1 usd = 71.01 inr 1 gbp = 92.27 inr 1 eur = 78.80 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.08 inr

Jan / 2020
20
Monday

പാലം തുറന്ന് മൂന്ന് മാസം തികയും മുമ്പ് നിർമ്മാണം പാളിയെന്ന് സർക്കാരിനെ അറിയിച്ചത് നിർമ്മിച്ച കമ്പനി തന്നെ; സർക്കാർ റിപ്പോർട്ടിൽ അടയിരുന്നത് മൂന്ന് വർഷം; പുനർ നിർമ്മാണ ചെലവ് വഹിക്കാൻ കരാറുണ്ടായിട്ടും സമ്മതം അറിയിച്ചിട്ടും മനപ്പൂർവ്വം വച്ചു താമസിപ്പിച്ചു; ലോഡ് ടെസ്റ്റ് നടത്താൻ മടിക്കുന്നതിന് പിന്നിലും ലക്ഷ്യം പാലം പുനർനിർമ്മാണം; ഊരാളുങ്കൽ സൊസൈറ്റിക്ക് കാശുണ്ടാക്കാൻ പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്കായി സർക്കാർ ഇത്രനാൾ കാത്തിരുന്നുവോ?

September 18, 2019 | 09:33 AM IST | Permalinkപാലം തുറന്ന് മൂന്ന് മാസം തികയും മുമ്പ് നിർമ്മാണം പാളിയെന്ന് സർക്കാരിനെ അറിയിച്ചത് നിർമ്മിച്ച കമ്പനി തന്നെ; സർക്കാർ റിപ്പോർട്ടിൽ അടയിരുന്നത് മൂന്ന് വർഷം; പുനർ നിർമ്മാണ ചെലവ് വഹിക്കാൻ കരാറുണ്ടായിട്ടും സമ്മതം അറിയിച്ചിട്ടും മനപ്പൂർവ്വം വച്ചു താമസിപ്പിച്ചു; ലോഡ് ടെസ്റ്റ് നടത്താൻ മടിക്കുന്നതിന് പിന്നിലും ലക്ഷ്യം പാലം പുനർനിർമ്മാണം; ഊരാളുങ്കൽ സൊസൈറ്റിക്ക് കാശുണ്ടാക്കാൻ പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്കായി സർക്കാർ ഇത്രനാൾ കാത്തിരുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവർ പ്രധാന വസ്തുതകൾ പുറത്തു വരുമ്പോൾ പല സംശയങ്ങളും സജീവമാകുകയാണ്. പാലത്തിലെ തകരാർ ആദ്യം റിപ്പോർട്ട് ചെയ്തത് മാധ്യമങ്ങൾ ആരും അല്ല. നിർമ്മാണ കമ്പനി തന്നെയാണ്. പാലം തുറന്ന് ഒരു മാസത്തിനുള്ളിൽ ഇത് സർക്കാരിനെ അറിയിച്ചിരുന്നു. പല വട്ടം തുടർന്നും ഇക്കാര്യം അറിയിച്ചു. എന്നാൽ സർക്കാർ മൂന്നു വർഷം ആ റിപ്പോർട്ട് പരിഗണിച്ചില്ല. ഈ മൂന്നു വർഷം നിർണായകമായിരുന്നു. എന്തു കൊണ്ട് സർക്കാർ ഇക്കാലമത്രയും അത് പരിഗണിച്ചില്ല എന്നതിന് ഇപ്പോഴും ഉത്തരമില്ല. പാലത്തിന്റെ ഉറപ്പിനെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

പാലം പൂർണമായോ, ഭാഗികമായോ ഇപ്പോൾ പൊളിക്കേണ്ടതില്ല. 2.5 കോടി ചെലവിൽ അറ്റകുറ്റപ്പണി തീർത്തതാണ്. അത് ബലവത്താണെന്നും, ലൈഫ് ഉണ്ടെന്നും ഉറപ്പാക്കാൻ ലോഡ് ടെസ്റ്റ് അല്ലാതെ വഴിയില്ല. ലോഡ് ടെസ്റ്റ് ചെയ്യാൻ സർക്കാർ ഇത് വരെ തയാറായിട്ടില്ല. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നാണ് സംസം. പുതുക്കിപ്പണിയാൻ 18.5 കോടി സർക്കാർ വഹിക്കേണ്ടതില്ല. അത് നിർമ്മാണ കമ്പനി തന്നെ വഹിക്കേണ്ടതാണ്. പുനർ നിർമ്മാണത്തിന്റെ ചെലവ് വഹിക്കാൻ അവർ തയ്യാറുമാണ്. ലോഡ് ടെസ്റ്റ് മാത്രമാണ് അവരുടെ ആവശ്യം. എന്നാൽ അത് ചെയ്യുന്നില്ല. മറിച്ച് 18 കോടി ഖജനാവിൽ നിന്നൊഴുക്കി പുതിയ പാലം നിർമ്മിക്കുകയാണ് സർക്കാർ. ഈ പുനർനിർമ്മാണ പ്രവർത്തിയുടെ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കും. സിപിഎം ബന്ധമുള്ള ഈ സൊസൈറ്റിക്ക് ടെൻഡർ പോലും വിളിക്കാതെയാണ് പാലം കരാർ നൽകുന്നത്. ഈ പണി ഊരാളുങ്കലിനെ ഏൽപ്പിക്കാനുള്ള കള്ളക്കളികളാണ് നടക്കുന്നതെന്നാണ് സൂചന.

പാലാരിവട്ടം മേൽപാലം പൊളിച്ചുപണിയാൻ ചെലവാകുന്ന 20 കോടിയോളം രൂപ കേസിൽ പ്രതിസ്ഥാനത്തുള്ള നിർമ്മാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‌സിന്റെ പക്കൽ നിന്ന് ഇടാക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമെന്ന് രേഖകൾ വ്യക്തമാക്കുന്നു. വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ കരാർ രേഖകൾ അന്വേഷണസംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥയുടെ 3ാം ഭാഗത്താണ് പാലം നിർമ്മാണം പൂർത്തിയാക്കി 36 മാസത്തിനുള്ളിൽ ഉണ്ടാകുന്ന കേടുപാടുകളും ബലക്ഷയവും കരാറുകാരൻ സ്വന്തം ചെലവിൽ സംസ്ഥാന സർക്കാരിനു തൃപ്തികരമായ രീതിയിൽ പരിഹരിക്കണമെന്നു വ്യക്തമാക്കിയിട്ടുള്ളത്. ഇതുപ്രകാരം 2019 ഒക്ടോബർ 11നുള്ളിൽ പാലാരിവട്ടം പാലത്തിനു സംഭവിക്കുന്ന മുഴുവൻ കേടുപാടുകളും ബലക്ഷയവും സ്വന്തം ചെലവിൽ പരിഹരിക്കേണ്ട ഉത്തരവാദിത്തം ആർഡിഎസ് പ്രോജക്ട്‌സിനാണ്. ബലക്ഷയം സംഭവിച്ച നിർമ്മാണ ജോലികൾ നിർവഹിച്ച അതേ കമ്പനിയെക്കൊണ്ടോ സർക്കാരിനു വിശ്വാസമുള്ള മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ടോ ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കാൻ കഴിയും. എന്നാൽ ഈ പണി ഊരാളുങ്കലിന് ഏൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിന് വേണ്ടി മാത്രമാണ് ഇ ശ്രീധരനെ മേൽനോട്ട ചുമതല ഏൽപ്പിക്കുന്നത്. ശ്രീധരനെ മുന്നിൽ നിർത്തി 18 കോടി ഊരാളുങ്കലിന് നൽകുകയാണ് സർക്കാർ.

ആലപ്പുഴ ബൈപാസ്, കൊല്ലം ബൈപാസ്, അരൂർ- ഇടപ്പള്ളി ബൈപാസ്, സലിം രാജൻ പാലം, ടെക്നോ പാർക്ക് എന്നിവ നിർമ്മിച്ചത് ഈ നിർമ്മാണ കമ്പനി തന്നെയാണ്. മിലിട്ടറി എൻജിനിയറിങ് സർവീസ്, ഐഎസ്ആർഒ എന്നിവയുടെ സുപ്രധാന കരാർ ജോലികൾ ഏറ്റവുമധികം ചെയ്തിട്ടുള്ളതുമാണ്. ബെയറിങ് ഇട്ടതിലെ പാളിച്ച അഴിമതിയല്ല, പിശകാണ്. അത് അവർ സമ്മതിക്കുകയും, ഏറ്റു പറയുകയും, തിരുത്താനുള്ള അവസരം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഊരാളുങ്കലിന് നൽകുന്നത് സിപിഎം താൽപര്യത്തിലാണ്. ഇടതു മുന്നണി അധികാരത്തിൽ വന്ന ശേഷം കേരളത്തിലെ വലിയ പങ്ക് നിർമ്മാണ കരാറുകൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റി ആണ് ചെയ്തത്. ഇവ പലതും കൃത്യമായ നിബന്ധനകൾ പാലിച്ചല്ല എന്ന വിമർശനം പരക്കെ ഉണ്ട്. നിയമ സഭയിലെ ഡിജിറ്റലൈസേഷൻ കരാർ ഈ രംഗത്ത് ഒട്ടും തന്നെ അനുഭവസമ്പത്തില്ലാത്ത ഊരാളുങ്കൽ സൊസൈറ്റിയെ ടെൻഡർ നടപടികളില്ലാതെ സർക്കാർ ഏൽപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു.

പാലം പൂർണ്ണമായും പൊളിക്കേണ്ടതുണ്ടോ?

പാലാരിവട്ടം ഫ്‌ളൈഓവർ പൂർണ്ണമായും പൊളിച്ച് പുനർ നിർമ്മിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഒരു മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങുമെന്നും, ഒരു വർഷത്തിനകം പാലം പണി തീർക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇ ശ്രീധരൻ കൂടി പങ്കെടുത്ത യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇ ശ്രീധരനാകട്ടെ പാലം പൂർണമായും പൊളിക്കുന്നില്ലെന്ന് വ്യക്തമാക്കി. അതാവശ്യമില്ലെന്ന് തന്റെ റിപ്പോർട്ടിലും ശ്രീധരൻ ചൂണ്ടിക്കാട്ടിയിരുന്നതാണ്. മുൻ നിലപാട് ആവർത്തിച്ച ശ്രീധരൻ 18.5 കോടിയാണ് ബജറ്റ് എസ്റ്റിമേറ്റെന്ന് വ്യക്തമാക്കി. അറ്റകുറ്റപ്പണിയുടെ ചെറിയ വിശദാംശങ്ങളും അദ്ദേഹം പങ്കു വച്ചു. താൻ വ്യക്തിഗതമായി പുനർ നിർമ്മാണത്തിൽ പങ്കാളിയാകുമെന്നും, ഡിഎംആർസിക്ക് റോളില്ലെന്നും വ്യക്തമാക്കി. സിപിഎം നേതൃത്വം നൽകുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റിക്കായിരിക്കും നിർമ്മാണ ചുമതല എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞില്ല. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.

2014 ജൂണിൽ നിർമ്മാണം തുടങ്ങിയതാണ് പാലാരിവട്ടം പാലം. 18 മാസം കൊണ്ട് തീർക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. 2016 ഒക്ടോബർ 12 ന് ഉദ്ഘാടനം ചെയ്തു. അന്ന് തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്തു. തിടുക്കത്തിൽ പൂർത്തിയാക്കിയത് മൂലം ചില അപാകതകൾ ശ്രദ്ധയിൽ പെടുന്നു. തൊട്ടടുത്ത മാസം തന്നെ ഇക്കാര്യങ്ങൾ നിർമ്മാണ കമ്പനി കിറ്റ്‌കോ വഴി സർക്കാരിനെ അറിയിച്ചു. നവംബർ 23ന് നൽകിയ ആദ്യ കത്തിൽ ബെയറിങ് മാറ്റേണ്ടി വരുമെന്നും, ഏതാനും ദിവസം പാലം അടയ്ക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു. വീണ്ടും നിരവധി തവണ കമ്പനി കിറ്റ്‌കോയെയും, ബന്ധപ്പെട്ടവരെയും ഔപചാരികമായി വിവരങ്ങൾ ധരിപ്പിച്ചു. മൂന്ന് വർഷത്തിന് ശേഷം 2019 ഏപ്രിലിലിലാണ് സർക്കാർ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. മെയ് 1 ന് പാലം അടച്ച് പണി തുടങ്ങി. നിർമ്മാണ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണികൾ ചെയ്തത്. 2 മാസം കൊണ്ട് മെയ്ന്റനൻസ് തീർത്തു. 2.5 കോടി രൂപ ഇതിന് ചെലവഴിച്ചു. ഈ സമയത്ത് വിഷയം രാഷ്ട്രിയമാകുന്നു, മാധ്യമങ്ങൾ ഏറ്റെടുത്തു. വിജിലൻസ് കേസന്വേഷിക്കുന്നു. നിർമ്മാണത്തിൽ പ്രാഥമിക ക്രമക്കേടുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കുകയും ചെയ്തു.

ചെന്നൈ ഐഐറ്റി യെക്കൊണ്ട് സർക്കാർ പരിശോധന നടത്തുന്നു. തൃപ്തികരമല്ലെന്ന തോന്നലിൽ ഇ ശ്രീധരന്റെ വിദഗ്ധ ഉപദേശം തേടുന്നു. ഇതോടെ ഭാഗികമായി പൊളിച്ചാൽ മതിയെന്ന് ശ്രീധരന്റെ റിപ്പോർട്ട് എത്തി. ടി ഒ സൂരജ് അടക്കം 5 പേരെ അറസ്റ്റ് ചെയ്യുന്നു. ഇതിന് ശേഷം പാലം പൂർണമായും പൊളിച്ച് പുനർ നിർമ്മിക്കുമെന്ന് സർക്കാർ പറയുന്നു. പൂർണമായും പൊളിക്കേണ്ടതില്ലെന്ന് ഇ ശ്രീധരൻ വീണ്ടും ആവർത്തിച്ചു. ഇതിനിടെയാണ് ഊരാളുങ്കലിന് കരാർ കൊടുത്ത വിവരവും പുറത്തു വരുന്നത്. 2016 നവംബറിൽ നിർമ്മാണ കമ്പനി തന്നെ തകരാറ് കണ്ടെത്തി സർക്കാരിനെ അറിയിച്ചിരുന്നതാണ്. കിറ്റ്‌കോയും, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും, സർക്കാരും ഇക്കാര്യം അറിഞ്ഞിരുന്നു. ബെയറിങുകളിൽ രണ്ടെണ്ണം ഘടിപ്പിച്ചത് തിരിഞ്ഞു പോയി എന്നതായിരുന്നു തകരാർ. വർക്ക്മാൻഷിപ്പിലും, സൂപ്പർ വിഷനിലും സംഭവിച്ച പാളിച്ചയായിരുന്നു ഇത്. തെറ്റ് നിർമ്മാണ കമ്പനിയുടേത് തന്നെ. അങ്ങനെ സംഭവിച്ചാൽ നിർമ്മാണ കമ്പനി അത് സ്വന്തം ചെലവിൽ പരിഹരിച്ച് കൈമാറണം. നിർമ്മാണ കരാറിൽ ഇത് വ്യവസ്ഥ ചെയ്യുന്നു.

ഇനി വേണ്ടത് ലോഡ് ടെസ്റ്റ്, ഒളിച്ചു കളിച്ച് സർക്കാരും

2016ൽ തന്നെ ഈ പാളിച്ച കണ്ടു പിടിച്ച് റിപ്പോർട്ട് ചെയ്ത കമ്പനി, സർക്കാർ അനുമതി കിട്ടിയ ഉടനെ 2.5 കോടി ചെലവിട്ട് 2019 മെയ് മാസം അറ്റകുറ്റപ്പണികൾ ചെയ്തു. 2 മാസം കൊണ്ട് തീർത്തു. തുറന്ന് കൊടുക്കാൻ പറ്റുന്ന വിധത്തിൽ തൃപ്തികരമാണ് പാലത്തിന്റെ ബലം, ആയുസ് എന്നിവയെന്ന് സർക്കാരിനെ അറിയിച്ചു. അത് ഉറപ്പിക്കാൻ വേണ്ടത് ലോഡ് ടെസ്റ്റാണ്, ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ലോഡ് ടെസ്റ്റ് ആണ് ശുപാർശ ചെയ്യുന്നത്. ബന്ധപ്പെട്ട എജൻസികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ അത് ചെയ്യാൻ തയ്യാറായിട്ടില്ല. നിർമ്മാണ കമ്പനിയും, കിറ്റ്കോയും, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും ഇത് പലവട്ടം ആവശ്യപ്പെട്ടിരുന്നു. ലോഡ് ടെസ്റ്റ് വിജയിച്ചാൽ പാലം പൊളിക്കേണ്ടതുണ്ടോ ഭാഗികമായോ, പൂർണ്ണമായോ പാലം പൊളിക്കേണ്ട ആവശ്യമില്ല. തിരിഞ്ഞ് പോയ ബെയറിങ്ങുകൾ മാറ്റി, തൂണുകൾ ബലപ്പെടുത്തി. റീ ടാർ ചെയ്തു. ലോഡ് ടെസ്റ്റ് നടത്തി അത് പര്യാപ്തമെന്ന് ഉറപ്പാക്കുകയേ വേണ്ടൂ.

വിജിലൻസ് കേസിന് ആധാരമായി പണം അഡ്വാൻസ് ചെയ്തതാണ് ഒരു പ്രധാന ആരോപണം നിറയുന്നത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷനാണ് പിഡബ്ലുഡി ഉത്തരവ് പ്രകാരം 2% കൂടിയ പലിശ നിരക്കിൽ പണം നൽകിയത്. കമ്പനി ഇത് അടച്ച് തീർത്തു. എല്ലാ ഇടപാടുകളും രേഖാപരവുമാണ്. ഇടപ്പള്ളി പാലം നിർമ്മാണത്തിന് ഡിഎംആർസിക്ക് പലിശ രഹിതമായി പണം അഡ്വാൻസ് ചെയ്തിട്ടുണ്ട്. സാമ്പിൾ പരിശോധനയിൽ തൃപ്തികരമായ അളവിൽ സാമഗ്രികൾ ചേർന്നിട്ടില്ല എന്നാണ് കണ്ടെത്തൽ. വളരെ ചെറിയ സാമ്പിൾ ആണ് നോക്കിയത്. ഇത് കമ്പനിയും, കൺസൾട്ടന്റും തെളിയിക്കേണ്ടതാണ്. ഏതു പരിശോധനാ ഏജൻസിക്കു മുൻപിലും തെളിയിക്കാമെന്നു ഇവർ പറയുന്നു. ലോഡ് ടെസ്റ്റ് നടത്താൻ ഒരു മാസവും, അന്തിമ മിനുക്കു പണികൾക്കായി ഒരു മാസവും ഉൾപ്പെടെ 2 മാസം മതി എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

18.7 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇത് സർക്കാർ വഹിക്കും. ഒരു രൂപ പോലും സർക്കാർ വഹിക്കേണ്ടതില്ല, കരാർ നിബന്ധന അനുസരിച്ച് ഇത് കമ്പനി വഹിക്കണം. 2.5 കോടി അറ്റകുറ്റപ്പണിക്കായി ചെലവഴിച്ച നിർമ്മാണ കമ്പനി സ്വന്തം ഉത്തരവാദിത്വത്തിലും, ചെലവിലും ഇത് നിർവഹിക്കാൻ ഒരുക്കമാണെന്ന് പലവട്ടം സർക്കാരിനെ ധരിപ്പിച്ചിട്ടുള്ളതാണ്. കിറ്റ്‌കോ മേൽനോട്ടം വഹിക്കുന്ന നിർമ്മാണ ജോലികളുടെ കരാർ വ്യവസ്ഥകളിൽ മാനദണ്ഡമാക്കുന്ന ഫെഡറേഷൻ ഇന്റർനാഷനൽ കൺസ്ട്രക്ഷൻ എൻജിനീയേഴ്‌സ് (ഫിഡിക്) മാനുവലിലെ 49.1 വ്യവസ്ഥയാണ് പാലാരിവട്ടം പാലത്തിന്റെ പൊളിച്ചുപണിയുടെ ചെലവുകൾ നിർമ്മാണക്കമ്പനിയിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തുന്നത്.

പുനർനിർമ്മാണ തുക ആരു നൽകും?

ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ പാലം പൊളിച്ചുപണിയുമ്പോൾ ചെലവാകുമെന്നു കരുതുന്ന മുഴുവൻ തുകയും ആർഡിഎസ് പ്രോജക്ട്‌സിന്റെ പക്കൽ നിന്നു തിരിച്ചുപിടിക്കാൻ കഴിയുമെന്നു വ്യക്തമാക്കുന്നതാണ് കരാർ രേഖകൾ. എന്നാൽ, ഈ ബാധ്യതയിൽ നിന്നു നിർമ്മാണ കമ്പനിയെ സംരക്ഷിക്കാനുള്ള പഴുതുകൾ കരാർ വ്യവസ്ഥകളിൽ ചേർത്തിട്ടുണ്ടോയെന്നും വിജിലൻസ് അന്വേഷണ സംഘം പരിശോധിക്കും. അധികച്ചെലവു കമ്പനിയിൽ നിന്ന് ഈടാക്കിയാലും അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നടപടികൾ തുടരാം.

പാലാരിവട്ടം മേൽപാലം ഉദ്ഘാടനം ചെയ്ത 2016 ഒക്ടോബർ 12നും ആർഡിഎസ് പ്രോജക്ട്‌സ് കമ്പനി നിർമ്മാണം പൂർത്തിയാക്കിയിരുന്നില്ല. സാധാരണ നിലയിൽ ഉദ്ഘാടനത്തിനു മുൻപേ മേൽനോട്ട ഏജൻസിയായ കിറ്റ്‌കോ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാറുണ്ട്. ആർഡിഎസിന് ഉദ്ഘാടന ദിവസവും നിർമ്മാണം പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതെല്ലാം പല സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സൂത്രത്തിൽ ഇന്ത്യയുടെ തലയിൽവെച്ച് അമേരിക്ക അഫ്ഗാനിൽ നിന്ന് മുങ്ങി; സോവിയറ്റ് യൂണിയൻ പണ്ടു മുങ്ങിയ സാഹചര്യം ആവർത്തിക്കുമെന്ന് ഭയന്ന് ഇന്ത്യ; ഇന്ത്യ ഉത്തരവാദിത്തം ഏൽക്കുമ്പോൾ ഏറ്റവും വലിയ ഭീഷണിയാകുന്നത് പാക്കിസ്ഥാൻ ഭീകരർ തന്നെ; കാശ്മീരിനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകരർ വീണ്ടും നുഴഞ്ഞു കയറുമെന്ന ആശങ്ക ശക്തം; മോദിയുടെ അഫ്ഗാൻ നയം ഇന്ത്യക്ക് ദോഷം ചെയ്യുമോ?
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പ്രമുഖ മലയാളി വ്യവസായി സി സി തമ്പി അറസ്റ്റിൽ; ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനും ദുബായ് ആസ്ഥാനമാക്കിയുള്ള മദ്യ-ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ തലവനുമായ തമ്പിയെ അറസ്റ്റു ചെയ്തത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി വിദേശനാണയച്ചട്ടം ലംഘിച്ച് 288 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ; റോബർട്ട് വധേരയുടെ ഭൂമി ഇടപാടിൽ ചോദ്യം ചെയ്ത മലയാളി വ്യവസായിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് നടപടി സിബിഐ കേസ് നിലനിൽക്കേ തന്നെ; വധേരയുടെ അടുപ്പക്കാരന് എതിരായ നീക്കം ലക്ഷ്യമിടുന്നത് പ്രിയങ്ക ഗാന്ധിയെയോ?
പ്രവാസികൾക്ക് മുട്ടൻ പണിയുമായി വീണ്ടും കേന്ദ്രസർക്കാർ; ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങാൻ കഴിയുന്ന മദ്യത്തിന്റെ അളവ് ഒരു ബോട്ടിൽ ആക്കി കുറയ്ക്കാൻ ആലോചന; സിഗരറ്റിന്റെ എണ്ണം പകുതിയാക്കും; ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം അമ്പതിനായിരത്തിൽ നിന്ന് നേർപകുതിയായി കുറയ്ക്കും; വാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം മോദി അംഗീകരിച്ചു; തല്ലിക്കെടുത്തുന്നത് പ്രവാസികളുടെ ഏറ്റവും വലിയ സന്തോഷം തന്നെ
ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നു; തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹപ്രവർത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞിരുന്നു; മഞ്ചേശ്വരത്തെ അദ്ധ്യാപികയുടെ മരണത്തിൽ ആരോപണങ്ങളുമായി മകൻ; തലയിലെ മുടി കൊഴിഞ്ഞുപോയ നിലയിൽ മൃതദേഹം കാണപ്പെട്ടെങ്കിലും മുങ്ങി മരിച്ചതെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്; മരണകാരണം കണ്ടെത്താനാണ് അന്വേഷണം വേണ്ടതെന്ന് ബന്ധുക്കൾ; അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും രൂപശ്രീയുടെ മരണത്തിൽ ദുരൂഹത ഒഴിഞ്ഞില്ല
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്