Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദർശനവിവാദത്തിന് ശേഷവും സുനിൽസ്വാമിക്ക് സന്നിധാനത്ത് സജീവം; എല്ലാ ഒത്താശയും ചെയ്യുന്നത് പ്രയാർ ഗോപാലകൃഷ്ണനും ദേവസ്വം അധികൃതരും; സ്വർണക്കൊടിമര പ്രതിഷ്ഠാ ചടങ്ങുകളിലും നിറഞ്ഞുനിന്നത് ദർശന ദല്ലാൾ തന്നെ; സുരക്ഷാ ആശങ്ക ഉയർത്തി കേന്ദ്ര ഇന്റലിജൻസ്

ദർശനവിവാദത്തിന് ശേഷവും സുനിൽസ്വാമിക്ക് സന്നിധാനത്ത് സജീവം; എല്ലാ ഒത്താശയും ചെയ്യുന്നത് പ്രയാർ ഗോപാലകൃഷ്ണനും ദേവസ്വം അധികൃതരും; സ്വർണക്കൊടിമര പ്രതിഷ്ഠാ ചടങ്ങുകളിലും നിറഞ്ഞുനിന്നത് ദർശന ദല്ലാൾ തന്നെ; സുരക്ഷാ ആശങ്ക ഉയർത്തി കേന്ദ്ര ഇന്റലിജൻസ്

ശ്രീലാൽ വാസുദേവൻ

ശബരിമല: ദർശന വിവാദങ്ങൾക്കു ശേഷവും പണ്ട് ദേവസ്വം മന്ത്രിയായിരിക്കെ ജി സുധാകരൻ കാണിച്ച ആർജവം ഇപ്പോഴത്തെ സർക്കാർ കാണിക്കുന്നില്ലെന്ന് വ്യക്തമാക്കി ദർശന ദല്ലാൾ സുനിൽ സ്വാമി സന്നിധാനത്ത് വിലസൽ തുടരുന്നു. ഇത് വലിയ സുരക്ഷാ ഭീഷണിയാണെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ. കൊടിമരത്തിൽ മെർക്കുറി തളിച്ച് കേടുവരുത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ വ്യക്തിയെ ഇങ്ങനെ സന്നിധാനത്ത് എന്തും ചെയ്യാൻ വിടുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ശബരിമല സന്നിധാനത്തിലെ ദർശന നിയന്ത്രണം ഇപ്പോഴും സുനിൽ സ്വാമിക്കുതന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു അടുത്തിടെ സന്നിധാനത്ത് നടന്ന സ്വർണക്കൊടിമര പ്രതിഷ്ഠാ ചടങ്ങുകളും. സ്വർണ്ണ കൊടിമര പ്രതിഷ്ഠാചടങ്ങുകൾക്കിടയിൽ ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും മെമ്പർമാർക്കുമൊപ്പം സുനിൽ സ്വാമിയും സോപാനത്തിൽ നിലയുറപ്പിച്ച് ദർശനത്തിന് നേതൃത്വം നൽകിയതാണ് ചർച്ചയാകുന്നത്. സന്നിധാനത്ത് വേണ്ടത്ര സുരക്ഷയില്ലെന്ന് ദേവസം പ്രസിഡന്റ് ്പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. പൊലീസിനെതിരെ ആരോപണവും ഉന്നയിച്ചു. എന്നാൽ ദേവസം ബോർഡാണ് ഏറ്റവും വലിയ സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം. സുനിൽ സ്വാമിക്ക് എല്ലാ ഒത്താശയും ലഭിക്കുന്നത് ദേവസം ബോർഡ് പ്രസിഡന്റിന്റെ സഹായത്തോടെയാണെന്നാണ് വിലയിരുത്തൽ.

സോപാനത്തിന് തൊട്ട് സമീപത്തുള്ള ഗാർഡ് റൂമിലാണ് സുനിൽ സ്വാമിയുടെ കേന്ദ്രം. ഗാർഡുമാർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കും. ഈ മുറി എസിയാക്കിയതും സുനിൽ സ്വമാിയാണ്. ഈ സാഹചര്യത്തിൽ ഗാർഡുമാരുടെ പിന്തുണയോടെ സ്വാമി വിലസുന്നു. ദേവസം പ്രസിഡന്റ് അടക്കമുള്ള എല്ലാവർക്കും ഇക്കാര്യം അറിയാം. എന്നാൽ ആരും തടയുന്നില്ല. ദുരൂഹതകൾ ഏറെയുള്ള വ്യക്തി ഇങ്ങനെ സോപാനം കേന്ദ്രമാക്കുന്നത് ഗുണകരമല്ലെന്നാണ് വിലയിരുത്തൽ. രണ്ടു മാസം മുൻപ് സ്ത്രീകൾ സന്നിധാനത്ത് ദർശനത്തിനെത്തിയത് സുനിൽ സാമിയുടെ നേതൃത്വത്തിലായിരുന്നു. ഇത് വിവാദമായതിന് പിന്നാലെ സുനിൽസ്വാമി ദർശന ദല്ലാളായി വിലസുന്നത് തടയണമെന്ന ആവശ്യവും ശക്തമായി.

എന്നാൽ കാര്യങ്ങൾ പഴയപടി തന്നെയാണെന്നും സന്നിധാനത്ത് വിലസാൻ സുനിൽസ്വാമിക്ക് ഇപ്പോഴും ഒത്താശ ചെയ്യാൻ ദേവസ്വം അധികൃതർ മുന്നിലുണ്ടെന്നുമാണ് വ്യക്തമാകുന്നത്. ശബരിമല കേന്ദ്രീകരിച്ച് സുനിൽ സ്വാമി നടത്തുന്ന ബിസ്സിനസ്സുകളും അവിഹിത ഇടപാടുകളും അന്വേഷിക്കണമെന്നും ആവശ്യമുയർന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമലയിലെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഓഫീസർ രവിശങ്കർ ഉപയോഗിക്കുന്നത് സുനിൽ സ്വാമി സമ്മാനമായി നൽകിയ ഇന്നോവ കാറാണെന്ന ആരോപണവും നേരത്തെ ദർശന വിവാദം ഉണ്ടായതിന് പിന്നാലെ ഉയർന്നിരുന്നു.

കഴിഞ്ഞ 8 വർഷത്തോളമായി ശബരിമലയിലെ എക്സിക്യുട്ടീവ് ഓഫീസറായി എത്തുന്നവർക്ക് സുനിൽ സ്വാമിയുടെ വകയാണ് കാറുകൾ. മേൽശാന്തിമാരും തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും ശബരിമലയിലെയും ചില ഉയർന്ന ഉദ്യോഗസ്ഥരുമൊക്കെ സുനിൽ സ്വാമിയുട പറ്റുപടിക്കാരാണെന്ന ആക്ഷേപവും ഉയരുന്നുണ്ട. കഴിഞ്ഞ പത്തു വർഷത്തോളമായി പാലക്കാട് കൊല്ലംകോട് സ്വദേശിയായ സുനിൽ സ്വാമി ശബരിമലയിൽ പിടിമുറുക്കിയിട്ട്. സുനിൽ സ്വാമിക്ക് താമസിക്കാൻ ദേവസ്വം വക ഗസ്റ്റ് ഹൗസിൽ രാജകീയമായ സൗകര്യവും അതോടൊപ്പം ദേവസ്വം ഗാർഡുമാരുടെ മുറിയും ഒരുക്കി നൽകുന്നുണ്ട്. വി ഐ പി ഗസ്റ്റുകൾ ഉണ്ടെങ്കിൽ മാത്രമേ ഗസ്റ്റ് ഹൗസ്സിലെ മുറിയിൽ സുനിൽ സ്വാമി തങ്ങുകയുള്ളു.

പത്ത് വർഷം മുമ്പ് സന്നിധാനത്ത് പാൽക്കച്ചവടവും പിന്നീട് ചെറുകിട കോൺട്രാക്ട് വർക്കുകളും ചെയ്തുവന്ന ആളാണ് സ്വാമി. കമ്മീഷൻ ബ്രോക്കർ ആയതിനു ശേഷമാണ് വളർച്ചയിലേക്ക് എത്തിയത്. കൊല്ലത്ത് കശുവണ്ടി വ്യവസായി ആയതിന് പിന്നാലെ ബാർ കോഴ കേസിൽ പണം നൽകിയെന്ന വാദമുയരുകയും ചെയ്തു. ഇതിൽ വിജിലൻസ് ചോദ്യം ചെയ്തതോടെ കൂടുതൽ വാർത്തകളിൽ നിറഞ്ഞ സ്വാമിയുടെ പൊടുന്നനെയുള്ള വളർച്ചയ്ക്ക് പിന്നിലെ കാര്യങ്ങൾ നിഗൂഢമാണ്. ശബരിമല അയ്യപ്പസന്നിധിയിൽ എത്തുന്ന ഏതു രാഷ്ട്രീയ നേതാക്കളും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സുനിൽ സ്വാമിയുടെ കീഴിലാണ് നിൽക്കാറുള്ളത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് അടക്കം സുനിൽ സ്വാമിയുടെ ആജ്ഞാനുവർത്തികളാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.

മുൻ ദേവസ്വം വിജിലൻസ് എസ്‌പിയായിരുന്ന ഗോപകുമാർ വിഐപികളുടെ അയ്യപ്പദർശനത്തിനെതിരെ കർശനനിയമം നടപ്പാക്കിയിരുന്നു. ഇതിന്റെ ഫലമായി ഒരു മാധ്യമ പ്രവർത്തകനും സുനിൽ സ്വാമിക്കും പ്രത്യേകം വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനു ശേഷം അയപ്പസന്നിധിയിലെ വഴിപാട് ടിക്കറ്റ് ഒരു വർഷത്തേക്ക് എടുത്താണ് പിന്നീട് സുനിൽസ്വാമി സന്നിധാനത്ത് തന്നെ തുടരാൻ വഴിയൊരുക്കിയത്. ശബരിമല മണ്ഡല സീസൺ കാലത്ത് സന്നിധാനത്ത് മുഴുവൻ ദിവസവും തങ്ങുന്ന സുനിൽ സ്വാമി ദർശനത്തിനായി എത്തുന്ന വമ്പന്മാരുമായി ചങ്ങാത്തമുണ്ടാക്കിയ ശേഷം ഇവരുമായി ബിസിനസ്സുകളിൽ പങ്കാളിയാവുകയാണ് പതിവ്.

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വൻ പണചാക്കുകൾക്ക് വളരെ സൗകര്യത്തോടെ അയ്യപ്പദർശനവും വഴിപാടുകളും അടക്കം സുനിൽ സ്വാമി നടത്തിക്കൊടുത്താണ് ഇവരെ കൈയിലെടുക്കുന്നത്. ശബരിമല മണ്ഡല മകരവിളക്ക് കാലം കഴിഞ്ഞാൽ സ്വാമി കുടുതൽ സമയം വിദേശത്തായിരിക്കും. പിന്നെ മാസപൂജക്ക് മാത്രമേ വി.ഐപികളുമായി ദർശനത്തിനെത്തുകയുള്ളു. ഇത് ഭാവിയിൽ സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നാണ് കേന്ദ്ര ഇന്റലിജൻസ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP