Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വസതിയിൽ ഇൻവേർട്ടർ സ്ഥാപിക്കാൻ വൈകിയതിന് പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷനോട് പകവീട്ടി തിരുവനന്തപുരം കലക്ടർ; നിരവധി വാഹനങ്ങൾ ഉണ്ടായിരിക്കവേ തെരഞ്ഞെടുപ്പു ഡ്യൂട്ടിയുടെ പേരിൽ പിടിച്ചെടുത്തത് ഇലക്ട്രിക്കൽ ഡിവിഷന്റെ പക്കലുള്ള ഏകവാഹനം; എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉപയോഗിക്കുന്ന ആകെയുള്ള സ്വിഫ്റ്റ് ഡിസൈർ തന്നെ വേണമെന്ന കലക്ടറുടെ പിടിവാശി പകപോക്കലെന്ന് ആക്ഷേപം; അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വാഹനമില്ലാതെ വിഷമിച്ച് ഇലക്ട്രിക്കൽ ഡിവിഷൻ

വസതിയിൽ ഇൻവേർട്ടർ സ്ഥാപിക്കാൻ വൈകിയതിന് പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷനോട് പകവീട്ടി തിരുവനന്തപുരം കലക്ടർ; നിരവധി വാഹനങ്ങൾ ഉണ്ടായിരിക്കവേ തെരഞ്ഞെടുപ്പു ഡ്യൂട്ടിയുടെ പേരിൽ പിടിച്ചെടുത്തത് ഇലക്ട്രിക്കൽ ഡിവിഷന്റെ പക്കലുള്ള ഏകവാഹനം; എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉപയോഗിക്കുന്ന ആകെയുള്ള സ്വിഫ്റ്റ് ഡിസൈർ തന്നെ വേണമെന്ന കലക്ടറുടെ പിടിവാശി പകപോക്കലെന്ന് ആക്ഷേപം; അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വാഹനമില്ലാതെ വിഷമിച്ച് ഇലക്ട്രിക്കൽ ഡിവിഷൻ

എം മനോജ് കുമാർ

തിരുവനന്തപുരം: പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷൻ സ്വന്തം കാറില്ലാതെ കുഴങ്ങുന്നു. ഇലക്ഷൻ അർജന്റ് എന്ന പേരിൽ തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാറ് തന്നെ ആവശ്യപ്പെട്ടു എടുത്തതോടെയാണ് ഇലക്ട്രിക്കൽ ഡിവിഷനും എക്സിക്യൂട്ടീവ് എഞ്ചിനീയറും സ്വന്തം കാറില്ലാതെ കുഴങ്ങുന്നത്. കന്യാകുമാരി ഗസ്റ്റ് ഹൗസ് മുതൽ മുതൽ കോട്ടയം വരെ ഉത്തരവാദിത്തം ഈ ഡിവിഷനാണ്. ഈ ഡിവിഷന്റെ ഒരേയൊരു എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സഞ്ചരിക്കാൻ സർക്കാർ വിട്ടു നൽകിയ ഒരേ ഒരു വാഹനമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എന്ന പേരിൽ കളക്ടർ കൈവശപ്പെടുത്തിയിരിക്കുന്നത്. അടിയന്തിര സ്വഭാവമുള്ള ജോലികൾക്ക് നിലവിലെ ഈ കാർ തന്നെ ഡിവിഷന് പോരാതെയിരിക്കുമ്പോഴാണ് ഉള്ള ഒരേ ഒരു കാർ കളക്ടർ ഏറ്റെടുത്തിരിക്കുന്നത്.

വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിന് വേണ്ടി ഇലക്ട്രിക്കൽ ഡിവിഷന്റെ വണ്ടി കളക്ടർ ആവശ്യപ്പെട്ടു എടുത്തത് പകപോക്കാനാണെന്നാണ് ആരോപണം ഉയരുന്നത്. ഒരു ഇൻവേർട്ടർ പ്രശ്നവുമായി ബന്ധപ്പെട്ടു കളക്ടർ ക്ഷുഭിതനായപ്പോഴാണ് ഇലക്ട്രിക്കൽ ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഔദ്യോഗിക വാഹനം നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. ഇപ്പോൾ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഉദ്യോഗസ്ഥർ കളക്ടറെ കാണാൻ കളക്ടറെറ്റിൽ കയറിയിറങ്ങുകയാണ്. തങ്ങളുടെ കാർ തിരികെ നൽകണം എന്ന ആവശ്യവുമായി. പക്ഷെ കളക്ടർ കനിയാത്തതിനാൽ ഇവർ നിസ്സഹായരായി മടങ്ങുകയാണ്. നിരവധി വാഹനങ്ങൾ ഉള്ള ഡിപ്പാർട്ട്മെന്റുകൾ മുന്നിൽ നിൽക്കെയാണ് ഒരേയൊരു വാഹനമുള്ള ഈ ഡിവിഷനിൽ നിന്നും വാഹനം കളക്ടറെ ഏറ്റെടുത്തിരിക്കുന്നത്.

എത്രയോ ലോക്സഭാ തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളുമൊക്കെ തിരുവനന്തപുരം കണ്ടെങ്കിലും അന്നൊക്കെ പ്രതാപവാന്മാരായി തിരുവനന്തപുരം വാണ ഒരു കളക്ടറും ചെയ്യാത്ത നടപടിയാണ് ഇപ്പോഴത്തെ കളക്ടർ ഗോപാലകൃഷ്ണന്റെ ഭാഗത്തും നിന്നും ഉണ്ടായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ഈ ഡിവിഷന്റെ കാറുകൾ സ്വസ്ഥാനത്ത് തുടരുകയായിരുന്നു. ആ സമയത്ത് ഒന്നും ഒരു കളക്ടറും ഡിവിഷന്റെ കാർ ആവശ്യപ്പെട്ടില്ല. അടിയന്തിര സ്വഭാവമുള്ള ജോലിയാണ് ഡിവിഷന്റെത് എന്ന തിരിച്ചറിവ് ഉള്ളതിനാലാണ് കളക്ടർമാർ ഡിവിഷന്റെ വാഹനങ്ങൾ തൊടാതിരുന്നത്.

ഒരു ഇൻവേർട്ടറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കളക്ടർ കുപിതനായതോടെയാണ് ഡിവിഷന് കാർ നഷ്ടമായത് എന്നാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം. തിരുവനന്തപുരത്ത് ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നിലവിൽ ഉള്ളത്. വട്ടിയൂർക്കാവിലേത്. ഇത്തരം ഒരു ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഡിവിഷന്റെ കാർ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു എടുത്തിരിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് സംഭവം ചർച്ചാവിഷയമായി മാറുന്നത്. കാർ തിരികെ നൽകാൻ ആവശ്യപ്പെട്ടു ഉദ്യോഗസ്ഥർ കളക്ടറെ കാണാൻ എത്തുന്നുണ്ടെങ്കിലും കളക്ടർ മുഖം നൽകാത്തതിനാൽ എത്തിയിട്ട് തിരികെ പോരേണ്ട അവസ്ഥയിലാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഡിവിഷന് കാർ ലഭിക്കില്ലെന്നാണ് ഇപ്പോഴുള്ള അനുമാനം.

ഇൻവേർട്ടർ പ്രശ്നവുമായി ബന്ധപ്പെട്ട് കളക്ടർ കുപിതനായപ്പോഴാണ് ഇലക്ട്രിക്കൽ ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കാർ നഷ്ടമായത് എന്നാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം. രണ്ടു ഇൻവേർട്ടറുകൾ കളക്ടർ ഡിവിഷനിൽ നിന്നും ആവശ്യപ്പെട്ടിരുന്നു. തന്റെ ക്യാമ്പ് ഓഫീസിലേക്കും അടുത്തത് സ്വവസതിയിലും. ക്യാമ്പ് ഓഫീസിൽ ഉടനടി ഇൻവേർട്ടർ സ്ഥാപിച്ചു. എന്നാൽ കളക്ടർ വസതിയിൽ അത് സ്ഥാപിക്കാൻ സമയം എടുത്തു. ഇൻവേർട്ടർ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിക്കണം. കരാറുകാർ ക്വട്ടേഷൻ ഏറ്റെടുക്കണം. അതിനു സമയം പിടിക്കും. ഈ രീതിയിലുള്ള വൈകലാണ് ഇലക്ട്രിക്കൽ ഡിവിഷന്റെ ഭാഗത്തും നിന്നും വന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇൻവേർട്ടർ പിന്നീട് ഡിവിഷൻ സ്ഥാപിക്കുകയും ചെയ്തു. പക്ഷെ വൈകൽ കളക്ടറെ ക്ഷുഭിതനാക്കി.

തുടർന്നാണ് ഇതുവരെ ഒരു കളക്ടറും സ്വീകരിക്കാത്ത നടപടി തിരുവനന്തപുരം കളക്ടറുടെ ഭാഗത്ത് നിന്നും വന്നത്. ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസൈർകാർ കളക്ടർ ആവശ്യപ്പെട്ടു വാങ്ങി. പതിവില്ലാത്ത നടപടിയിൽ പകച്ചു നിൽക്കുകയാണ് പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷൻ. അടിയന്തിര സ്വഭാവമുള്ള ജോലിയാണ് പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷന്റെത്. ഏത് ആവശ്യം വന്നാലും വിവിഐപി വിസിറ്റ് വന്നാലും ഇവർ വണ്ടി എടുത്ത് കുതിക്കണം. ഈ ഡ്യൂട്ടികൾക്ക് നേരിട്ട് എത്തുന്നതും മേൽനോട്ടം വഹിക്കുന്നതും ഈ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തന്നെയാണ്. വളരെ ബാഹുല്യമുള്ള ഒരു ഡിവിഷനാണിത്. അതുകൊണ്ട് തന്നെ ഈ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ജോലി നിരവധി ഉത്തരവാദിത്തങ്ങൾ നിറഞ്ഞതാണ്. പക്ഷെ ഇലക്ഷൻ അർജ്നറ്റ് എന്ന് പറഞ്ഞു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സ്വിഫ്റ്റ് ഡിസൈർ കാറ് കളക്ടർ എടുത്തതോടെ ഇലക്ട്രിക്കൽ വിങ് പെട്ടിരിക്കുകയാണ്.

സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യപ്പെടുക സ്വിഫ്റ്റ് ഡിസൈർ കാറല്ല, ബോളോറോ മാതിരിയുള്ള ജീപ്പുകളും വലിയ വാഹനങ്ങളുമാണ്. എന്നിട്ടും ജില്ലാ കളക്ടർ പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഡിസൈർ കാർ തന്നെ ചോദിച്ച് വാങ്ങി. ഇതുകൊണ്ട് തന്നെയാണ് ഈ ചോദിച്ച് വാങ്ങൽ വിവാദമായി തുടരുന്നത്. ഇൻവേർട്ടർ ഇല്ലെങ്കിൽ കാറും വേണ്ടെന്ന നിലപാട് തിരുവനന്തപുരം ജില്ലാ കളക്ടർ എടുത്തപ്പോൾ കുഴഞ്ഞത് തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ.

കളക്ടറുടെ ക്യാമ്പ് ഓഫീസിലും വസതിയിലും ഇൻവേർട്ടർ വെയ്ക്കാനാണ് ഇലക്ട്രിക്കൽ ഡിവിഷന് കളക്ടർ നിർദ്ദേശം നൽകിയത്. എന്നാൽ ക്യാമ്പ് ഓഫീസിൽ ഇൻവേർട്ടർ എത്തിയപ്പോൾ കളക്ടറുടെ വസതിയിൽ ഇൻവേർട്ടർ എത്തിയില്ല. ക്ഷുഭിതനായ കളക്ടർ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് എന്ന രീതിയിൽ ഇലക്ട്രിക്കൽ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഔദ്യോഗിക വാഹനം ഹാജരാക്കാൻ അവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ വാഹനം കളക്ടറുടെ കയ്യിലാണ്. വണ്ടി ഇപ്പോൾ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഓടുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇലക്ട്രിക്കൽ ഡിവിഷൻ പ്രതിസന്ധിയിലാണ്. എങ്ങോട്ട് നെട്ടോട്ടം ഓടേണ്ടി വരുമ്പോഴും പകരം വണ്ടി ഏർപ്പാടാക്കാണം. ഇതാണ് വകുപ്പിനെ ഇപ്പോൾ അലട്ടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP