Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെടിഡിസിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ വനിതയടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ; യുവാക്കൾക്ക് വ്യാജമായി കെ.ടി.ഡി.സിയുടെ ലെറ്റർ ഹെഡ് നിർമ്മിച്ച് നിയമന ഉത്തരവ് നൽകിയതിന് ശേഷം തുക കൈപ്പറ്റി; തട്ടിപ്പ് നടത്തി കിട്ടിയ പണം ആർഭാട ജീവിതത്തിന്; വനിതാനേതാവിന് ഒരുകോടിയിലേറെ വിലമതിക്കുന്ന വീട്; തട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളുടെ പേര് പറഞ്ഞ്; അറസ്റ്റിലായ വിവരം മാധ്യമങ്ങളറിയാതിരിക്കാൻ പൊലീസിനുമേൽ കടുത്ത സമ്മർദ്ദവും

കെടിഡിസിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ വനിതയടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ; യുവാക്കൾക്ക് വ്യാജമായി കെ.ടി.ഡി.സിയുടെ ലെറ്റർ ഹെഡ് നിർമ്മിച്ച് നിയമന ഉത്തരവ് നൽകിയതിന് ശേഷം തുക കൈപ്പറ്റി; തട്ടിപ്പ് നടത്തി കിട്ടിയ പണം ആർഭാട ജീവിതത്തിന്; വനിതാനേതാവിന് ഒരുകോടിയിലേറെ വിലമതിക്കുന്ന വീട്; തട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളുടെ പേര് പറഞ്ഞ്; അറസ്റ്റിലായ വിവരം മാധ്യമങ്ങളറിയാതിരിക്കാൻ പൊലീസിനുമേൽ കടുത്ത സമ്മർദ്ദവും

ആർ പീയൂഷ്

കൊല്ലം: കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. കടമ്പനാട് സ്വദേശിയും മുൻ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന ജയസൂര്യ പ്രകാശ്, അടൂർ സ്വദേശിയും ഡി.വൈ.എഫ് ഐ നേതാവുമായ പ്രശാന്ത് പ്ലാന്തോട്ടം എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.കെ.ടി.ഡി.സിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതായാണ് വിവരം. കൊല്ലം സ്വദേശിയായ യുവാവിന്റെ പക്കൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 1.5 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ അറസ്റ്റിലായപ്പോഴാണ് വൻ തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്.

സിപിഎം നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ള വനിതാ പ്രവർത്തകയാണ് ജയസൂര്യ. ഇവരുടെ അമ്മ പത്തനംതിട്ട കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം അംഗമാണ്. പ്രശാന്ത് ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. ഇരുവരുടെയും പാർട്ടി ബന്ധം പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. കെ.ടി.ഡി.സിയിൽ ഡ്രൈവർ ജോലി നൽകാമെന്നും അതിനായി 1.5 ലക്ഷം രൂപ മുടക്കണമെന്നും ഇവർ തട്ടിപ്പിനിരയായവരോട് പറഞ്ഞു. നിയമന ഉത്തരവ് കിട്ടുമ്പോൾ മുഴുവൻ തുകയും നൽകണമെന്നായിരുന്നു വ്യവസ്ഥ. യുവാക്കൾക്ക് വ്യാജമായി കെ.ടി.ഡി.സിയുടെ ലെറ്റർ ഹെഡ് നിർമ്മിച്ച് നിയമന ഉത്തരവ് നൽകിയതിന് ശേഷം തുക കൈപ്പറ്റുകയായിരുന്നു. അൻപതിലധികം പേരുടെ പക്കൽ നിന്നാണ് ഒരു കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടത്തിയത്.

കൊല്ലം സ്വദേശിയായ യുവാവ് തനിക്ക് ലഭിച്ച നിയമന ഉത്തരവിനെ പറ്റി അന്വേഷിക്കാൻ കെ.ടി.ഡി.സിയിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ വിവരങ്ങൾ കാണിച്ച് ഡി.ജി.പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് എസ്‌ഐ വിപിൻ, ഈസ്റ്റ് എസ്‌ഐ ശിവകുമാർ , പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

ജയസൂര്യ ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസമാണ്. അടുത്തിടെയാണ് തിരുവനന്തപുരത്ത് ഇവർ ഒരു കോടി രൂപയുടെ വീട് നിർമ്മിച്ചത്. തട്ടിപ്പ് നടത്തി കിട്ടിയ പണം ആർഭാട ജീവിതത്തിനും വീട് നിർമ്മാണത്തിനും ഉപയോഗിച്ചു എന്നാണ് പൊലീസ് നൽകുന്ന വിവരം.അറസ്റ്റിലായ വിവരം മാധ്യമങ്ങളറിയാതിരിക്കാൻ പൊലീസിനുമേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നതായാണ് വിവരം. അറസ്റ്റ് ചെയ്ത് ആരെയും അറിയിക്കാതെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. രഹസ്യമായി ലഭിച്ച വിവരത്തെ തുടർന്ന് മറുനാടൻ മലയാളി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടതോടെ മറ്റു മാധ്യമങ്ങൾക്ക് വിവരം കൈമാറാൻ പൊലീസ് നിർബന്ധിതരായി എന്നാണ് ലഭിക്കുന്ന സൂചന. ഉന്നത പാർട്ടീ നേതാക്കൾ ഇവർക്കായി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP