1 usd = 72.46 inr 1 gbp = 92.47 inr 1 eur = 79.72 inr 1 aed = 19.73 inr 1 sar = 19.31 inr 1 kwd = 236.81 inr

Feb / 2020
29
Saturday

വീടിനുള്ളിൽ അകപ്പെട്ടുപോയ രോഗിയായ യുവാവിനെ രക്ഷിക്കാൻ വള്ളത്തിൽ നിന്നിറങ്ങി; രോഗിയെ ഇരുകൈകളിലുമെടുത്ത് തലയ്ക്കു മുകളിൽ പൊക്കിപ്പിടിച്ചു; ഒഴുകിവന്ന കവുങ്ങുതടി വയറിൽ ശക്തിയായിടിച്ചുണ്ടായത് വലിയ മുറിവ്; എന്നിട്ടും രോഗിയെ കൈവിടാതെ വള്ളത്തിലെത്തിച്ച മനോധൈര്യം; ഉദരഭാഗത്തെ 42 സ്റ്റിച്ചുകളും പഴുത്തപ്പോൾ എത്തിയത് അണുബാധ; താങ്ങും തണലുമാകുമെന്ന് പിണറായി ഫോണിൽ പറഞ്ഞതും വിശ്വസിച്ചു; രണ്ടാം പ്രളയ കാലത്ത് ജീവിക്കുന്ന രക്തസാക്ഷിയായി രത്നകുമാർ: 'ഇത് ഒപ്പമില്ലാത്ത സർക്കാർ'

August 16, 2019 | 10:43 AM IST | Permalinkവീടിനുള്ളിൽ അകപ്പെട്ടുപോയ രോഗിയായ യുവാവിനെ രക്ഷിക്കാൻ വള്ളത്തിൽ നിന്നിറങ്ങി; രോഗിയെ ഇരുകൈകളിലുമെടുത്ത് തലയ്ക്കു മുകളിൽ പൊക്കിപ്പിടിച്ചു; ഒഴുകിവന്ന കവുങ്ങുതടി വയറിൽ ശക്തിയായിടിച്ചുണ്ടായത് വലിയ മുറിവ്; എന്നിട്ടും രോഗിയെ കൈവിടാതെ വള്ളത്തിലെത്തിച്ച മനോധൈര്യം; ഉദരഭാഗത്തെ 42 സ്റ്റിച്ചുകളും പഴുത്തപ്പോൾ എത്തിയത് അണുബാധ; താങ്ങും തണലുമാകുമെന്ന് പിണറായി ഫോണിൽ പറഞ്ഞതും വിശ്വസിച്ചു; രണ്ടാം പ്രളയ കാലത്ത് ജീവിക്കുന്ന രക്തസാക്ഷിയായി രത്നകുമാർ: 'ഇത് ഒപ്പമില്ലാത്ത സർക്കാർ'

എം മനോജ് കുമാർ

തിരുവനന്തപുരം: കഴിഞ്ഞ മഹാപ്രളയത്തിന് ശേഷം സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകി വന്നത് കോടികളാണ്. കേരളത്തെ പുനർനിർമ്മിക്കാനും പ്രളയം കാരണം ജീവിതം നഷ്ടമായവർക്ക് പുനർജീവിതം നൽകാനും ഈ തുക വിനിയോഗിക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇങ്ങിനെ ഒഴുകി വന്ന തുകകൾ ഒന്നും പ്രളയബാധിതർക്ക് ആശ്വാസമായില്ല. ഒന്നുകിൽ തുകകൾ അനർഹർക്ക് ലഭിക്കുകയോ അല്ലെങ്കിൽ സർക്കാർ ഖജനാവിൽ തന്നെ കെട്ടിക്കിടക്കുകയോ ചെയ്യുന്നു. ഇതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കേരളത്തിൽ ശക്തിയാർജ്ജിക്കുമ്പോഴാണ് പ്രളയബാധിതർക്ക് സർക്കാർ സഹായം ലഭ്യമായില്ലെന്നും പലരെയും സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വ്യക്തമാകുന്നത്.

ആറാട്ടുപുഴയിലെ സ്വന്തം വീട്ടിൽ നിന്ന് ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശത്തേക്ക് കുതിച്ച മത്സ്യബന്ധനത്തൊഴിലാളിയായ രത്‌നകുമാറിന്റെ ജീവിതം ഇതിനൊരു ജീവിക്കുന്ന ഉദാഹരണമാണ്. രക്ഷാപ്രവർത്തനത്തിന്നിടയിൽ തോണി കവുങ്ങിൽ ഇടിച്ച് കവുങ്ങ് മുറിഞ്ഞു തായ്ത്തടി വയറിൽ കുത്തിക്കയറി ഗുരുതര പരുക്കേറ്റ രത്‌നകുമാർ ഇന്നും ശയ്യാവലംബിയാണ്. സർക്കാർ ധനസഹായം ലഭ്യമായില്ല എന്ന് മാത്രമല്ല ഭാര്യയ്ക്ക് ഒരു ജോലി നൽകുന്ന കാര്യം പരിഗണിക്കും എന്ന സർക്കാർ വാഗ്ദാനവും നടപ്പിലായതുമില്ല..

പരുക്കിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് 42 സ്റ്റിച്ചുകളാണ് ഈ അപകടത്തിൽ രത്‌നകുമാറിന്റെ ഉദരഭാഗത്ത് മാത്രമായി വേണ്ടി വന്നത്. കാലിനു പറ്റിയ പരുക്കുകൾ വേറെയും. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് രത്‌നകുമാറിന്റെ വയറിൽ സ്റ്റിച്ചുകൾ ഇട്ടത്. 42 സ്റ്റിച്ചുകളും പഴുത്തു. സ്റ്റിച്ചുകൾ പഴുത്തത് കൂടാതെ രക്തത്തിൽ തന്നെ അണുബാധയും വന്നു. അതിനുശേഷം വിദഗ്ദ ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 ദിവസമാണ് അമൃതാ ആശുപത്രിയിൽ കിടന്നത്. ഇതിനിടയിൽ മൂന്നു സർജറിയും കഴിഞ്ഞു.

അമൃതാ ആശുപത്രി അധികൃതർ ഈ ബില്ല് എഴുതി തള്ളിയതുകൊണ്ടുമാത്രമാണ് രത്‌നകുമാറിന് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത്. പ്രളയബാധിതർക്കും അതുമായി ബന്ധപ്പെട്ടവർക്കുമുള്ള സർക്കാർ സഹായം കടലാസിലോ എന്ന ചോദ്യം മുഴങ്ങുമ്പോൾ അതിനുള്ള ഉത്തരമാവുകയാണ് രത്‌നകുമാറിന്റെ ഇപ്പോഴത്തെ ജീവിതം. ആറുമാസം തുടർച്ചയായി രത്‌നകുമാർ കിടക്കയിൽ തന്നെ കഴിഞ്ഞു. പക്ഷെ ഇപ്പോഴും മത്സ്യബന്ധനത്തിനു പോകാനുള്ള ആരോഗ്യസ്ഥിതി രത്‌നകുമാറിനില്ല. അതുകൊണ്ട് തന്നെ ജീവിതം പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും നീങ്ങുകയാണ്.

അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുമ്പോൾ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അടിയന്തിര സഹായവും തുടർ സഹായവും ഉറപ്പ് നൽകിയെങ്കിലും രത്‌നകുമാറിന് ഒന്നും ലഭിച്ചില്ല. പ്രളയം കേരളത്തെ നക്കിത്തുടയ്ക്കുമ്പോൾ മാധ്യമവാർത്തകളിൽ രത്‌നകുമാറും പരുക്കും നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ വാർത്ത ശ്രദ്ധിച്ചും കാര്യങ്ങൾ അറിഞ്ഞുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺ സന്ദേശം രത്‌നകുമാറിന്റെ അടുത്തെത്തിയത്. മുഖ്യമന്ത്രി നേരിട്ടാണ് ഫോണിൽ സംസാരിച്ചത്. രത്‌നകുമാർ തന്റെ സഹോദരൻ ആണെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആറാട്ടുപുഴയിൽ നിന്നും ചെങ്ങന്നൂരിൽ തോണി എത്തിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തെ വാഴ്‌ത്തി സംസാരിച്ച മുഖ്യമന്ത്രി രത്‌നകുമാറിന്റെ ചികിത്സ ഏറ്റെടുക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നാണ് രത്‌നകുമാറിനോട് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് രണ്ടു അപേക്ഷകൾ രത്‌നകുമാർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. ഭാര്യയ്ക്ക് എന്തെങ്കിലും ജോലി ആവശ്യം ഉന്നയിച്ചാണ് ഈ രണ്ടു അപേക്ഷകളും നൽകിയത്. ഒന്ന് ജില്ലാ കലക്ടർ വഴി കൈമാറിയപ്പോൾ മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയന് രജിസ്‌ട്രേഡ് പോസ്റ്റിലും അയച്ചു. എന്നാൽ രണ്ടു അപേക്ഷയിലും ഒരു തീരുമാനവും വന്നില്ല. ഇതോടെയാണ് എല്ലാം വെറുതെയാണ് എന്ന ബോധ്യം രത്‌നകുമാറിനും വരുന്നത്. 

പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന്നിടയിൽ ഏറ്റ പരുക്ക് സർക്കാർ ഗൗരവമായി കാണുന്നു. എല്ലാ സഹായവും സർക്കാരിൽ നിന്നും ലഭിക്കും. ഒരു പേടിയും ആവശ്യമില്ല. സർക്കാർ ഒപ്പമുണ്ട്. സർക്കാരിന്റെ വാക്കുകൾ മാത്രമാണ് സഹായം ഒപ്പമില്ലാ എന്നാണ് പിന്നീട് രത്‌നകുമാറിനും ബന്ധുക്കൾക്കും മനസിലാക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ എല്ലാം വീൺവാക്കുകൾ ആക്കി ഒരു സഹായവും തേടിയെത്തുകയും ചെയ്തില്ല. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മുൻപും ശേഷവും 12500 രൂപ മാത്രമാണ് സർക്കാരിൽ നിന്നും ലഭിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പക്ഷെ 50000 രൂപ ലഭിച്ചു. സഹായിക്കും എന്ന വാഗ്ദാനമില്ലാതെയാണ് കേന്ദ്ര സർക്കാരിൽ നിന്നും തുക ലഭിച്ചത്.

പക്ഷെ എല്ലാ സഹായവും സർക്കാർ ചെയ്യും, സഹോദരനാണ്, ചികിത്സാ ചെലവ് ഏറ്റെടുക്കും എന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചത് 12500 രൂപയും. പ്രളയബാധിതർക്കും രക്ഷാപ്രവർത്തനത്തിന്നിടയിൽ പരുക്കേറ്റവർക്കും സഹായം ലഭ്യമാക്കും എന്ന് പറഞ്ഞ കേരള സർക്കാർ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെ തന്നെയാണ് അതിനുള്ള ഉത്തരമാകുന്നത്.

പ്രളയം വന്നപ്പോൾ വീട്ടിൽ ഇരുപ്പുറച്ചില്ല; പക്ഷെ പിന്നീട് ജീവിതം ദുരന്തമായി

കഴിഞ്ഞ മഹാപ്രളയം കേരളത്തെ നക്കിത്തുടയ്ക്കുമ്പോൾ ആറാട്ടുപുഴയിലെ വീട്ടിൽ നിന്ന് ഇരിപ്പുറപ്പിക്കാൻ കഴിയാതെയാണ് രത്‌നകുമാർ ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശത്തേക്ക് കുതിച്ചത്. അതിന്നിടയിൽ ഏറ്റ പരുക്കാണ് മത്സ്യബന്ധനത്തൊഴിലാളിയായ രത്‌നകുമാറിന്റെ ജീവിതം ഇപ്പോഴും ഇരുട്ടിലാക്കുന്നത്. ആറാട്ടുപുഴയിൽ നിന്ന് എത്തിച്ച തോണിയിൽ സുഹൃത്തുക്കൾക്കൊപ്പം രക്ഷാപ്രവർത്തനത്തിനു ഇറങ്ങവേ തോണിയിടിച്ച് മറിഞ്ഞ കവുങ്ങിന്റെ മുറിഞ്ഞ ഭാഗം വയറിൽ തുളച്ചു കയറിയതിനെ തുടർന്ന് അന്ന് മുതൽ ശയ്യാവലംബിയാണ് രത്‌നകുമാർ. വളരെ ഗുരുതരമായ പരുക്കാണ് രത്‌നകുമാറിന് ഏറ്റത്.

അതിനു ശേഷം ഇന്നു വരെ ജോലിക്ക് പോകാൻ രത്‌നകുമാറിന് കഴിഞ്ഞിട്ടില്ല. മാതാപിതാക്കളെയും സ്വന്തം കുടുംബത്തെയും ജോലിക്ക് പോയി പരിരക്ഷിക്കാൻ കഴിയാതെ രത്‌നകുമാറിന്റെ ജീവിതം ഇപ്പോഴും പ്രതിസന്ധിയിലാണ്. പ്രളയസഹായം എല്ലാവർക്കും എത്തിച്ചു, എത്തിക്കുന്നു എന്നൊക്കെ സർക്കാർ അവകാശവാദം പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അതൊക്കെ കടലാസിൽ മാത്രമാണെന്നു രത്‌നകുമാറിന്റെ അനുഭവം തെളിയിക്കുന്നു. രത്‌നകുമാറിന് കേരള സർക്കാരിൽ നിന്നും ലഭിച്ചത് വളരെ തുച്ഛമായ സഹായം മാത്രം.

ചെങ്ങന്നൂരിലെ പാണ്ടനാട് മേഖലയിലായിരുന്നു ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറ വീട്ടിൽ രത്‌നകുമാറിന്റെ രക്ഷാപ്രവർത്തനം. പ്രളയം ചെങ്ങന്നൂരിനെ ഒന്നായി വിഴുങ്ങിയ ഓഗസ്റ്റ് 16ന് വള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിനുള്ളിൽ അകപ്പെട്ടുപോയ രോഗിയായ യുവാവിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു രത്‌നകുമാർ. വള്ളത്തിൽ നിന്നിറങ്ങി രോഗിയെ ഇരുകൈകളിലുമെടുത്ത് തലയ്ക്കു മുകളിൽ പൊക്കിപ്പിടിച്ചു. ഇതിനിടെ വെള്ളത്തിലൂടെ ഒഴുകിവന്ന കവുങ്ങുതടി വയറിൽ ശക്തിയായിടിച്ചു. വലിയ മുറിവുണ്ടാവുകയായിരുന്നു.

എങ്കിലും രോഗിയെ കൈവിടാതെ രത്‌നകുമാർ വള്ളത്തിലെത്തിച്ചു. വയറിലും കാലിലും ആഴത്തിൽ മുറിവേറ്റ രത്‌നകുമാറിനെ ആദ്യം തിരുവല്ലയിലെ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലുമെത്തിച്ചു. വീട്ടിൽ പോയി വിശ്രമിച്ചാൽ മതിയെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. മുറിവിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് കെ.സി. വേണുഗോപാൽ എംപിയും മറ്റും ഇടപെട്ടാണ് രത്‌നകുമാറിനെ അമൃതയിലേക്കു മാറ്റിയത്. രത്‌നകുമാർ കിടപ്പിലായതോടെ ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനവും നിലച്ചു.

അമൃതാനന്ദമയിയുടെ കത്തിന്റെ ബലത്തിൽ ബിൽ എഴുതി തള്ളിയത് അമൃതാ ആശുപത്രി

അമൃതാ ആശുപത്രിയിൽ ചികിത്സാ ചെലവിനു പോലും കാശില്ലാത്ത അവസ്ഥ. ഈ ഘട്ടത്തിൽ രത്‌നകുമാറിന്റെ സ്ഥിതി അപകടാവസ്ഥയിലേക്ക് മാറുകയും ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും വയറിൽ ഇട്ട സ്റ്റിച്ചുകൾ പഴുത്തു. അതേ സമയം രക്തത്തിൽ അണുബാധയും വന്നു. രത്‌നകുമാറിന് വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് മനസിലാക്കിയ അമൃത ആശുപത്രി അധികൃതർ വിദഗ്ദ ചികിത്സ തന്നെ രത്‌നകുമാറിന് ലഭ്യമാക്കി. രക്ഷാ പ്രവർത്തനത്തിനു കുതിച്ചെത്തുകയും ഇതിന്നിടയിൽ സംഭവിച്ച ഗുരുതര അപകടമാണിതെന്നും ആശുപത്രി അധികൃതർക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ രത്‌നകുമാറിന്റെ കാര്യത്തിൽ അവർ അലംഭാവം കാട്ടിയില്ല. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും വാക്കുകളിൽ സഹായം നീട്ടിയപ്പോൾ അമൃത ആശുപത്രി അധികൃതർ അത് പ്രവർത്തിപഥത്തിൽ തന്നെ കൊണ്ടുവരുകയായിരുന്നു.

സ്റ്റിച്ചുകൾ പഴുത്തതിനെ തുടർന്ന് അമൃത ആശുപത്രി അധികൃതർ രത്‌നാകരന് വിദഗ്ദ തുടർ ചികിത്സ ലഭ്യമാക്കി. പഴുത്ത ഭാഗം മുഴുവൻ അടർത്തി മാറ്റി അവർ കാലിന്റെ തുടയിൽ നിന്നും മറ്റുമായി മാംസം കട്ട് ചെയ്‌തെടുത്ത് പുതിയ ആവരണമുണ്ടാക്കി. തുടർച്ചയായുള്ള മരുന്നും ഇഞ്ചക്ഷനും വഴി രക്തത്തിലെ ഇൻഫക്ഷൻ മുഴുവൻ ഭേദമാക്കി. ബിൽ അടയ്ക്കാൻ തുകയില്ലാതെ ആശുപത്രിയിൽ തങ്ങുമ്പോൾ രത്‌നകുമാറിന് പരുക്ക് പറ്റിയത് എങ്ങിനെ എന്നറിയാവുന്ന ആശുപത്രി അധികൃതരിൽ ചിലർ തന്നെ രത്‌നകുമാറിനെ ഉപദേശിച്ചു. മാതാ അമൃതാനന്ദമയി ദേവിയുടെ ഒരു കത്ത് വാങ്ങി ആശുപത്രിയിൽ നൽകാൻ. അങ്ങിനെ കത്ത് വാങ്ങി നൽകിയപ്പോൾ ആശുപത്രി അധികൃതർ മുഴുവൻ ബിൽ തുകയും എഴുതി തള്ളി. എന്നിട്ടും സർക്കാർ രത്‌നകുമാറിനെ തിരിഞ്ഞു നോക്കിയില്ല.

എല്ലാം വീൺവാക്കുകൾ, ജീവിതം പ്രതിസന്ധിയിലെന്ന് രത്‌നകുമാർ

ഞാൻ ആറാട്ടുപുഴ സ്വദേശിയാണ്. മത്സ്യബന്ധനമാണ് തൊഴിൽ. പ്രളയം വന്നപ്പോൾ വീട്ടിൽ ഇരിക്കാൻ മനസ് വന്നില്ല. ഞാനും സുഹൃത്തുക്കളും പാണ്ടിനാടെയ്ക്ക് കുതിച്ചു. തോണിയുമുണ്ടായിരുന്നു. പാണ്ടിനാട് കുത്തൊഴുക്കായിരുന്നു. ഒഴുക്കിൽ വള്ളം കവുങ്ങിൽ ഇടിച്ചു. ഇടിയുടെ ശക്തിയിൽ കവുങ്ങ് മറിഞ്ഞു. മറിഞ്ഞ കവുങ്ങിന്റെ തായ്ത്തടി പിളർന്നു. അതിന്റെ മൂർച്ചയേറിയ ഭാഗം എന്റെ വയറിലേക്ക് കുത്തിക്കയറി. ഒഴുക്ക് എത്രമാത്രം ശക്തിയിലാണ്. അത്രമാത്രം ശക്തിയിലാണ് തോണി ഇടിച്ചത്. ഇതിലും ശക്തിയിലാണ് മുറിഞ്ഞ ഭാഗം എന്റെ വയറിലേക്ക് കുത്തിയത്. 42 സ്റ്റിച്ചുകൾ വയറിനു മാത്രം എന്ന് പറയുമ്പോൾ നിങ്ങൾക്ക് അത് ഊഹിക്കാൻ കഴിയും. രക്തത്തിന്റെ പ്രളയമായിരുന്നു തോണിയിൽ. ഒരാളെ രക്ഷിക്കേണ്ട ആവശ്യമുണ്ട്. എന്ത് ചെയ്യും എന്ന് തോണിയിൽ നിന്ന് തന്നെ ചോദ്യം മുഴങ്ങി. ഞാൻ പറഞ്ഞു. നമ്മൾ രക്ഷിക്കാൻ വന്നതല്ലേ... നമ്മുടെ മുന്നിലുള്ള ആളുകളെ രക്ഷിക്കണം. അത് കഴിഞ്ഞു മാത്രം മതി എന്റെ ചികിത്സ. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം തുടർന്നു. എന്റെ രക്തവും കുത്തിയൊഴുകി പോയിക്കൊണ്ടുമിരുന്നു. തോണിയിൽ യമഹ ഘടിപ്പിച്ചതാണ്. കുത്തോഴുക്കിൽ തോണി നിയന്ത്രിച്ച ആൾക്ക് തോണി മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഈ പരുക്കിലും തോണി ഓടിക്കേണ്ട ദൗത്യവും കൂടി എനിക്ക് ഏറ്റെടുക്കേണ്ടി വന്നു. പരുമല പാലത്തിനടുത്താണ് പിന്നീട് ഈ തോണി ഞാൻ അടുപ്പിച്ചത്.

ആളുകളെ രക്ഷിച്ച ശേഷമാണ് എന്നെ ആശുപത്രിയിൽ കൊണ്ടുപോയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നുമാണ് സ്റ്റിച്ചുകൾ ഇട്ടത്. പക്ഷെ വിദഗ്ദ ചികിത്സ ലഭ്യമാകേണ്ടതിനാൽ പിന്നെ അമൃതാ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റിച്ചുകൾ പഴുത്തു. എനിക്ക് ഇൻഫക്ഷൻ വന്നു. രക്തത്തിൽ അണുബാധയായിരുന്നു. സ്റ്റിച്ചുകൾ ഇട്ട ഭാഗം മുഴുവൻ അമൃത ആശുപത്രിയിൽ അടർത്തിമാറ്റി. കാലിന്റെ തുടയിൽ നിന്നും അവർ മാംസം കട്ട് ചെയ്ത് അവിടെ സ്ഥാപിച്ചു. വേദനകളുടെ ദിവസമായിരുന്നു. കാശുമില്ല. ബന്ധുക്കളും സുഹൃത്തുകളുമാണ് സഹായിച്ചത്. അപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺ സന്ദേശം എനിക്ക് കിട്ടുന്നത്. ഫോണിൽ മുഖ്യമന്ത്രിയാണ് സംസാരിച്ചത്. എല്ലാ ചികിത്സാ സഹായവും സർക്കാർ ലഭ്യമാക്കും. ഒന്നും കൊണ്ടും പേടിക്കേണ്ട. എന്റെ സഹോദരനാണ്. സർക്കാർ ഒപ്പമുണ്ട്. ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ ഇതെല്ലാം വെറും വാക്കുകൾ മാത്രമാണ്. എനിക്ക് ഒരു സഹായവും ലഭിച്ചില്ല.

അമൃത ആശുപത്രി അധികൃതർ ബിൽ എഴുതി തള്ളാൻ ആവശ്യപ്പെട്ടത് അമ്മയുടെ കത്ത് മാത്രമാണ്. അങ്ങിനെയാണ് മാതാ അമൃതാനന്ദമയി ദേവിയുടെ കത്ത്ആശുപത്രി അധികൃതർക്ക് ഞങ്ങൾ നൽകുന്നത്. അതുകൊണ്ട് ബിൽ അവർ എഴുതി തള്ളി. സർക്കാർ നൽകേണ്ട സഹായമാണ് അമൃതാ ആശുപത്രി അധികൃതർ നൽകിയത്. സർക്കാർ തിരിഞ്ഞു നോക്കിയില്ല എന്നത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു. എനിക്ക് ഇപ്പോഴും ജോലിക്ക് പോകാൻ കഴിയില്ല. വീട് പട്ടിണിയായ അവസ്ഥയാണ്. കടലിൽ പോകേണ്ട ഞാൻ ഒന്നും ചെയ്യാൻ കഴിയാതെ വീട്ടിൽ നിൽക്കുന്നു. എന്റെ ഭാര്യയ്ക്ക് ജോലി നൽകാം എന്ന് അന്ന് സർക്കാർ തലത്തിൽ തന്നെ വാഗ്ദാനം വന്നിരുന്നു. പക്ഷെ ഒന്നും നടപ്പിലായില്ല. രത്‌നകുമാറിന്റെ ജീവിതം ഇരുളിൽ തുടരുകയും ചെയ്യുന്നു.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അവധി ആയതിനാൽ വീട്ടിൽ നിന്ന കുട്ടി; അപ്പൂപ്പനും അമ്മൂമ്മയും ജോലിക്കും പോയി; അമ്മ തുണി കഴുകുകയായിരുന്നു; എല്ലാം അറിഞ്ഞു പ്ലാൻ ചെയ്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് 100 ശതമാനം ഉറപ്പെന്ന് വാർഡ് മെമ്പർ; ആരോ തട്ടിക്കൊണ്ടു പോയി കൊന്നതെന്ന് അപ്പൂപ്പന്റെ അനുജൻ; വൈസ് പ്രസിഡന്റും ചർച്ചയാക്കുന്നത് ദുരൂഹതകൾ; വെള്ളം കുടിച്ചാണ് മരണമെങ്കിൽ വയർ വീർക്കേണ്ടേ എന്ന ചോദ്യവുമായി ബന്ധുക്കൾ; ദേവനന്ദയുടെ മരണത്തിൽ ഉയരുന്നത് സംശയങ്ങൾ മാത്രം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകം
വിമർശിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന തന്ത്രവുമായി വിവാദ മോഡൽ രശ്മി നായർ വീണ്ടും; 'കുഞ്ഞിനെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ' എന്നുപറഞ്ഞ് മാധ്യമപ്രവർത്തകനായ അർജ്ജുൻ.സി.വനജിന്റെയും ഭാര്യയുടെയും ചിത്രം ഷെയർ ചെയ്ത് ഇടതുസഹയാത്രികയായ ഓപ്പറേഷൻ ബിഗ്ഡാഡി ഫെയിം രശ്മി ആർ നായർ; പൊലീസിൽ പരാതി നൽകി അർജ്ജുൻ; തന്റെ പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചു എന്നാരോപിച്ച് പരാതി നൽകി രശ്മിയും
കൈപിടിച്ചു കുലുക്കി പറഞ്ഞത് കൺഗ്രാജുലേഷൻസ്; എല്ലാം വിചാരിച്ചത് പോലെ നടന്നില്ലേയെന്ന് പ്രോസിക്യൂട്ടറുടെ മറു ചോദ്യം; ചിരിച്ചു കൊണ്ട് മറുപടി നൽകിയത് അതേയെന്നും; പിന്നെ അഭിഭാഷകന്റെ കാറിൽ അന്വേഷകന്റെ മടക്കയാത്ര; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായ ശേഷം സിഐ ബൈജു പൗലോസും അഡ്വക്കേറ്റ് എ സുരേഷനും പ്രകടിപ്പിച്ചത് ആത്മവിശ്വാസത്തിന്റെ ശരീര ഭാഷ്യം; കോടതിക്ക് മുന്നിലെ കൂടിക്കാഴ്ചയിൽ നിറയുന്നത് പ്രതീക്ഷകൾ; ദിലീപിന്റെ മുഖം വാടുമ്പോൾ ചിരിക്കുന്നത് കേരളാ പൊലീസിലെ ആക്ഷൻ ഹീറോ
വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷം പിറന്ന പൊന്നു; ദേവതയെ പോലെ നോക്കി വളർത്തിയ ദേവനന്ദ; അച്ഛൻ പറയുന്നതെല്ലാം കേൾക്കുന്ന പൊന്നോമന; രണ്ടാമത്തെ കുട്ടി പിറന്നത് ഏഴ് വർഷത്തിന് ശേഷം മൂന്ന് മാസം മുമ്പും; പത്ത് മാസം മുമ്പ് മസ്‌കറ്റിൽ പോയ പ്രദീപ് മകനെ ആദ്യമായി തലോടിയപ്പോൾ വിതുമ്പിയത് മകളുടെ വിയോഗം താങ്ങാനാവാതെ; ഇളവൂരിലെ ഇത്തിക്കരയാറ്റിലെ ആറു വയസ്സുകാരിയുടെ മരണം ഈ അച്ഛന് നൽകുന്നത് തീരാ ദുഃഖം; പ്രദീപിന്റെ വേദനയിൽ കേരളം വിതുമ്പുമ്പോൾ
അമ്മയോട് ഒരു വാക്ക് പറയാതെ പോയില്ലെ മോളേ.... മകളുടെ ചേതനയറ്റ ശരീരത്തിൽ നിറകണ്ണുകളോടെ ചുംബിച്ച് അമ്മ ധന്യ; കണ്ണീര് തോരാതെ മാതാവ് പൊട്ടിക്കരഞ്ഞപ്പോൾ ഹൃദയം നുറുങ്ങി ആയിരങ്ങൾ; പൊന്നുമോളുടെ മൃതദേഹം കണ്ട് നെഞ്ചുതകർന്ന് പിതാവ് പ്രദീപും; ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ആദ്യം എത്തിച്ചത് അമ്മവീട്ടിലേക്ക്; സരസ്വതിവിദ്യാലയം സ്‌കൂളിൽ പൊതുദർശനം പൂർത്തിയാക്കിയ ശേഷം പിതാവിന്റെ വീട്ടിൽ സംസ്‌കരിച്ചു
നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ എത്തേണ്ട കുഞ്ചാക്കോ ബോബൻ അവധി അപേക്ഷ നൽകാതെ മുങ്ങി; നടനെ അറസ്റ്റ് ചെയത് ഹാജരാക്കാൻ വാണ്ട് പുറപ്പെടുവിച്ച് കോടതി; കുഞ്ചാക്കൊയ്‌ക്കൊപ്പം റിമി ടോമിയേയും നാലിന് വിസ്തരിക്കും; സംയുക്തയേയും ശ്രീകുമാർ മേനോനേയും ഒഴിവാക്കി പ്രോസിക്യൂഷൻ; കൃത്യമായി ഉത്തരങ്ങൾ പറഞ്ഞ് ഗീതു മോഹൻദാസ്; ദിലീപിന് ജയിൽ വാസം ഒരുക്കാൻ കരുതലോടെ പ്രോസിക്യൂഷൻ
ഇതൊരു പ്രൈസ് ക്യാച്ച്! പുൽവാമ ഭീകരാക്രമണത്തിലെ നിർണായക കണ്ണിയായ ജയ്‌ഷെ മുഹമ്മദ് ഭീകരൻ എൻഐഎയുടെ വലയിൽ; ചാവേർ ആദിൽ അഹമ്മദ് ധറിന് താമസ സൗകര്യം ഒരുക്കിയതും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചതും ഈ 22 കാരൻ; 2018 മുതൽ ധറിനെ ഇയാൾ താമസിപ്പിച്ചിരുന്നത് സ്വന്തം വീട്ടിൽ; മാരുതി ഈകോ കാറിൽ ബോംബ് സെറ്റ് ചെയ്യാനും സഹായം; ജമ്മു-ശ്രീനഗർ ഹൈവേയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന്റെ നീക്കം നിരീക്ഷിച്ച് ചോർത്തിക്കൊടുത്തതും പുൽവാമ സ്വദേശി ഷാക്കിർ ബഷീർ മാഗ്രെ
കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്..കേസാവും; പരിവാർ ഭടന്മാർ രാത്രിയിൽ വാളുമായി വന്ന് വീട്ടുവാതിൽക്കൽ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? പ്രഭാവർമയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നൽകാനുള്ള തീരുമാനത്തെ ഹിന്ദു ഐക്യവേദി ചോദ്യം ചെയ്തതിനെ പരിഹസിച്ച് അശോകൻ ചെരുവിൽ; പ്രഭാവർമ്മ ശ്രീകൃഷ്ണനെ നിന്ദിച്ചതായി ജൂറിക്ക് തോന്നിയില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ മോഹൻദാസ്
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും
എടക്കരയിൽ എത്തിയത് സർക്കാർ ജീവനക്കാരനായ ഭർത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭർത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂർത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിർത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിൻസ തമ്പുരാൻകുന്നിലെ 'സെക്‌സ് റാണി' ആയ കഥ
ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി
കിഡ്‌നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്‌മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്‌മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം