Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലബാർ ഗോൾഡിന്റെ ഷോപ്പിങ് കോപ്ലക്‌സിനും അനന്തപുരി ആശുപത്രിയേയും സഹായിക്കാൻ ദേശീയ പാതയുടെ വീതി കൂട്ടൽ അട്ടിമറിക്കുന്നു; ശശി തരൂർ എതിർത്തിട്ടും വിമാനത്താവളത്തിന്റെ റാംപ് പൊളിച്ചു മാറ്റാത്തത് മുതലാളിക്ക് വേണ്ടി സർക്കാർ നേരിട്ട് നിർദ്ദേശിച്ചതിനാൽ; മറുനാടന്റെ വീഡിയോ റിപ്പോർട്ട് കാണാം

മലബാർ ഗോൾഡിന്റെ ഷോപ്പിങ് കോപ്ലക്‌സിനും അനന്തപുരി ആശുപത്രിയേയും സഹായിക്കാൻ ദേശീയ പാതയുടെ വീതി കൂട്ടൽ അട്ടിമറിക്കുന്നു; ശശി തരൂർ എതിർത്തിട്ടും വിമാനത്താവളത്തിന്റെ റാംപ് പൊളിച്ചു മാറ്റാത്തത് മുതലാളിക്ക് വേണ്ടി സർക്കാർ നേരിട്ട് നിർദ്ദേശിച്ചതിനാൽ; മറുനാടന്റെ വീഡിയോ റിപ്പോർട്ട് കാണാം

അരുൺ ജയകുമാർ

തിരുവനന്തപുരം: മെട്രോസിറ്റിയുടെ ഭാഗമായ വമ്പന്മാളുകൾ തലസ്ഥാനത്തുമ്പോൾ എല്ലാ സംവിധാനവുമൊരുക്കി സർക്കാരുമുണ്ട്. മലബാർ ഗ്രൂപ്പാണ് അണിയറ ശില്പികൾ. അനന്തപുരി ആശുപത്രിക്കും വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിനും സമീപത്താണ് മാൾ ഓഫ് ട്രാവൻകൂർ ഒരുങ്ങുന്നത്. നിർമ്മാണപ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായതായും ഏപ്രിലിൽ ഉദ്ഘാടനം നടക്കുമെന്നും മലബാർ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. അനന്തപുരി ആശുപത്രിയും ഇതിന് സമാനമായി പ്രധാനപ്പെട്ട സ്ഥാപനമാണ്. അതുകൊണ്ട് തന്നെ ദേശീയ പാതയെല്ലാം എന്തുവില കൊടുത്തും 45 അടിയാക്കുമെന്ന് ആവർത്തിച്ച് പറയുന്ന ഇടതു സർക്കാരിനും ഇവിടെ മിണ്ടാട്ടമില്ല.

ദേശീയ ഹൈവെയാണോ ട്രാൻവൻകൂർ മാളാണോ അനന്തപുരി ആശുപത്രിയാണോ പ്രധാനമെന്ന് ചോദിച്ചാൽ സർക്കാരിന്റെ ഉത്തരം ട്രാൻവൻകൂർ മാളാന്നും അനന്തപുരി ആശുപത്രിയാണെന്നും ആണ്. ഇതിന് രണ്ടിനും കോട്ടമുണ്ടാക്കാൻ സർക്കാർ തയ്യാറല്ല. ഇതോടെ പ്രതിസന്ധിയിലാകുന്നത് തലസ്ഥാനത്തെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാതാ വികസനമാണ്. സംസ്ഥാനത്തെ ആദ്യ ബൈപ്പാസുകളിൽ ഒന്നാണ് തിരുവനന്തപുരത്തെ കഴക്കൂട്ടം-കോവളം ബൈപ്പാസ്. എന്നാൽ രണ്ട് വരി മാത്രമായിട്ടായിരുന്നു നിർമ്മാണം. ഇതോടെ ദേശീയപാത ബൈപ്പാസ് വെറും സാധാരണ റോഡായി. ഈ ദുർഗ്ഗതി മാറ്റാൻ തിരുവനന്തപുരം എംപിയായ ശശി തരൂർ ചില ഇടപെൽ നടത്തി. അത് ഫലം കണ്ടതോടെ എട്ട് വരിയാക്കുന്ന പ്രവർത്തിയും തുടങ്ങി. എന്നാൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കായി എല്ലാം അട്ടിമറിക്കപ്പെടുകയാണ്.

സംസ്ഥാനത്തെ തന്നെ റോഡ് വികസിനത്തിൽ നിർണ്ണായകമായ നാഴികകല്ലാണ് കഴക്കൂട്ടം ടെക്‌നോപാർക്ക് മുതൽ കോവളം വിഴിഞ്ഞം തുറമുഖ പ്രദേശത്തുകൂടി കടന്ന് പോകുന്ന കഴക്കൂട്ടം മുക്കോല ബൈപ്പസ് പദ്ധതി. സംസ്ഥാനത്തിന്റെ തന്നെ ഈ സ്വപ്ന പദ്ധതി ഇപ്പോൾ രണ്ട് പ്രമുഖ സ്ഥാപനങ്ങൾക്കായി വഴി തിരിച്ച് വിടാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കമെന്ന് ആക്ഷേപം. പദ്ധതി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അനന്തപുരി ഹോസ്പിറ്റലിന്റെയും നിർമ്മാണം പുരോഗമിക്കുന്ന മലബാർ ഗോൾഡിന്റെ മാൾ ഓഫ് ട്രാവൻകോറിനും വേണ്ടിയാണ് പദ്ധതി വഴിതിരിച്ച് വിടാനാണ് നീക്കം നടക്കുന്നത്. ഫലത്തിൽ കഴക്കൂട്ടം-കോവളം ബൈപാസ് വികസനം അവതാളത്തിലാകുന്നു. തിരുവനന്തപുരം എംപിയായ ശശി തരൂർ വിചാരിച്ചിട്ട് പോലും എല്ലാം അവതാളത്തിലായി.

നൂറ്റിയൻപതിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾക്കു പുറമെ എഴു മൾട്ടിപ്ലക്സുകൾ, ഫുഡ്‌കോർട്ട്, അമ്യുസ്‌മെന്റ് പാർക്ക് എന്നിവയെല്ലാം മാളിലുണ്ടാകും. മൂവായിരം പേർക്ക് നേരിട്ട് തൊഴിലവസരം നൽകുന്നതാണ് ട്രാവൻകൂർ മാൾ. മൂന്നരലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് മാൾ ഒരുങ്ങുന്നത്. ബൈപാസിന്റെ തിരക്കുണ്ടായാൽ ഇവിടേക്ക് എത്തുന്ന ആളുകൾക്ക് അത് ബുദ്ധിമുട്ടാകും. അതുകൊണ്ട് തൽക്കാലം പണി വേണ്ടെന്നാണ് നിലപാട്. ഇതോടെ കഴക്കൂട്ടം-കോവളം ബൈപ്പാസിന്റെ മധ്യ ഭാഗത്ത് വിതീകുറയുകയാണ്. കഴക്കൂട്ടം മുതൽ ചാക്കെ വരെ എട്ടുവരി പാതയായി. ഈഞ്ചയ്ക്കൽ മുതൽ കോവളം വരേയും വീതികൂട്ടുന്നു. എന്നാൽ മാളിനും ആശുപത്രിക്കും വേണ്ടി ചാക്ക മുതൽ ഈഞ്ചയ്ക്കൽ വരെയുള്ള റോട് നാല് വരിയായി നിലനിർത്തുന്നു. അങ്ങനെ മാളിന് വേണ്ടി മൂന്നരകിലോ മീറ്ററോളം വരുന്ന റോഡിന് സർക്കാർ ശാപമോക്ഷം കൊടുക്കുന്നില്ല.

ചാക്കയിൽ നിന്നും എയർപോർട്ടിലേക്ക് പ്രവേശിക്കുന്നതിനായി നിർമ്മിച്ച താൽക്കാലിക റാംപിന് സമീപത്താണ് മാളും ആശുപത്രിയും സ്ഥിതി ചെയ്യുന്നത്. പദ്ധതിക്കായി റാംപ് ഉൾപ്പടെ പൊളിച്ച് നീക്കണമെന്നാണ് ഹൈവേ അഥോറിറ്റി തയ്യാറാക്കിയ പ്ലാനിൽ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഈ റാംപ് പൊളിച്ച് മാറ്റാതെ നിർമ്മാണം നടത്തണമെന്നാണ് സംസ്ഥാന സർക്കാർ മു്‌നനോട്ട് വയ്ക്കുന്ന നിർദ്ദേശം. റാംപിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പദ്ധതി പ്രദേശത്തെ ഭൂമി ഇപ്പോൾ ഉപയോഗിക്കുന്നത് അനന്തപുരി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനാണ്. ഇതിന് പുറമേ ഇപ്പോൾ പുരോഗമിക്കുന്ന ഷോപ്പിങ് മാളിന് അഭിമുഖമായുള്ള സ്ഥലം മാൾ പ്രവർത്തനമാരംഭിക്കുമ്പോൾ അവർക്കും ഉപയോഗിക്കാനാകും.

നാല് പതിറ്റാണ്ട് കാലത്തോളം പല കാരണങ്ങളാൽ മുടങ്ങികിടന്ന ശേഷമാണ് കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെയും തലസ്ഥാന നഗരത്തിന്റെയും സ്വപ്ന പദ്ധതിയാണ് ഈ ബൈപ്പാസ് നിർമ്മാണം. 2015 ൽ നിർമ്മാണ പ്രവർത്തനമാരംഭിച്ച ബൈപ്പാസിന്റെ കഴക്കൂട്ടം മുതൽ ചാക്ക ജംഗ്ഷൻ വരെയും രണ്ട് വരിയിൽ നിന്നും നാല് വരിയായി ഉയർത്താനും സർവ്വീസ് റോഡ് നിർമ്മാണത്തിനായും സ്ഥലം എടുത്തിരുന്നു.ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ചാക്ക ജംഗ്ഷനു സമീപം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശത്തിനായി നിർമ്മിച്ച താൽക്കാലിക റാംപ് ബൈപ്പാസ് നിർമ്മാണത്തിനായി പൊളിച്ച് മാറ്റാതെ സമീപത്തുള്ള സ്വകാര്യ സ്ഥപനങ്ങളെ സഹായിക്കാൻ നീക്കം നടക്കുകയാണ്.

ബൈപ്പാസിനും റാംപിനും സമീപമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഈ സ്ഥലം ഉപയോഗിക്കുന്നത്.ബൈപ്പാസ് നിർമ്മാണത്തിൽ ദേശീയപാത അഥോറിറ്റിയുടെ പ്ലാൻ അനുസരിച്ച് വിമാനത്താവളത്തിലേക്കുള്ള റാംപ് പൊളിച്ച് നീക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബൈപ്പാസിന് സമീപത്തായി പ്രവർത്തിക്കുന്ന അനന്തപുരി ആശുപത്രിക്കും ഇപ്പോൾ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മലബാർ ഗ്രൂപ്പിന്റെ മാൽ ഓഫ് ട്രാവൻകോറിനും ഇപ്പോൾ നിലനിൽക്കുന്ന റാംപ് അത്പോലെ തുടരുന്നത് ഉപയോഗമാണ്. റോഡിന്റെ അറ്റത്ത് നിന്നും റാംപ് സ്ഥിതി ചെയ്യുന്നതിനിടയിലുള്ള സർക്കാർ സ്ഥലം പാർക്കിങ്ങിനും മറ്റുമായി ഉപയോഗിക്കുന്നത് അനന്തപുരി ആശുപത്രിയിൽ എത്തുന്ന രോഗികളാണ്. ഈ റാംപ് പൊളിച്ച് മാറ്റി ബൈപ്പാസ് നാല് വരിയായി നീളുകയാണെങ്കിൽ അവിടെ പാർക്കിങ്ങ് സൗകര്യം ഇല്ലാതെയാകും. മാൾ പ്രവർത്തനം ആരംഭിക്കുമ്പോൾ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും ഇതിന് പുറമേ മാളിന് മുന്നിൽ തിരക്ക് രൂപപെട്ടാൽ ഈ സ്ഥലം ഉപയോഗിക്കുകയും ചെയ്യാം

സ്വകാര്യ ഭൂമിപോലെ ഇവർ ഉപയോഗിക്കുന്ന സ്ഥലം നിലനിർത്താൻ വേണ്ടിയാണ് റാംപ് പൊളിക്കരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതെന്നും ആരോപണമുണ്ട്. ഈ വിഷയത്തിൽ സ്ഥലം എംപി ശശി തരൂരിനും വിയോചിപ്പുണ്ട്. ബൈപ്പാസ് നിർമ്മാണം എന്നത് ജനങ്ങളുടെ ആവശ്യമാണെന്നും പ്രത്യേകിച്ച് ഒരു ലാഭവും ഇല്ലാത്തതാണ് ആ റാംപ് നിലനിർത്തിയുള്ള നിർമ്മാണ പ്രവർത്തനം. റാംപ് പൊളിച്ച് മാറ്റണമെന്ന് ദേശീയ ഹൈവേ അതോരിറ്റി നിർദ്ദേശിക്കുമ്പോൾ അത് പൊളിച്ച് മാറ്റിയില്ലെങ്കിൽ നഷ്ടം മാത്രമാണ് ഫലമെന്നും വെറുതേ കുറേ പണം കൂടി വെറുതേ കളയാം എന്നല്ലാതെ മറ്റ് ഉപയോഗമില്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ സംഭവത്തിൽ ഒരു വിവാദത്തിന് താനില്ലെന്നും സംസ്ഥാന സർക്കാറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് നിലനിന്നിരുന്ന എല്ലാ നിർമ്മാണങ്ങളും പൊളിച്ച് മാറ്റി സ്ഥലം നഷ്ടമായവർക്ക് നഷ്ട പരിഹാര തുക വിതരണം ചെയ്ത് തുടങ്ങുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നിർമ്മിച്ചപ്പോൾ ചാക്കയിൽ നിന്നും വമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനായിട്ടാണ് അന്നത്തെ പ്രത്യേക സാഹചര്യത്തിൽ റാംപ് നിർമ്മിച്ചത്.കഴക്കൂട്ടം മുതൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചപ്പോൾ പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെപ്പോലും അവഗണിച്ചാണ് റോഡ് വീതി കൂട്ടുന്നതിനായി ഇരുവശത്തും നിീല നിന്നിരുന്ന മരങ്ങൽ വെട്ടിമാറ്റിയത്. പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത ഈ റാംപ് ഇപ്പോൾ പൊളിച്ച് മാറ്റരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.

45 മീറ്ററായി വീതി കൂട്ടാനായി ഏറ്റെടുത്തിട്ടുള്ള സ്ഥലത്താണ് റാംപ് സ്ഥിതി ചെയ്യുന്നത്. റാംപ് പൊളിച്ച് മാറ്റി ഹൈവേ നിർമ്മാണം സുഗമമാക്കാനും വിമാനത്താവളത്തിലേക്കുള്ള പ്രവേശത്തിന് സ്ഥലം അനുവദിക്കാമെന്നും ഹൈവേ അഥോറിറ്റി തയ്യാറാക്കിയ പ്ലാനിൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് പ്രത്യേക സാഹചര്യത്തിൽ തങ്ങൽ കെട്ടിയ റാംപ് പൊളിക്കരുതെന്നാണ് ഇപ്പോൾ സർക്കാർ വാദിക്കുന്നത്. ഈ റാംപ് നിലനിർത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തനം നടത്താൻ സർക്കാർ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയുൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഒരുമിച്ചാണ് റാംപ് നിലനിർത്തുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP