Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ വാക്കുകൾ ടൈംസ് ഓഫ് ഇന്ത്യ വളച്ചൊടിച്ചു; അഭിമുഖം യാഥാർഥ്യമല്ലെന്ന് മറുനാടനോട് വെള്ളാപ്പള്ളി; പറയാത്ത കാര്യങ്ങൾ പ്രീതിയുടെ പേരിൽ അടിച്ചുവന്നു; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി എസ്എൻഡിപിയെ വഞ്ചിച്ചു എന്നൊന്നും പറഞ്ഞിട്ടില്ല; അഭിമുഖത്തെ കുറിച്ച് താനറിഞ്ഞത് അടിച്ചു വന്നപ്പോൾ; വിശദീകരണങ്ങളിൽ ഉലഞ്ഞു പ്രീതി ഫോൺ സ്വിച്ച് ഓഫാക്കി; ഭാര്യയുടെ അഭിമുഖത്തിൽ വെള്ളാപ്പള്ളി അസ്വസ്ഥൻ

ഭാര്യയുടെ വാക്കുകൾ ടൈംസ് ഓഫ് ഇന്ത്യ വളച്ചൊടിച്ചു; അഭിമുഖം യാഥാർഥ്യമല്ലെന്ന് മറുനാടനോട് വെള്ളാപ്പള്ളി; പറയാത്ത കാര്യങ്ങൾ പ്രീതിയുടെ പേരിൽ അടിച്ചുവന്നു; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി എസ്എൻഡിപിയെ വഞ്ചിച്ചു എന്നൊന്നും പറഞ്ഞിട്ടില്ല; അഭിമുഖത്തെ കുറിച്ച് താനറിഞ്ഞത് അടിച്ചു വന്നപ്പോൾ; വിശദീകരണങ്ങളിൽ ഉലഞ്ഞു പ്രീതി ഫോൺ സ്വിച്ച് ഓഫാക്കി; ഭാര്യയുടെ അഭിമുഖത്തിൽ വെള്ളാപ്പള്ളി അസ്വസ്ഥൻ

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രീതി നടേശൻ നൽകിയ അഭിമുഖം യാഥാർഥ്യമല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ. പ്രീതി പറയാത്ത കാര്യങ്ങളാണ് പ്രീതിയുടെ പേരിൽ അടിച്ചു വന്നത്. പ്രീതി പറയുന്നതും അങ്ങിനെ തന്നെയാണ്. അതുകൊണ്ട് തന്നെ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ശരിയല്ല. പ്രീതി പറയാത്ത കാര്യങ്ങൾ പ്രീതിയുടെ പേരിൽ അടിച്ചുവരുകയാണ് ഉണ്ടായത്. വഞ്ചന എന്ന വാക്ക് പറഞ്ഞിട്ടില്ലാ എന്നാണ് പ്രീതി പറഞ്ഞത്. പക്ഷെ അഭിമുഖത്തിൽ അങ്ങിനെ ഒരു വാക്ക് വന്നു. മുഖ്യമന്ത്രി വഞ്ചിച്ചു എന്ന് തന്നെ വന്നു. പക്ഷെ പ്രീതി അങ്ങിനെ പറഞ്ഞിട്ടില്ല.-വിവാദ അഭിമുഖത്തെ കുറിച്ച് മറുനാടനോട് വെള്ളാപ്പള്ളി മനസ് തുറന്ന് ഇങ്ങനെയാണ്.

അഭിമുഖം എടുക്കുന്ന കാര്യം ഞങൾ അറിഞ്ഞില്ല. അഭിമുഖം അടിച്ചു വന്നശേഷമാണ് കാര്യങ്ങൾ അറിയുന്നത്. ശബരിമല പ്രശ്‌നത്തിൽ ഈ മാസം ഒടുവിൽ വരുന്ന സുപ്രീം കോടതി പുനപരിശോധനാ ഹർജിയിലെ വിധി വരെ ഈ കാര്യത്തിൽ മനസ് തുറക്കേണ്ടതില്ലാ എന്നാണ് ഞങ്ങളുടെ കുടുംബം പൊതുവെ എടുത്ത തീരുമാനം. ഈ ഘട്ടത്തിൽ പ്രീതി ഒരിക്കലും ഈ തീരുമാനം ,ലംഘിക്കില്ല-വെള്ളാപ്പള്ളി മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രീതി പറഞ്ഞതായി പറഞ്ഞതായി അടിച്ചു വന്ന കാര്യങ്ങൾ ഒന്നും തന്നെ ഞാൻ വിശ്വസിക്കുന്നില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി എസ്എൻഡിപിയെ വഞ്ചിച്ചു എന്നൊന്നും പ്രീതി പറഞ്ഞില്ല.

അഭിമുഖം വന്ന ശേഷം ഞാൻ പ്രീതിയെ വിളിച്ച് ഈ കാര്യം ചോദിച്ചതുമാണ്. മുഖ്യമന്ത്രി വഞ്ചിച്ചു എന്നോ യുവതികൾ കയറിയതിൽ ദുഃഖിക്കുന്നു എന്നൊന്നും താൻ പറഞ്ഞില്ലാ എന്നാണ് പ്രീതി പറഞ്ഞത്. പ്രീതി ആകെ പറഞ്ഞ കാര്യം വനിതാ മതിൽ ഗംഭീരമായി എന്നാണ്. മതിലിനു ശേഷം പിറ്റേ ദിവസം തന്നെ യുവതികൾ ശബരിമല ദർശനം നടത്തിയ കാര്യത്തിൽ വിഷമമുണ്ടായി. ആക്റ്റിവിറ്റ്സുകൾ കയറിയതിൽ വിഷമം വന്നു. ഇത് പറഞ്ഞിട്ടുണ്ട്. അല്ലാതെ ശബരിമല യുവതികൾ കയറിയത് വഞ്ചന, പ്രതിഷേധം എന്നൊന്നും പറഞ്ഞിട്ടില്ല. വനിതകൾ വന്ന ശബരിമല ദർശനം നടത്തിയ ശേഷം വിവിധ മാധ്യമങ്ങൾ വന്നിരുന്നു. ഞാൻ ആർക്കും അഭിമുഖം നൽകിയില്ല. ഈ കാര്യത്തിൽ പ്രതികരിക്കേണ്ട എന്നായിരുന്നു തീരുമാനം.

പ്രീതി സ്ഥലത്തില്ലാത്തത് കാരണം കൂടുതൽ കാര്യങ്ങൾ തിരക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല. തുടർ അന്വേഷണങ്ങൾ മാധ്യമങ്ങളിൽ നിന്ന് വരുന്നതിനാൽ പ്രീതി ഇപ്പോൾ മൊബൈൽ ഫോൺ ഓഫാക്കി വച്ചിരിക്കുകയാണ്. പക്ഷെ പ്രീതി വന്നാൽ ഈ കാര്യം തിരക്കും. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തത്ക്കാലം പ്രതികരണത്തിന്നില്ല. കാരണം ഇപ്പോൾ ശബരിമല പ്രശ്‌നത്തിൽ സിപിഎമ്മും ബിജെപിയും തെരുവിൽ ഏറ്റുമുട്ടുകയാണ്. രാഷ്ട്രീയ സംഘർഷം രൂക്ഷമാണ്. പ്രശ്‌നം ശബരിമല ആണെങ്കിലും ഇപ്പോൾ അത് ഒരു രാഷ്ട്രീയ സംഘർഷമാണ്. ഇപ്പോൾ പ്രതികരിച്ചാൽ ആ വിവാദത്തിലേക്ക് ഞാൻ കൂടി നടന്നുകയറുന്നത്. അത് സംഘർഷത്തിന്റെ ഭാഗമായി കത്തിപ്പടരും. ഇപ്പോൾ നമുക്ക് വേണ്ടത് ശാന്തിയും സമാധാനവുമാണ്. പ്രതികരണം നടത്തിയാൽ കത്തുന്ന തീയിൽ എണ്ണ ഒഴിക്കുന്ന അനുഭവം വരും-അതുകൊണ്ട് തന്നെ ശബരിമല യുവതികൾ കയറിയ സംഭവത്തിൽ തത്ക്കാലം പ്രതികരണം നടത്തുന്നില്ല-വെള്ളാപ്പള്ളി പറഞ്ഞു.

ഇന്നലെയാണ് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രീതി നടേശന്റെ പേരിൽ വിവാദ അഭിമുഖം വന്നത്. നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്നാണ് വനിതാമതിലിന്റെ പ്രതിജ്ഞ ചൊല്ലിയ വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ ടൈംസ് ഓഫ് ഇന്ത്യയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി വഞ്ചന നടത്തി. വനിത മതിൽ സംഘടിപ്പിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് രണ്ട് യുവതികൾ പൊലീസ് അകമ്പടിയോടെ ശബരിമലയിൽ പ്രവേശിച്ചത്. ഞാൻ ഇതിൽ വളരെ അസ്വസ്ഥയാണ്. ഇതിൽ ഒരു നവോത്ഥാനവുമില്ല. എസ്എൻഡിപി യോഗം വിശ്വാസികൾക്കൊപ്പമാണ്. ക്ഷേത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു സംഘടനയാണ് ഞങ്ങളുടേത്. സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെ ഞങ്ങൾ നിലപാട് വ്യക്തമാക്കിയതാണ്. ഞങ്ങളുടെ കൂടെയുള്ള യുവതികളാരും ശബരിമലയിൽ പ്രവേശിക്കില്ലെന്നും പറഞ്ഞിരുന്നു.

ചില ആക്ടിവിസ്റ്റുകൾ പോയേക്കാം. എന്നാൽ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ല. വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു ശബരിമല വിധി. ശ്രീനാരായണ ധർമം പിന്തുടരുന്നവരാണ് ഞങ്ങൾ. ആർത്തവത്തിന് ശേഷം ശുദ്ധിയോടെയും ഏഴ് ദിവസങ്ങൾക്ക് ശേഷവും മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാവു എന്ന് ഗുരു സ്മൃതിയിലും പറയുന്നുണ്ട്. കേരളത്തിലുള്ളവരാരും പല്ല് തേക്കാതെയും കുളിക്കാതെയുമൊന്നും അമ്പലത്തിൽ പോകാറില്ല. അത് പോലെ ഇതും ഒരു ആചാരമാണ്. ഇത് അന്ധവിശ്വാസമൊന്നുമല്ല, ഇന്ത്യയുടെ വൈവിദ്ധ്യപൂർണമായ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണ് ഇതും. നവോത്ഥാനത്തിന്റെ പേരിൽ നമ്മൾ വഞ്ചിക്കപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത്.

യുവതി പ്രവേശനത്തിനെതിരെ നിരവധി സ്ത്രീകൾ തെരുവിൽ പ്രതിഷേധിക്കുമ്പോഴും മുഖ്യമന്ത്രി ഇതൊന്നും മനസിലാക്കുന്നില്ല എന്നുള്ളത് വേദനാജനകമാണ്. ഒരു സ്ത്രീയെന്ന നിലയിലും വോട്ടവകാശം വിനിയോഗിക്കുന്ന വ്യക്തി എന്ന നിലയിലും, എനിക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്കും രാത്രിയിൽ ഭയപ്പെടാതെ ഇറങ്ങി നടക്കാനാകില്ല. സ്ത്രീകൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി നൽകാൻ സർക്കാരിനായിട്ടില്ല. അവർക്ക് ഇത് മുഖ്യ അജണ്ട ആക്കാമായിരുന്നില്ലേ. വനിത മതിലിൽ പങ്കെടുക്കുമ്പോഴും ശബരിമല യുവതി പ്രവേശനത്തിന് ഞങ്ങൾ എതിരായിരുന്നു. യോഗത്തിലെ നിരവധി സ്ത്രീകൾ ഇതിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു.

ജനറൽ സെക്രട്ടറി വിളിച്ചതുകൊണ്ട് മാത്രമാണ് അവരെല്ലാം ഇതിൽ പങ്കെടുക്കാനായി എത്തിയത്. വനിത മതിലിനെത്തിയപ്പോൾ അവരെന്നോട് പ്രതിജ്ഞ വായിക്കുവാൻ ആവശ്യപ്പെട്ടു. ഞാനാണ് വായിക്കുന്നതെന്ന കാര്യമൊന്നും മുൻകൂട്ടി പറഞ്ഞിരുന്നില്ല. അവിടെയെത്തിയപ്പോൾ, സി.എസ്.സുജാത ഒരു പേപ്പർ എന്റെ കയ്യിൽ തരികയും വായിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. യോജിക്കാൻ കഴിയാത്ത തരത്തിൽ ഒന്നുമില്ലാത്തതുകൊണ്ട് ഞാൻ അത് വായിക്കുകയും ചെയ്തു ശബരിമലയെക്കുറിച്ചോ, യുവതിപ്രവേശത്തെ കുറിച്ചോ ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാനതിൽ പങ്കെടുക്കാതെ മടങ്ങുമായിരുന്നു.

യുവതി പ്രവേശത്തിന് വേണ്ടിയുള്ള മതിൽ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞങ്ങളാരും പോകില്ലായിരുന്നു-എന്നൊക്കെയാണ് പ്രീതി നടേശൻ അഭിമുഖത്തിൽ പറയുന്നത്. ഇതാണ് കത്തുന്ന വിവാദമായി മാറിയത്. പ്രശ്‌നങ്ങൾ കൈവിട്ടു പോയെന്നു മനസിലായപ്പോഴാണ് അഭിമുഖത്തിലെ പരാമർശങ്ങൾ നിഷേധിച്ച് പ്രീതി നടേശന് വേണ്ടി വെള്ളാപ്പള്ളി തന്നെ മുന്നോട്ടു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP