Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാലിദ്വീപിലെ ചൈനയുടെ ചെറുദ്വീപുകളിൽ നിന്ന് തിരുവനന്തപുരത്തേക്കാണോ പാക്കിസ്ഥാന്റെ തിരിച്ചടി? ശത്രുവിന്റെ തന്ത്രം എന്തായാലും സജ്ജരായി തിരുവനന്തപുരത്തെ എയർ കമാൻഡ്; മാലിദ്വീപിൽ നിന്ന് സംശയകമായി എന്തെങ്കിലും പറന്നുയർന്നാൽ ആകാശത്തുവച്ചു തന്നെ തകർക്കും; ശക്തമായ പ്രത്യാക്രമണവും നടത്തും; തിരുവനന്തപുരത്ത് സേനകൾ നിലയുറപ്പിച്ചിരിക്കുന്നത് ജാഗ്രതയോടെ; എയർ കമാൻഡിൽ ഒരുക്കിയിട്ടുള്ളത് പഴുതടച്ച വ്യോമ പ്രതിരോധ സംവിധാനങ്ങൾ

മാലിദ്വീപിലെ ചൈനയുടെ ചെറുദ്വീപുകളിൽ നിന്ന് തിരുവനന്തപുരത്തേക്കാണോ പാക്കിസ്ഥാന്റെ തിരിച്ചടി? ശത്രുവിന്റെ തന്ത്രം എന്തായാലും സജ്ജരായി തിരുവനന്തപുരത്തെ എയർ കമാൻഡ്; മാലിദ്വീപിൽ നിന്ന് സംശയകമായി എന്തെങ്കിലും പറന്നുയർന്നാൽ ആകാശത്തുവച്ചു തന്നെ തകർക്കും; ശക്തമായ പ്രത്യാക്രമണവും നടത്തും; തിരുവനന്തപുരത്ത് സേനകൾ നിലയുറപ്പിച്ചിരിക്കുന്നത് ജാഗ്രതയോടെ; എയർ കമാൻഡിൽ ഒരുക്കിയിട്ടുള്ളത് പഴുതടച്ച വ്യോമ പ്രതിരോധ സംവിധാനങ്ങൾ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: അതിർത്തി കടന്ന് ഇന്ത്യൻ വ്യോമസേന ആക്രമിച്ചതിന് തിരിച്ചടിയായി മാലിദ്വീപ് വഴി രാജ്യത്തിന്റെ ദക്ഷിണമേഖലയിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയേക്കുമെന്ന് അഭ്യൂഹം. മാലിദ്വീപിൽ ചൈനയുടെ അധീനതയിലുള്ള ചെറു ദ്വീപുകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആക്രമണം നടത്തിയേക്കുമെന്നാണ് സൂചന. മുസ്ലിം രാജ്യമായ മാലിദ്വീപിൽ പാക് സൈന്യത്തിന് വലിയ സ്വാധീനവുമുണ്ട്. പാക്കിസ്ഥാനുമായി ഉറ്റബന്ധം പുലർത്തുന്ന മാലിദ്വീപ് തിരുവനന്തപുരത്തിന് തൊട്ടടുത്താണ്. മാലിദ്വീപ് വഴിയുള്ള ആക്രമണ പദ്ധതിക്ക് സ്ഥിരീകരണമില്ലെങ്കിലും വ്യോമാക്രമണം തടയാനും തിരിച്ചടിക്കാനും സർവ കരുതലുമെടുത്തിരിക്കുകയാണ് തിരുവനന്തപുരം ആക്കുളം ആസ്ഥാനമായ സതേൺ എയർകമാൻഡ്. യുദ്ധസമാനമായ സന്നാഹങ്ങളാണ് കമാൻഡിൽ രഹസ്യമായി ഒരുങ്ങുന്നത്. ആവശ്യമെങ്കിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്താനുള്ള ഗരുഡ് കമാൻഡോകളെയും ആയുധങ്ങളും സേന രഹസ്യമായി കമാൻഡിൽ സജ്ജമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

തിരുവനന്തപുരത്തുള്ള, രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒ, വി എസ്.എസ്.സി അടക്കം പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളിൽ ആക്രമണം നടത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ ഭയക്കുന്നത്. എന്നാൽ ഇവിടെ ആക്രമണം നടത്താൻ പാക്കിസ്ഥാന് കഴിയാത്ത വിധത്തിലാണ് സതേൺ എയർ കമാൻഡ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മാലിദ്വീപീൽ നിന്നോ അതിന്റെ ഭാഗമായ ചെറുദ്വീപുകളിൽ നിന്നോ യുദ്ധവിമാനമോ മിസൈലോ പറന്നുപൊങ്ങിയാൽ ആ നിമിഷം ഇവിടെ പ്രതിരോധ സംവിധാനം സജ്ജമാകും. ആകാശത്തു വച്ചുതന്നെ അതിനെ നശിപ്പിക്കും. ശക്തമായ തിരിച്ചടിയും നൽകും.

വ്യോമാക്രമണ ഭീഷണി തടയാൻ ദക്ഷിണവ്യോമകമാൻഡിൽ എയ്റോസാറ്റ് റഡാർ സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്. രാത്രിയിലടക്കം അതിസൂക്ഷ്മ നിരീക്ഷണം നടത്താനാവുന്ന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകൾ, ബൂം-ബാരിയറുകൾ, ട്രോളിവീൽ റോഡ്ബാരിയറുകൾ എന്നിവയടക്കമുള്ള സുരക്ഷാകവചമാണ് കമാൻഡിലുള്ളത്. 80മീറ്റർ വരെ പരിധിയുള്ള ബുള്ളറ്റ് കാമറകളടങ്ങിയ സി.സി.ടി.വി സംവിധാനവുമുണ്ട്. രാപകൽ നിരീക്ഷണത്തിന് 700ടെലിവിഷൻലെൻസ് (ടി.വി.എൽ) ശേഷിയും 80 മീറ്റർ വരെ പരിധിയുമുള്ള കാമറാ സംവിധാനമാണ് വ്യോമതാവളത്തിൽ സജ്ജമായത്. ഡിജിറ്റൽ വീഡിയോ റെക്കാർഡിങ് സംവിധാനവും ഇമേജ് സെൻസറുമുണ്ട്. പാക്കിസ്ഥാന്റെ ഭീഷണിക്കെതിരെ പൂർണമായും ഡിജിറ്റൽ രൂപത്തിലുള്ള നിരീക്ഷണമാണ് വ്യോമസേന തിരുവനന്തപുരത്തും ഒരുക്കുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ആൻഡമാൻനിക്കോബാർ, ലക്ഷദ്വീപ് അടക്കം രാജ്യത്തിന്റെ ദക്ഷിണമേഖലയിൽ വ്യോമഓപ്പറേഷനുകൾ നിയന്ത്രിക്കുന്നത് ദക്ഷിണവ്യോമകമാൻഡാണ്. ബംഗളുരു, ബീദർ, ഡിണ്ടിക്കൽ, ഹകിംപെട്ട്, താംബരം, ബെഗുംപെട്ട്, പോർട്ട്‌ബ്ലെയർ, കാർനിക്കോബാർ, മധുര, സുളൂർ എയർബേസുകളുടെ നിയന്ത്രണവും തിരുവനന്തപുരത്തെ എയർ കമാൻഡിനാണ്. എവിടെയെങ്കിലും പാക്കിസ്ഥാൻ ആക്രമണത്തിന് ഒരുങ്ങിയാൽ ഈ ബേസുകളിൽ നിന്നെല്ലാം യുദ്ധവിമാനങ്ങൾ പറന്നുയരും. ശത്രുവിനെ പൂർണമായി ഇല്ലാതാക്കാനും അടിച്ചൊതുക്കാനും ശേഷിയുള്ള സംവിധാനങ്ങൾ ഈ എയർ ബേസകളിലുണ്ട്. എയർഫോഴ്‌സിനു പുറമേ തിരുവനന്തപുരം പാങ്ങോട്ടുള്ള കരസേനാ സ്റ്റേഷനും ജാഗ്രതയിലാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സ്റ്റേഷന് നിർദ്ദേശം കിട്ടിയിട്ടുണ്ട്.

അന്താരാഷ്ട്ര സമുദ്രാതിർത്തിയുള്ളതിനാൽ നേവിയും കോസ്റ്റ് ഗാർഡും തികഞ്ഞ ജാഗ്രതയിലാണ്. മുംബയ് ഭീകരാക്രമണത്തിന് കടൽമാർഗ്ഗം ബോട്ടിലാണ് തീവ്രവാദികൾ എത്തിയതെന്നതും പരിഗണിക്കുന്നുണ്ട്. മാലിദ്വീപിലോ ശ്രീലങ്കയിലോ വിമാനത്തിലെത്തിയ ശേഷം കടലിലൂടെ തീവ്രവാദികൾക്ക് കടക്കാവുന്നതേയുള്ളൂ. അതിനാൽ കേരളമടക്കമുള്ള കടലോരസംസ്ഥാനങ്ങളിൽ അതീവജാഗ്രത പുലർത്താൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. മിന്നലാക്രമണത്തിനു ശേഷം രണ്ട് പാക് ബോട്ടുകൾ എത്തിയപ്പോഴും കേരളതീരത്ത് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. കടലിൽ നാവികസേനയും തീരസംരക്ഷണസേനയും സംയുക്ത പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ കരസേനാമേധാവി 2015ൽ കൊളംബോയിലെ ശ്രീലങ്കൻ സേനാആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ തിരുവനന്തപുരത്തും കന്യാകുമാരിയിലുമെത്തിയിരുന്നു. തമിഴ്‌നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം ശ്രീലങ്ക വഴിയുള്ള ആയുധക്കടത്തിന്റെ മുനമ്പായതിനാൽ കേരളത്തിലെ ചെറുകിട തുറമുഖങ്ങളിലും നീരീക്ഷണവും ജാഗ്രതയും വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP