Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശേഷങ്ങൾ അറിയാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഇതല്ലേ ഏറ്റവും വലിയ വിശേഷം എന്ന് പുഞ്ചിരിയോടെ സ്വീകരണം; പെട്ടെന്നൊരു ദിവസമാണ് എന്നെ ഇഷ്ടമാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്; ഏതൊരാണിനെ പോലെയും ഒരു പെണ്ണിന്റെ നാവിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ; അവശതകൾ കാട്ടാൻ വീഡിയോ കോൾ ചെയ്തിട്ടും ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് മറുപടി; ഇരിങ്ങാലക്കുടയിലെ വീട്ടിൽ അപൂർവ പ്രണയത്തിന്റെ കഥ പറഞ്ഞ് പ്രണവും ഷഹനയും

വിശേഷങ്ങൾ അറിയാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഇതല്ലേ ഏറ്റവും വലിയ വിശേഷം എന്ന്  പുഞ്ചിരിയോടെ സ്വീകരണം; പെട്ടെന്നൊരു ദിവസമാണ് എന്നെ ഇഷ്ടമാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്; ഏതൊരാണിനെ പോലെയും ഒരു പെണ്ണിന്റെ നാവിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ; അവശതകൾ കാട്ടാൻ വീഡിയോ കോൾ ചെയ്തിട്ടും ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് മറുപടി; ഇരിങ്ങാലക്കുടയിലെ വീട്ടിൽ അപൂർവ പ്രണയത്തിന്റെ കഥ പറഞ്ഞ് പ്രണവും ഷഹനയും

ആർ പീയൂഷ്

തൃശൂർ: അരയ്ക്ക് കീഴ്പ്പോട്ട് പൂർണ്ണമായും തളർന്ന് പോയ ചെറുപ്പക്കാരനെ ജീവിത പങ്കാളിയായി സ്വീകരിച്ച പത്തൊൻപതുകാരിയുടെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മുൻ നിര മാധ്യമങ്ങളും പ്രധാന വാർത്തയായി നൽകുകയും ചെയ്തു. പ്രണവിന്റെയും ഷഹനയുടെും വിവാഹ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. വിവാഹ ശേഷം ഇരുവരെയും കണ്ട് വിശേഷങ്ങൾ അറിയാൻ ഞങ്ങൾ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കൊമ്പിഞ്ഞാമയ്ക്കൽ താഴേപറമ്പിലെ പ്രണവിന്റെ വീട്ടിലെത്തി. വിവാഹം കഴിഞ്ഞ ഒരു വീട്ടിലെ വലിയ ആളും ആരവവുമുള്ള ഒരന്തരീക്ഷമായിരുന്നില്ല അവിടെ. എങ്കിലും അവിടെ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു.

വീട്ടിലേക്ക് സ്വീകരിച്ചത് പ്രണവിന്റെ സഹോദരി ആതിരയായിരുന്നു. എറണാകുളത്ത് സി.എ വിദ്യാർത്ഥിയായ ആതിര പ്രണവിന്റെ വിവാഹത്തോടനുബന്ധിച്ച് വീട്ടിലെത്തിയതായിരുന്നു. അമ്മ സുനിലയും ഏതാനും ബന്ധുക്കളും സ്വീകരണമുറിയിലുണ്ടായിരുന്നു. സങ്കടക്കടൽ ഉള്ളിലൊതുക്കിയ ആ മാതാവിന്റെ കണ്ണുകളിൽ ഒരു തിളക്കം കാണുന്നുണ്ടായിരുന്നു. തൊട്ടടുത്ത മുറിയിലാണ് പ്രണവുള്ളത് എന്ന് പറഞ്ഞു. ആ മുറിയിലേക്ക് കടന്നപ്പോൾ ആദ്യം കണ്ടത് തന്റെ പ്രിയതമന്റെ കാലുകൾ ഉഴിഞ്ഞു കൊടുക്കുന്ന ഷഹനെയാണ്. കിടക്കുന്നതിനാൽ കാലുകളിൽ ഒരു മരവിപ്പ് വരും അത് മാറാൻ വേണ്ടിയാണ് കാലുകൾ അമർത്തി കൊടുക്കുന്നത് എന്ന് ആതിര പറഞ്ഞു. പ്രണവിനും ഷഹനയ്ക്കും വിവാഹ ആശംസ നേർന്നു കൊണ്ട് ഞങ്ങളെ പരിചപ്പെടുത്തി. വിശേഷങ്ങൾ അറിയാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഇതല്ലേ ഏറ്റവും വലിയ വിശേഷം എന്ന് പുഞ്ചിരിയോടെ പ്രണവ് പറഞ്ഞു.

പ്രണയത്തെ പറ്റിയായിരുന്നു ആദ്യം പ്രണവ് സംസാരിച്ചത്. അപകടത്തിന് ശേഷം വലിയ നിരാശയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ അത് പാടെ മാറി. പിന്നെ സുഹൃത്തുക്കൾ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാകും. പുറത്തുകൊണ്ടുപോകും, ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കുമൊക്കെ കൊണ്ടു പോകും. അതിനിടയ്ക്കാണ് സോഷ്യൽ മീഡിയയിലൂടെ ഷഹന എന്നെ കാണുന്നതും പിന്നീട് നമ്പർ സംഘടിപ്പിച്ച് എന്നെ വിളിക്കുകയും ചെയ്യുന്നത്. എനിക്ക് നല്ല മെന്റൽ സപ്പോർട്ട് തരുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസമാണ് എന്നെ ഇഷ്ടമാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്. ഏതൊരാണിനെ പോലെയും ഒരു പെണ്ണിന്റെ നാവിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ.

പക്ഷേ എന്റെ കുറവുകൾ ഞാൻ തന്നെ മനസ്സിലാക്കണമല്ലോ. പരമാവധി ഞാൻ എതിർത്തു. എന്റെ അവശതകൾ മനസ്സിലാക്കി കൊടുക്കാൻ വീഡിയോ കോൾ ചെയ്ത് എല്ലാം കാണിച്ചു കൊടുത്തു. എന്നാൽ പറ്റില്ല..ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് പറഞ്ഞ് കൂടുതൽ ചേർന്നു നിൽക്കുകയായിരുന്നു. ഷഹന വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെയാണ് അനിയത്തി ആതിരയോട് ഈ വിവരം പറയുകയും ഫോണിൽ സംസാരിപ്പിച്ചതും. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല എന്നു തന്നെയായിരുന്നു ഷഹനയുടെ മറുപടി. ഒടുവിൽ ആരോടും പറയാതെ ഇങ്ങ് പോരുകയായിരുന്നു എന്ന് പ്രണവ് പറഞ്ഞു. പ്രണവിന്റെ വാക്കുകൾ കേട്ട് അരികെ അൽപ്പം ലജ്ജയോടെ തലകുനിച്ച് നിന്ന് പ്രണവിന്റെ നെറ്റിത്തടത്തിൽ വാൽസല്യത്തോടെ കൈവിരലുകൾ പായിക്കുകയായിരുന്നു ഷഹന.

പക്ഷേ എന്റെ കുറവുകൾ ഞാൻ തന്നെ മനസ്സിലാക്കണമല്ലോ. പരമാവധി ഞാൻ എതിർത്തു. എന്റെ അവശതകൾ മനസ്സിലാക്കി കൊടുക്കാൻ വീഡിയോ കോൾ ചെയ്ത് എല്ലാം കാണിച്ചു കൊടുത്തു. എന്നാൽ പറ്റില്ല..ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് പറഞ്ഞ് കൂടുതൽ ചേർന്നു നിൽക്കുകയായിരുന്നു. ഷഹനെ വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെയാണ് അനിയത്തി ആതിരയോട് ഈ വിവരം പറയുകയും ഫോണിൽ സംസാരിപ്പിച്ചതും. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല എന്നു തന്നെയായിരുന്നു ഷഹനയുടെ മറുപടി. ഒടുവിൽ ആരോടും പറയാതെ ഇങ്ങ് പോരുകയായിരുന്നു എന്ന് പ്രണവ് പറഞ്ഞു. പ്രണവിന്റെ വാക്കുകൾ കേട്ട് അരികെ അൽപ്പം ലജ്ജയോടെ തലകുനിച്ച് നിന്ന് പ്രണവിന്റെ നെറ്റിത്തടത്തിൽ വാൽസല്യത്തോടെ കൈവിരലുകൾ പായിക്കുകയായിരുന്നു ഷഹന.

ചേട്ടന്റെ ഫെയ്സ് ബുക്കിലെ വീഡിയോകൾ കണ്ടാണ് ആദ്യം ഇഷ്ടം തോന്നിയതെന്നാണ് ഷഹന പറഞ്ഞത്. പരിമിതികളുണ്ടായിട്ടും എപ്പോഴും ചിരിയോടെ എല്ലാകാര്യങ്ങളും ചെയ്യുന്നത് കണ്ടതും ഇഷ്ടം കൂടാൻ കാരണമായി. ഒപ്പം ജീവിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഒരുപാടെതിർത്തു. പരിമിതികളൊന്നും എനിക്ക് പ്രശ്നമല്ല എന്ന് തീർത്തു പറഞ്ഞു. മറ്റൊരു കാമുകിയുണ്ടെന്ന് പറഞ്ഞു. സുഹൃത്തിനെ കൊണ്ട് ഫോണിൽ വിളിച്ച് ചീത്ത വിളിപ്പിച്ചു. ഞാൻ പിന്നോട്ടില്ല എന്നു തന്നെ പറഞ്ഞു. എന്റെ കൂട്ടുകാരികൾ പോലും പറഞ്ഞു നിനക്ക് ഒരു ബാധ്യതയാകുമെന്നൊക്കെ. എന്നാൽ മനസ്സിൽ തോന്നിയ ഇഷ്ടം മാറ്റാൻ ഒരുക്കമല്ലായിരുന്നു. വീട്ടിൽ ഞാൻ പ്രണവ് ചേട്ടനുമായി ഫോണിൽ സംസാരിക്കുന്നത് അറിയുകയും വലിയ പ്രശ്നങ്ങളായി. എന്റെ വിവാഹം ഉടനെ നടത്താൻ തീരുമാനിച്ചു. ഇതോടെയാണ് അവിടെ നിന്നും ഇറങ്ങി പോന്നത്. കയ്യിൽ ആകെ കരുതിയിരുന്നത് 500 രൂപയാണ്. അതുമായി തൃശൂരിൽ വന്നിറങ്ങുകയും പ്രണവ് ചേട്ടന്റെ ഒരു സഹോദരന്റെ വീട്ടിലേക്ക് പോകുകയുമായിരുന്നു. ആദ്യമായി എന്റെ പ്രണവ് ചേട്ടനെ കാണുന്നത് എവിടെ വച്ചാണ്. എല്ലാവരും എന്നെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് ഒരു ജീവിതമുണ്ടെങ്കിൽ അത് ചേട്ടന്റെ ഒപ്പമായിരിക്കും എന്നു തന്നെ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് അടുത്ത ദിവസം വിവാഹം കഴിക്കാൻ തീരുമാനമായത്.

പ്രണവിന്റെ സഹോദരി ആതിര ഏറെ പറഞ്ഞു നോക്കി പിൻതിരിയാൻ. ചേട്ടന്റെ പ്രശ്നങ്ങളെല്ലാം ഞാൻ ഷഹനയോട് പറഞ്ഞു. എന്നാൽ ഇനിയൊരു പിൻവാങ്ങൽ ഇല്ലാ എന്നാണ് പറഞ്ഞതെന്ന് ആതിര പറയുന്നു. ഒരു ദിവസം തന്നെ ചേട്ടനെ നോക്കണമെങ്കിൽ നല്ല കായിക ക്ഷമത വേണം. അമ്മയ്ക്ക് മാത്രമേ ചേട്ടനെ ഇപ്പോൾ കാണുന്ന രീതിയിൽ നോക്കാൻ കഴിയൂ. പ്രഥമിക കൃത്യങ്ങൾ പോലും കിടക്കയിലാണ് നിർവ്വഹിക്കാറ്. അതൊക്കെ വിശദമായി പറഞ്ഞു കൊടുത്തപ്പോഴും ഒരു മനം മാറ്റവുമില്ലാതെ ഷഹന പറഞ്ഞു തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലാ എന്ന്. ഷഹന വന്നത് ചേട്ടന് നല്ല മാറ്റം ഉണ്ടാവും എന്ന് തന്നെയാണ് വിശ്വാസം. സ്നേഹിക്കാനും കാത്തിരിക്കാനും ഒരാൾ വരുമ്പോൾ മാനസികമായി ഒരു ഊർജ്ജം ഉണ്ടാവും. അത് ചേട്ടൻ ഈ അവസ്ഥയിൽ നിന്നും മാറാൻ ഇടവരുത്തും. സന്തോഷം മാത്രമേയുള്ളൂ എന്നും ആതിര പറഞ്ഞു.

വിതുമ്പി കരഞ്ഞുകൊണ്ടാണ് പ്രണവിന്റെ മാതാവ് സുനിത ഷഹനയോടുള്ള സ്നേഹം പറഞ്ഞത്. എഴുന്നേൽക്കാനാവാത്ത മോനെ പറ്റി കുറേ പറഞ്ഞിട്ടും അവനെ മതി എന്ന് തന്നെയാണ് പറഞ്ഞത്. എന്ത് പറഞ്ഞാണ് നന്ദി പറയേണ്ടത് എന്നറിയില്ല. സന്തോഷം ഉണ്ടെങ്കിലും ഉള്ളിൽ സങ്കടം തന്നെയാണ്. വാക്കുകൾ കിട്ടാതെ സുനിതയുടെ ശബ്ദം ഇടറി...

ഇങ്ങനെയൊരു വിവാഹം നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്നാണ് പ്രണവിന്റെ കമന്റ്. സുഹൃത്തുക്കളുടെ കല്യാണത്തിന് ട്രോളിറക്കി കളിയാക്കുമ്പോൾ തനിക്ക് കല്യാണ ട്രോൾ വരില്ല എന്നായിരുന്നു വിശ്വാസം. എന്നാൽ എനിക്കും ഇതോടെ ട്രോൾകിട്ടി എന്ന് ചിരിയോടെ പ്രണവ് പറഞ്ഞു.

സൗന്ദര്യത്തിലും പണത്തിലും ജാതിയിലുമല്ല സ്നേഹം അളക്കേണ്ടത്. മനസ്സാണ് കാണേണ്ടത് എന്നും ഒരു ജോലി നേടിയ ശേഷം ശിഷ്ടകാലം പ്രണവിനൊത്ത് സന്തോഷത്തോടെ കഴിയണമെന്നുമാണ് ആഗ്രഹം എന്നും ഷഹന പറയുമ്പോൾ അവളുടെ കണ്ണിൽ ഒരു പ്രതീക്ഷയുടെ നാളം കെടാതെ നിൽപ്പുണ്ടായിരുന്നു. തന്റെ സ്നേഹം കൊണ്ട് പ്രണവിനെ എഴുന്നേറ്റിരുത്താൻ സാധിക്കുമെന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP