Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൾസർ സുനിക്ക് അക്ഷരത്തെറ്റില്ലാത്ത കത്തെഴുതി നൽകിയത് നിയമ വിദ്യാർത്ഥി; കോട്ടയം സ്വദേശി വിചാരണത്തടവുകാരനായത് ചെക്ക് കേസിൽ; കത്ത് വിഷ്ണുവിന് കൈമാറിയതും വിപിൻ ലാൽ; നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ പൊലീസിന് തെളിവ് കിട്ടി; ദിലീപിനോടും നാദിർഷായോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ്

പൾസർ സുനിക്ക് അക്ഷരത്തെറ്റില്ലാത്ത കത്തെഴുതി നൽകിയത് നിയമ വിദ്യാർത്ഥി; കോട്ടയം സ്വദേശി വിചാരണത്തടവുകാരനായത് ചെക്ക് കേസിൽ; കത്ത് വിഷ്ണുവിന് കൈമാറിയതും വിപിൻ ലാൽ; നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ പൊലീസിന് തെളിവ് കിട്ടി; ദിലീപിനോടും നാദിർഷായോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൾസർ സുനിക്കായി കത്തെഴുതി നൽകിയത് നിയമ വിദ്യാർത്ഥിയായ വിപിൻലാൽ. ചെക്ക് കേസിൽ വിചാരണത്തടവുകാരനാണ് വിപിൻലാൽ. പൾസർ സുനിയുടെ സെല്ലിലെ സഹതടവുകാരനായിരുന്നു വിപിൻലാൽ. ഈ നിയമവിദ്യാർത്ഥിയെ ചതിയിൽ കുടുക്കിയാണ് ജയിലിലാക്കിയത്. വിപിൻലാലിന്റെ സ്വാധീനമാണ് ഈ കേസിൽ നിർണ്ണായകമായത്. കോടതിയിലേക്ക് പോകും വഴി വിപിൻലാലാണ് വിഷ്ണുവിന് കത്ത് നൽകിയത്. ഈ കത്താണ് ദിലീപിനും നാദിർഷായ്ക്കും കിട്ടിയത്. പൾസർ സുനിക്ക് തെറ്റുകൂടാതെ എഴുതാനറിയില്ല. ഈ സാഹചര്യത്തിലാണ് വിപിൻലാൽ കത്ത് എഴുതിയത്. കോട്ടയം സ്വദേശിയായ വിപൻ ലാൽ സാമൂഹിക പ്രവർത്തകനാമായിരുന്നു.

സഹപാഠിയെ സഹായിക്കാൻ പോയാണ് വിപിൻലാൽ കുടുങ്ങിയത്. കൂടെ പഠിച്ചിരുന്ന വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ കാര്യത്തിന് വായ്പ എടുക്കാൻ ജാമ്യം നിന്നു. ഇതിന് ഒടുവിൽ ചതിക്കുഴിയിൽ വീണാണ് വിപിൻലാൽ ജയിലിലായത്. ഒരേ കേസിൽ ഒന്നിലധികം പരാതികൾ കൊടുത്താണ് അകത്താക്കിയത്. ജാമ്യം എടുക്കാൻ ആളെ കിട്ടാത്തതു കൊണ്ട് ജയിലിലാണ്. പൾസർ സുനിയുമായി ബന്ധപ്പെട്ട് ഏറെ രഹസ്യങ്ങൾ വിപൻലാലിന് അറിയാം. പൾസർ സുനി പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് ജയിലിലെ കടലാസിൽ വിപിൻലാൽ കുറിച്ചത്. ഇത് വിഷ്ണുവിന് കൈമാറുകയായിരുന്നു. ഇക്കാര്യം പൊലീസിനും വ്യക്തമായിട്ടുണ്ട്. പൾസർ സുനി നിലപാടുകളിൽ ഉറച്ചു നിന്നാൽ ഗൂഢാലോചന കേസിൽ ദിലീപ് പ്രതിയാകും. നാദിർഷായേയും കേസുമായി ബന്ധപ്പെടുത്താനുള്ള തെളിവുകൾ പൊലീസിന് കിട്ടിക്കഴിഞ്ഞു.

നടൻ ദിലീപിന് കത്തയച്ചത് മറ്റാരോ ആണെന്ന് മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണകുമാർ വെളിപ്പെടുത്തിയിരുന്നു. കത്തെഴുതിയത് സുനിൽകുമാർ അല്ല. സുനിലിന്റെ കയ്യക്ഷരം കണ്ടിട്ടുണ്ട്. അത് ഇത്ര വടിവൊത്ത അക്ഷരമല്ലെന്നും അഭിഭാഷകൻ പറഞ്ഞു. ജയിലിൽ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ലെന്നും അഡ്വ.കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിപിൻലാലിന്റെ വിവരങ്ങൾ മറുനാടന് ലഭിച്ചത്. ജയിൽ ഉദ്യോഗസ്ഥരുമായെല്ലാം അടുപ്പം പുലർത്തുന്ന വിപിൻലാലിനെ കുറിച്ച് ജയിലിൽ പൊതുവേ നല്ല അഭിപ്രായമാണ്. നടിയെ ആക്രമിക്കപ്പെട്ട കേസിലെ സത്യങ്ങൾ പൾസർ സുനിയിൽ നിന്ന് കേട്ടതോടെയാണ് വിപൻലാൽ ഇക്കാര്യങ്ങൾ പുറംലോകം അറിയണമെന്ന നിലപാട് എടുത്തത്. ഇതാണ് കത്ത് രൂപത്തിൽ ദിലീപിന്റെ അടുത്ത് എത്തിയത്.

ദിലീപ് തന്നെ കൈവിട്ടുവെന്ന വികാരമാണ് പൾസർ സുനി, വിപിൻലാലിനോട് പങ്കുവച്ചത്. ഇത് പരീക്ഷിക്കാനായിരുന്നു കത്ത് നൽകൽ. ഇതിന് ശേഷം ദിലീപ് പ്രതികരിച്ചില്ല. ഇതോടെ ജിൻസണെ കൊണ്ട് പൊലീസിനോട് വിവരങ്ങൾ കൈമാറി. ഇതെല്ലാം ജയിലിലെ ഉന്നതരേയും ധരിപ്പിച്ചിരുന്നു. ഗൂഢാലോചനാ വിവരങ്ങൾ പുറത്തുവരണമെന്ന സദുദ്ദേശമായിരുന്നു എല്ലാത്തിനും പിന്നിൽ. പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിൽ പൾസർ സുനിയെ ചോദ്യം ചെയ്തിരുന്നു. കത്ത് ആരെ എഴുതിയതാണെന്ന് പൊലീസിനോടും പൾസർ വെളിപ്പെടുത്തി. ദിലീപുമായുള്ള ബന്ധത്തിലും വിശദീകരണം നൽകി. സിനിമാ മേഖലയുമായി തനിക്കുള്ള ആത്മബന്ധവും വിശദീകരിച്ചിട്ടുണ്ട്. ഇതോടെയാണ് നടിയുടെ മൊഴി വീണ്ടും എടുക്കാൻ പൊലീസ് തീരുമാനിച്ചത്.

ദിലീപിന് കത്ത കൈമറായി വിഷ്ണുവും പൾസർ സുനിയുടെ സഹ തടവുകാനായിരുന്നു. പൾസർ ബൈക്കിൽ മോഷണം നടത്തിയിരുന്ന വിഷ്ണുവും സുനിയും നേരത്തെ പരിചയക്കാരനായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് കത്ത് എത്തിച്ച വിഷ്ണു കൊച്ചിയിൽ മാത്രം 86 മാലമോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസും പറയുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ ഇയാൾക്ക് കോടതിയിലേക്കുള്ള യാത്രയ്ക്കിടെ കൈയിൽ കരുതിയ കത്ത് വിപിൻലാൽ കൈമാറുകയായിരുന്നു. ഇതും പൊലീസിന് ഉറപ്പിക്കാനായിട്ടുണ്ട്. പൾസർ ബൈക്കിലെത്തി മാല പൊട്ടിക്കുകയായിരുന്നു ഇയാളുടെ രീതി. പൾസർ ബൈക്കുകൾ മോഷ്ടിച്ചാണ് സുനിയും പ്രശസ്തനായത്. ഇവർക്കുള്ള ആത്മബന്ധത്തിന്റെ വിശദാംശങ്ങളും പൊലീസ് തിരിക്കുന്നുണ്ട്.

നാദിർഷയ്ക്കു വന്നുവെന്നുപറയുന്ന ഭീഷണി ഫോൺ ഏപ്രിൽ ആദ്യവാരമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. പൊലീസ് േമധാവിക്ക് ദിലീപ് പരാതിനൽകിയതാകട്ടെ ഏപ്രിൽ 20-നും. ചൈനീസ് ഫോണല്ലെങ്കിൽ ഐ.എം.ഇ.ഐ. നമ്പർ കണ്ടെത്താനോ സിമ്മിന് കൊടുത്ത തിരിച്ചറിയൽ രേഖ കണ്ടെത്താനോ പ്രയാസമില്ല. വ്യാജ തിരിച്ചറിയൽ കാർഡായാലും ഫോൺ വിളിച്ചത് എവിടെനിന്നാണെന്ന് കണ്ടെത്താൻ കഴിയും. ഇതെല്ലാം പൊലീസ് പൂർത്തിയാക്കി. തമിഴ്‌നാട് നമ്പറിൽ നിന്നായിരുന്നു ഫോൺ. എന്നാൽ ഈ ഫോണിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. വ്യാജ അഡ്രസ്സിലാണ് ഫോൺ സംഘടിപ്പിച്ചത്. ദിലീപിന്റെ പേരുപറയാൻ ചിലർ രണ്ടരക്കോടി രൂപവരെ നൽകാമെന്ന് സന്ദേശത്തിലുണ്ട്. എന്നാൽ, ദിലീപേട്ടൻ ഒന്നരക്കോടി തന്നാൽ പേരു പറയാതിരിക്കാമെന്നും പറയുന്നു്..

ദിലീപിന് ഭീഷണിവന്നെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് എഴുതിയതെന്നു പറയുന്ന കത്ത് പുറത്തായത്. അടുപ്പം തോന്നിപ്പിക്കുന്ന രീതിയിലാണ് ഇതെഴുതിയിരിക്കുന്നത്, ഏപ്രിൽ 12-ന്. ഇതിനും മുമ്പാണ് ഭീഷണി ഫോൺകോൾ വന്നിരിക്കുന്നത്. ഭീഷണിപ്പെടുത്താൻ നേരത്തേ ആളെ നിയോഗിച്ചെങ്കിൽ കത്തിൽ അതിന്റെ യാതൊരു സൂചനയും ഇല്ലാത്തതെന്താണെന്ന് ചോദ്യമുയരുന്നു. സുനി ജയിലിൽനിന്ന് ഫോൺ ചെയ്തുവെന്ന് പറയുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളും പൊലീസിന് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപിന്റേയും നാദിർഷായുടേയും ചോദ്യം ചെയ്യൽ നിർണ്ണായകമാകും.

കത്ത് എഴുതിയത് ജയിലിൽവച്ച് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് ജയിലിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കത്തെഴുതാൻ ഉപയോഗിച്ച കടലാസും കത്തിലുണ്ടായിരുന്ന സീലും ജയിൽ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കത്തിന്റെ കോപ്പി ലഭിച്ചതായി ദിലീപ് സ്ഥിരീകരിച്ചിരുന്നു. കത്ത് പൊലീസിന് കൈമാറിയെന്നും ദിലീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഈ കത്തുകൊടുത്തുവിടുന്നതെന്നും കത്തുകൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

ഫെബ്രുവരിയിൽ നടന്ന ഫോൺ സംഭാഷണത്തെ കുറിച്ച് ദിലീപ് ഏപ്രിൽ 10ന് മനോരമയിൽ നൽകിയ അഭിമുഖത്തിൽ പരാമർശിക്കുന്നുമില്ല. എല്ലാ സംഭവങ്ങളും പരാമർശിക്കുമ്പോഴും പ്രധാനപ്പെട്ട ഈ സംഭവം ദിലീപ് പറയുന്നില്ല. എന്നാൽ ഇന്ന് ദിലീപും ഇതേ ഭീഷണി കോളിന്റെ കാര്യം പറയുന്നു. ആ ഭീഷണി കോളിനു പിന്നിലെ ഗൂഢാലോചനയടക്കം പൊലീസിനു വ്യക്തമായ സാഹചര്യത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രധാനപ്പെട്ട അറസ്റ്റ് വൈകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP