Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കറുത്ത ഈസ്റ്ററിന് പിന്നിലെ കറുത്ത കരം തൗഹീദ് ജമാഅത്തിന് കേരളത്തിലും ഘടകം; പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും വണ്ടി പെരിയാറിലും ഈരാറ്റുപേട്ടയിലും തൗഹീദ് ജമാഅത്ത് സജീവം; പ്രവർത്തകരിൽ ഏറെയും തമിഴ് മുസ്ലീങ്ങൾ; ജിഹാദിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് മലപ്പുറത്തും കാസർഗോഡും അനുകൂലികൾ; ലങ്കൻ സ്ഫോടനത്തിലെ മുഖ്യസൂത്രധാരന് പ്രധാനമായും ഫണ്ടെത്തിയത് എറണാകുളം ജില്ലയിൽ നിന്നെന്നും സംശയം; കനകമലയ്ക്ക് ശേഷം മലയാളികളെ ഭയപ്പെടുത്തി വീണ്ടും ഐസിസ് ചർച്ചകളിൽ

കറുത്ത ഈസ്റ്ററിന് പിന്നിലെ കറുത്ത കരം തൗഹീദ് ജമാഅത്തിന് കേരളത്തിലും ഘടകം; പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും വണ്ടി പെരിയാറിലും ഈരാറ്റുപേട്ടയിലും തൗഹീദ് ജമാഅത്ത് സജീവം; പ്രവർത്തകരിൽ ഏറെയും തമിഴ് മുസ്ലീങ്ങൾ; ജിഹാദിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക്  മലപ്പുറത്തും കാസർഗോഡും അനുകൂലികൾ; ലങ്കൻ സ്ഫോടനത്തിലെ മുഖ്യസൂത്രധാരന് പ്രധാനമായും ഫണ്ടെത്തിയത് എറണാകുളം ജില്ലയിൽ നിന്നെന്നും സംശയം; കനകമലയ്ക്ക് ശേഷം മലയാളികളെ ഭയപ്പെടുത്തി വീണ്ടും ഐസിസ് ചർച്ചകളിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം : കൊളംബോയിൽ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമായത്ത് എന്ന സംഘടനയ്ക്ക് കേരളത്തിലും വേരുകൾ. ഈ സംഘടന എറണാകുളം ജില്ലയിൽ സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്‌റാൻ ഹാഷിം ആണ് തൗഹീദ് ജമായത്ത് എന്ന സംഘടനയുടെ സ്ഥാപകൻ. ഇതിന് തമിഴ്‌നാട്ടിൽ ഘടകമുണ്ട്. തമിഴ്‌നാട് ഘടകത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനം. കോഴിക്കോടും മലപ്പുറത്തും കാസർഗോഡും ഈ സംഘടനയ്ക്ക് അനുഭാവികളുണ്ടെങ്കിലും പ്രവർത്തകരുള്ളത് എറണാകുളം ജില്ലയിലാണ്. പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് ഇവരുടെ മുഖ്യപ്രവർത്തനം. ഈരാറ്റുപേട്ട പോലുള്ള സ്ഥലങ്ങളിലും തൗഹിദ് ജമാഅത്തിന് പ്രവർത്തകരുണ്ട്.

ഈ മേഖലയിൽ തമിഴ്‌നാട്ടുകാരായ നിരവധി മുസ്ലീങ്ങളുണ്ട്. ഇവർക്കിടയിലാണ് ഈ സംഘടനയുടെ പ്രവർത്തനമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പരസ്യമായി പോലും പ്രവർത്തിക്കാനുള്ള അവസരം ഇവർക്കുണ്ടായിരുന്നു. മുസ്ലിം മതസംഘടനയെന്ന തരത്തിലായിരുന്നു ഇടപെടൽ. എന്നാൽ ശ്രീലങ്കയിൽ സ്ഫോടനങ്ങൾ നടന്നതോടെയാണ് ഈ സംഘടന കുപ്രസിദ്ധമാകുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ തമിഴ്‌നാട് ഘടകത്തിന്റെ ലങ്കൻ ബന്ധം കണ്ടെത്തി. ഇതിനൊപ്പമാണ് കേരളത്തിലും മതതീവ്രവാദം വളർത്താൻ ഇവർ ശ്രമിച്ചെന്ന തിരിച്ചറിവുണ്ടാകുന്നത്. കണ്ണൂരും കാസർഗോഡും കോഴിക്കോടും മലപ്പുറവും ഐസിസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായിരുന്നു. കനകമലയിലെ അറസ്റ്റോടെ ഇതിന് തടസ്സം നേരിട്ടു. ഇതോടെയാണ് പുതിയ രൂപത്തിൽ കേരളത്തിൽ സജീവമാകാൻ ഐസിസ് തീരുമാനിച്ചത്. തൗഹീദ് എന്ന തമിഴ് സംഘടനയുടെ കേരളത്തിലേക്കുള്ള വരവും ഇങ്ങനെയായിരുന്നു.

ഈ സംഘടനയെ ഉപയോഗിച്ച് കേരളത്തിൽ നിന്ന് തീവ്രവാദ റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ആലുവ റൂറൽ പൊലീസിന് കീഴിലുള്ള മേഖലയിലാണ് ഇവരുടെ സജീവ സാന്നിധ്യം തിരിച്ചറിയുന്നത്. ഫണ്ട് പിരവും മറ്റും കാര്യക്ഷമമായി ഇവർ നടത്തിയെന്നാണ് സൂചന. ഏതായാലും ഈ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കൻ സ്ഫോടനത്തിന് കേരളത്തിൽ നിന്നും കാര്യമായ സഹായം കിട്ടിയെന്നാണ് ലങ്കൻ ഇന്റലിജൻസിന്റേയും കണ്ടെത്തൽ. അതുകൊണ്ട് തന്നെ സംശയമുള്ളവരെ എല്ലാം നിരീക്ഷിക്കും. തീവ്ര നിലപാടുകാർ ഇവിടേക്ക് നുഴഞ്ഞു കയറിയെന്ന് പൊലീസും സംശയിക്കുന്നു. എന്നാൽ ലങ്കയിലെ സ്ഫോടനത്തിന് ശേഷം ഇവർ മുങ്ങിയെന്നും കരുതുന്നു. മൂവാറ്റുപുഴ. ഈരാറ്റുപേട്ട മേഖലയിലും പൊലീസ് സജീവ പരിശോധനകൾ നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പുകാലത്ത് ഈ സംഘടന പ്രദേശത്ത് വർഗ്ഗീയത പ്രചരിപ്പിച്ചെന്നും സൂചനയുണ്ട്. ശ്രീലങ്കയിലെ ഭീകരസംഘടനകളുമായി തമിഴ്‌നാട്, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സംഘടനകൾക്ക് ബന്ധമുണ്ടെന്ന സൂചനയെ തുടർന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് തൗഹീദിന്റെ തമിഴ്‌നാട് ഘടകത്തിലേക്ക് േേഅന്വഷണം നീളുന്നത്.തമിഴ്‌നാട് കേന്ദ്രമാക്കിയുള്ള തൗഹീത് ജമായത്തുമായി ബന്ധമുള്ള അറുപത് മലയാളികളുടെ വിവരങ്ങൾ കേരള പൊലീസ് ശേഖരിച്ച് തുടങ്ങി. പെരുമ്പാവൂർ, വണ്ടി പെരിയാർ, തൃശ്ശൂർ പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. തൗഹീത്ത് ജമായത്ത് 2016ൽ മധുരയിൽ നടത്തിയ യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു. ലങ്കൻ ആക്രമണത്തിന്റെ ഉത്തരവാദിത്തെ ഏറ്റെടുത്തുകൊണ്ടുള്ള ഐഎസ് വീഡിയൊയുടെ തമിഴ് മലയാളം പതിപ്പുകൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിലും മലയാളി ബന്ധത്തിന്റെ സൂചനയുണ്ട്.

കേരളത്തിൽ സജീവമായ സംഘടനയുടെ ശ്രീലങ്കൻ ലിങ്കും പരിശോധിക്കുന്നുണ്ട്. കേരളത്തിൽ കത്വ കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് നടന്ന വാട്സ് അപ് ഹർത്താലിന് ലങ്കൻ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചാവേറാക്രമണങ്ങളുടെ സൂത്രധാരൻ 38 കാരനായ, കടുത്ത മത തീവ്രവാദിയായ ഹാഷിം മൗലവിയാണെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ബട്ടിക്കലോവ സ്വദേശിയായ സഹ്‌റാൻ ഹാഷിം തന്നെയാണ് നാഷണൽ തൗഹീദ് ജമാഅത്തിന്റെ സ്ഥാപകനെന്നും സ്ഥിരീകരിച്ചു. തമിഴിലാണ് ഇയാൾ ഫെയ്സ് ബുക്കിലൂടേയും മറ്റും ആശയ പ്രചരണം നടത്തിയത്. തമിഴ് മുസ്ലിം വർഗ്ഗീയതയെ ആളിക്കത്തിച്ചാണ് ലങ്കയിൽ സ്ഫോടനങ്ങൾ നടത്തിയത്.

ഇയാളും ഒരു ചാവേറായിരുന്നു. സ്വന്തമായി മോസ്‌ക്കും മദ്രസയും നടത്തിയിരുന്ന ഹാഷിം കടുത്ത വർഗീയ പരാമർശങ്ങൾ നടത്തുകയും വിദ്വേഷം പടർത്തുകയും ചെയ്തിരുന്നു. ശരിയത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ ഇയാളുടെ സ്വാധീനത്താലാണ് കഴിഞ്ഞ വർഷം ശ്രീലങ്കയിലെ പല സ്ഥലങ്ങളിലും ബുദ്ധപ്രതിമകൾ തകർത്തത്. ഷാങ്ങ്രില റസ്റ്ററന്റിൽ സ്‌ഫോടനം നടത്തിയത് ഇയാളെന്നാണ് വിവരം. ഹാഷിറിന്റെ നാടായ ബട്ടിക്കലോവയ്ക്കു സമീപം കാട്ടൻകുടിയിൽ നാളുകൾക്കു മുൻപ് സ്‌ഫോടനത്തിൽ ഒരു ബൈക്ക് തകർന്നിരുന്നു. ഇത് ഈസ്റ്റർ ബോംബാക്രമണത്തിനുള്ള ട്രയലായിരുന്നുവോയെന്ന് പൊലീസ് സംശയിക്കുന്നു.

ഖുറാൻ പറയുന്ന പ്രകാരം ജീവിക്കണമെന്ന് നാട്ടുകാരോട് പറഞ്ഞിരുന്ന ഹാഷിം മോഷ്ടിക്കുന്നവരുടെ കൈ വെട്ടണമെന്നും അവിഹിതത്തിന് പോകുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നും വാദിക്കുമായിരുന്നു. മൂവാറ്റുപുഴയിലെ കൈവെട്ട് സംഭവത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഹാഷിമിന്റെ പ്രസംഗങ്ങൾ. ഹാഷിം കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഐഎസ് അനുകൂലികളോട് കഴിഞ്ഞ മൂന്ന് വർഷത്തോളമായി യൂടൂബ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിൽ മുഹമ്മദ് ആഷിഖ്, ഇസ്മയിൽ, സംസുദീൻ, ജാഫർ സാദിഖ്, അലി, ഷാഹുൽ ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് എൻഐഎ ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും കേരള ബന്ധത്തിന്റെ സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്.

ഹാഷിമിന്റേയും കേരളത്തിലെ ചില സലഫി മത പ്രഭാഷകരുടേയും പ്രസംഗങ്ങളിൽ സാമ്യം ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഐഎസിൽ മലയാളി സാന്നിധ്യം ഉള്ളതായി 2016ൽ കണ്ടെത്തിയതാണ്. കേരളത്തിൽ നിന്ന് ഭീകര സംഘടനയായ ഐഎസിൽ ചേരാൻ പോയവർ ആദ്യം ശ്രീലങ്കയ്ക്കാണ് പോയതെന്നും അവിടെ നിന്ന് തീവ്ര ആശയങ്ങൾ പഠിക്കുകയായിരുന്നു ലക്ഷ്യമെന്നും എൻഐഎ പറയുന്നു. ഹാഷിം സ്വന്തമായി ശ്രീലങ്കയിൽ മതപഠന കേന്ദ്രം നടത്തിയിരുന്നു. അവിടുത്തെ പഠനത്തിനു ശേഷമാണ് അവർ അഫ്ഗാനിലെ നഗർഹറിലേക്ക് പോയത്. കാസർകോട് സ്വദേശി അഷ്ഫാക്ക് മജീദും കോഴിക്കോട്ടുനിന്ന് അബ്ദുൾ റാഷീദ് അബ്ദുള്ളയും അയാളുടെ ഭാര്യയും മകളും, പാലക്കാട് സ്വദേശി മതം മാറിയ ബെസ്റ്റിൻ വിൻസെന്റുമാണ് ഐഎസിൽ ചേരാൻ പോയവരിൽ ചിലർ. ഇതിൽ അഷ്ഫാഖ് 2016 ഫെബ്രുവരിയിലും റാഷീദും ഭാര്യയും മകളും 2016ലും ബെസ്റ്റിൻ 2016 ഡിസംബറിലുമാണ് ശ്രീലങ്കയ്ക്ക് പോയത്.

കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സ്‌ഫോടനങ്ങളിൽ 350ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഐഎസിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന പലരും അറസ്റ്റിലായിക്കഴിഞ്ഞു. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കരുതുന്ന ആദിൽ എഎക്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കേരളത്തിൽ നിന്നുള്ള ഐഎസ് അനുകൂലികളിൽ പലരും ഷെയർ ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നുന്നു. ഇതിനെ തുടർന്നാണ് ദേശീയ അന്വേഷണ ഏജൻസി കേരളം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നത്. 'ഡിഡ് യു നോ' എന്ന പേരിൽ ഇസ്ലാമിന്റെ പഴയ ചരിത്രത്തേയും ഐഎസ് എന്ന ഭീകര സംഘടനയെ ന്യായീകരിക്കുന്ന വിധത്തിലുമുള്ള പോസ്റ്റുകളാണ് ഈ അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നത്. ഐഎസിനോട് ആഭിമുഖ്യമുള്ള കേരള സ്വദേശികൾ ഇവ ഷെയർ ചെയ്തിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP