1 usd = 75.64 inr 1 gbp = 93.29 inr 1 eur = 83.82 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.10 inr

May / 2020
29
Friday

സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ

April 30, 2020 | 02:22 PM IST | Permalinkസന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ

വിനോദ് വി നായർ

കൊല്ലം: സമാനതകളില്ലാത്ത ക്രൂരതയാണ് കാമുകിയായ സുചിത്ര പിള്ളയുടെ മൃതദേഹത്തോടു പോലും പ്രതി ചെയ്തത്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഒരു ദിവസം മൃതദേഹത്തിനൊപ്പം ഒരേ പുതപ്പിനടിയിൽ പ്രശാന്ത് കിടന്നുറങ്ങിയത്. കൊല്ലം പള്ളിമുക്കിലെ ബ്യൂട്ടിഷ്യൻ അക്കാഡമിയിൽ നിന്നും ഇറങ്ങി കഴിഞ്ഞ മാർച്ച് 17 നാണ് സുചിത്ര പിള്ള കാമുകൻ പ്രശാന്തിനൊപ്പം പാലക്കാടേയ്ക്ക് പോയത്. മൂന്നുദിവസത്തോളം പാലക്കാട് മണലി ശ്രീറാംനഗറിലെ വിഘ്‌നേശ് ഭവനിൽ കഴിഞ്ഞ ഇരുവരും ഇരുപതാംതീയതി വൈകിട്ടോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു.

പ്രശാന്തിൽ നിന്ന് തനിയ്‌ക്കൊരു കുട്ടിയെ വേണമെന്ന നിർബ്ബന്ധമാണ് വാക്കുതർക്കത്തിനിടയാക്കിയത്. തുടർന്ന് പ്രതിപ്രശാന്ത് സുചിത്രയെ മർദ്ദിക്കുകയും കട്ടിലിന് സമീപമുള്ളമേശമേൽ ഇരുന്ന എമർജൻസി ലാമ്പിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി സുചിത്രയെകൊലപ്പെടുത്തുകയുമായിരുന്നു. 20ന് വൈകിട്ട് 6.30നും 7നുംഇടയിലാണ് കൊലപാതകം നടന്നത്. കൊലയ്ക്കുശേഷം മൃതദേഹം കട്ടിലിൽ തന്നെ കിടത്തിയ പ്രതി തുടർന്ന് അത്താഴം കഴിക്കുകയും മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഒരേ പുതപ്പിനടിയിൽ കിടന്നുറങ്ങുകയും ചെയ്തു. 21ന് പുലർച്ചെ അഞ്ചു മണിയോടെ ഉണർന്ന പ്രതിപ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം പാലക്കാട് നഗരത്തിലേയ്ക്ക് പോയി. കയ്യിൽ കരുതിയ കുപ്പിയിൽ പെട്രോളും വാങ്ങിയാണ് ഇയാൾ മടങ്ങിയെത്തിയത്.

സുചിത്രയുടെ മൃതദേഹം തനിക്ക് ഒറ്റയ്ക്ക് എടുത്തുയർത്താൻ കഴിയില്ലെന്ന് മനസിലാക്കിയ ഇയാൾ വെട്ടുകത്തികൊണ്ട് ആദ്യം കാൽപാദങ്ങൾ മുറിച്ചുമാറ്റുകയും തുടർന്ന് മുട്ടിന് മുകളിൽ വച്ച് കാൽ മുറിക്കുകയും ചെയ്തു. രക്തം ഒഴുകുന്ന മൃതശരീരത്തിനരികിൽ ഒരു പകൽ മുഴുവൻ കഴിച്ചു കൂട്ടിയ പ്രതി രാത്രി പത്തുമണിയോടെ മുറിച്ചു മാറ്റിയ കാലിന്റെ ഭാഗങ്ങളുമായി വീടിനു പിന്നിലെ വയലിലെത്തി. തുടർന്ന് പെട്രോളൊഴിച്ച് ഇവ കത്തിക്കാൻ ശ്രമിച്ചു. ഈർപ്പംനിറഞ്ഞ മണ്ണിൽ ശരീരഭാഗങ്ങൾ പൂർണ്ണമായും കത്താതിരുന്നതോടെ വീട്ടിൽ മടങ്ങിയെത്തിയ ഇയാൾ പിക്ക് ആക്‌സുമായെത്തി വയലിൽ കുഴിയെടുത്തു. തുടർന്ന് മൃതദേഹം ചുമന്ന് കുഴിയിലെത്തിച്ച് മണ്ണിട്ട് മൂടി. അതിനുമുകളിൽ കല്ലുകൾ അടുക്കി ഉറപ്പിച്ച ശേഷം വീണ്ടും മണ്ണിടുകയും കാട് വെട്ടി ഈ ഭാഗം മറയ്ക്കുകയുംചെയ്തു. തുടർന്ന് വീട്ടിലേയ്ക്ക് മടങ്ങിയെത്തിയ ഇയാൾ ചോരക്കറകൾ തുടച്ച് മുറി വൃത്തിയാക്കാൻ ശ്രമിച്ചതായും പൊലിസ് കണ്ടെത്തി.

മകളുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മാതാവ് വിജയലക്ഷ്മികൊല്ലം സിറ്റി പൊലിസ് കമ്മീഷണർ ടി.നാരായണന് പരാതി നൽകുകയും കേസ്ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. എ.സി.പി. ഡി.ഗോപകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് തുടർന്ന് കേസന്വേഷിച്ചത്. എ സിപിയുടെ നിർദ്ദേശാനുസരണം പ്രമാദമായ രഞ്ജിത് ജോൺസൺ വധക്കേസിലൂടെശ്രദ്ധേയനായ സൈബൽ സെൽ എസ് ഐ വി. അനിൽകുമാറും സംഘവും പ്രതിപ്രശാന്തിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയും ഇയാളുടെ പണമിടപാട ്‌സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയും ചെയ്തു. സുചിത്ര പിള്ള പ്രശാന്തിന് രണ്ടര ലക്ഷം രൂപയോളം കൈമാറിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളുടെ അക്കൗണ്ട് ഫ്രീസ് ചെയ്ത പൊലിസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഒരു കുഞ്ഞ് വേണമെന്ന തന്റെ ആഗ്രഹത്തിനു കൂട്ടുനിന്നില്ലെങ്കിൽ കുടുംബജീവിതം തകർക്കുമെന്ന ഭീഷണിയും പണം മടക്കി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സുചിത്രയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഇയാൾ പൊലിസിനോട് വെളിപ്പെടുത്തി. മുൻകൂട്ടി തയ്യാറാക്കിയപദ്ധതിയനുസരിച്ചാണ് പ്രതി മാതാപിതാക്കളെ സ്വദേശമായ വടകരയിലേയ്ക്ക് മടക്കി അയച്ചത്. തുടർന്ന് ഭാര്യയെ കൊല്ലം കൂനമ്പായിക്കുളം ക്ഷേത്രത്തിനുസമീപമുള്ള വീട്ടിൽ എത്തിച്ച ശേഷം ഇയാൾ പള്ളിമുക്കിലെത്തി സുചിത്രയെ ഒപ്പംകൂട്ടി പാലക്കാടേയ്ക്ക് മടങ്ങുകയായിരുന്നു.

സുചിത്രയുടെ തിരോധാനത്തിൽ സംശയം തോന്നിയ പൊലിസ് പ്രശാന്തിനെപലതവണ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണം വഴിതെറ്റിക്കുന്ന തരത്തിലുള്ളമൊഴികളാണ് ഇയാൾ നൽകിയിരുന്നത്. കൊല്ലത്തുനിന്നും പാലക്കാടേയ്ക്ക് വരുന്നവഴിയിൽ തൃശൂർ ബൈപാസിൽ വച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ട സുചിത്ര തുടർന്ന് മറ്റൊരു ഓട്ടോയിൽ കയറി പോയതായി ഇയാൾ പൊലിസിനെതെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാൽ സൈബർ സെൽ സഹായത്തോടെ നടത്തിയശാസ്ത്രീയമായ അന്വേഷണത്തിൽ മാർച്ച് 20 ന് അവസാനമായി സുചിത്ര മാതായ വിജയലക്ഷ്മിയെ വിളിച്ചത് പാലക്കാട് മണലി എന്ന സ്ഥലത്തുനിന്നാണെന്ന്‌പൊലിസ് കണ്ടെത്തി. ഇതോടെയാണ് ഇയാൾ നുണ പറയുന്നതാണെന്ന് പൊലിസ് ഉറപ്പിച്ചത്.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കൂടി ലഭിച്ചതോടെപ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലത്തെത്തിച്ച പ്രതിയെ കോടതി റിമാന്റ്‌ചെയ്തു. ഇയാളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി. മുഖത്തലയിൽനിന്ന് കാണാതായ യുവതിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത് മാതാവ് വിജയലക്ഷ്മി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ്. മകളെ കാണാനില്ലെന്നു കാട്ടി കൊട്ടിയം പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

എന്നിട്ടും അന്വേഷണ പുരോഗതി ഇല്ലാതായതോടെയാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് കോടതിയിൽ എത്തിയപ്പോഴാണ് സിറ്റി പൊലീസ് കമ്മിഷണർ കൊട്ടിയം പൊലീസിൽനിന്ന് അന്വേഷണം എ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെ ഏൽപ്പിച്ചത്. കൊല്ലപ്പെട്ട സുചിത്രയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രശാന്തിനെ വലയിൽ കുടുക്കിയത്. കേസ് വഴിതിരിച്ചുവിടുന്നതിനായി ഇയാൾ പൊലീസിനോട് പല കള്ളക്കഥകളും പറഞ്ഞിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ രാംദാസ് എന്നയാളൊടൊപ്പമാണ് സുചിത്ര പോയതെന്നും ആലുവയിൽനിന്ന് കാറിൽ കയറിയ ഇയാളെയും സുചിത്രയെയും മാർച്ച് ഇരുപതാംതീയതി രാത്രിയിൽ മണ്ണുത്തിയിൽ ഹൈവേയിൽ ഇറക്കിവിട്ടുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് പാലക്കാട് മണലിയിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടും പരിസരവും അരിച്ചുപെറുക്കി പരിശോധന നടത്തി. കൊലപാതകം നടന്നതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചത് ഇവിടെനിന്നാണ്. സംഗീത അദ്ധ്യാപകനായിരുന്ന പ്രശാന്തിന് ലക്ഷക്കണക്കിന് രൂപ ഇവർ നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായതായാണ് നിഗമനം.

സമൂഹത്തിൽ ഏറെ ബഹുമാന്യരായ നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്‌മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളാണ് സുചിത്ര. സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കൾ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്. കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര. രണ്ട് തവണ വിവാഹിതയായ സുചിത്ര കൊല്ലത്തെ ഒരു ബ്യൂട്ടി പാർലർ നടത്തുന്ന അക്കാദമിയിൽ ബ്യൂട്ടീഷ്യൻ ട്രെയിനിയായിരുന്നു. മാർച്ച് പതിനേഴിന് വൈകീട്ട് നാലുമണിയോടെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ആലപ്പുഴയിൽ ഭർത്തൃഗൃഹത്തിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലിൽ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങൾക്ക് ശേഷം... ഞാൻ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാൽ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാൻ കയ്യിലൊന്നുമില്ല! ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ശിക്ഷ കിട്ടാൻ സാദ്ധ്യത വളരെ കുറവാണെന്ന് ടി.ജി.മോഹൻദാസ്
കുട്ടിസഖാക്കളെ പൊലീസ് പൊക്കിയത് ബൈക്കിൽ ട്രിപ്പിളടിച്ചു മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയപ്പോൾ; കേസ് ഒതുക്കാൻ ചെന്ന സിപിഎം നേതാക്കളെ ചൊടിപ്പിച്ചത് ആയിരം രൂപ ഫൈനടിച്ചു പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞത്; കലി കയറി വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞ സഖാക്കളും വെട്ടിലായി; പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയത് കേസെടുത്തതോടെ തലയൂരാനാകാതെ പാർട്ടിയും; സോഷ്യൽ മീഡിയാ പൊങ്കാലയും പ്രതിരോധിക്കാതെ സിപിഎമ്മുകാർ; മുഷ്‌ക്ക് കാണിക്കാൻ ഇറങ്ങിയ നേതാക്കൾ കാറ്റുപോയ അവസ്ഥയിൽ
എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയുമായ എംപി.വീരേന്ദ്ര കുമാർ എംപി അന്തരിച്ചു; വിടവാങ്ങുന്നത് മാധ്യമ-രാഷ്ട്രീയ-സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ; മരണം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്; മാതൃഭൂമി പത്രത്തിന്റെ എല്ലാമെല്ലാമായ വീരേന്ദ്രകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സാംസ്‌കാരിക കേരളം; അന്തരിക്കുന്നത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം വളർന്ന രാഷ്ട്രീയ നേതാവ്
മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
വനം മന്ത്രിയായപ്പോൾ ആദ്യം ഒപ്പിട്ടത് വനത്തിലെ മരം മുറിക്കരുതെന്ന ഉത്തരവിൽ; പ്ലാച്ചിമടയിലെ കൊക്കകോളയ്‌ക്കെതിരായ സമരത്തിലും ഉയർത്തിയത് അതിജീവനത്തിന്റെ പരിസ്ഥിതി മുദ്രാവാക്യം; ദേവഗൗഡയോടും നിതീഷ് കുമാറിനോടും ബിജെപി ബന്ധത്തിന്റെ പേരിൽ ഗുഡ് ബൈ പറഞ്ഞ മതേതരവാദി; അടിയന്തരാവസ്ഥയിൽ പതറാതെ മുന്നേറിയ രാഷ്ട്രീയ വീര്യം; ഓടക്കുഴലിന്റെ തിളക്കമുള്ള എഴുത്തുകാരൻ; ഓർമയാകുന്നത് രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ അതികായൻ; വീരേന്ദ്രകുമാറിന് അന്ത്യാജ്ഞലി
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ