Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീചിത്രയിലെ ഡോക്ടർ കാത്ത് ലാബിലും കയറി പ്രോസീജിയർ നടത്തി! ഡോക്ടർ സ്വയം അവധിക്ക് പോയത് ആസ്തമാ പ്രശനമുള്ള തനിക്ക് വൈറസ് ബാധയുണ്ടെന്ന സംശയത്താൽ; ഏഴിന് തിരിച്ചു വിളിച്ച് ജോലിക്ക് കയറ്റിയത് ഉന്നത മാനേജ്‌മെന്റും; സ്‌പെയിൻ യാത്ര നടത്തിയ ഡെപ്യൂട്ടി ഡറക്ടർക്ക് വേണ്ടി നടത്തിയത് ഗുരുതരമായ വീഴ്ച; ഡോക്ടർ സമൂഹം പാലിക്കേണ്ട ഉന്നതമൂല്യങ്ങളും രോഗികളോടും ഉത്തരവാദിത്വവും കാറ്റിൽ പറത്തി കേന്ദ്ര സർക്കാരിന്റെ ഗവേഷണ ആശുപത്രി; ശ്രീചിത്ര നേരിടുന്നത് വമ്പൻ പ്രതിസന്ധി

ശ്രീചിത്രയിലെ ഡോക്ടർ കാത്ത് ലാബിലും കയറി പ്രോസീജിയർ നടത്തി! ഡോക്ടർ സ്വയം അവധിക്ക് പോയത് ആസ്തമാ പ്രശനമുള്ള തനിക്ക് വൈറസ് ബാധയുണ്ടെന്ന സംശയത്താൽ; ഏഴിന് തിരിച്ചു വിളിച്ച് ജോലിക്ക് കയറ്റിയത് ഉന്നത മാനേജ്‌മെന്റും; സ്‌പെയിൻ യാത്ര നടത്തിയ ഡെപ്യൂട്ടി ഡറക്ടർക്ക് വേണ്ടി നടത്തിയത് ഗുരുതരമായ വീഴ്ച; ഡോക്ടർ സമൂഹം പാലിക്കേണ്ട ഉന്നതമൂല്യങ്ങളും രോഗികളോടും ഉത്തരവാദിത്വവും കാറ്റിൽ പറത്തി കേന്ദ്ര സർക്കാരിന്റെ ഗവേഷണ ആശുപത്രി; ശ്രീചിത്ര നേരിടുന്നത് വമ്പൻ പ്രതിസന്ധി

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: ശ്രീചിത്രാ മെഡിക്കൽ സെന്റർ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. റേഡിയോളജിസ്റ്റ് ഡോക്ടർക്ക് കൊറോണ ബാധിച്ചതാണ് ഗവേഷണ സ്ഥാപനത്തെ വെട്ടിലാക്കുന്നത്. കൊറോണ മരണം വിതച്ച സ്‌പെയിനിൽ നിന്നെത്തിയ തിരുവനന്തപുരത്തെ ഡോക്ടർക്കും ബ്രിട്ടനിൽ നിന്ന് മൂന്നാറിൽ എത്തിയ ടൂറിസ്റ്റിനും വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീചിത്രയും ഈ വിവരം സ്ഥിരീകരിച്ചത്. ഇതോടെ രോഗികൾ അടക്കം അങ്കലാപ്പിലായി.

മെഡിക്കൽ കോളേജ് കാമ്പസിലെ അന്താരാഷ്ട്ര പ്രശസ്തമായ ഗവേഷണ- ചികിത്സാ സ്ഥാപനമാണ് ശ്രീചിത്ര. ഇവിടുത്തെ സീനിയർ ഡോക്ടർക്ക് സ്പെയിനിലെ ക്യാമ്പിനിടെയാണ് കൊറോണ വൈറസ് ബാധിച്ചത്. നാട്ടിലെത്തിയ ഇദ്ദേഹം ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണ് സർക്കാർ. ഈ ദിവസങ്ങളിൽ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവരെയും കൂടെയുണ്ടായിരുന്നവരെയും കണ്ടെത്താൻ രാത്രി തന്നെ ശ്രമം തുടങ്ങി. പത്ത് ഡോക്ടർമാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. സ്‌പെയിനിൽ നിന്നെത്തിയ ഡോക്ടർ കാത്ത് ലാബിൽ പോലും എത്തി സർജറികളിലും മറ്റും പങ്കെടുത്തിരുന്നു. ഇതാണ് ആശങ്ക കൂട്ടുന്നത്. ശ്രീചിത്രയിൽ ഇനി തൽകാലം ചികിൽസ പോലും വേണ്ടെന്ന് വയ്‌ക്കേണ്ട അവസ്ഥയിലേക്ക് കാരങ്ങളെത്തിയത്.

മാർച്ച് രണ്ടിന് തലസ്ഥാനത്ത് എത്തിയ ഡോക്ടർക്ക് നേരിയ പനിയും അനുബന്ധ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ വിമാനത്താവളത്തിൽ വച്ചുതന്നെ അദ്ദേഹത്തോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ (ഹൗസ് ക്വാറന്റൈൻ)? നിർദ്ദേശിച്ചിരുന്നു. എന്നാൽ ഏഴാം തീയതി മുതൽ ഇദ്ദേഹം ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തുകയായിരുന്നുവത്രെ. പതിനൊന്നാം തീയതി നില മോശമായപ്പോഴാണ് വിശദ പരിശോധനയ്ക്ക് വിധേയനായതെന്നാണ് അറിയുന്നത്. എന്നാൽ ഇതിന് ഉത്തരവാദികൾ ശ്രീചിത്രാ ആശുപത്രിയിലെ ഉന്നതരാണെന്നാണ് സൂചന. സ്‌പെയിനിൽ പോയ ഡോക്ടർ ആസ്മാ പ്രശ്‌നമുള്ള വ്യക്തികൂടിയായിരുന്നു. അതുകൊണ്ട് തന്നെ കരുതലുകൾ എടുക്കാൻ ഈ ഡോക്ടർ തയ്യാറായി. സ്വന്തം നിലയിൽ അവധിയും എടുത്തു. എന്നാൽ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചു വിളിക്കുകയായിരുന്നു.

ശ്രീചിത്രയിലെ ഡെപ്യൂട്ടി ഡയറക്ടറായ ഗിരിജാ വല്ലഭനും സ്‌പെയിൻ സന്ദർശിച്ചിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ സജീവമാണ്. അതുകൊണ്ട് തന്നെ മറ്റൊരു ഡോക്ടർക്ക് സ്‌പെയൻ യാത്രയ്ക്ക് പോയതിൽ അവധി അപേക്ഷിച്ചാൽ ഗിരിജാ വല്ലഭവനും നൽകേണ്ടി വരുമെന്ന വാദമുയർന്നു. ഇതോടെ റേഡിയോളജിസ്റ്റിനെ തിരിച്ചു വിളിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ഡോക്ടർ പതിവ് പോലെ ചികിൽസയിൽ സജീവമായി. കാത്ത് ലാബിൽ മറ്റുമെത്തി. പതിന്നൊന്നാം തീയതി കോവിഡിന്റെ ലക്ഷണങ്ങൾ സജീവമായപ്പോൾ അദ്ദേഹം വീണ്ടും നിരീക്ഷണത്തിലായി. പിന്നീട് പ്രാഥമിക പരിശോധന നടത്തി. പോസ്റ്റീവാണെന്ന് തെളിഞ്ഞു. ഇതോടെയാണ് അങ്കലാപ്പ് തുടങ്ങിയത്.

ഡോക്ടർ സമൂഹം പാലിക്കേണ്ട ഉന്നതമൂല്യങ്ങളും രോഗികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വവും കാറ്റിൽ പറത്തി ഈ ദിവസങ്ങളിലെല്ലാം ഇദ്ദേഹം ആശുപത്രിയിൽ രോഗികളെ പരിശോധിച്ചു എന്നാണ് വിചിത്രം. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഡോക്ടർ ചികിത്സ തേടിയത്. ഡോക്ടർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഡോക്ടർക്ക് കോവിഡ്-19 സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ജാഗ്രത കൂട്ടിയതായി അറിയിച്ചു. 25 ഡോക്ടർമാർ നിരീക്ഷണത്തിലായ സാഹചര്യത്തിലാണു നിർദ്ദേശം. ശസ്ത്രക്രിയകൾ നിർത്തിവച്ചേക്കും. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദ്ദേശം നൽകി.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുടെ യാത്രാ വഴി ഇന്ന് പുറത്തുവിട്ടേക്കും. മാർച്ച് ഒന്നിന് സ്‌പെയിനിൽ നിന്ന് മടങ്ങിയെത്തിയ ഡോക്ടർ തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോയതിനെ തുടർന്ന് ഇടപഴകിയ ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്. അതിനിടെ, പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചു. ജില്ലയിൽ പുതുതായി 162 പേർ കൂടി നിരീക്ഷണത്തിലായതോടെ പേരൂർക്കട ആശുപത്രിയിലും ഐസലേഷൻ വാർഡ് തുറന്നു. ഇന്നലെ കോവിഡ്19 സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുടെ യാത്രാ വഴി ഇന്നു പുറത്തുവിട്ടേക്കും.

മാർച്ച് ഒന്നിന് സ്‌പെയിനിൽനിന്ന് മടങ്ങിയെത്തിയ ഡോക്ടർ തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോയതിനെ തുടർന്ന് ഇടപഴകിയ ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP