1 usd = 76.47 inr 1 gbp = 94.57 inr 1 eur = 83.01 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 245.48 inr

Apr / 2020
09
Thursday

മേസ്തിരി പണിയിൽ നിന്ന് പാമ്പുപിടുത്തക്കാരനായി; ഓലമേഞ്ഞ കുടിൽ മാത്രമാണ് സമ്പാദ്യം; പാമ്പ് വെനം വിൽക്കുന്നവൻ എന്ന് പോലും പത്രക്കാർ എഴുതി; ഹർത്താൽ ദിനത്തിൽ തടഞ്ഞു നിർത്തി യുവാക്കൾ ഭീഷണിപ്പെടുത്തി; പാവപ്പെട്ട വീടാണെങ്കിൽ പാമ്പുപിടിക്കാൻ കാശും വാങ്ങാറില്ല; ആശുപത്രിയിൽ നിന്ന് എണീറ്റ് ഓടിയതും ആ യുവാവിന്റെ ജീവൻ രക്ഷിക്കാനായി... ഒരു പച്ച ജീവിതത്തിന്റെ പൊള്ളുന്ന ഓർമ്മകൾ; ജീവിതം മറുനാടനോട് തുറന്ന് പറഞ്ഞ് വാവ സുരേഷ്; ഇങ്ങനേയും ഒരു മനുഷ്യനോ !

February 27, 2020 | 02:05 PM IST | Permalinkമറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാമ്പുപിടിത്തക്കാരൻ എന്നതിലുപരി കേരളത്തിലെ കൊച്ചു കുട്ടികൾ പോലും സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് വാവ സുരേഷ്. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകനും പാമ്പുപിടുത്തക്കരാനുമായി അദ്ദേഹം അറിയപ്പെടാൻ അധികം നാൾ വേണ്ടിവന്നില്ല. വാവയുടെ പാമ്പുപിടുത്ത ജീവിതത്തിൽ ഉഗ്രവിഷധാരിയായ രാജവെമ്പാലയുൾപ്പടെ 30,000ത്തിലധികം പാമ്പുകളെയാണ് പിടിച്ച് സംരക്ഷിതമേഖലയിലേക്ക് അയച്ചത്. 16ലധികം തവണ പാമ്പ് കടിയേറ്റ സുരേഷ് വലിയ ഒരു അപകചത്തിൽ നിന്നുമാണ് അതിജീവിച്ച് മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. അപകടത്തെ തരണം ചെയ്തതിനെ കുറിച്ചും സുരേഷിന്റെ വ്യക്തി ജീവിതത്തെകുറിച്ചും ഇപ്പോൾ മറുനാടനോട് പങ്കുവയ്ക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ വാവ തന്റെ ജീവിതം എങ്ങനെ തുടങ്ങിയെന്നതും വാവഹ മറുനാടൻ മലയാളിക്ക് അനുഭവിച്ച പ്രത്യേത അഭിമുഖത്തിൽ വ്യക്തമാക്കുകയാണ്.

ആശുപത്രിവാസം അനുഭവങ്ങൾ എങ്ങനെ?

ആരോഗ്യം പൂർണരീതിയിൽ എനിക്ക് ഇപ്പോൾ തിരികെ ലഭിച്ചിട്ടുണ്ട്. നല്ല പരിചരണം തന്നെയാണ് മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ചത്. ക്ഷീണം തോന്നിയിരുന്നില്ല. ഐ.സി.യുവിൽ കിടന്ന ദിവസങ്ങളിൽ ഭക്ഷണം കഴിച്ചിരുന്നില്ല. 15ദിവസത്തിലധികം ഐ.സി.യുവിൽ കിടന്നിട്ടുണ്ട്. ഭക്ഷണം കഴിക്കാതിരുന്ന് ഇപ്പോൾ ശീലമാണ്. പ്രതിരോധ ശക്തിയുള്ളതുകൊണ്ട് തന്നെ വലിയ മരുന്നിന്റെ ആവശ്യമിപ്പോഴില്ല.

പാമ്പുകടി പലപ്പോഴും ഏറ്റിട്ടുണ്ട്? ഇപ്രാവശ്യം സീരിയസായി മാറി?

എട്ട ദിവസം മുൻപ് ചെറിയ ഒരണലി കടിച്ചിട്ട് പോലും 15 ദിവസം ആശുപത്രിയിൽ കിടന്നിട്ടുണ്ട്. തരതമ്യേന വലിയ അണലിയായിട്ട് പോലും 9 ദിവസം മാത്രമാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. പ്രായം കൂടിയ അണലിയാണ് എന്നെ കടിച്ചത്. പാമ്പ് നന്നായി ക്ഷീണിതനായിരുന്നു. വെനത്തിന് വീര്യം കൂടുതലുമായിരുന്നു. അങ്ങനെ വന്നപ്പോൾ എന്റെ ശരീരത്തിന് പ്രതിരോധിക്കാൻ പറ്റിയില്ല. ആന്റി ബോഡിയായതിനാൽ തന്നെ ആന്റി വെന്ം വർക്ക് ചെയ്യാത്ത സാഹചര്യമുണ്ടായി അപ്പോഴാണ് ഡോക്ടർമാർക്കും ആശങ്കയുണ്ടായത്. പത്തനംതിട്ടയിലെ കലഞ്ഞൂരു വച്ചാണ് എനിക്ക് കടിയേറ്റത്. കടിയേറ്റ സ്ഥലത്ത് നിന്ന് കൊട്ടാരക്കരവരെ കാറിലാണ് വന്നതുകൊട്ടാരക്കരയിൽ നിന്ന് ആംബുലൻസിൽ പിന്നീട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പ് കടിയേൽക്കുമ്പോൾ ടെൻഷൻ അടിക്കാതിരുന്നാൽ മതി. ഇതിൽ വലിയ അപകച സന്ദർഭത്തിലൂടെ ഒരിക്കൽ കടന്ന് പോയിട്ടുണ്ട്. പത്ത് വർഷങ്ങൾക്ക് മുൻപ് കല്ലമ്പലത്ത് വച്ച് കടിയേറ്റ് 16 ദിവസം ഐ.സി.യുവിൽ കിടക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.

അണലിയുടെ കടിയേറ്റിട്ടും കൂളായി അതിജീവിച്ചു?

ഈ ചോദ്യം തന്ന എന്നെ ചികിത്സിച്ച ഡോക്ടർമാരും ചോദിച്ചിട്ടുണ്ട്. മുൻപ് നീർനായയുടെ കടിയേറ്റിട്ടും കൂളായി നേരിട്ടിട്ടുണ്ട്. ചോരയിൽ നിന്നുതന്നെയാണ് നീർനായയെ പിടികൂടി കൂട്ടിലാക്കിയത്. നീർനായയുടെ കടിയേറ്റാൽ പേയുണ്ടാകാൻ സാധ്യത ഏറെയാണ്. നീർനായയുടെ അക്രമരീതിയും ഭയാനകം തന്നെയാണ്. അത്തരത്തിൽ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മരപ്പട്ടിയും പഴം ഉണ്ണി ഉൾപ്പടെ നിരവധി മൃഗങ്ങളെ പിടികൂടിയിട്ടുണ്ട്. കോന്നിയിൽ അകപ്പെട്ട പുലിയുൾപ്പടെയുള്ള സേവനങ്ങളിൽ ഞാൻ മുന്നിൽ നിന്നിട്ടുണ്ട്.

27 വർഷമായി എനിക്ക് വിമർശകരുണ്ടായിട്ടില്ല. ഇപ്പോഴാണ് വിമർശകരുണ്ടായത്.വയനാട്ടിൽ പാമ്പിനെ പിടിച്ച് അമ്മാനമാടുന്ന ആളുണ്ട് യാതൊരു പരാതിയുമില്ല. തിരുവനന്തപുരത്ത് പാമ്പിനെ പിടിച്ച് അമ്മാനമാടുന്നവരുണ്ട്. മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം പാമ്പുപിടുത്തക്കാരുണ്ട്്. അപ്പോഴൊന്നും പരാതിയില്ല. ഞാൻ പാമ്പിനെ പിടിക്കുമ്പോൾ മാത്രം വിമർശിക്കാൻ കുറേയധികം ആളുകൾ നിൽ്ക്കുന്നു. അതിൻെ ചേതോവികാരമാണ് മനസിലാകാൻ കഴിയാത്തത്.

ഇത്തവണ ഡോക്ടർമാർക്ക് ആശങ്കയുണ്ടായി?

മൂന്ന് തവണയാണ് എന്നെ അണലി കടിച്ചത് ഏറ്റവും ഗുരുതരവസ്ഥയിലെത്തിയത് ഇപ്പോൾ മാത്രമാണ്. ചികിത്സിച്ച ഡോക്ടർമാർക്കെല്ലാം തന്നെ ഇത് അറിയുകും ചെയ്യാമായിരുന്നു. ബ്ലഡ് കട്ടിയാകില്ല എന്നത് തന്നെയായിരുന്ന അവരുടെ നിഗമനം. തലച്ചോറിനകത്ത് സ്‌ഫോടനം നടക്കുമോ ന്ന് എനിക്കും തോന്നി. ഹാർട്ടിലോ, കിഡ്ണിയിലോ, തലച്ചോറിലോ രക്തസ്രാവമുണ്ടായാൽ ഒരുപക്ഷേ അപകടകരമായ നിലയിലേക്ക് പോകുമെന്ന് ഉറപ്പുണ്ടായിരുന്നു. 72 മണിക്കൂർ നേരം നീണ്ട ചർച്ച നടന്നു. മരണം സംഭവിച്ചേക്കാം എന്നുപോലും കരുതിയിരുന്നു. ആന്റീവെനം നൽകിയതിനൊടൊപ്പം തന്നെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള പരീക്ഷണവും അവർ നടത്തി വിജയം കണ്ടു. അടുത്ത സെക്കന്റിൽ ഒരാൾക്ക് എന്ത് ഉപകാരം ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചു മുന്നോട്ട് പോകുന്ന ആളാണ് ഞാൻ. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല.

പാമ്പുപിടിത്തുക്കാരന്റെ ജീവിതം തുടങ്ങുന്നത് എങ്ങനെ?

പട്ടിണിയും ദാരിദ്രവും നിറഞ്ഞ ജീവിത്തിലൂടെയാണ് ഞാൻ കടന്നുവന്നത്. അമ്മയ്ക്ക് കൂലിപ്പണിയായിരുന്നു. ഇന്നും അമ്മ ജോലി ചെയ്ത് ജീവിക്കുന്നു. വീട്ടിൽ പശുവുണ്ട് പശുവിനെ പോറ്റി മുന്നോട്ട് പോകുന്നുണ്ട്. ചെറുപ്പത്തിൽ ഞാൻ മേശിരിപ്പണിക്ക് പോകുന്ന സമയം മുതൽ എന്റെ കയ്യിൽ ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം നൽകാറുണ്ട്. എന്റെ കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിനായി പോലും ഇത്തരം സഹായങ്ങൾ ചെയ്തിട്ടുണ്ട്. എനിക്ക് അന്ന് തട്ടിന്റെ പണി കൂടിയുണ്ട്. ഒരു കല്യാണ ആവശ്യത്തിന് പൈസ ഇല്ലാത്ത സാഹചര്യം വന്നപ്പോൾ ഈ തട്ട് സാധനങ്ങൾ വിറ്റിട്ട് പൈസ സ്വരൂപിച്ച സാഹചര്യം വന്നിട്ടുണ്ട്. ലയൺസ് ക്ലബ് എനിക്ക് ഒരു ആക്ടിവ വാങ്ങി തന്നിട്ടുണ്ടായിരുന്നു. ആക്കുളത്ത് താമസിക്കുന്ന ക്യാൻസർ ബാധിതയായ ഒരമ്മയുടെ മകളുടെ വിവാഹത്തിനായി ആ വാഹനം വിറ്റ് കിട്ടിയ പൈസ കൊണ്ട് വിവാഹം നടത്തുകയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യണം എന്നതാണ് വലിയ ആഗ്രഹം. വിമർശിക്കുന്നവർക്ക് മറുപടി നൽകാൻ ആഗ്രഹിക്കുന്നുമില്ല.

തിരുവനന്തപുരത്ത് എവിടെയാണ് സ്വദേശം?

തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വീട്. എന്റെ അമ്മയും ഞാനുമെല്ലാം ജനിച്ചത് അവിടെയാണ്. അവിടെ ഓലമേഞ്ഞ വീട്ടിൽ തന്നെയാണ് ഇപ്പോഴും ഞാൻ ജീവിക്കുന്നത്. വേറെ വീടൊന്നും വയ്‌ക്കേണ്ട ആവശ്യം വന്നിട്ടില്ല. അതുപോലും ഇല്ലാത്ത എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്.

പാമ്പുപിടിക്കാൻ പേകുമ്പോൾ പ്രതിഫലം ലഭിക്കാറുണ്ടോ?

പലർക്കും പല സാഹചര്യമാണ്. ഇന്നലെ ഞാന് വർക്കലിയിലെ ഒരു പാവപ്പെട്ട വീട്ടിലാണ് പാമ്പുപിടിക്കാനായി പോയത്. അവർ എനിക്ക് 300 രൂപ വച്ചുനീട്ടി. ഞാനത് വാങ്ങിയില്ല. ഒരേസ്ഥാലത്താണ് പാമ്പുകളെ പിടിക്കേണ്ടതെങ്കിൽ പെട്രോൾ അടിക്കാനെങ്കിലും ആ പൈസ തികയുമല്ലോ എന്ന ചിന്താഗതിയാണ് എനിക്ക്. ഇന്നുവരെ ചോദിച്ച് കാശ് വാങ്ങിയിട്ടില്ല.പലപ്പോഴും സാധാരണക്കാർ എനിക്ക് ആയിരം രൂപവരെ വച്ച് നീട്ടിയ സാഹചര്യമുണ്ടായിട്ടുണ്ട്. ഞാൻ അതിൽ 500 തിരികെ നൽ്കിയിട്ടുമുണ്ട്. സ്വന്തമായി വീടെന്നോ വാഹനമെന്നോ ഇതുവരെ തോന്നിയിട്ടില്ല. ഒരു വണ്ടി വാങ്ങിയാൽ തന്നെ അതിന്റെ സിസി അടയുന്നത് എങ്ങനെ എന്ന ചോദ്യം എന്റെ മുന്നിലുള്ളത്. ഒരു സംഘടനക്കാർ എനിക്ക് വാഹനം നൽകി എന്നുതന്നെയിരിക്കട്ടെ വാർത്ത ഫ്‌ളാഷ് പോകുന്നത് വാവ സുരേഷിന് വാഹനം നൽകി എന്ന തരത്തിലാണ്.

ദിവസേന ഡീസൽ, ഡ്രൈവറുടെ ശമ്പളം, എന്നിവയൊക്കെ പ്രശ്‌നമാണ്. പിന്നീട് ആളുകൾ ഒരുപക്ഷേ പറഞ്ഞേക്കും പൈസ നൽകണ്ട വാവ സുരേഷിന് സ്വന്തമായി കാറുണ്ടെന്ന്.. ക്രമേണ ഞാനൊരു കടബാധിതനായി മാറുകയും ചെയ്യും. ഒരുപാട് പേര് വാഹനങ്ങൾ നൽകാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. നിംസ്്കാര് എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു സംഘടന ഈ ആലോചനയുമായി മുന്നോട്ട് വന്നു.

ആറ് മാസമായി വാടക കാറിലാണ് ഓടുന്നത്. ദിവസം 500രൂപയാണ് നൽകേണ്ടത്. ഡെയ്‌ലി 950 രൂപ അതിന് മുൻപുള്ള വാഹനത്തിന് നൽകിയിരുന്നത്. ഡ്രൈവറിന്റെ ശമ്പളവും പെട്രോൾ ബില്ലും കൊടുക്കേണ്ട സാഹചര്യം മുന്നോട്ട് വന്നാൽ അത്രവലിയ ബാധ്യത ഏറും. ഒരു ദിവസം പത്ത് കോളെങ്കിലും വരണേ എന്നാണ് ഞാൻ പലപ്പോഴും പ്രാർത്ഥിക്കുന്നത്. എങ്കിലെ ഇവയെല്ലാം മുന്നോട്ട് പോകാൻ കഴിയു. ചാരിറ്റി ഉൾപ്പെടുള്ള പ്രവർത്തനങ്ങളിൽ തുക കണ്ടെത്താൻ തന്നെ പലപ്പോഴും വിഷമിക്കുന്ന സാഹചര്യമുണ്ടാകുന്നു.

ആശുപത്രികിടക്കയിൽ നിന്ന് ഓടിയ്ത് ആ യുവാവിന്റെ ജീവനായി!

ഈ 13ന് ഞാൻ അഡ്‌മിറ്റായി 21ന് റിലീസാകുന്നതിന് ഇടയ്ക്ക് ഞാൻ കിടന്ന മൾട്ടി സ്‌പെഷ്യാലിറ്റിയിൽ എന്റെ നേരെ കിടന്ന ഒൻപത് എ ബെഡ്ഡിൽ കിടന്ന യുവാവിന് അരുൺ എന്ന ചെറുപ്പക്കാരൻ. സാധാരണക്കാരനാണ്. അവരുടെ ഭാര്യയും അസുഖബാധിതനാണ്. ഞാൻ ആശുപത്രി കിടക്കിയിൽ നിന്ന എഴുനേറ്റപ്പോൾ ആദ്യം ചിന്തിച്ചത് പത്ത് 15 ഫോൺകോൾ എത്തണെ എന്നായിരുന്നു. ഭാഗ്യം പോലെയാണ് ഭാഗ്യലക്ഷ്മി മേഡം എന്റെ വീട്ടിലേക്ക് എത്തിയത്. 2500 രൂപ എനിക്ക് നൽകി. കയ്യിലുള്ളത് എല്ലാം ശേഖരിച്ച് വച്ചിട്ട് 5,000 ആക്കി ഞാൻ ആ യുവാവിന്റെ കുടുംബത്തിന് നൽകി.കഴിഞ്ഞ ദിവസവും വിവിധയിടങ്ങിൽ നിന്ന് ലഭിച്ച തുക കൂട്ടി 5000 രൂപ ശേഖരിച്ച് യുവാവിന് നൽകി. ഇന്ന് ഞാൻ ആ സഹോദരിയെ വിളിക്കുമ്പോഴും അവർ പറഞ്ഞത് ചേട്ടാ ഇന്നത്തേക്കുള്ള പൈസ കയ്യിലുണ്ട് നാളത്തേക്കുള്ള പൈസ മതിയെന്നാണ്. ചാരിറ്റിയായി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നീട് അത് വലിയ പ്രശ്‌നങ്ങളിലേക്ക് പോകത്തതെയുള്ളു.

എന്റെ വീട് ഓലമേഞ്ഞ വീടാണ്. ചോരാതെയാണ് ഞാൻ കിടക്കുന്നത്. അമ്മയും അച്ഛനും, സഹോദരനും സഹോദരിയും അടങ്ങുന്നതാണ് എന്റെ കുടുംബം. മൂന്ന് പേരും ഒരുമിച്ച തന്നെയാണുള്ളത്. രണ്ട് പശുവും ഒരു കാളക്കുട്ടിയും, എട്ട് പൂച്ചയും, കോഴിയും, നാല് നായക്കുട്ടിയുമൊക്കെ അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. കരണ്ടടിച്ച് ചിറകറ്റ് പോയ ഒരു പരുന്തിനെ ഞാൻ രക്ഷിച്ച് വീട്ടിൽ പാർപ്പിച്ചിട്ടുണ്ട്. ഈ മൃഗങ്ങളെയെല്ലാം വിവിധ രക്ഷാപ്രവർത്തനങ്ങളിൽ നിന്നുമാണ് ഞാൻ വീട്ടിലേക്ക് എത്തിച്ചത്. പരുന്തിനെയൊക്കെ ഏതെങ്കിലും സംഘടനയെ ഏൽപ്പിക്കണം എന്ന് വച്ചാൽ അതിനും കഴിയാത്ത അവസ്ഥയാണ്.

ഞാൻ മത്സ്യമാംസ്യാദികൾ ഒന്നും കഴിക്കാറില്ല. വിട്ടിൽ നിൽക്കുന്ന കാളയെ ക്ഷേത്രത്തിലേക്ക് നേർച്ചയായി നിർത്തിയിരിക്കുയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള കുറേ സഹോദരന്മാർ നമ്മുടെ നാട്ടിൽ പലിശയ്ക്ക് പൈസയുമായി നടക്കുന്നതുകൊണ്ടാണ് ജീവിച്ച് പോകുന്നത്. ഇപ്പോൾ തന്നെ ഒരുലക്ഷം രൂപ പലിശയ്ക്ക് എടുത്തിട്ടുണ്ട്. എല്ലാ വ്യാഴായ്ചയും 2,000രൂപ വീതം അടയ്‌ക്കേണ്ട സാഹചര്യമാണ്.

ഞാൻ പാമ്പിനെ പിടിക്കാൻ പോയിട്ടുള്ളതെല്ലാം ഏതെങ്കിലും പാവപ്പെട്ട വീട്ടിൽ് നിന്നുമാണ്. അവുടെ മേൽവിലാസം അടക്കം എഴുതി വാങ്ങാറാണ് പതിവ്. 15,000ത്തിലധികം മേൽവിലസമുണ്ട്. പലരും പവപ്പെട്ടവരാണ്. ഇടുക്കിയിലെ ഒരു സ്ഥലത്ത് രജവമ്പാലയെ പിടി്ക്കാനായി ചെന്നപ്പോൾ നൽകിയത് 500 രൂപയാണ്. പാവപ്പെട്ട കുടുംബമാണ് അത്. വണ്ടിചെലവ് അടക്കം 7000 രൂപയോളം എനിക്ക് കയ്യിൽ നിന്ന് നൽകേണ്ടി വന്നു. കോട്ടയത്ത് ഒരു പാവപ്പെട്ട വീട്ടിൽ ചെന്നപ്പോൾ മൂർഖനെ പിടിച്ചപ്പോൾ 9000 രൂപ നൽകി, സന്തോഷത്തോടെയാണ് ഞാന് ഈ തുക കൈപ്പറ്റിയത്. ആറ് വർഷത്തിനകം 12ലക്ഷത്തിലധികം കിലോമീറ്റർ ഞാൻ സഞ്ചരിച്ച വാഹനം ഓടിയിട്ടുണ്ട്. കിലോമീറ്ററിന്റെ കണക്ക് വച്ച് കൂട്ടിയാലും എത്രരൂപ എനിക്ക് ചെലവായിട്ടുണ്ടാകും. വിമർശിക്കുന്നവർക്ക് അത് അറിയില്ല.

കൊല്ലത്ത് ഹൗസിങ് ബോഡിലെ കെട്ടിടത്തിൽ കുടുങ്ങിയ പാമ്പിനെ ഒരു ഹർത്താൽ ദിനത്തിൽ ഞാൻ പിടികൂടി. ഈ സമയം തന്നെ കുളത്തുപ്പുഴ യിൽ രാജവെമ്പാലയെ കണ്ടെന്ന് പറഞ്ഞ് റേഞ്ച് ഓഫീസർ വിളിച്ചു. ഞാൻ ആ പാമ്പിനെ ആക്റ്റിവയുടെ ഡാഷിലിട്ട് പൂട്ടി പോകുമ്പോൾ കുറേ ചെറുപ്പാർ തടഞ്ഞു നിർത്തി.

അവർക്ക് പാമ്പിനെ കാണണം എന്നായിരുന്നു ആവശ്യം. പാമ്പിനെ കാണിച്ചപ്പോൾ അതുപോരോ നടുറോഡിലിട്ട് പ്രദർശിപ്പിക്കണം എന്നായി. ഞാൻ എതിർത്തപ്പോൾ പിറ്റേദിസനത്തെ പത്രത്തിൽ എനിക്കിതെരായ വാർത്ത വരുന്ന സാഹചര്യമുണ്ടായി. വാവ സുരേഷ് പാമ്പിനെ പിടിച്ച് വീട്ടിൽ കൊണ്ടുപോയത് എന്തിനാണെന്നും ചാക്കിൽ കെട്ടികൊണ്ടുപോകേണ്ട പാമ്പിനെ ഡാഷ് ബോർഡിൽ എട്ടത് എന്തിനെന്ന വിമർശനം വരെ ഉയർന്നു. വീട്ടിൽ കൊണ്ടുപോയി വിഷമെടുത്ത് വിൽക്കുന്നതാണ് രീതിയെന്നാണ് പത്രത്തിലെഴുതി വന്നത്.

എനിക്കിപ്പോഴും കടിയേറ്റത് ഞാൻ പിടിച്ചെടുത്ത് നിന്നല്ല. റോഡിൽ പ്രദർശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ്. ഞാൻ ആ വാർജഡ് മെമ്പറെ ഒരിക്കലും കുറ്റം പറയില്ല. അദ്ദേഹത്തിന്റെ വാർഡാണ്, അദ്ദേഹത്തിന്റെ മണ്ഡലമാണ്, അദ്ദേഹം എനിക്ക് ഒരു നാരങ്ങാ വെള്ളം വാങ്ങി നൽകുമ്പോഴാണ് ആൾക്കൂട്ടം കൂടിയെതത്തിയത്. ആസമയത്താണ് പാമ്പിനെ പുറത്തെടുത്തപ്പോൾ കടിയേൽക്കുന്നത്. കടിയേൽ്കുന്ന ദിവസം ഞാൻ വളരെ ക്ഷീണിതനായിരുന്നു. 12ന് രാത്രി 6മണിവരെ വെഞ്ഞാറമ്മൂട് ഒരു വീട്ടിലെത്തി തുടങ്ങിയ കിള 2 മണിവരെ നീണ്ടുനിന്നു. ഒരാൾ സഹായത്തിന് കിളയ്ക്കാൻ കൂടെയെത്തിയത് അല്ലാതെ ഒരു മനുഷ്യർ പോലും സഹായത്തിന് എത്തിയില്ല. പൈസ വെച്ചുനീട്ടാൻ പോലും ഒരാളും എത്തിയില്ല. പാമ്പിനെ കണ്ടെത്താൻ അന്ന് കഴിഞ്ഞില്ല. രാത്രിയോടെ ഞങ്ങൾ തിരികെ പുറപ്പെട്ട് ഒരു തട്ടുകടയിൽ നിന്ന് ദോശ തിന്നുമ്പോൾ വീണ്ടും അവിടെ നിന്ന് ഫോൺകോൾ വന്നു; തിരിച്ചെത്തി കിളച്ച ശേഷം രണ്ട് മൂർഖനെ ഞാൻ പിടികൂടി.

പിറ്റേദിവസം രാവിലെയാണ് ഈ അപകടമേറ്റ സ്ഥലത്ത് നിന്ന് കോളെത്തുന്നത്. ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങുന്ന സമയമായിരുന്നു ഇത്. അപ്പോഴേ കാറ് പിടിച്ച് പുറപ്പെടുകയായിരുന്നു. എട്ട മണിക്കാണ് പോയത്. പത്തര പതിനൊന്ന് മണിയായപ്പോൾ പാമ്പിനെ പിടികൂടുകും ചെയ്തു. അതിനെ പിടിച്ച് കുപ്പിയാലാക്കി വരുമ്പോഴാണ് ആളുകൾ കാണണം എന്ന് ആവശ്യപ്പെട്ടത്. ഞാൻ കുപ്പിയിൽ കാണാൻ ആവശ്യപ്പെട്ടെങ്കിലും മെമ്പർ നിർബദ്ധിച്ചതോടെ പാമ്പിനെ വെളിയിലിറക്കേണ്ട അവസ്ഥയും വന്നു. ഇങ്ങനെ ആവശ്യപ്പെടുമ്പോൾ അത്തരത്തിൽ തന്നെ ചെയ്യാനെ കഴിയുള്ളു.

നാട്ടുകാർ സഹചര്യം ഒരുക്കുമ്പോൾ നിഷേധിക്കാൻ പറ്റുന്നില്ല ?

അതേ, കഴിഞ്ഞ ദിവസം കടുത്തുരുത്തിയിൽ നിന്ന് വാർത്ത വന്നത് കിണറ്റിൽ കുടങ്ങിയ പാമ്പിനെ പിടിക്കാൻ വാവ സുരേഷിനെ വിളിച്ചിട്ടോ, ഫയർഫോഴ്‌സിനെ വിളിച്ചിട്ടോ, കിട്ടിയില്ല എന്നായിരുന്നു. രാവിലെ പതിനൊന്നിനായിരുന്നു വിളിച്ചത്. അവരെ തിരികെ വിളിച്ചപ്പോൾ പറഞ്ഞത് വരണ്ട ചേട്ടാ.. ആ പാമ്പിനെ കാണുന്നില്ല എന്നായിയിരുന്നു. പിറ്റേദിവസം വിളിക്കുമ്പോൾ എനിക്ക് എത്താൻ കഴിയുന്നില്ല.എനിക്ക് പാമ്പ് കടിയേറ്റപ്പോൾ കേരളത്തിലെ മാധ്യമവാർത്തകൾ വഴി ആദ്യമായി എനിക്ക് സൗജന്യ ചികിത്സാ സഹായം നൽകി.

ശാസ്ത്രീയമല്ലാതെ പാമ്പുപിടിക്കുന്നതാണ് വിമർശിക്കപ്പെടുന്നത്?

ശാസ്ത്രീയില്ലെന്ന് എന്നെ വിമർശിക്കുന്നവരോട് ഒറ്റ ചോദ്യമേയുള്ളു. 3,000ത്തിലധം വെനമുള്ള പാമ്പുകൾ കൊലചെയ്യപ്പെടുന്നുണ്ട്. ഒരു പരാതി നൽകാൻ ഈ പാമ്പ് സംരക്ഷകർ തയ്യാറായിട്ടുണ്ടോ. പിന്നെ എന്നോട് എന്തിനാണ് ഇത്ര ചേതോവികാരം എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയാത്തത്.

ഒരു പാമ്പിനെ തല്ലിക്കൊല്ലുന്നത് കേസാണ്. ആലപ്പുഴയിൽ അണലിയെ കറിവച്ച് തിന്ന സംഭവത്തിൽ റാന്നി ഡിവിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇടപെട്ടത്. എന്നെ വിമർശിക്കുന്ന ഇവരൊക്കെ ഇതിനെതിരെ ഒരു കേസ് കൊടുക്കാൻ തയ്യാറായിട്ടുണ്ടോ. ഇവർശാസത്രീയതായാണ് വിമർശിക്കുന്നത് ഹുക്ക് ഉപയോഗിച്ച് കഴുത്തിൽ കുത്തിപിടിക്കുന്നതാണ് ശാസ്ത്രീയതാണോ ശാസ്ത്രീയത്.

ഇംഗ്ലീഷുകാർ ഗ്ലൗസിട്ട് അല്ല പാമ്പിനെ പിടിക്കുന്നതത്. 33,000 രൂപയുടെ ഗ്ലൗസ് എന്റെ കയ്യിലുമുണ്ട്. ആ ഗ്ലൗസിലുടെ കടിച്ചാലും കടിയേൽക്കാം. പാമ്പിനെ കൈകൊണ്ടു പിടിക്കുന്ന എത്രയോ ആളുകൾ കേരളത്തിലുണ്ട്. ഞാൻ കൈകൊണ്ട് പിടിക്കുമ്പോൾ മാത്രമാണ് പ്രശ്‌നം. ഞാൻ പിടിക്കുന്നത് മാത്രം വിമർശിക്കപ്പെടുന്നു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കൊല്ലത്ത് രാജകീയ പ്രൗഡിയിൽ കഴിഞ്ഞ രഘു സാനിറ്ററിയുടെ ഉടമ; കച്ചവടത്തിൽ കള്ളപ്പയറ്റുകൾ വീണപ്പോൾ പൊളിഞ്ഞ് പാളിസായി; ഭാര്യ മരിച്ചതോടെ വീടും കുടുംബവും നഷ്ടപ്പെട്ട് തെരുവിലേക്ക്; ഭിന്നശേഷിക്കാരനായ മകനുമായി തെരുവിലെത്തിയപ്പോൾ ആശ്രയം ഒറ്റമുറി വീട്; പ്രമേഹം മൂത്ത് ജില്ലാ ആശുപത്രിയിലെത്തിയപ്പോൾ രണ്ടാളും രണ്ട് വഴിക്ക്; അറിയാതെ പോകരുത് ഈ അച്ഛന്റേയും മകന്റേയും ജീവിതകഥ
14 ന് ലോക്ക്ഡൗൺ പിൻവലിക്കാൻ കാത്തിരിക്കുന്നവർ അറിയുക; മോദി പറഞ്ഞത് എല്ലാ പഴുതുകളും അടച്ച് കൂടുതൽ ശക്തമാക്കുമെന്ന്; ഇന്ത്യയിൽ വരാനിരിക്കുന്നത് അടിയന്തരാവസ്ഥക്ക് തുല്യമായ നിയന്ത്രണങ്ങൾ എന്ന് റിപ്പോർട്ട്; വരാൻ പോകുന്നത് കഠിനമേറിയ ദിനങ്ങൾ; എല്ലാവർക്കും ആഴ്‌ച്ചകളോളം വീട്ടിൽ ഇരിക്കാം; ഇളവ് പ്രതീക്ഷിച്ച് കേരളവും
ചെറിയ തെറ്റിന് പോലും വലിയ ശാസന നൽകുന്ന ടീം ലീഡർ; ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം പകരുന്ന നിറ പുഞ്ചിരിയുമായി ഏകോപനകർക്ക് താങ്ങും തണലുമാകുന്ന ടീച്ചർ; കോവിഡിന്റെ രണ്ടാം വരവിനെ കേരളം അതിജീവിച്ചത് സെക്രട്ടറിയേറ്റിൽ ഒരുക്കിയ വാർ റൂമിന്റെ ഇടപെടൽ മികവിൽ; നിസ്സാമുദ്ദീനിൽ നിന്നെത്തിയ കൊറോണയുടെ മൂന്നാം വരവ് പ്രതിസന്ധിയായില്ലെങ്കൽ കേരളത്തിന് രണ്ട് ദിവസങ്ങൾക്കുള്ളിൽ പുഞ്ചിരിച്ച് തുടങ്ങാം; വുഹാനിലൂടെ എത്തി ലോകത്തെ കരയിച്ച മഹാമാരിയോട് ഗുഡ് ബൈ പറയാൻ ദൈവത്തിന്റെ സ്വന്തം നാട്
മുംബൈയിൽ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചതോടെ ആയിരങ്ങളെ കൊറോണ ബാധിക്കുമെന്നുറപ്പായപ്പോൾ പുറത്ത് വന്നത് നാണക്കേടിന്റെ മഹാരാഷ്ട്രാ ചരിത്രം; സംസ്ഥാനത്തുകൊറോണാ ബാധിതർക്കായി ആകെയുള്ളത് 450 വെന്റിലേറ്ററുകൾ മാത്രം; ഐ സി യു ബെഡുകളുടെ എണ്ണം 502 ൽ ഒതുങ്ങും; ഇന്ത്യൻ പ്രതിരോധത്തിന്റെ പേരിൽ ഊക്കം കൊണ്ടവർക്ക് ഇനി ലജ്ജിക്കാം
കോവിഡ് കാലത്ത് ചാനൽ റേറ്റിംഗിൽ മുന്നിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം; പിണറായിയുടെ വാർത്താസമ്മേളത്തിന് കൈരളിയേക്കാൾ പ്രേക്ഷകർ 'ജനം' ടിവിക്ക്; സഖാക്കൾക്കിടയിൽ എന്ന പോലെ ബിജെപിക്കാർക്കും പിണറായി പ്രിയങ്കരനായോ? റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റും രണ്ടാമതായി മനോരമ ന്യൂസും; കൊറോണ കാലത്തെ ചാനൽ റേറ്റിംഗിനെ കുറിച്ചു മാധ്യമ പ്രവർത്തകൻ എൻ.കെ.രവീന്ദ്രന്റെ കുറിപ്പ് വൈറൽ
'ഡ്രൈവിങ് പഠിപ്പിക്കാൻ പോകുമ്പോൾ സുന്ദരികളുമായി സൊള്ളുകയാണല്ലേ എന്ന് സംശയത്തോടെ ചോദിക്കും; മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്; ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം; ഇന്നലെ രാത്രിയിലും ഇന്ന് രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും അതുതന്നെ; സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്': ചേർത്തലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയ പ്രജിത്തിന്റെ മൊഴി
കോവിഡിൽ ആഗോള മരണ നിരക്ക് ആറു ശതമാനം; രാജ്യത്ത് മൂന്ന് ശതമാനം; കേരളത്തിലെ 345 രോഗ ബാധിതരിൽ മരിച്ചത് രണ്ട് പേരും; ഒരു രോഗിയിൽ നിന്ന് 2.6 പേർക്ക് രോഗം പകരാമെന്നത് രാജ്യാന്തര ശരാശരി; കേരളത്തിൽ പുറത്തുനിന്നെത്തിയത് 254 രോഗികൾ; പകർന്നത് 91 പേരിലും; നിപയ്ക്ക് പിന്നാലെ ലോകത്തെ വിറപ്പിച്ച മഹാമാരിയേയും അതിജീവിച്ച് ആരോഗ്യ കേരളം; കൊറോണയിലും കേരളത്തിന് അപൂർവ്വ നേട്ടങ്ങൾ; കേരളം സുരക്ഷിതമാകുമ്പോൾ കേന്ദ്രം അനുവദിച്ചാൽ ലോക് ഡൗൺ ഒഴിവാക്കാം
കൊറോണയെ വോട്ടാക്കി മാറ്റാനും കൂടുതൽ ശവശരീരങ്ങൾ കാണാനും ആഗ്രഹമുണ്ടെങ്കിൽ മാത്രം ട്രംപ് ഈ പണി തുടരുക; അല്ലെങ്കിൽ അൽപം കൂടി മര്യാദ കാട്ടുക; ട്രംപിനു ചുട്ട മറുപടിയുമായി ലോകാരോഗ്യ സംഘടനാ തലവൻ; എല്ലാ രാഷ്ട്രത്തലവന്മാരും പൗരന്മാരുടെ ജീവൻ രക്ഷ മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും ആവശ്യം; ചൈനയുടെ താത്പര്യപ്രകാരം തലവനായ എത്യോപ്യാക്കാരനും അമേരിക്കൻ പ്രസിഡണ്ടും കൊറോണ കാലത്ത് ഏറ്റുമുട്ടുമ്പോൾ ലോകത്തിനു ആശങ്ക ബാക്കി
കൊറോണ വാർത്തകൾക്കിടയിൽ മുങ്ങിപ്പോയ ഒരു വാർത്തയിതാ; മുൻ കാശ്മീരി മുഖ്യമന്ത്രിമാർക്കുള്ള സകല ആനുകൂല്യങ്ങളും എടുത്തു കളഞ്ഞു സർക്കാർ; ഇസെഡ് കാറ്റഗറി സുരക്ഷയും ജീവിതകാലം മുഴുവനുള്ള സൗജന്യ ബംഗ്ലാവും ചികിത്സയും ജീവനക്കാരും എല്ലാം ഇനി സ്വപ്നം മാത്രം; ഫറൂഖ് അബ്ദുള്ള മുതൽ ഗുലാം നബി ആസാദ് വരെയുള്ളവർ ഇനി സാധാരണ ഇന്ത്യാക്കാർ
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും ടിക് ടോക്കിലും എല്ലാവരെയും വിളിച്ച് വശീകരിച്ച് വീഴ്‌ത്തും; ഒപ്പം ഫഹദ് ഫാസിൽ സിനിമ ട്രാൻസിലെ പോലെ മോട്ടിവേഷൻ പരിപാടി തട്ടിപ്പും; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റിന്റെ പേര് പറഞ്ഞ് ശ്രുതി തമ്പിയും കൂട്ടരും നടത്തിയത് കോടികളുടെ മണി ചെയ്ൻ തട്ടിപ്പ്; മറുനാടൻ പുറത്തു വിട്ട തട്ടിപ്പ് വാർത്ത ശരിവച്ച് ക്യൂനെറ്റിന്റെ കുറ്റസമ്മതം; തട്ടിപ്പ് നടത്തിയ നാനൂറു ഏജന്റുമാരെ പുറത്താക്കി; ദുബായ് പത്രത്തിൽ ഒന്നാം പേജ് പരസ്യം