Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അറ്റ്‌ലസിനെ നാറ്റിക്കാൻ മുന്നിൽ നിന്നതു പ്രമുഖമലയാളി വ്യവസായി; റിയൽ എസ്റ്റേറ്റ് രംഗത്തെ കുടിപ്പക വൻഗൂഢാലോചനയ്ക്കു കാരണമായി; കൊച്ചിയിലെ രണ്ടു ഭൂമിയിടപാടിലുണ്ടായ നഷ്ടവും രാമചന്ദ്രനെ വൻകടക്കാരനാക്കി

അറ്റ്‌ലസിനെ നാറ്റിക്കാൻ മുന്നിൽ നിന്നതു പ്രമുഖമലയാളി വ്യവസായി; റിയൽ എസ്റ്റേറ്റ് രംഗത്തെ കുടിപ്പക വൻഗൂഢാലോചനയ്ക്കു കാരണമായി; കൊച്ചിയിലെ രണ്ടു ഭൂമിയിടപാടിലുണ്ടായ നഷ്ടവും രാമചന്ദ്രനെ വൻകടക്കാരനാക്കി

കൊച്ചി/തൃശൂർ: ദുബായിൽ കോടികളുടെ കടമെടുത്ത് തിരച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ അറ്റ്‌ലസ് രാമചന്ദ്രനെതിരായ വാർത്തകൾക്കു പിന്നിൽ പ്രമുഖനായ പ്രവാസി മലയാളി. ഗൾഫ് രാജ്യങ്ങളിൽ വൻബിസിനസ് സാമ്രാജ്യമുള്ള ഇയാളുമായുള്ള ചില ഇടപാടുകളാണ് ഒടുവിൽ ശത്രുതയിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.

ഏതാണ്ട് ഒരാഴ്ച മുൻപാണ് അറ്റ്‌ലസ് രാമചന്ദ്രൻ ദുബായ് പൊലീസിന്റെ പിടിയിലാവുന്നത്. 77 കോടിയുടെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ ഏടുത്തത്. ബാങ്കുകളിലെ പണം സംബന്ധിച്ച കേസുകൾ ഒത്തുതീർപ്പാകുന്നതു വരെ രാമചന്ദ്രന് ദുബായ് പൊലീസ് സമയം അനുവദിച്ചിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും വായ്പാ തിരിച്ചടവിന്റെ കാര്യത്തിൽ വ്യക്തത വരാത്തതോടെയാണ് ഇദ്ദേഹത്തിന്റെ കസ്റ്റഡി അറസ്റ്റായി മാറിയതെന്നാണ് പറയപ്പെടുന്നത്.

പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച സമയത്ത് അറ്റ്‌ലസ് രാമചന്ദ്രനെതിരായി വാർത്തകൾ പുറത്തുവന്നതിനു പിന്നിലും വൻഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. കേരളത്തിലും ദുബായിലും ഇദ്ദേഹത്തെ ബിസിനസിൽ സഹായിച്ചിരുന്ന ഈ പ്രവാസി മലയാളിയാണ് ഗൾഫിലെ ചില മാദ്ധ്യമങ്ങളിലൂടെ രാമചന്ദ്രൻ മുങ്ങി എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചത്. മാദ്ധ്യമപ്രവർത്തകർ വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ഫോൺ ഓഫായതിനാൽ പലരും രാമചന്ദ്രൻ ഒളിച്ചോടിയെന്ന് വിശ്വസിക്കുകയായിരുന്നു. മാസത്തിൽ ഒരാഴ്ചയെങ്കിലും തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ ചെലവിടാറുള്ള അദ്ദേഹം ഏതാണ്ട് രണ്ടു മാസക്കാലമായി അങ്ങോട്ടേക്കു വന്നിട്ട്.

അറസ്റ്റും കേസുമെല്ലാം സത്യമാണെങ്കിലും ഇത് അദ്ദേഹത്തിന്റെ ഒളിച്ചോട്ടമായി വാർത്ത വരുത്തി പരമാവധി അറ്റ്‌ലസ് രാമചന്ദ്രനെ നാണം കെടുത്തുകയായിരുന്നുരുന്നു ശത്രുക്കളുടെ ലക്ഷ്യം. സിനിമാ രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തും ഇടപെട്ടു പ്രവർത്തിച്ചിരുന്ന രാമചന്ദ്രനെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ജയിലിൽ എത്തിച്ചതെന്നാണ് സൂചന. ഗൾഫിൽ ശക്തനായ പ്രവാസി മലയാളിക്കു വേണ്ടി തൃശൂരിലെ പ്രസിദ്ധമായ ഒരു സിനിമാ തിയ്യറ്റർ വിൽപ്പന ഇടപാടിൽ അറ്റ്‌ലസ് രാമചന്ദ്രനായിരുന്നുരുഇടനിലക്കാരൻ. ഈ ഇടപാടുമായി ബന്ധപ്പെട്ടുയർന്ന തർക്കമാണ് ഇദ്ദേഹത്തിനെതിരായി ബാങ്കുകളുടെ നടപടി വേഗത്തിലാക്കാൻ കാരണമായതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

ഇതു കൂടാതെ കൊച്ചിയിലെ രണ്ടു ഭൂമിയിടപാടിലും രാമചന്ദ്രന് കടുത്ത നഷ്ടം സംഭവിച്ചതായും പറയപ്പെടുന്നു. സിനിമാ കമ്പക്കാരനായ ഇദ്ദേഹത്തിന്റെ കോടികൾ ആ മേഖലയിലും മുടങ്ങി കിടപ്പുണ്ട്. ഇതെല്ലാം ബിസിനസിനെ കാര്യമായിത്തന്നെ ബാധിച്ചിരുന്നതായാണ് അദ്ദേഹത്തോടടുപ്പമുള്ളവർ പറയുന്നത്. എട്ടോളം സിനിമകളിൽ അഭിനയിക്കുകയും അഞ്ചു ചിത്രങ്ങൾ നിർമ്മിക്കുകയും ഒരുചിത്രം സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹം ആ മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായാണ് അറ്റലസ് ഗ്രൂപ്പിന്റെ ബിസിനസിന് കാര്യമായ കോട്ടം സംഭവിക്കുന്നത്. സാധാരണ ഓണക്കാലത്ത് ടീവി ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നിൽക്കാറുള്ള രാമചന്ദ്രനെയും അറ്റലസ് ഗ്രൂപ്പിനേയും ഇത്തവണ മഷിയിട്ട് നോക്കിയിട്ടു പോലും കണ്ടെത്താനായിട്ടില്ല.

തൃശൂരിലെ പ്രമുഖ പരസ്യ ഏജൻസി മുഖാന്തിരമുള്ള അറ്റ്‌ലസിന്റെ പരസ്യങ്ങൾ പൂർണ്ണമായും ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. കോടിക്കണക്കിനു രൂപ പരസ്യ ഇനത്തിൽ ഏജൻസിക്ക് കൊടുക്കാനുണ്ടെന്നാണ് വിവരം. ഈ ബിസിനസ് തകർച്ചക്കിടയിലാണ് റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തി അറ്റലസ് രാമചന്ദ്രൻ ശത്രുക്കളേയും സമ്പാദിച്ചത്. എന്തായാലും 990 കോടിയോളം വരുന്ന ബാങ്കിടപാടായതിനാൽ ജാമ്യം ലഭിച്ച് അദ്ദേഹം പുറത്തിറങ്ങാൻ സമയം ഏറെയാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP