Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാവി മുണ്ടും മഞ്ഞ ബനിയനും കൊണ്ട് കൊടുത്തത് സിനിമാക്കാർക്കും രാഷ്ട്രീയക്കാർക്കും കാരവൻ കൊടുക്കുന്ന ടൂറിസ്റ്റ് ബസ് മുതലാളി; തൊടുപുഴയിലെ നക്ഷത്ര ഹോട്ടലിലും കോബ്രയ്ക്ക് സുഹൃത്തുക്കൾ ഏറെ; ക്രൂര പീഡനത്തിന് കൂട്ടു നിന്ന അമ്മയെ സാക്ഷിയാക്കി കരിമൂർഖനെ വിചാരണയിൽ സ്വതന്ത്രനാക്കാൻ നീക്കം; അരുൺ ആനന്ദിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിക്കാനും തിരക്കഥകൾ ഒരുങ്ങുന്നു; തൊടുപുഴയിലെ ക്രൂരനെ രക്ഷിക്കാൻ രംഗത്തുള്ളത് അത്യുന്നതർ തന്നെ

കാവി മുണ്ടും മഞ്ഞ ബനിയനും കൊണ്ട് കൊടുത്തത് സിനിമാക്കാർക്കും രാഷ്ട്രീയക്കാർക്കും കാരവൻ കൊടുക്കുന്ന ടൂറിസ്റ്റ് ബസ് മുതലാളി; തൊടുപുഴയിലെ നക്ഷത്ര ഹോട്ടലിലും കോബ്രയ്ക്ക് സുഹൃത്തുക്കൾ ഏറെ; ക്രൂര പീഡനത്തിന് കൂട്ടു നിന്ന അമ്മയെ സാക്ഷിയാക്കി കരിമൂർഖനെ വിചാരണയിൽ സ്വതന്ത്രനാക്കാൻ നീക്കം; അരുൺ ആനന്ദിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിക്കാനും തിരക്കഥകൾ ഒരുങ്ങുന്നു; തൊടുപുഴയിലെ ക്രൂരനെ രക്ഷിക്കാൻ രംഗത്തുള്ളത് അത്യുന്നതർ തന്നെ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: ഏഴ് വയസുകാരനെ തലയ്ക്കടിച്ചു കൊന്ന അരുൺ ആനന്ദിന്റെ ക്രൂരതയെ സമൂഹം മുഴുവൻ തള്ളിക്കളഞ്ഞു. ഈ കേസിൽ കുട്ടിയെ കൊലചെയ്യാൻ കൂട്ടു നിന്ന അമ്മ ഇപ്പോഴും കേസിൽ പ്രതിയായിട്ടില്ല. ഇടത് പക്ഷത്തെ സിപിഎമ്മുകാരനല്ലാത്ത എംഎൽഎ അമ്മയെ കേസിൽ പ്രതിയാക്കുന്നത് തടയാൻ പൊലീസിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അമ്മയെ സാക്ഷിയാക്കാനാണ് നീക്കം. തൊടുപുഴയിലെ ആശുപത്രിയിൽ കുട്ടിയുമായെത്തിയ അമ്മ മകന് സോഫയിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. അരുൺ ആനന്ദിന്റെ ക്രൂരത നേരിട്ട് കണ്ടിട്ടും ആശുപത്രിയിലെത്തിയിട്ടും കാമുകനെ കൈവിടാൻ അമ്മ തയ്യാറായില്ല. ഇത് പ്രതിയെ രക്ഷപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു. എന്നിട്ടും അമ്മ കേസിൽ പ്രതിയാകുന്നില്ല. ഇതിന് പിന്നാലെ അരുൺ ആനന്ദിനെ രക്ഷിക്കാനും ഉന്നതർ രംഗത്ത് എത്തി.

സിനിമാക്കാർക്കും രാഷ്ട്രീയപാർട്ടികൾക്കും കാരവൻ നൽകുന്ന മുതലാളിയാണ് എല്ലാത്തിനും മുമ്പിലുള്ളത്. 20 അധികം ടൂറിസ്റ്റ് ബസുകൾ ഉള്ള മുതലാളിയാണ് ഇയാൾ. ജയിലിൽ പോയി അരുണിന് കാവി മുണ്ടും മഞ്ഞ ബനിയനും കൊടുത്തത് ഈ ടൂറിസ്റ്റ് ബസ് മുതലാളിയാണ്. കുട്ടിയുടെ അമ്മയെ സാക്ഷിയാക്കി വിചാരണ സമയത്ത് അരുണിനെ രക്ഷിച്ചെടുക്കാനാണ് നീക്കം നടക്കുന്നത്. തൊടുപുഴയിൽ സിനിമാക്കാർ എത്തിയാൽ താമസിക്കുന്ന മൂൺ ലിറ്റ് റീഗൻസി യിൽ സ്ഥിരം സന്ദർശകരായിരുന്നു അരുണും കാമുകിയും. രാത്രി പത്ത് മണിക്ക് ശേഷം മക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് അരുണും കാമുകിയും ഇവിടെ എത്താറുള്ളത്. അരുൺ മദ്യപിച്ച് പൂസായ ശേഷമാകും മടക്കം. അപ്പോൾ കാർ ഓടിക്കുന്നതും യുവിതയാണ്. തൊടുപുഴയിലെ മാഫിയാ ടീമുകളുമായി അരുണിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരിലേക്ക് അന്വേഷണം എത്തിക്കാത്തെ എല്ലാം സെറ്റിൽ ചെയ്യാനാണ് നീക്കം.

കുട്ടിയുടെ അമ്മ അറസ്റ്റിലായാൽ രഹസ്യങ്ങൾ എല്ലാം പുറത്തുവരുമോ എന്ന ആശങ്ക സജീവമാണ്. അരുൺ ആനന്ദിന്റെ പീഡനത്തെ ഭയന്ന് എല്ലാത്തിനും നിശബ്ദ കൂട്ടാളിയാവുകയായിരുന്നു യുവതി. അരുണിനെ മാത്രം കേസുകളിൽ പ്രതിയാക്കിയാണ് പൊലീസ് മുന്നോട്ട് പോകുന്നത്. കുട്ടിക്ക് പരിക്കേറ്റത് മറച്ചുവയ്ക്കാൻ ശ്രമിച്ച അമ്മയെ വെറുതെ വിടുകയും ചെയ്യുമെന്നാണ് സൂചന. ഇടത് കുട്ടിയുടെ സംരക്ഷണത്തിന് അമ്മയെ വെറുതെ വിടണമെന്ന അപേക്ഷ പല കോണുകളും പൊലീസിന് മുമ്പിൽ വച്ചിട്ടുണ്ട്. അമ്മയുടെ മാനസിക സ്ഥിതി മോശമാണെന്ന മനോരോഗ വിദഗ്ധയുടെ വെളിപ്പെടുത്തലും ഇതിന്റെ ഭാഗമാണ്. അതിനിടെ അരുൺ ആനന്ദിന് ജയിലിലെ സഹതടവുകാരാൽ മർദ്ദിക്കപ്പെടുമെന്ന് ഭയമുണ്ടെന്നും റിപ്പോർട്ടെത്തി. തടവുകാരിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. തിരുവനന്തപുരം ജയിലിലേക്ക് മാറാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.

യുവതിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടു കുട്ടികളെയും ക്രൂരമായി മർദിച്ചിരുന്ന അരുൺ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗൺസലിംഗിനിടെ പറഞ്ഞിരുന്നു. സംഭവദിവസം കുട്ടിയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിയേറ്റിരുന്നു. മുഖത്തും ദേഹമാസകലവും മർദ്ദനത്തിന്റെ പാടുകളുണ്ടെന്ന് യുവതിയുടെ അമ്മയും പൊലീസിനോട് പറഞ്ഞിരുന്നു. യുവതിയെ മുമ്പ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ അടിയേറ്റതിന്റെയും തൊഴിയേറ്റതിന്റെയും പാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വടികൊണ്ട് അടിച്ചതിന്റെയും തൊഴി ഏറ്റതിന്റെയും പാടുകൾ ശരീരത്തിലുണ്ട്. ദീർഘകാല മർദ്ദനത്തിന്റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടി യുവതിയേയും ഇരയാക്കാനാണ് നീക്കം. അതിന് ശേഷം വെറുതെ വിടുകയും ചെയ്യും.

അരുണിന്റെ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളിൽ കറങ്ങിനടക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതിൽ ദുരൂഹത ഉള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും. സംഭവത്തിൽ അരുൺ ആനന്ദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അഭിലാഷ് ഡേവിഡും സംഘവുമാണ് അരുണിനെ കുമാരമംഗലത്തുള്ള വാടകവീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചത്.

കുട്ടികളെ മർദ്ദിച്ച മുറിയിൽ നിന്നാണ് ചൂരൽ കിട്ടിയത്.സമീപത്ത് നിന്നായി കമ്പിയും പൊലീസ് സംഘം കണ്ടെത്തി.' ഈ ചൂരൽ കൊണ്ടാണ് അവനെ തല്ലിയത്' തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അരുൺ ആനന്ദ് പൊലീസുകാരോട് ഇക്കാര്യം പറഞ്ഞത്. മുറിയിലെ ചാക്കും,ആൽബങ്ങളും,പുസ്തകങ്ങളും പൊലീസ് പരിശോധിച്ചു. അരുണിന്റെ ക്രൂര മർദ്ദനത്തിനിരയായ കുഞ്ഞ് ദിവസങ്ങൾക്ക് മുൻപാണ് മരണത്തിന് കീഴടങ്ങിയത്. പത്ത് ദിവസത്തോളം കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ച നിലയിലായിരുന്നു. ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങൾക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു. കുട്ടികളെ രണ്ടാനച്ഛനായ അരുൺ ആനന്ദ് നിരന്തരം മർദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നൽകിയിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 28നാണ് കൊടുംക്രൂരതയുടെ കഥ പുറത്തറിയുന്നത്. അന്ന് പുലർച്ചെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഏഴുവയസുകാരനെ അമ്മയും കാമുകനായ അരുണും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. വീണു പരിക്കേറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. ഭീകരമായിരുന്നു മുറിവ്. അതുകൊണ്ടുതന്നെ അരുണും യുവതിയും പറഞ്ഞത് വിശ്വസിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉരുത്തിരിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ക്രൂരമർദ്ദനമാണ് പലപ്പോഴായി അരുണിൽ നിന്ന് ഏഴുവയസുകാരന് നേരിടേണ്ടി വന്നത്. കുട്ടിയുടെ അനുജനായ നാലു വയസുകാരനെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

തിരുവനന്തപുരത്തെ അറിയപ്പെടുന്ന ക്രിമിനലായിരുന്നു അരുൺ. കോബ്രയെന്നും കരിമൂർഖനെന്നുമായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. കൂട്ടുകാരനെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയായിരുന്ന ഇയാളെ മുമ്പ് കോടതി വെറുതെ വിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP