Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുനിത ദേവദാസിനെ കണ്ടത് സരിത ബ്ലാക്ക് മെയിൽ കച്ചവടത്തിന്റെ തിരക്കഥ നിർമ്മിക്കും മുൻപ്; സംഭാഷണം നൂറ് ശതമാനം സത്യം; പി സി ജോർജും ജയിലിൽ സന്ദർശിച്ചെന്ന് ആദ്യ വെളിപ്പെടുത്തൽ: മൂന്ന് മണിക്കൂർ നീണ്ട സംഭാഷണം ഇന്നുമുതൽ എട്ട് ദിവസമായി മറുനാടൻ പ്രസിദ്ധീകരിക്കും

സുനിത ദേവദാസിനെ കണ്ടത് സരിത ബ്ലാക്ക് മെയിൽ കച്ചവടത്തിന്റെ തിരക്കഥ നിർമ്മിക്കും മുൻപ്; സംഭാഷണം നൂറ് ശതമാനം സത്യം; പി സി ജോർജും ജയിലിൽ സന്ദർശിച്ചെന്ന് ആദ്യ വെളിപ്പെടുത്തൽ: മൂന്ന് മണിക്കൂർ നീണ്ട സംഭാഷണം ഇന്നുമുതൽ എട്ട് ദിവസമായി മറുനാടൻ പ്രസിദ്ധീകരിക്കും

മറുനാടൻ മലയാളി ബ്യൂറോ

റിപ്പോർട്ടർ ചാനൽ പുറത്ത വിട്ട സരിത നായരുടെ വീഡിയോ സംഭാഷണം നൂറ് ശതമാനം സത്യമെന്ന് മറുനാടൻ മലയാളി സ്ഥിരീകരണം. ജയിലിൽ നിന്നും ഇറങ്ങിയ ഉടൻ സുനിത ദേവദാസിന്റെ വീട്ടിൽ എത്തിയാണ് സരിത മൂന്നു മണിക്കൂറോളം നീണ്ട സംഭാഷണം നടത്തിയത്. മറുനാടൻ മലയാളിക്ക് വേണ്ടി സുനിത സരിതയെ കാണാൻ ജയിൽ സന്ദർശിക്കുകയും മാവേലിക്കര അടക്കമുള്ള പ്രദേശങ്ങളിൽ പോവുകയും ചെയ്തിരുന്നതുകൊണ്ടാണ് ജയിലിൽ നിന്നിറങ്ങിയ ഉടൻ സരിത സുനിതയെ തേടി എത്തിയത്. അടുത്ത സുഹൃത്തായും സ്‌നേഹിതയായും കരുതിയാണ് സരിത നീണ്ട സംഭാഷണം നടത്തിയതെന്നു വ്യക്തം.

സംഭാഷണത്തിന്റെ ഉള്ളടക്കം സുനിത ഇതിന് മുൻപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും സരിതയുടെ സന്ദർശനം അപ്പോൾ തന്നെ സ്ഥിരീകരിച്ചതാണ്. സരിതയുടെ വെളിപ്പെടുത്തലുകളുടെ ആത്മാർത്ഥത കൊണ്ടാവാം ഇതുവരെ രഹസ്യമാക്കി വച്ചത്. എന്നാൽ സരിത തന്റെ നിലപാട് മുഖ്യമായും കച്ചവടത്തിനായി പുതിയ പേരുകൾ കൂട്ടി ചേർക്കുകയും ചെയ്തതോടെ അത്തരം ഒരു സഹതാപത്തിന് അർഹതയില്ലായെന്ന് വ്യക്തമായ സുനിത പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകൾ വന്നതോടെ റിപ്പോർട്ടർ ചാനലിനെ ബന്ധപ്പെടുകയും അവരത് പ്രസിദ്ധീകരിക്കുകായുമായിരുന്നു. ഇതിന്റെ പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഒന്നുമില്ലെന്നു സുനിത തറപ്പിച്ച് പറയുന്നത് ഇതുകൊണ്ടാണ്.

സരിതയും സുനിത ദേവദാസും തമ്മിൽ നടത്തിയ രണ്ടേമുക്കാൽ മണിക്കൂർ നീണ്ട സംഭാഷണം എട്ട് വീഡിയോകളായി മറുനാടൻ മലയാളി ഇന്ന് മുതൽ പ്രസിദ്ധീകരിക്കുകയാണ്. റിപ്പോർട്ടർ ചാനൽ വളരെ പ്രസക്തമായ ചിലത് മാത്രമാണ് പ്രസിദ്ധീകരിച്ചത് എന്നാലിതിലൊന്നും ഇതിന്റെ വിശ്വാസ്യത അതുകൊണ്ട് ചിലരൊക്കെ ചോദ്യം ചെയ്യുന്നതിനാലുമാണ് ഈ സംഭാഷണം മുഴുവൻ വെളിപ്പെടുത്താൻ സുനിത തന്നെ മറുനാടനെ തെരഞ്ഞെടുക്കുക ആയിരുന്നു. സുനിതയുടെ വീട്ടിൽ എത്തിയ സരിതയും സഹായിയും നടത്തുന്ന് സംഭാഷണങ്ങൽ മാത്രം ശ്രദ്ധിച്ചാൽ ഈ വീഡിയോ വിജയമല്ലെന്ന വ്യക്തമാണ്. സരിത പറയുന്നത് സത്യമോ അസത്യമോ എന്നറിയില്ലെങ്കിലും സരിത ഇതൊക്കെ പറഞ്ഞ് എന്നത് സത്യമായതിനാൽ ആണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

എന്നാൽ ഒരുപരിധിവരെ സരിതയുടെ വാദം ശരിയാണ് എന്നു കരുതേണ്ട സാഹചര്യമാണുള്ളത്. ജയിലിൽ നിന്നിറങ്ങി ബ്ലാക്ക് മെയിൽ കച്ചവടം പ്ലാൻ ചെയ്യുന്നതിനു മുമ്പുള്ള സംഭാഷണം ആയിരുന്നു ഇത്. സംഭാഷണത്തിൽ പേരുള്ള പലരും ആദ്യം മുതൽ തന്നെ പറഞ്ഞു കേൾക്കുന്നവരായിരുന്നു. പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവരാണ് മറ്റു പലരും.

''സരിത പറഞ്ഞതിൽ ഒരുപാടു സത്യങ്ങളുണ്ട് എന്നാണ് ഞാൻ കരുതുന്നത്. കാരണം അതിൽ സരിത പറഞ്ഞ പലതും പിന്നീട് വാർത്തയായി മറ്റു പലരും പുറത്തു കൊണ്ടു വരികയുണ്ടായി.. കൂടാതെസോളാർ തട്ടിപ്പ്, സരിത എന്നതിനപ്പുറം ഈ വെളിപ്പെടുത്തൽ സർക്കാരിലെ ഒന്നിലധികം മന്ത്രിമാരുടെ പെൺവാണിഭത്തെക്കുറിച്ചാണ്. സരിത ജയിലിൽ നിന്നിറങ്ങിയ ഉടൻ തയ്യാറാക്കിയ അഭിമുഖമാണിത്. അന്ന് സരിത ആരേയും ബ്‌ളാക്ക് മെയിൽ ചെയ്യാനോ ബന്ധങ്ങൾ ഉപയോഗിക്കാനോ തുടങ്ങിയിട്ടില്ല. ഒരുവിധം സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകാം എന്നു തോന്നുന്നു. സരിതയുടെ ആദ്യമെഴുതിയ കത്തിനുള്ള പ്രാധാന്യം ഈ അഭിമുഖത്തിനുമുണ്ട്. കാരണം ഇന്ന് സരിതയുടെ അഭിമുഖങ്ങളും സംസാരങ്ങളും കാണുമ്പോൾ പഴയ സരിതയിൽ നിന്നും പുതിയ സരിതയിലേക്കുള്ള മാറ്റം അറിയാൻ ഈ അഭിമുഖം ഒരു ദിശാസൂചികയാണ്. അന്ന് സരിത, ജോസ് കെ മാണിയെക്കുറിച്ചൊന്നും പറയുന്നില്ല. എന്നാൽ പിന്നീടെപ്പോഴോ ജോസ് കെ മാണിയൊക്കെ മുഖ്യപ്രതിയായി. മന്ത്രിമാർക്കെതിരെ ആരോപണങ്ങളില്ലാതായി. അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതി ഇല്ലാതായി. ഇത്തരത്തിൽ സരിതക്ക് വന്ന മാറ്റം, സരിതയുടെ മൊഴികൾക്കു വന്ന മാറ്റം, കഥകൾക്കു വന്ന മാറ്റം, പ്രതികൾക്കു വന്ന മാറ്റം, അതിലൊക്കെ വല്ലാത്ത ദുരൂഹതകളുണ്ട്.''

സരിതയുടെ കത്ത് എന്ന് പേരിൽ ദിവസങ്ങളോളം മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ രേഖയേക്കാൾ എന്തുകൊണ്ടും പ്രസക്തമാണ് ഇതെന്നതുകൊണ്ട് കൂടിയാണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്. സരിതയുടെ സംഭാഷണത്തിന്റെ ആദ്യ 18 മിനിറ്റാണ് ചുവടെ കൊടുക്കുന്നത്.

സരിതയെ ജയിലിൽ വച്ചു കാണാൻ പി സി ജോർജും ശ്രമിച്ചു; ബിജു രാധാകൃഷ്ണനുമായി ദാമ്പത്യ ബന്ധമുണ്ടായിരുന്നില്ല; എനിക്ക് നല്ലൊരു പ്രണയവുമുണ്ട്: സരിത സംസാരിച്ചു തുടങ്ങിയത്

സുനിതാ ദേവദാസിന്റെ അടുത്തേക്ക് അഭിമുഖത്തിനായി സരിതാ നായർ എത്തുകയായിരുന്നു. തുടർന്ന് കുശല സംഭാഷണത്തിലൂടെ തുടക്കം. സുനിതാ ദേവദാസിന്റെ വ്യക്തിപരമായ വിവരങ്ങൾ സരിത ചോദിക്കുന്നു. പതിയെ സോളാർ കേസിന്റെ വിശാദാംശങ്ങളിലേക്ക്. ടീം സോളാറിനെ പറ്റിയും ബിജു രാധാകൃഷ്ണനുമായുള്ള ബന്ധവും അടൂർ പ്രകാശും ഗണേശ് കുമാറും എല്ലാം രണ്ടര മണിക്കൂർ നീളുന്ന സംഭാഷണത്തിന് വിഷയമാകുന്നു. അഭിമുഖത്തിന് ശേഷം സന്തോഷത്തോടെ സുനിതയും സരിതയും പരിയുകയും ചെയ്യുന്നു.

. വളരെ സ്വാഭാവികതയോടെയാണ് സുനിതയോട് സരിത കാര്യങ്ങൾ വിശദീകരിക്കുന്നത്. അബ്ദുള്ളക്കുട്ടിക്ക് എതിരെ പീഡനക്കേസ് നൽകിയതിന് തൊട്ടു പിറകെയായിരുന്നു ഈ സംഭാഷണമെന്നും മുഴുവൻ ശബ്ദരേഖയും കേൾക്കുന്നവർക്ക് വ്യക്തമാകും. സരിതയെ മന്ത്രി അടൂർ പ്രകാശ് 65 തവണ ഒരു ദിവസം വിളിച്ചുവെന്ന സംഭാഷണത്തിലെ ഭാഗമാണ് റിപ്പോർട്ടർ ടിവി പുറത്തുവിട്ടത്. അതിനപ്പുറം ഞെട്ടിക്കുന്ന വസ്തുതകൾ ഈ ശബ്ദരേഖയിൽ ഉണ്ട്. ഇതിലെ ആദ്യ ഭാഗമാണ് ഇപ്പോൾ മറുനാടൻ പുറത്തുവിടുന്നത്. ശബ്ദ രേഖയുടെ ആദ്യ ഭാഗം കേട്ടാൽ തന്നെ അതിന്റെ ആധികാരികത വ്യക്തമാകും.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇടത് മുന്നണിക്ക് അനുകൂലമാക്കാൻ സൃഷ്ടിച്ചതാണ് റിപ്പോർട്ടർ ടിവിയിൽ കേട്ട ശബ്ദ രേഖയെന്നായിരുന്നു സരിതയുടെ വാദം. എല്ലാ അർത്ഥത്തിലും അത് പൊളിയുകയാണ് ഇവിടെ. സുനിതയോട് തന്നെയാണ് സരിത കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും വ്യക്തമാണ്. അതായത് ടീ സോളാറുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പല പ്രമുഖരും സരിതയുമായി നടത്തിയ കള്ള ഇടപാടുകൾ തന്നെയാണ് ശബ്ദരേഖയുടെ കാതൽ. അബ്ദുള്ളക്കുട്ടി റേപ്പ് ചെയ്തതുൾപ്പെടെയുള്ള എല്ലാം കൃത്യമായി തന്നെ വിവരിക്കുന്നുണ്ട്.

ജയിലിൽ കിടന്നപ്പോൾ അന്ന് ചീഫ് വിപ്പായിരുന്ന പിസി ജോർജ് തന്നെ കാണാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായാണ് അഭിമുഖത്തിന് സരിത തുടക്കമിടുന്നത്. പിസി ജോർജിനെ ജയിലിൽ വച്ച് കാണാൻ താൻ വിസമ്മതം പ്രകടിപ്പിച്ചെന്നും സുനിതയോട് സരിത പറയുന്നു. തനിക്ക് നല്ലൊരു പ്രണയമുണ്ടെന്നും എന്നാൽ അത് പുറത്ത് പറയില്ലെന്നും വിശദീകരിക്കുന്നു. ആരേയും വിശ്വസിക്കരുതെന്നാണ് ജയിലിൽ കിടന്നപ്പോൾ പഠിച്ച പാഠം. പ്രതീക്ഷിച്ചവർ ആരും സഹായിച്ചില്ലെന്നും അപ്രതീക്ഷിത സഹായങ്ങൾ കിട്ടിയെന്നും സരിത പറയുന്നു. എല്ലാ തട്ടിപ്പിനും കാരണം ബിജു രാധാകൃഷ്ണനാണെന്നും വിശദീകരിക്കുന്നു.

തന്റെ ഭർത്താവായിരിക്കാം ബിജു. തനിക്ക് അയാളിൽ കുട്ടിയുമുണ്ട്. എന്നാൽ ഒരു ദാമ്പത്യബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സരിത നൽകുന്ന വിശദീകരണം. ജയിലിലാകുന്നതിന് മുമ്പ് തന്നെ ബിജു ഉണ്ടാക്കിയ ബാധ്യതയിൽ 3 കോടി രൂപ താൻ കൊടുത്തു തീർത്തു. ബാക്കിയുള്ളതിനാണ് കേസെന്നും പറയുന്നു. സുനിതാ ദേവദാസിന് സരിതാ എസ് നായർ അനുവദിച്ച ഈ അഭിമുഖത്തിന്റെ ശബ്ദരേഖയുടെ ആദ്യഭാഗമാണ് ഇന്നു മറുനാടൻ മലയാളി പുറത്തുവിടുന്നത്.

 സരിതാ നായർ സുനിതാ ദേവദാസ് സംഭാഷണത്തിന്റെ ഒന്നാം ഭാഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP