Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിതാവ് ജയിലിൽ കിടക്കവെ മരിച്ചു; മാതാവും ഇളയ സഹോദരനും ജയിലിൽ; ബാലികയെ ബലാൽസംഗം ചെയ്ത കേസിൽ സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തപ്പോൾ നാട്ടുകാർ കുടുംബത്തിന്റെ വസ്തുവകൾ കയ്യേറി; നിമിഷയെ കഴുത്തറുത്തുകൊലപ്പെടുത്തിയ മുർഷിതബാദ് സ്വദേശി ബിച്ചു മുള്ളയ്ക്കുള്ളത് ക്രിമിനൽ പശ്ചാത്തലം; പെരുമ്പാവൂർ കൊടും കുറ്റവാളികളുടെ സുരക്ഷിത താവളമാകുന്നതിൽ ഭയപ്പാടോടെ നാട്ടുകാർ

പിതാവ് ജയിലിൽ കിടക്കവെ മരിച്ചു; മാതാവും ഇളയ സഹോദരനും ജയിലിൽ; ബാലികയെ ബലാൽസംഗം ചെയ്ത കേസിൽ സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തപ്പോൾ നാട്ടുകാർ കുടുംബത്തിന്റെ വസ്തുവകൾ കയ്യേറി; നിമിഷയെ കഴുത്തറുത്തുകൊലപ്പെടുത്തിയ മുർഷിതബാദ് സ്വദേശി ബിച്ചു മുള്ളയ്ക്കുള്ളത് ക്രിമിനൽ പശ്ചാത്തലം; പെരുമ്പാവൂർ കൊടും കുറ്റവാളികളുടെ സുരക്ഷിത താവളമാകുന്നതിൽ ഭയപ്പാടോടെ നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പിതാവ് മരിച്ചത് ജയിലിൽ കിടന്ന്. മാതാവും ഇളയ സഹോദരനും പല കേസിൽ കുടുങ്ങി കഴിയുന്നതും ജയിലിൽ. ബാലികയെ ബലാൽസംഗം ചെയ്ത കേസിൽ സഹോദരനെ പൊലീസ് അറസ്റ്റുചെയ്തപ്പോൾ നാട്ടുകാർ കുടുംബത്തിന്റെ വസ്തുവകൾ കയ്യേറി. മാറമ്പിള്ളി എം ഇ എസ് കോളേജ് വിദ്യാർത്ഥനി നിമിഷയെ( 21) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുർഷിതബാദ് സ്വദേശി ബിച്ചു മുള്ളയുടേത് ക്രിമിനൽ പശ്ചാത്തലം തന്നെയാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കേരളത്തിലെ ഇതര സംസ്ഥാനക്കാരിൽ കൊടും ക്രിമിനലുകൾ കടന്നുകൂടുന്നു എന്നത് അതീവ ആശങ്കയ്ക്ക് ഇടയാക്കുന്ന സംഭവമാണ്.

ഇയാളെക്കുറിച്ച് കൂടതൽ വിവരവരങ്ങൾ പൊലീസ് ശേഖരിക്കുന്നതേ ഉള്ളു. ഇന്നലെ ചോദ്യം ചെയ്യലിൽ ഇയാൾ തന്നെ വെളുപ്പെടുത്തിയതാണ് ഈ വിവരങ്ങൾ. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടു എന്നാണ് പൊലീസ് നിലപാട്. മദ്യത്തിനും കഞ്ചാവിനും പുറമേ ഇഞ്ചക്ഷൻ രൂപത്തിലുള്ള മയക്കുമരുന്നുകളും ബിജുമുള്ള ഉപയോഗിച്ചിരുന്നതായി സംശയമുയർന്നിട്ടുണ്ട്. കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സൂചി കയറിതുപോലെ കാണപ്പെടുന്ന പാടുകളാണ് ഈ സംശയത്തിന് കാരണമായിട്ടുള്ളത്.ഇന്നലെ രാത്രി വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് ഈ പാടുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ദുരൂഹത നിറഞ്ഞതാണ് ബിച്ചു മുള്ളയുടെ ജീവിതമെന്നാണ് വർഷങ്ങളായി ഇയാളെ അറിയുന്ന സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്.സുഹൃത്തുക്കളിൽ ചിലരെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.ഏറെക്കാലമായി കൂടെയുണ്ടെങ്കിലും കുടുംബത്തെക്കുറിച്ചുള്ള കൂതൽ വിവരങ്ങളൊന്നും ബിച്ചു പങ്കുവയ്ക്കാറില്ലന്നാണ് ഇവർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുന്ന വേളയിൽ ഈ വസ്തുതകളിലും വ്യക്തത വരുത്താനാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

ദാരുണ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇനിയും മോചിതരായിട്ടില്ല. കോഴിയുടെയും കന്നുകാലികളുടെയും കഴുത്തറുക്കുന്ന ലാഘവത്തോടെ പെൺകുട്ടിയെ ചേർത്ത് പിടിച്ച് ,മറുകൈകൊണ്ട് കഴുത്തറുത്തു എന്നത് നാട്ടുകാരുടെ ഭയാശങ്കകൾ ഇരട്ടിപ്പിച്ചിരിയിക്കുകയാണ്. കുറുപ്പംപടി വട്ടോളിപ്പടിയിൽ കനാൽ പുറം പോക്കിൽ അടച്ചുറപ്പിലാത്ത കുടിലിൽ താമസിച്ചിരുന്ന നിയമ വിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയതും മൃഗീയമായിട്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സഥിരീകരിച്ചിരുന്നു.

മൂർച്ചയുള്ള ആയുധം കുത്തിയിറക്കി ജനനേന്ദ്രിയം മുറിച്ചതിനെത്തുടർന്ന് ആന്തരീക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് ജിഷയുടെ ജഡം വീടിനുള്ളിൽ കാണപ്പെട്ടത്. രണ്ടുമാസത്തോളം നീണ്ട അന്വേഷണത്തിലാണ് ഈ കേസിലെ പ്രതിയും ഇതരസംസ്ഥാന തൊഴിലാളിയായ അമിറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റുചെയ്തത്. ജിഷാ കേസിൽ നിന്നും പാഠം ഉൾക്കൊണ്ട പൊലീസ് നിമഷ കൊലക്കേസിൽ എല്ലാവശങ്ങളും സസൂക്ഷമം പരിശോധിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.കൃത്യം നടന്ന ഉടൻ സ്ഥലത്തെത്തിയ പൊലീസ് വ ഉടൻ വീട് സംരക്ഷണവലയത്തിലാക്കി.

എസ് പി രാഹുൽ ആർ നായരും ഐ ജി വിജയ്‌സാക്കറെയും കൃത്യം നടന്ന ഇടത്തിയിലെ വീട്ടിലെത്തി കാര്യങ്ങൾ നേരിൽ വിലയിരുത്തി.പതിനൊന്നുമണിയോടടുത്തുതന്നെ ബിച്ചു മുള്ളയെ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും രാത്രി വൈകും വരെ ഇയാളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കാൻ പൊലീസ് തയ്യാറായില്ല.

വൈകുന്നേരം മുഖംമൂടി അണിയിച്ചാണ് പേരിന് ഇയാളെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചത്. തിരിച്ചറിയൽ പരേഡ് നടക്കാനുള്ളതുകൊണ്ടാണ്  ഈ നീക്കമെന്നാണ് പൊലീസ് വിശദീകരിച്ചത്. ജിഷ കൊലക്കേസിൽ ഏറെപാടുപെട്ട് പ്രതിയെ പിടിച്ചിട്ടും പഴികേൾക്കേണ്ടി വന്നെന്നും അതിനാൽ ഈ കേസിൽ കടുകിട വീഴ്ചവരുത്താതെയാണ് നടപടികൾ പൂർത്തീകരിക്കുന്നതെന്നും ഉയർന്നപൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ മറുനാടൻ മലയാളിയോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് ദൃക്സാക്ഷിയായ നിമിഷയുടെ പിതൃസഹോദരൻ ഏല്യാസിന്റെ ഭാര്യ ലീന,ഒപ്പമുണ്ടായിരുന്ന അയൽവാസി അബ്ബാസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രാത്രി 10 മണിയോടെ മുഖം മൂടിയിലല്ലാതെ ബിച്ചുവിനെ മാധ്യമങ്ങളെ കാണിച്ചത്.ഇന്നലെ രാത്രി വൈദ്യപരിശോധനയ്ക്ക് ശേഷം 11 മണിയോടെയാണ് മജിസ്‌ട്രേറ്റിനി മുമ്പാകെ ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP