Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് കിട്ടിയത് പത്ത് ലക്ഷത്തിന്റെ ബില്ല്! വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാലിന് പകരം പൊടി കലക്കി നൽകിയതിന് നാൽപ്പത്തി നാലായിരത്തിന് മുകളിലുള്ള ബില്ല്; വെന്റിലേറ്ററിലായ യുവതിക്ക് ഓപ്പൺ സർജറി നടത്തിയത് മൂന്ന് തവണ; മകൾക്കുണ്ടായ അവസ്ഥയിൽ വിങ്ങിപ്പൊട്ടി പിതാവ്; ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ പോരാടാനിറങ്ങിയ പിതാവിനെതിരെ പരാതി നൽകി ആശുപത്രി അധികൃതരും; കാക്കനാട് സൺറൈസ് ഹോസ്പിറ്റലിനെതിരെ ഉയരുന്നത് ഗുരുതര പരാതികൾ

പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് കിട്ടിയത് പത്ത് ലക്ഷത്തിന്റെ ബില്ല്! വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാലിന് പകരം പൊടി കലക്കി നൽകിയതിന് നാൽപ്പത്തി നാലായിരത്തിന് മുകളിലുള്ള ബില്ല്; വെന്റിലേറ്ററിലായ യുവതിക്ക് ഓപ്പൺ സർജറി നടത്തിയത് മൂന്ന് തവണ; മകൾക്കുണ്ടായ അവസ്ഥയിൽ വിങ്ങിപ്പൊട്ടി പിതാവ്; ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ പോരാടാനിറങ്ങിയ പിതാവിനെതിരെ പരാതി നൽകി ആശുപത്രി അധികൃതരും; കാക്കനാട് സൺറൈസ് ഹോസ്പിറ്റലിനെതിരെ ഉയരുന്നത് ഗുരുതര പരാതികൾ

സുവർണ്ണ പി എസ്

കൊച്ചി: സ്വകാര്യആശുപത്രികളുടെ കഴുത്തറുപ്പൻ ചികിൽസയെക്കുറിച്ച് നിരവധി തവണ പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും വൈദ്യസഹായം പെട്ടെന്ന് കിട്ടുമെന്ന് കരുതിയാണ് പലരും ഇവിടെയെത്താറുള്ളത്. വാഴക്കാല കളപ്പുരയ്ക്കൽ വീട്ടിൽ ബാവ ഹമീദും അതുകൊണ്ട് തന്നെയാണ് മകൾ അനീസയെ പ്രസവത്തിന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അതാണ് ഇന്ന് ഹമീദിനെ തീരാ വേദനയിലാക്കിയിരിക്കുന്നത്. സിസേറിയനിലൂടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും മകളെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും പല തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ഒരു മാസത്തോളം ചികിത്സിച്ച് ഇപ്പോൾ ഗുരുതരാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. മാത്രമല്ല മകളുടെ ഗുരുതരമായ അവസ്ഥ മനസസിലാക്കി വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരുങ്ങിയപ്പോൾ പത്ത് ലക്ഷത്തിന് അടുത്ത് ബില്ല് നൽകി അത് അടയ്്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ഹോസ്പിറ്റലിനെതിരെ യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കാക്കനാട് സൺറൈസ് ഹോസ്പിറ്റലിനെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഹമീദ് പരാതി നൽകിയിരിക്കുന്നത്.

ഹമീദിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: കഴിഞ്ഞ ജൂലൈ 10-ാം തീയതിയാണ് പ്രസവത്തിനായി മകളെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ സിസേറിയന് ശേഷം രക്ത സ്രാവം കൂടിയതോടെ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കുറെ പേപ്പറുകൾ ഒപ്പിട്ട് വാങ്ങി. അതിന് ശേഷം ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയും ചെയ്തു. ഇതിന് പിന്നാലെ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ഒരാഴ്ച കഴിഞ്ഞ് നെഞ്ചിൽ അണുബാധയുണ്ടെന്ന് കണ്ടെത്തി . അതുകൊണ്ട് തന്നെ മകളെ സൺറൈസിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. 29ദിവസത്തോളം സൺറൈസിലെ അധികൃതർ ചികിത്സ നൽകിയിട്ടും മകളുടെ ഗുരുതരാവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ആശുപത്രി മാറാൻ തീരുമാനിച്ചത്. മാത്രല്ല അപ്പോഴെക്കും യുവതിയുടെ കിഡിനിയും, ഹൃദയവുമെല്ലാം തകരാറിലായി തുടങ്ങിയിരുന്നു.

പ്രസവത്തിന് ശേഷം അമ്മ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ തന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ആശുപത്രി ജീവനക്കാർ തന്നെയായിരുന്നു. കുറച്ചു ദിവസങ്ങൾ മാത്രം കുഞ്ഞിന്റെ കാര്യങ്ങൾ നോക്കിയതിന് നാൽപ്പത്തി നാലായിരത്തിന് മുകളിലാണ് ബില്ല് നൽകിയത്. മുലപ്പാൽ മാത്രം ആവശ്യമുള്ള കുഞ്ഞിന് അവർ പൊടി കലക്കി നൽകി. അതിനാണ് നാൽപ്പത്തി നാലായിരത്തിലധികം ബില്ല് നൽകിത്. ഇതിന് പുറമേ മകളെ ചികിത്സിച്ചതിന് പത്ത് ലക്ഷത്തിന് അടുത്ത് മറ്റൊരു ബില്ലും നൽകി. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികാരികളെ കാണുവാൻ ശ്രമിച്ചപ്പോഴാണ് ആശുപത്രി അധികൃതരെല്ലാം വിദേശത്താണ് ഉള്ളതെന്ന് മനസിലായത്. പിന്നീട് ആശുപത്രിയിലെ എം.ഡി ഹാഫിസ് റഹിമാനെ നേരിൽ കണ്ടു. എം.ഡിയും വളരെ നിരുത്തരവാദിത്തമായി പ്രതികരിച്ചു. ആശുപത്രിയിലെ മെയിൻ സർജൻ പ്രസവ സമയത്ത് ഉണ്ടായിരുന്നില്ല എന്നാണ് മറ്റൊരു കാര്യം.അതുകൊണ്ടെല്ലാം തന്നെയാണ് ഹമീദ് മകളെ സൺറൈസ് ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ അതിന് ആശുപത്രി അധികാരികൾ തയ്യാറായില്ല. എല്ലാത്തിന്റെയും റെക്കോർഡിങ്ങുകൾ കൈയിലുണ്ടെന്ന് പറഞ്ഞതിന് ശേഷമാണ് യുവതിയെ ഡിസ്ച്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറായതെന്ന് ഹമീദ് പരാതിയിൽ ആരോപിക്കുന്നു.

അതേസമയം ഇവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ മകളുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നുണ്ടെന്നാണ് ഹമീദ് പറയുന്നത്. സൺറൈസ് ആശുപത്രിയിൽ തന്നെ തുടർന്നിരുന്നെങ്കിൽ തന്റെ മകളെ ജീവനോടെ കിട്ടില്ലായിരുന്നുവെന്നാണ് ഇദ്ദേഹം് വേദനയോടെ പറയുന്നത്. ഇനി ഒരാൾക്കും തന്റെ മകൾക്ക് ഉണ്ടായ ഗതി ഉണ്ടാവരുതെന്നും അതിന് വേണ്ടിയാണ് താൻ ഇതിന് എതിരെ പ്രതികരിച്ചതെന്നുമാണ് ഹമീദ് പറയുന്നത്. മകൾ മരിച്ച് പോകുമെന്ന് പറഞ്ഞ് വീട്ടുകാരെ പേടിപ്പിച്ചാണ് ആശുപത്രിയിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചത്. അതേസമയം ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാൽ ഹമീദിനെതിരെ ആശുപത്രി അധികൃതരും കേസ് കൊടുത്തിട്ടുണ്ട്. എങ്കിലും താൻ ഇതിനെതിരെ പ്രതികരിച്ചത് എല്ലാവർക്കും വേണ്ടിയാണെന്ന ബോധ്യം ഹമീദിന് ഉണ്ട്. അതേസമയം മകൾ അനീസയ്ക്ക് ഗുരതരമായിട്ട് പോലും അതൊന്നും വകവയ്ക്കാതെ ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജിന് അനുവദിക്കാതെ പിടിച്ചുവച്ചതിന് ഹോസ്പിറ്റലിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭവും നടന്നിരുന്നു. ഇതിനായി ഹോസ്പിറ്റലിന് മുന്നിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ ഹോസ്പിറ്റൽ അധികൃതർ എടുത്ത് മാറ്റിക്കുകയും ചെയ്തു. എന്തായാലും നീതിക്ക് വേണ്ടി പോരാടാൻ തന്നെയാണ് ഹമീദിന്റെ തീരുമാനം.

വിദഗ്ധ ചികിത്സ ലഭിച്ചതുകൊണ്ട് തന്നെ ആരോഗ്യനില മെച്ചപ്പെട്ട അനീസയെ ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ജനിച്ച് ഒരു മാസം മാത്രം പ്രായമാകുന്ന കുഞ്ഞ് ഇപ്പോൾ അനീസയുടെ മാതാപിതാക്കളോടൊപ്പമാണ്. ജനിച്ചതുമുതൽ കുഞ്ഞിന്റെ വിശപ്പടക്കാൻ പൊടി കലക്കി കൊടുക്കുകയാണ് വീട്ടുകാർ. ആശുപത്രിയിൽ നിന്ന് സംഭവിച്ച കൈപിഴയാണ് അനീസയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പറയുമ്പോഴും കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോഴാണ് ഏറെ ദുഃഖമെന്നും. മുലപ്പാൽ കിട്ടാത്തതിനാൽ തന്നെ കുഞ്ഞിന്റെ കരച്ചിലടക്കാൻ വലിയ ബുദ്ധിമുട്ടാണെന്നുമാണ് ഹമീദ് പറയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ എല്ലാവരുടെ മുന്നിലും എത്തിക്കാനാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതെന്നും ഹമീദ് വ്യക്തമാക്കുന്നുണ്ട്.

ഹമീദ് നൽകിയ പരാതിയിൽ എടുത്ത് പറയുന്ന മറ്റൊരു കാര്യം മകൾക്ക് ബ്ലീഡിങ്ങ് ആണെന്ന കാര്യം ആശുപത്രി അധികൃതർ അറിയുന്നത് തന്നെ മകൾ പറഞ്ഞപ്പോൾ മാത്രമാണെന്നത് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റാണെന്നാണ്. നിരവധി തവണ ഓപ്പൺ സർജറിക്ക് വിധേയമാക്കിയ അനീസയെ സൺറൈസ് ആശുപത്രിയിൽ നിന്ന് വേറെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ഇനിയും എന്നെ വേദനിപ്പിക്കല്ലെയെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. മാത്രമല്ല സൺറൈസിൽ നിന്ന് മകളെ പെട്ടെന്നു തന്നെ കൊണ്ടുപോവാൻ ആശുപത്രിയിലെ ചില ജീവനക്കാരും കുടുംബക്കാരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അനീസയ്ക്ക് നൽകിയ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് കാക്കാനാട്് സൺറൈസ് ആശുപത്രി അധികൃതർ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് രക്തം കട്ടപിടിക്കാത്ത അവസ്ഥ വന്നതാണ് സ്ഥിതി വഷളാക്കിയതെന്നാണ് അധികൃതരുടെ വാദം. അതുകൊണ്ട് തന്നെ രാത്രിയും പകലും നിന്ന് മികച്ച ചികത്സ ലഭ്യമാക്കിയെന്നും പിന്നീട് യുവതി സാധാരണ നിലയിലേക്ക് തിരിച്ചുവന്നുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP