Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൺകുട്ടികളും പെൺകുട്ടികളും ഒരു മീറ്ററിൽ കുറഞ്ഞ അകലത്തിൽ എത്തിയാൽ നടപടിയുണ്ടാകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റിന്റെ പരസ്യ മുന്നറിയിപ്പ്; മൂലയിലോ ഒഴിഞ്ഞിടത്തോ ആണിനേയും പെണ്ണിനേയും കണ്ടാലും നടപടി; വ്യക്തി സ്വാതന്ത്ര്യത്തിന്റെ അന്താരാഷ്ട്ര ജിഹ്വയായ അരുദ്ധതി റോയിയുടെ അമ്മയുടെ സ്‌കൂളിലെ നിയമങ്ങൾ ഇങ്ങനെ

ആൺകുട്ടികളും പെൺകുട്ടികളും ഒരു മീറ്ററിൽ കുറഞ്ഞ അകലത്തിൽ എത്തിയാൽ നടപടിയുണ്ടാകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റിന്റെ പരസ്യ മുന്നറിയിപ്പ്; മൂലയിലോ ഒഴിഞ്ഞിടത്തോ ആണിനേയും പെണ്ണിനേയും കണ്ടാലും നടപടി; വ്യക്തി സ്വാതന്ത്ര്യത്തിന്റെ അന്താരാഷ്ട്ര ജിഹ്വയായ അരുദ്ധതി റോയിയുടെ അമ്മയുടെ സ്‌കൂളിലെ നിയമങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയാണ് മേരി റോയി. വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവുമായി അന്താരാഷ്ട്ര തലത്തിൽ അരുന്ധതി റോയി നിറയുമ്പോൾ അമ്മയുടെ വ്യക്തി ചരിത്രവും സമാനം തന്നെ. ക്രിസ്ത്യൻ  പിന്തുടർച്ചാവകാശ നിയമം മാറ്റിയെഴുതിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹ്യ പ്രവർത്തകയാണ് മേരി റോയി. സമൂഹത്തിലെ അനീതിക്ക് എതിരെ ശബ്ദമുയർത്താൻ ആംആദ്മിയ്‌ക്കൊപ്പം ചേർന്ന രാഷ്ട്രീയ പ്രവർത്തക. ഇതിനൊപ്പം കോട്ടയം നഗരത്തിലുള്ള പള്ളിക്കൂടം വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപികയും സ്ഥാപകയുമാണ് മേരി റോയ്. അതുകൊണ്ട് കൂടിയാണ് പള്ളിക്കൂടം വിദ്യാലയത്തിലെ ഈ ഉത്തരവിന് പ്രസക്തി കൂടുന്നത്.

കോട്ടയത്തിനടുത്തു വടവാതൂരിൽ പള്ളിക്കൂടം വളപ്പിലാണ്, ക്രൈസ്തവ കുടുംബങ്ങളുടെ ചരിത്രം മാറ്റിമറിച്ച മേരി റോയിയുടെ താമസം. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട്ടിൽ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം. ക്രൈസ്തവസ്ത്രീകൾക്കു പിതൃസ്വത്തിൽ തുല്യാവകാശം ലഭിച്ചതു മേരി റോയി സുപ്രീം കോടതിയിൽനിന്നു സമ്പാദിച്ച സുപ്രധാന വിധിയിലൂടെയായിരുന്നു. ക്രൈസ്തവചരിത്രത്തിലും നിയമചരിത്രത്തിലും നിർണായകമായി ഈ വിധി. അത്തരത്തിലൊരു വ്യക്തിയുടെ സ്‌കൂളിൽ ഇത്തരമൊരു ഉത്തരവ് ഇറങ്ങുമോ എന്ന സംശയം ഉയരുക സ്വാഭാവികമാണ്. എന്നാൽ അച്ചടക്കത്തിന്റെ പേരിൽ ഇവിടുത്തെ കുട്ടികൾക്ക് സമാന്യ നീതി പോലും മേരി റോയി നിഷേധിക്കുകയാണ്. സ്‌കൂളിന്റെ എല്ലാമെല്ലാമാണ് മേരി റോയി. അതുകൊണ്ട് തന്നെ സ്‌കൂൾ വെബ്‌സൈറ്റിലെ ഈ ഉത്തരവും അവരുടെ പേരിലാണ് പുറത്തുവന്നിരിക്കുന്നത്.

സ്‌കൂളിനെ കുറിച്ച് പൊതുകാര്യങ്ങൾ വിശദീകരിക്കുന്ന നോട്ടിൽ ആൺകുട്ടികളും പെൺകുട്ടികളും എന്ന വേർതിരിവിലുള്ള പ്രത്യേകമായി ഒരു ഭാഗമുണ്ട്. അവിടേയാണ് ആൺകുട്ടികളും പെൺകുട്ടികളും ഒരു മീറ്ററിൽ കുറഞ്ഞ അകലത്തിൽ എത്തരുതെന്ന കർശന നിർദ്ദേശമുള്ളത്. അച്ചടക്കത്തിന്റെ പ്രധാന്യമാണ് ചൂണ്ടികാണിക്കുന്നത്. സമൂഹത്തിൽ കാണുന്ന കൊള്ളരുതായ്മകൾ ഇല്ലാതാക്കിയുള്ള ഭാവിയുടെ സൃഷ്ടിക്ക് ഇത്തരമൊരു നിർദ്ദേശം കൊണ്ട് സഹായകമാകുമെന്നാണ് വിലയിരുത്തൽ ഉള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടത്ര പ്രാധാന്യവും പരിഗണനയും നൽകുന്ന സ്‌കൂളാണിത്. എല്ലാ കാര്യങ്ങളിലും ഇവരെ തുല്യരായി കണക്കാക്കും. ഇവർ തമ്മിൽ ആരോഗ്യപരമായ സൗഹൃദം ഉണ്ടാവുകയും വേണം. എന്നാൽ ആരോഗ്യകരമായ സൗഹൃദമെന്ന പേരിലെ ഇടപെടലുകൾ അതിരുവിട്ടു പോകാൻ പാടില്ല. അത് അംഗീകരിക്കാനും കഴിയില്ല. ഒഴിഞ്ഞ മൂലയിലും ഒറ്റയ്ക്കും നടന്ന് സംസാരവുമെല്ലാം പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ചില നടപടികൾ സ്‌കൂൾ എടുക്കുന്നുവെന്നാണ് വിശദീകരണം.

ആൺകുട്ടികളും പെൺകുട്ടികളും തികഞ്ഞ ബഹുമാനത്തോടെ ക്യാമ്പസിൽ പെരുമാറണം. ആൺ-പെൺകുട്ടികൾ തമ്മിൽ എപ്പോഴും ഒരു മീറ്ററിന്റെ അകലം പാലിക്കണം. രക്ഷകർത്താക്കളിൽ നിന്ന് പരാതികൾ ഉയർന്നാൽ കർശന നടപടികളുണ്ടാകും. താഴ്ന്ന ക്ലാസിലെ കുട്ടികളുമായി സൗഹൃദ സ്ഥാപിക്കാൻ ആരേയും അനുവദിക്കില്ലെന്നും തെറ്റു ചെയ്യുന്നവർക്ക് ഉചിതമായ ശിക്ഷ നൽകുമെന്നും പറയുന്നു. ചുരുക്കത്തിൽ കുട്ടികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇത്. താഴ്ന്ന ക്ലാസുകളിലുള്ള കുട്ടികളുമായി സംസാരിക്കാൻ പോലും പറ്റില്ലെന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ മാർഗ്ഗ നിർദ്ദേശമാണ് ഇതിൽ ഏറ്റവും ഗുരുതരം. അരുന്ധതീ റോയിയെ പോലെയുള്ള ആഗോളതതലത്തിൽ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന എഴുത്തുകാരിയുടെ അമ്മയുടെ സ്‌കൂളിലാണ് ഇതെല്ലാമെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്. കുട്ടികളുടെ ഭാവിയെ ഓർത്താണ് ഇതെല്ലാമെന്ന് മേരി റോയി തന്നെ വിശദീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

സാമ്പ്രദായിക വിദ്യാഭ്യാസരീതികൾ ചോദ്യംചെയ്ത് മേരി റോയി സ്ഥാപിച്ചതാണ് പള്ളിക്കൂടം എന്ന വിദ്യാലയം. മാതൃഭാഷയ്ക്കുള്ള നൽകുന്ന പ്രാധാന്യവും കളികളിലൂടെയുള്ള പഠനരീതിയുമാണ് ഈ വിദ്യാലയത്തെ വേറിട്ടുനിർത്തുന്നത്. തന്നെ വ്യത്യസ്തയാക്കിയതു വിദ്യാഭ്യാസമാണെന്ന വിശ്വാസമാണ് മേരി റോയിയുടെ കരുത്ത്. അതാണു വേറിട്ടു ചിന്തിക്കാൻ പ്രാപ്തിനൽകുന്ന വിദ്യാഭ്യാസരീതി പള്ളിക്കൂടത്തിൽ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചതും. ഞാൻ കുട്ടികളെ പഠിപ്പിക്കുന്നതു സ്വാതന്ത്ര്യമാണ്. എന്റെ ജീവിതത്തിൽനിന്നു പഠിച്ചതു സ്വാതന്ത്ര്യമാണ്. അനുന്ധതിക്കും കൊച്ചുമകൾ മരിയയ്ക്കും പകർന്നുകൊടുത്തതും ഇതുതന്നെ. ലണ്ടനിൽ ഇക്കണോമിക്‌സ് പഠിക്കാൻ പോയ മരിയ ഇന്നു മികച്ച നിലയിൽ നൃത്തവിദ്യാലയം നടത്തുന്നു. അരുന്ധതി പൊളിറ്റിക്കൽ റൈറ്റർ എന്നനിലയിൽ പ്രതികരിക്കുന്നുവെന്നും പറയുന്ന മേരി റോയിയാണ് സ്വന്തം സ്‌കൂളിൽ കാടൻ നിയമങ്ങൾ അച്ചടക്കത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്നത്.

സാമൂഹിക ഇടപെടലുകളിലൂടെയാണ് മേരി റോയിയും പള്ളിക്കൂടം സ്‌കൂളും വളർന്ന് വലുതായത്. ഉദാഹരണത്തിന് ക്രിസ്തുവിന്റെ അന്ത്യരംഗം വികലമായി ചിത്രീകരിക്കുന്നെന്നാരോപിച്ച് ലോകപ്രശസ്ത നാടകമായ 'ജീസസ് ക്രൈസ്റ്റ്, സൂപ്പർസ്റ്റാറിന്' കോട്ടയത്ത് ഏർപ്പെടുത്തിയ നിരോധത്തിൽ നടത്തിയ നിയമപോരാട്ടം. ഈ വിലക്ക് 25 വർഷത്തിന് ശേഷം സുപ്രീംകോടതി ഈയിടെ നീക്കിയിരുന്നു. കഞ്ഞിക്കുഴിയിലെ 'പള്ളിക്കുടം' സ്‌കൂളിൽ നാടകം അവതരിപ്പിക്കാനിരിക്കെയായിരുന്നു നിരോധനം. 1990ൽ കോട്ടയം ജില്ലാ കലക്ടറായിരുന്ന അൽഫോൻസ് കണ്ണന്താനമാണ് ജില്ലയിൽ നാടകം അവതരിപ്പിക്കുന്നത് തടഞ്ഞത്. നാടകത്തിൽ കുരിശിൽ തറക്കാൻ കൊണ്ടുപോകുന്നതിന് മുമ്പായി മഗ്ദലനമറിയം യേശുവിനെ ആശ്വസിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. സുഹൃത്തിനെപോലെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന രംഗം തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കത്തോലിക്ക, സി.എസ്.ഐ വൈദികർ രംഗത്തത്തെിയതോടെയാണ് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നാടകം അവതരിപ്പിക്കാൻ നാല് മിനിറ്റുകൾ മാത്രം അവശേഷിപ്പിക്കെ നിരോധ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ മേരി റോയി നടത്തിയ നിയമപോരാട്ടം ജയം കണ്ടത് ഈയിടെയാണ്.

ക്രസ്ത്യൻ പിന്തുടർച്ചാ അവകാശ നിയമത്തിൽ സ്ത്രീകളുടെ അവകാശം സ്ഥാപിച്ചെടുക്കാൻ മേരി റോയി നടത്തിയ നിയമപോരാട്ടവും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP