Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛൻ പറഞ്ഞു, ഞാൻ നിന്റെ കാല് പിടിക്കാം വീട്ടിലേക്ക് വാ എന്ന്..; അപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ദേഷ്യം ആയിരുന്നു; കാല് പിടിക്കാൻ വന്നാൽ തൂക്കി അപ്പുറത്തേക്ക് ഇടുമെന്ന് പറഞ്ഞു ഞാൻ; അപ്പോൾ അച്ഛൻ അവിടെ നിന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു; എന്നിട്ടും എന്റെ മനസ് മാറിയില്ല: മതംമാറ്റത്തിന് ഇരയായപ്പോഴത്തെ സംഭവങ്ങൾ വീഡിയോ അഭിമുഖത്തിൽ തുറന്നുപറഞ്ഞ് ആതിര

അച്ഛൻ പറഞ്ഞു, ഞാൻ നിന്റെ കാല് പിടിക്കാം വീട്ടിലേക്ക് വാ എന്ന്..; അപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ദേഷ്യം ആയിരുന്നു; കാല് പിടിക്കാൻ വന്നാൽ തൂക്കി അപ്പുറത്തേക്ക് ഇടുമെന്ന് പറഞ്ഞു ഞാൻ; അപ്പോൾ അച്ഛൻ അവിടെ നിന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു; എന്നിട്ടും എന്റെ മനസ് മാറിയില്ല: മതംമാറ്റത്തിന് ഇരയായപ്പോഴത്തെ സംഭവങ്ങൾ വീഡിയോ അഭിമുഖത്തിൽ തുറന്നുപറഞ്ഞ് ആതിര

അർജുൻ സി വനജ്

കൊച്ചി: അഖില എന്ന ഹാദിയയെ മതംമാറ്റി നടത്തിയ വിവാഹം ഹൈക്കോടതി റദ്ദാക്കിയത് വലിയ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ. സമാന സാഹചര്യത്തിൽ മതംമാറ്റപ്പെട്ട ചെർപ്പുളശ്ശേരി സ്വദേശി ആതിരയെന്ന യുവതി തനിക്ക് എന്താണ് സംഭവിച്ചതെന്നും തനിക്കൊരു പുനർവിചാരമുണ്ടായി വീട്ടുകാർക്കൊപ്പം എത്തിച്ചേർന്നത് എങ്ങനെയെന്നും മറുനാടനോട് തുറന്നുപറയുകയാണ് വീഡിയോ അഭിമുഖത്തിൽ.

താൻ നല്ലൊരു മതം എന്ന നിലയിൽ മാത്രമാണ് ഇസ്‌ളാമിനെ കണ്ടതെന്നും എന്നാൽ തന്നെ യമനിലേക്ക് കടത്താനും ഐഎസിൽ ചേർത്താനും മതംമാറ്റാൻ കൂട്ടുനിന്നവർക്ക് ഉദ്ദേശമുണ്ടായിരുന്നുവെന്നും വ്യക്തമാക്കുകയാണ് ആതിര. ഞാൻ മതമെന്ന ഒരു കാര്യത്തിൽ മാത്രം വിശ്വസിച്ച് പോയതായിരുന്നു നൗഫലിനും എസ്ഡിപിഐക്കാർക്കും പോപ്പുലർഫ്രണ്ടുകാർക്കുമൊക്കെ എന്നെ യമനിലേക്ക് കടത്തുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നെക്കൊണ്ട് എമർജൻസി പാസ്‌പോർട്ട് എടുപ്പിച്ചു. മതംമാറുന്നതിന് എന്തിനാ പാസ്‌പോർട്ട്? - ആതിര ചോദിക്കുന്നു.

തന്നെ മതംമാറ്റുന്നതിന് പിന്നിൽ നിഷ് ഓഫ് ട്രൂത്തും എസ്.ഡി.പി.ഐയുമാണ് പ്രവർത്തിച്ചതെന്നാണ് അഭിമുഖത്തിൽ ആതിര പറയുന്നത്. ജോലി ചെയ്യാൻ എത്തിയ സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് നിഷ് ഓഫ് ട്രൂത്തിന്റെ നൗഫൽ കുരുക്കൾ എന്റെ നമ്പർ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. ഇസ്ലാം മതത്തെ ഏറെ ഇഷ്ടപ്പെട്ട എന്നെ, ഒരു ജിഹാദിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച് യമനിലേക്ക് കടത്തുന്നതിനായി എമർജൻസി പാസ്‌പോർട്ട് എടുപ്പിക്കുകയും ചെയ്തു. ധൃതി പിടിച്ച് ആയിഷയാക്കി മാറ്റിയതിനു പിന്നിലെ ബുദ്ധികേന്ദ്രം നൗഫലാണ്.

കോടതി സംസാരിക്കാൻ അനുവദിച്ചപ്പോൾ അച്ഛൻ പൊട്ടിക്കരഞ്ഞു. അച്ഛൻ പറഞ്ഞു, ഞാൻ നിന്റെ കാല് പിടിക്കാം വീട്ടിലേക്ക് വാ എന്ന്.. അപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ദേഷ്യം ആയിരുന്നു. ഒന്നാമതേ അവരെല്ലാം കാഫിറുകളാണ്, പിന്നെ അവരൊന്നും ഇസ്ലാം മതം സ്വീകരിക്കാൻ വരുന്നുമില്ല. അതുകൊണ്ട് കാല് പിടിക്കാൻ വന്നാൽ തൂക്കി അപ്പുറത്തേക്ക് ഇടുമെന്ന് പറഞ്ഞു അച്ഛനോട്.

മതം എന്നത് തലയിൽ കയറിയിട്ട് എനിക്ക് അവരെ കാണുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു. നിങ്ങൾ ഇസ്ലാം മതം സ്വീകരിക്കാതെ ആ വീട്ടിലേക്ക് ഞാൻ വരില്ലെന്ന് അനിയത്തിയോടും അമ്മയോടും പറഞ്ഞ് അവരേയും തട്ടി മാറ്റി. ഒരഭിനയവും എന്റെയെടുത്ത് വേണ്ടെന്നും ഞാൻ പറഞ്ഞു. അപ്പോൾ അച്ഛൻ അവിടെ നിന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു. എന്നിട്ടും എന്റെ മനസ് മാറിയില്ല.

വീട്ടുകാരുടെ എതിർപ്പോടെ മതം മാറുമ്പോൾ വിവാഹം കഴിക്കണം എന്ന് എന്നെ ഏറെ നിർബന്ധിച്ചു. അതിനായി ഒരു മുജാഹിദുകാരൻ നൗഫലിന്റെ നിർദ്ദേശപ്രകാരം എന്റെ പിന്നാലെ പ്രണയം നടിച്ച് കൂടിയിരുന്നു. അന്ന് ഞാൻ വിവാഹത്തിന് സമ്മതം മൂളിയിരുന്നേൽ ഇന്ന് ഹാദിയയായ അഖിലയുടെ അവസ്ഥ ആകുമായിരുന്നുവെന്ന് പറയുന്ന ആതിര മറ്റൊരു പെൺകുട്ടിക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകരുതെന്നും പ്രാർത്ഥിക്കുന്നു.

അയാൾക്ക് വേറൊരു മുഖമുണ്ടെന്ന് ഞാനറിഞ്ഞത് ദീപക് കുമാർ സാർ കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ്. ഐഎസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അറിഞ്ഞതോടെയാണ് എന്നെയും ഇതിനുവേണ്ടിയാണ് മതംമാറ്റിയതെന്ന് മനസ്സിലായതെന്നും ആതിര പറയുന്നു. ബിബിഎ പഠനത്തിന് ശേഷം പെരിന്തൽമണ്ണയിലെ ഡി.എൽ.എസ് എന്ന സ്ഥാപനത്തിൽ ഒരു ജോലിക്കായി പോയി.

ഇന്റർവ്യൂവിനിടെ എന്റെ വായിൽ നിന്ന് 'ഇൻഷാ അള്ളാ' എന്ന വാക്ക് വീണുപോയി. അപ്പോളാണ് ഹിന്ദുവായ താങ്കൾ എങ്ങനെയാണ് ഇങ്ങനെ പറയുന്നതെന്ന് എംഡി തൗഫീഖ് ചോദിക്കുന്നത്. താൻ ഭൂരിഭാഗവും മുസ്ലിം വിദ്യാർത്ഥികൾ ഉള്ള സ്‌കൂളിലും കോളേജിലുമാണ് പഠിച്ചതെന്നും, ഇസ്ലാം മതത്തെ തനിക്ക് ഇഷ്ടമാണെന്നും ഞാൻ പറയുന്നത്. ഇതോടെ അവിടെ ജോലി നൽകാമെന്ന് അയാൾ ഉറപ്പ് തന്നു.

താൻ യമനിൽ പോയി മതപഠനം നടത്തിയിട്ടുള്ള ആളെണെന്ന് നൗഫൽ ഒരു ദിവസം എന്നെ വിളിച്ചപ്പോൾ പറഞ്ഞു. യഥാർത്ഥ മതപഠനം ഉള്ളത് യമനിലാണ്. അത് യമനിൽ പോയി തന്നെ പഠിക്കണമെന്നും നൗഫൽ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്കും താൽപര്യം തോന്നി, യമനിൽ പോണം.. മതത്തെക്കുറിച്ച് കൂടുതൽ പഠിക്കണം എന്നൊക്കെ. നബിയുടെ പാരമ്പര്യക്കാരൊക്ക യമനിലാണെന്നാണ് അയാൾ പറഞ്ഞത്. അങ്ങനെ നൗഫലാണ് എനിക്ക് എമർജൻസി പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നത്.

എന്നാൽ ഇതെല്ലാം തന്നെ ഐഎസിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങളായിരുന്നു എ്ന്ന് മനസ്സിലാകുന്നത് സംഭവം കേസായതോടെ അന്വേഷണത്തിന് എത്തിയ ദീപക് കുമാർ സാർ ആണ്. നൗഫലിന് വേറെ ഒരു മുഖമുണ്ടെന്ന് മനസ്സിലായതും അപ്പോഴാണ്. ഞാൻ വളരെ നല്ല മനുഷ്യനാണെന്ന് വിശ്വസിച്ച നൗഫൽ ഇത്രയും ഭീകരൻ ആണെന്ന് അന്നാണ് മനസിലായത്.

ഐഎസിലേക്ക് പോകണമെന്ന് ഞാൻ വിചാരിച്ചിട്ടില്ല, എനിക്ക് ഹജ്ജ് നിർവഹിക്കണം എന്നുമാണ് ഉണ്ടായിരുന്നത്. അതിനാണ് പാസ്‌പോർട്ട് എടുത്തതും. യമനിൽ പോകണം എന്നുണ്ടായിരുന്നു. പക്ഷെ ഐഎസുമായി യമന് ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. പിന്നീട് കോർട്ടിൽ എന്നെ പ്രൊഡ്യൂസ് ചെയ്തപ്പോൾ ഞാൻ വീട്ടുകാർക്കൊപ്പം പോകാം എന്ന് പറഞ്ഞു. - താൻ രക്ഷപ്പെട്ടത് എങ്ങനെയെന്ന് ആതിര വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP