്ടുള്ളത്.

വക്കീൽ നോട്ടീസിന് പിന്നാലെ വരും ദിവസംതന്നെ കേസ് നൽകാനാണ് സ്പീഡ് ഓഡിയോ ഉടമകയുടെ തീരുമാനം. അതേസമയം, കൊച്ചി ഇടപ്പള്ളിയിലെ അനുശ്രീ ഓഡിയോസ് ആൻഡ് വീഡിയോസ് ഉടമ എംഎം മുകേഷ് നൽകിയ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 16ന് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വ്യക്തമാക്കിയ എറണാകുളം സെക്കന്റ് അഡീഷണൽ ജില്ലാ കോടതി തമിഴ് ചിത്രം 'തെന്നിന്ത്യൻ' യു ട്യൂബിലൂടെയോ മറ്റ് ഡിജിറ്റൽ മാധ്യമം വഴിയോ ഇന്റർനെറ്റ്, മൊബൈൽ പ്‌ളാറ്റ്‌ഫോമിലോ പ്രദർശിപ്പിക്കരുതെന്ന് ഏഷ്യാനെറ്റിന്റേയും ഹോട്ട് സ്റ്റാറിന്റേയും ഉടമകളായ സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ടിരിക്കുകയാണ്.

മുല്ലയുടെ തമിഴ് ചിത്രമായ മല്ലീശ്വരൻ, റൺ ബേബി റൺ തുടങ്ങി നിരവധി ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ തങ്ങൾക്ക് കോപ്പി റൈറ്റുള്ള ചിത്രങ്ങളും വീഡിയോകളും ഗാനങ്ങളും സ്റ്റാർ ഗ്രൂപ്പ് ഉപയോഗിക്കുന്നതിനെതിരെ വരും ദിനങ്ങളിൽ കൂടുതൽ പരാതികൾ കോടതികളിൽ എത്തുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP