Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരക്കാരനും വൻകിടക്കാർക്കും രണ്ട് നീതിയോ? വാഗമണിൽ ബാർ അറ്റാച്ചഡ് റിസോർട്ടിന് ലൈസൻസ് ഫീസ് വെറും 2500 രൂപ! പെട്ടിക്കടയ്ക്ക് 900 രൂപയും ചെറുകിട ഹോട്ടലിന് 4000 രൂപയും; കൈയേറ്റക്കാർക്ക് നേരെ കണ്ണടച്ച് അധികൃതർ

സാധാരക്കാരനും വൻകിടക്കാർക്കും രണ്ട് നീതിയോ? വാഗമണിൽ ബാർ അറ്റാച്ചഡ് റിസോർട്ടിന് ലൈസൻസ് ഫീസ് വെറും 2500 രൂപ! പെട്ടിക്കടയ്ക്ക് 900 രൂപയും ചെറുകിട ഹോട്ടലിന് 4000 രൂപയും; കൈയേറ്റക്കാർക്ക് നേരെ കണ്ണടച്ച് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: വിനോദ സഞ്ചാരികളെ സംബന്ധിച്ച് സ്വർഗ്ഗം തന്നെയാണ് ഇടുക്കി ജില്ലയിലെ വാഗമൺ. പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം ആവോളം നുകരാൻ ആയിരക്കണക്കിന് സഞ്ചാരികൾ ഇവിടെ ദിവസവും എത്തുന്നുണ്ട്. ലോകം അറിയപ്പെടുന്ന ടൂറിസ്റ്റു കേന്ദ്രമായി വാഗമൺ മാറിയതോടെ ഭൂമി കൈയേറി റിസോർട്ടുകൾ കെട്ടിപ്പൊക്കുന്നത് പതിവു സംഭവങ്ങളുമായി ഇവിടം. പരിസ്ഥിതി പ്രാധ്യാന്യമുള്ള മൊട്ടക്കുന്നുകളിൽ പോലും അനധികൃതമായി റിസോർട്ടുകൾ കെട്ടിപ്പൊക്കുകയാണ്. ഇതിനൊക്കെ ഒത്താശ ചെയ്ത് സർക്കാർ അധികൃതരുമുണ്ട്. ഇങ്ങനെ വിനോദ സഞ്ചാര കേന്ദ്രം എന്നതിനപ്പുറം കൈയേറ്റഭൂമി എന്ന നിലയിലും കുപ്രസിദ്ധമാണ് വാഗമൺ.

വാഗമണ്ണിന്റെ പ്രധാന ആഘർഷണ കേന്ദ്രം അവിടുത്തെ മൊട്ടകുന്നുകളാണ് എന്നാൽ ഇന്ന് ഈ മൊട്ടകുന്നുകൾ പലതും റിസോർട്ടു മാഫിയാ കൈയേറി. വാഗമണ്ണിൽ 150 ഓളം റിസോർട്ടുകളും ഹേം സ്‌റ്റേകളുമുണ്ട് എന്നാൽ 30 ൽ താഴെ ഹോം സ്‌റ്റേകൾക്കും റിസോർട്ടുകൾക്കും മാത്രമേ നിയമാനുശ്രുംത പ്രവർത്തിക്കാനുള്ള ലൈസൻസുകളുള്ളൂ. മറ്റുള്ളയാകട്ടെ അനധികൃതമായി പ്രവർത്തിക്കുന്നവയുമാണ്. ഇതിൽ തന്നെ ലൈസൻസ് നൽകുമ്പോൾ ഈടാക്കുന്ന തുകയിലെ അന്തരം ആരെയും അമ്പരപ്പിക്കുകയും ചെയ്യും. സാധാരണക്കാരന്റെ പെട്ടിക്കടയുടെ ലൈസൻസിന് പോലും വൻതുക ഈടാക്കുമ്പോൾ വൻകിട റിസോർട്ടുകൾക്കായി ഈടാക്കുന്നത് തുച്ഛമായ തുക മാത്രമാണ്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും.

വാഗമൺ പഞ്ചായത്ത് ഓഫീസിന് തൊട്ടു താഴെ പ്രവർത്തിക്കുന്ന സ്റ്റേഷനറി കടകൾക്ക് 1800 രൂപയാണ് ലൈസൻസ് ഫീസായി ഈടാക്കുന്നത്. അതേസമയം തന്നെയാണ് സമ്പന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള വൻകിട റിസോർട്ടുകൾക്ക് ചെറിയ തുകയ്ക്ക് ലൈസൻസ് ലഭ്യമാക്കുന്നതും. വാഗമണിലെ വൻകിട റിസോർട്ടുകളിൽ ഒരു ദിവസം താമസിക്കണമെങ്കിൽ 3500 മുതൽ 5000 രൂപ വരെയാണ് വാടക ഇനത്തിൽ ഈടാക്കുന്നത്. മൂവായിരം രൂപ മുതൽ ഈടാക്കുന്ന ഹോം സ്‌റ്റേകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനായി അടയ്‌ക്കേണ്ടത് വെറും 200 രൂപ മാത്രവും.

ഈ ഹോം സേറ്റേകൾക്കെതിരെ മറ്റ് ആരോപണങ്ങളും ഉയർന്നിരുന്നു. ഹോംസ്റ്റേ നടത്തിപ്പിന് പൊലീസ് അനുമതി ആവശ്യമാണെന്നിരിക്കെ ഇടിവെ പലയിടത്തും ഹോസ്റ്റേകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇത്തരം സംവിധാനങ്ങൾക്കെതിരെയാണ് പരാതി ഉയർന്നിരുന്നത്. അതേസമയം റിസോർട്ടുകളുടെ നികുതി ഇനത്തിലാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. ആളും തരവും നോക്കിയാണ് ലൈസൻസ് ഫീസ് ഈടാക്കുന്നതെന്ന ആരോപണമാണ് ശക്തം.

സംസ്ഥാനത്തെ പ്രബലനായ മന്ത്രിയുടെ അടുത്ത ആളിന്റെ ബാർ അറ്റാച്ചഡ് ആയ സമ്മർസാൻഡ് ഹിൽ റിസോർട്ടിന് ഈടാക്കിയിരിക്കുന്നത് 2500 രൂപ ലൈസൻസ് ഫീസാണ്. ഇങ്ങനെ വൻകിടക്കാരുടെയുടെ രാഷ്ട്രീയ പ്രമുഖരുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളും വിനോദ നികുതിയുടെ കാര്യത്തിൽ അലംബാവം കാണിക്കുന്നുണ്ട്. ഇത്തരം ഹോം സ്റ്റേകൾക്കും റിസോർട്ടുകൾക്കും വിനോദ നികുതിയും ഈടാക്കുന്നില്ല. ചുരുക്കി പറഞ്ഞാൽ ആദം ഭൂമി കൈയേറുകയും പിന്നീട് അവിടെ റിസോർട്ട് കെട്ടിപെടയ്ക്കുകയും ചെയ്യുന്ന ആർക്കും പഞ്ചായത്ത് വേണ്ട സൗകരങ്ങൾ ഒരുക്കിതരും ലൈസൻസ് ഫീസ് കുറച്ചുതരും. നിയമപാലകർ കണ്ണടയക്കും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP