Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ

പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ

എം മനോജ് കുമാർ

ഉദയംപേരൂർ: വിവാഹ ബന്ധത്തിൽ അവലംബിച്ച കൂടുവിട്ട് കൂടുമാറുന്ന സ്വഭാവവിശേഷം തന്നെയാണ് ചേർത്തലക്കാരിയായ വിദ്യയ്ക്ക് കൊലക്കയർ ഒരുക്കി നൽകിയത്. ഭർത്താവ് എന്ന് കരുതിയാൽ അവരുടെ കൂടെ ജീവിക്കുന്ന സ്വഭാവമാണ് വിദ്യയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മൂന്നു വിവാഹബന്ധങ്ങളിൽ ഒന്നും വിദ്യ രജിസ്റ്റർ ചെയ്തിരുന്നുമില്ല. അതുകൊണ്ട് തന്നെ വിവാഹമോചനവും നേടിയില്ല. ഇതാണ് വിദ്യയുടെ ജീവിതത്തെക്കുറിച്ചുള്ള പൊലീസ് വിലയിരുത്തൽ.

വിദ്യയുടെ പാശ്ചാത്തലം തേടി ചേർത്തലയിൽ ചെന്നപ്പോഴും നല്ലത് ഒന്നും പൊലീസിനു കണ്ടു പിടിക്കാൻ കഴിഞ്ഞതുമില്ല. ഇതേ രീതിയിലുള്ള ജീവിതം തന്നെയാണ് വിദ്യയുടെ അമ്മയും തിരഞ്ഞെടുത്തത് എന്നാണ് പൊലീസിനു മനസിലായത്. വിദ്യ പഠിക്കാൻ മിടുക്കിയായിരുന്നു. അതിനാൽ വിദ്യയുടെ അമ്മയുടെ സഹോദരങ്ങളാണ് വിദ്യയെ പഠിപ്പിച്ചത്. പക്ഷെ പത്താം ക്ലാസ് മുതൽ വിദ്യയും പ്രേമബന്ധങ്ങളിൽ കുടുങ്ങി. ആദ്യം സ്‌നേഹിച്ച യുവാവിന്റെ കൂടെ ഇറങ്ങി പോയതാണ് വിദ്യ. ഇങ്ങിനെയുള്ള ജീവിതത്തിലാണ് നാലാം ഭർത്താവായി ചങ്ങനാശ്ശേരിക്കാരനായ പ്രേംകുമാർ എത്തുന്നത്. മൂന്നു വിവാഹബന്ധങ്ങളിൽ വിദ്യ ഏർപ്പെട്ടെങ്കിലും ഒന്നും രജിസ്റ്റർ ചെയ്യാത്ത വിദ്യ പക്ഷെ പ്രേമുമായുള്ള വിവാഹബന്ധം രജിസ്റ്റർ ചെയ്തു. പ്രേംകുമാറിനെ സ്വീകരിച്ച ശേഷം ആറുമാസമായി ഉദയം പേരൂർ ആയിരുന്നു താമസം. സൗത്ത് ലിമിറ്റിൽ ആയിരുന്നു ഇവർ താമസിച്ചത്. അവിടെ ഒരു കേസ് പ്രേമിന്റെ പേരിൽ വന്നു. അതോടെയാണ് ഇവർ ഉദയംപേരൂരിൽ താമസിക്കാൻ തുടങ്ങിയത്.

വിദ്യയുടെ നാലാമത് ഭർത്താവായ പ്രേംകുമാറിന്റെ കൈകളാലാണ് വിദ്യ കൊല്ലപ്പെടുന്നതും. പ്രേമിന് നാല്പത് വയസും വിദ്യയ്ക്ക് നാൽപ്പത്തിയെട്ട് വയസുമുണ്ട്. എട്ടു വയസിന്റെ വ്യത്യാസമുണ്ട് പ്രേമും വിദ്യയും തമ്മിൽ. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് തന്നെക്കാൾ എട്ടു വയസിനു മൂത്തതായ വിദ്യയെ പ്രേം വിവാഹം കഴിക്കുന്നത്. പ്രേമിന്റെ ആദ്യ വിവാഹമാണ് ഇത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു വർഷമായി. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. ആദ്യ വിവാഹങ്ങളിൽ രണ്ടു കുട്ടികൾ വിദ്യയ്ക്കുണ്ട്. ഹോട്ടൽ മാനേജ്‌മെന്റ് കഴിഞ്ഞതാണ് പ്രേംകുമാർ. ഇതിനിടയിൽ എങ്ങിനെയോ ആണ് പ്രേമും വിദ്യയും കണ്ടുമുട്ടുന്നത്. നാലാം ഭർത്താവ് എന്ന രീതിയിൽ തന്നെയാണ് പ്രേം വിദ്യയെ വിവാഹം കഴിച്ചത്.

വിദ്യയ്ക്ക് മുൻപുള്ള ഒരു ബന്ധത്തിലെ ഒരു കുട്ടിയുണ്ട്. ദീപക് എന്നാണ് ഇയാളുടെ പേര്. ദീപകും പ്രേമും തമ്മിൽ ബിസിനസ് ബന്ധമുണ്ട്. ഈ സമയത്താണ് വിദ്യയും പ്രേമും തമ്മിൽ കാണുന്നത് എന്നാണ് പൊലീസ് മനസിലാക്കുന്നത്. ദീപക് വിദ്യയുടെ മകൻ ആണെന്ന് പ്രേമിന് ആദ്യം അറിയാമായിരുന്നില്ല എന്നാണ് ഇയാൾ മൊഴി നൽകിയത്. ഈ അടുത്ത് കഴിഞ്ഞ മകളുടെ വിവാഹ സമയത്താണ് പ്രേമിന് മനസിലാകുന്നത് ദീപക് വിദ്യയുടെ മകൻ ആയിരുന്നെന്ന കാര്യം. അടുത്തിടെയായിരുന്നു വിദ്യയുടെ ഏതോ ഒരു വിവാഹബന്ധത്തിലെ പെൺകുട്ടിയുടെ വിവാഹം നടന്നത്. ഈ വിവാഹത്തിൽ പ്രേമിനെ അവർ പങ്കെടുപ്പിച്ചില്ല. ഇതിൽ പ്രേമിന് വിദ്യയോട് കടുത്ത അമർഷമുണ്ടായിരുന്നു എന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. ഇത് വിരോധത്തിലെ ഒരു പ്രധാന കാരണം എന്നാണ് മൊഴി നൽകിയത്.

ഇതിനിടെ പ്രേമിന് ബാല്യകാല സഖി ആയിരുന്ന സുനിതാ ബേബിയുമായി ഒരുമിച്ച് താമസിക്കണം എന്നും ആഗ്രഹം തുടങ്ങി. മുൻപ് ഉള്ള വിരോധവും പുതിയ ബന്ധം വേണമെന്ന ആഗ്രഹവും പ്രേംകുമാറിൽ ഒരുമിച്ച് ചേർന്നതോടെയാണ് വിദ്യയ്ക്ക് കൊലക്കയർ കാമുകിയും പ്രേമും ചേർന്ന് ഒരുക്കുന്നത്. തങ്ങളുടെ ബന്ധത്തിനു വിദ്യ തടസം എന്ന് തന്നെ ഇവർ കരുതി. അതെ സമയം ദീപക് തന്നെ വകവരുത്തുമോ എന്ന പേടിയും ഒപ്പം ഉണ്ടായിരുന്നതായി പ്രേം പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഉദയംപെരൂരിലെ താമസത്തിന്നിടെയാണ് പ്രേംകുമാർ ബാല്യകാല സഖി ആയിരുന്ന സുനിത ബേബിയുമായി അടുക്കുന്നത്. വെള്ളറടയിലെ ഒരു സ്‌കൂളിലാണ് പ്രേംകുമാറും സുനിത ബേബിയും പഠിച്ചിരുന്നത്. കഴിഞ്ഞ മാർച്ചിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഒരു ഗെറ്റ് ടുഗതർ ഒരുക്കി. ഈ ഗെറ്റ് ടുഗതറിലാണ് ഇവർ തമ്മിൽ വീണ്ടും അടുക്കുന്നത്. ഈ അടുപ്പമാണ് വിദ്യയുടെ കൊലപാതകത്തിലേക്ക് നയിക്കുന്നത്.

വിദ്യയ്ക്ക് ചികിത്സ നൽകാം എന്ന് പറഞ്ഞാണ് പ്രേംകുമാർ വിദ്യയെ തിരുവനന്തപുരത്ത് പേയാടുള്ള വില്ലയിലേക്ക് എത്തിക്കുന്നത്. സുനിതാ ബേബിയുടെ അമ്മയും അച്ഛനും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത് കാരണം വിദ്യാഭ്യാസം തടസപ്പെടുന്ന അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിൽ പള്ളിയാണ് ജീവിതം ഏറ്റെടുത്തത്. പള്ളി അധികൃതർ തന്നെയാണ് പഠിത്തത്തിനു സഹായിക്കുകയും ഹൈദ്രബാദിൽ ജോലി ഉൾപ്പടെ നൽകുകയും ചെയ്തത് എന്നാണു പൊലീസ് പറയുന്നത്. ഹൈദ്രബാദിൽ കുടുംബജീവിതം നയിക്കുകയാണ് സുനിതാ ബേബി. മൂന്നു കുട്ടികളും സുനിതയ്ക്കുണ്ട്. അതൊഴിവാക്കിയാണ് സുനിത പ്രേമിനെ തേടി കേരളത്തിൽ എത്തിയത്. ആറുമാസമായി ഇവർ പേയാടുള്ള വില്ലയിൽ വീട് എടുത്ത് താമസം തുടങ്ങിയത്. പേയാട്ടിലെ ഗ്രാൻ ടെക്ക് വില്ലയാണിത്. ഇവിടെ എത്തിയത് വിദ്യയെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു.

100 ഓളം വീടുകൾ ഉള്ള വില്ലയാണിത്. നാൽപ്പതോളം വില്ലകളിൽ മാത്രമാണ് താമസം. പിന്നീടുള്ള വില്ലകളിൽ ആൾതാമസമില്ല. ഇതുകൊലപാതകത്തിനു അനുയോജ്യ സാഹചര്യമൊരുക്കി എന്നാണു പൊലീസ് പറയുന്നത്. മഹസർ തയ്യാറാക്കാൻ പോയപ്പോൾ പോലും താമസക്കാർ ആരും ശ്രദ്ധിച്ച് പോലുമില്ലെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് വിദ്യയെ കൊന്ന ശേഷം മൃതദേഹം ഇവർക്ക് തിരുനൽവേലിയിൽ എത്തിക്കാൻ കഴിഞ്ഞതും. മൂന്നും മാസം മുൻപാണ് വിദ്യ കൊല്ലപ്പെട്ടത്. വിദ്യയുടെ കൊലപാതകത്തിനു ശേഷം ഇവർ അടുത്ത മാസം തന്നെ വീട് ഒഴിയുകയും ചെയ്തു. വിദ്യയുടെ ഭർത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായിരിക്കുന്നത്.

സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കൊലപാതകത്തിന് പ്രേം കുമാറും കാമുകിയും ചേർന്ന് പദ്ധതിയിടുകയായിരുന്നു.തുടർന്ന് വിദ്യയെ കയർ കഴുത്തിൽ മുറുക്കി കൊല ചെയ്ത ശേഷം പേയാട്ട് നിന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയയിരുന്നെന്ന് പൊലീസ് പറയുന്നു.ആയൂർവേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് ഇരുവരും ഉദയം പേരൂർ നിന്നും തിരുവനന്തപുരം പേയാട്ടിലെ ഗ്രാൻ ടെക്ക് അപ്പാർട്ട്മെന്റിലേക്ക് എത്തിയത്. ഇവിടെ തന്നെ പ്രേംകുമാറിന്റെ കാമുകി സുനിതാ ബേബിയും വീട് എടുത്തു.

ശേഷം ഇരുവരും ചേർന്ന് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നത്. തെളിവ് ശേഖരണത്തിനായി തിരുനെൽവേലി പൊലീസ് പരിധിയിൽ ബന്ധപ്പെട്ടപ്പോൾ ഇവിടെ നിന്ന് അസ്വഭാവികമായി ജഡം കിട്ടിയെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് തിരുവനന്തപുരത്തെത്തി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP