Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിക്ക് പോലും സന്ദർശനം നിഷേധിച്ചിരിക്കവേ മുന്നറിയിപ്പില്ലാതെ നിർമല സീതാരാമൻ ശശി തരൂരിനെ കാണാൻ വന്നത് എന്തുകൊണ്ട് ? ഡിസ്ചാർജിന് ഒരുങ്ങിയ തരൂരിനോട് കേന്ദ്ര മന്ത്രി മടങ്ങിയ ദിവസം ഐസിയുവിലേക്ക് മാറ്റണം എന്നുപറഞ്ഞതിന്റെ പിന്നിൽ ആര്? മെഡിക്കൽ ബോർഡ് കൂടി സ്ഥാനാർത്ഥിയെ ഡിസ്ചാർജ് ചെയ്യിപ്പിക്കേണ്ടി വന്നതിന്റെ പിന്നിൽ ആരുടെ കറുത്ത കരം? തരൂരിന്റെ ഡിസ്ചാർജ് മൂന്നുദിവസം വൈകിപ്പിക്കാൻ കേന്ദ്രമന്ത്രി ഇടപെട്ട ആരോപണത്തോടെ തുലാഭാര അപകടം കൂടുതൽ വിവാദങ്ങളിലേക്ക്

രാഹുൽ ഗാന്ധിക്ക് പോലും സന്ദർശനം നിഷേധിച്ചിരിക്കവേ മുന്നറിയിപ്പില്ലാതെ നിർമല സീതാരാമൻ ശശി തരൂരിനെ കാണാൻ വന്നത് എന്തുകൊണ്ട് ? ഡിസ്ചാർജിന് ഒരുങ്ങിയ തരൂരിനോട് കേന്ദ്ര മന്ത്രി മടങ്ങിയ ദിവസം ഐസിയുവിലേക്ക് മാറ്റണം എന്നുപറഞ്ഞതിന്റെ പിന്നിൽ ആര്? മെഡിക്കൽ ബോർഡ് കൂടി സ്ഥാനാർത്ഥിയെ ഡിസ്ചാർജ് ചെയ്യിപ്പിക്കേണ്ടി വന്നതിന്റെ പിന്നിൽ ആരുടെ കറുത്ത കരം? തരൂരിന്റെ ഡിസ്ചാർജ് മൂന്നുദിവസം വൈകിപ്പിക്കാൻ കേന്ദ്രമന്ത്രി ഇടപെട്ട ആരോപണത്തോടെ തുലാഭാര അപകടം കൂടുതൽ വിവാദങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗാന്ധാരിമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂരിന് പരിക്കേറ്റ സംഭവത്തിൽ ദുരൂഹതയേറുന്നു. തരൂരിന്റെ ഡിസ്ചാർജ് മൂന്നുദിവസം വൈകിപ്പിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചുവെന്ന ആരോപണമാണ് ചൂടുപിടിക്കുന്നത്. തരൂരിന്റെ അപകടത്തിൽ തന്നെ ദുരൂഹത ആരോപിക്കുന്നതിനിടെയാണ് പുതിയ ആരോപണം. വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ മത്സരം കൂടുതൽ കടുത്തിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് തരൂരിന്റെ ഡിസ്ചാർജ് മൂന്നുദിവസം വൈകിക്കാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇടപെട്ടുവന്ന ആരോപണവും ഉയർന്നിരിക്കുന്നത്. സിറ്റി സ്‌കാനിൽ തലച്ചോറിന് ക്ഷതമൊന്നും കാണാതിരുന്ന തരൂരിനെ കോംപ്ലിക്കേഷൻ ഉണ്ടെന്ന് പറഞ്ഞ് മൂന്ന് ദിവസം ആശുപത്രിയിൽ കഴിയണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർബന്ധം പിടിച്ചതാണ് സംശയം ഉളവാക്കിയത്.

തരൂർ ആശുപത്രിയിൽ അഡ്‌മിറ്റായപ്പോൾ തന്നെ സിറ്റി സ്‌കാൻ എടുത്തിരുന്നു. ഭാഗ്യവശാൽ, രണ്ടുമുറിവുകളും ഗുരുതരമായിരുന്നില്ല. എന്നാൽ, സ്റ്റാൻഡാർഡ് പ്രോട്ടോക്കോൾ പ്രകാരം രോഗിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കണം. അതനുസരിച്ചാണ് തരൂരിനെ 24 മണിക്കൂർ നിരീക്ഷണത്തിലാക്കിയത്. തരൂരിന് ആ സമയത്ത് ബോധം പോവുകയോ, ച്ഛർദ്ദിക്കുകയോ.. അങ്ങനെ തലച്ചോറിന് ക്ഷതമേറ്റതിന്റെ ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

ത്രാസ് മുകളിൽ നിന്ന് വീണുണ്ടായ പരിക്കിൽ രക്തം ഒരുപാടുപോയതാണ് ആശങ്കയുണ്ടാക്കിയത്. ഇന്ന് 12 മണിക്ക് ഡിസ്ചാർജ് ചെയ്യാമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. ടെക്‌നോപാർക്കിൽ തരൂരിന് ഐടി ഉദ്യോഗസ്ഥരുമായി പരിപാടിയും നിശ്ചയിച്ചിരുന്നു. എന്നാൽ, ഡിസ്ചാർജ് ചെയ്യാനിരിക്കെ അവസാന നിമിഷം രാവിലെ 11 മണിയോടെ മാറ്റങ്ങൾ വന്നതാണ് സംശയത്തിന് ഇടയാക്കിയത്. പെട്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുകയാണ്.. സിടി സ്‌കാന്റെ ഫിലിം കണ്ടപ്പോൾ കോംപ്ലിക്കേഷനുണ്ട്. അതുകൊണ്ട് മൂന്നുദിവസം തുടർച്ചയായി സ്‌കാൻ ചെയ്യണം എന്നും നിർദ്ദേശിച്ചു. എന്നാൽ, നേരത്തെ സിടി സ്‌കാൻ റിപ്പോർട്ടിൽ ഡോക്ടർമാർ ഒരുകുഴപ്പവും കണ്ടിരുന്നില്ല. ഇതോടെ ആകെ ആശയക്കുഴപ്പമായി. തരൂരിനൊപ്പമുണ്ടായിരുന്നവർ മെഡിക്കൽ ബോർഡ് കൂടി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടേതടക്കം അഭിപ്രായങ്ങൾ തേടിയപ്പോഴും 24 മണിക്കൂർ നിരീക്ഷണസമയത്ത് കുഴപ്പങ്ങളുണ്ടായില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന നിർദ്ദേശമാണ് കിട്ടിയത്. ഒരാഴ്ച വിശ്രമം വേണമെന്നുള്ളത് പൊതുവായ നിർദ്ദേശം മാത്രമാണെന്നും ശ്രീചിത്രയിലെ വിദഗ്ദ്ധർ വ്യക്തമാക്കി. ഈ ഘട്ടത്തിൽ രോഗിക്ക് വീട്ടിൽ പോവുകയും അധികം സ്‌ട്രെസില്ലാത്ത ജോലികൾ ഏർപ്പെടാൻ കഴിയുന്നതുമാണ്.

24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞിട്ടും തരൂരിന് പ്രശ്‌നങ്ങൾ ഒന്നും കാണാത്ത സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യേണ്ടതാണ്. എന്നാൽ, മൂന്നുദിവസം കൂടി ആശുപത്രിയിൽ കഴിയണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നിർബന്ധം പിടിച്ചത്. ഇതോടെ എംആർഐ സ്‌കാൻ എടുത്ത് മെഡിക്കൽ ബോർഡിന്റെ മുമ്പാകെ റിപ്പോർട്ട് വയ്ക്കാമെന്ന നിർദ്ദേശം തരൂരിന്റെ സഹായികൾ മുന്നോട്ടുവച്ചു. എംആർഎ എടുത്തപ്പോൾ യാതൊരു തലച്ചോറിന് യാതൊരു ക്ഷതവും കണ്ടുപിടക്കാനായില്ല. സിറ്റി സ്‌കാൻ ഫിലിം കോംപ്ലിക്കേഷൻ എന്നൊക്കെ പറഞ്ഞ് തരൂരിനെ മൂന്നുദിവസം ആശുപത്രിയിൽ കഴിയാൻ നിർബന്ധിച്ചതാണ് വിവാദമാകുന്നത്.

ഇതിനിടെയാണ് കേന്ദ്രപ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പൊടുന്നനെയുള്ള ആശുപത്രി സന്ദർശനം. മുൻകൂട്ടി അറിയിപ്പില്ലാതെയായിരുന്നു മന്ത്രിയുടെ സന്ദർശനം. അഞ്ചുമിനിറ്റ് മുമ്പ മാത്രാമാണ് ഏവരെയെും അത്ഭുതപ്പെടുത്തി നിർമല സീതാരാമൻ തരൂരിനെ കാണാൻ ആശുപത്രിയിൽ എത്തിയത്. ഈ സമയത്ത് തരൂർ ആശുപത്രി വേഷം മാറുന്ന സമയമായതുകൊണ്ട് മന്ത്രിക്ക് അൽപസമയം കാത്തിരിക്കേണ്ടിയും വന്നു. ഒരുസന്ദർശകരെയും അനുവദിക്കാതിരുന്ന പശ്ചാത്തലത്തിലാണ് നിർമല സീതാരാമന്റെ അപ്രതീക്ഷിത വരവ്. രാഹുൽ ഗാന്ധി ശശി തരൂരിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഐസിയു സമുച്ചയത്തിൽ ശുശ്രൂഷയിൽ കഴിയുന്ന സാഹചര്യത്തിൽ വേണ്ടെന്ന വയ്ക്കുകയായിരുന്നു. വി എം.സുധീരൻ അടക്കമുള്ള നേതാക്കൾ തരൂരിനെ കാണാൻ വേണ്ടി എത്തിയെങ്കിലും ഡോക്ടർമാർ വിലക്കിയതോടെ മടങ്ങിപ്പോവുകയായിരുന്നു. ചില ആത്മീയ നേതാക്കളും സ്ഥാനാർത്ഥിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, രോഗിയുടെ അസൗകര്യം കണക്കിലെടുത്ത് സന്ദർശനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതോടെ കേന്ദ്രമന്ത്രിയുടെ സന്ദർശനം വിവാദത്തിലായിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെയുള്ള അപകടം തരൂരിനെ തളർത്തുന്നതായിരുന്നു. ത്രാസ് പൊട്ടിയുള്ള അപകടവും സംശയാസ്പദമാണെന്ന് തരൂരിന്റെ അനുയായികളും പറയുന്നു. ആരോപണമുന കോൺഗ്രസ് പ്രവർത്തകരിലേക്ക് തന്നെ നീളുന്ന സാഹചര്യവുമുണ്ട്. എന്നാൽ, നിർമല സീതാരാമന്റെ സന്ദർശനം സംഭവത്തിന്റെ ദുരൂഹതയേറ്റിയിരിക്കുകയാണ്. മൂന്നുദിവസം ആശുപത്രിയിൽ കഴിയാൻ ഡോക്ടർമാരുടെ സംഘം തരൂരിനോട് നിർദ്ദേശിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രിയുടെ ഇടപെടലുണ്ടെന്ന ആരോപണമാണ് കോൺഗ്രസ് പ്രവർത്തകർ ഉന്നയിക്കുന്നത്. പരിക്കേറ്റുവെങ്കിലും യാതൊരു കുഴപ്പവുമില്ലാത്ത തരൂരിനെ നിർബന്ധിച്ച് ആശുപത്രിയിൽ ഐസിയുവിൽ തങ്ങാൻ നിർബന്ധിച്ചതും പൊടുന്നനെയുള്ള നിർമല സീതാരാമന്റെ സന്ദർശനവുമെല്ലാം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക നയിക്കുകയാണ്.

ഗാന്ധാരിയമ്മൻ കേവിലിൽ തുലാഭാരം നടത്തുന്നതിനിടെ തുലാഭാര ത്രാസ് പൊട്ടി വീണായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. ഉടൻ പ്രവർത്തകർ എല്ലാം ചേർന്ന് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളജിലേക്ക മാറ്റുകയായിരുന്നു. ശശി തരൂരിന്റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട്. തരൂരിനെ ഇന്ന് ഉച്ചകഴിഞ്ഞാണ് ഡിസ്ചാർജ ചെയ്തത്.
ഇന്നലെ രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂർ തുലാഭാര നേർച്ചക്ക് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP