Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഷെയർ ചാറ്റിൽ പരസ്യ സംവാദം; താൽപ്പര്യക്കാരെ കണ്ടെത്താൻ ഫെയ്‌സ് ബുക്കിലെ ഗ്രൂപ്പുകളിൽ സ്വകാര്യ സന്ദേശം അയയ്ക്കൽ; കായംകുളത്തുകാരൻ വൈഫ് സ്വാപ്പിങ് ആസ്വദിച്ചത് സോഷ്യൽ മീഡിയയുടെ സാധ്യത പരമാവധി ഉപയോഗിച്ച്; ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരു കിടക്കയിൽ തന്നെ ബന്ധപ്പെടലും; പിടിയിലായവർ കഞ്ചാവിനും മയക്കുമരുന്നിനും അടിമകൾ; യുവതികളെ പ്രതിചേർക്കാൻ സുപ്രീംകോടതി ഉത്തരവ് തടസ്സം; കായംകുളത്തെ അന്വേഷണം പുരോഗമിക്കുമ്പോൾ

ഷെയർ ചാറ്റിൽ പരസ്യ സംവാദം; താൽപ്പര്യക്കാരെ കണ്ടെത്താൻ ഫെയ്‌സ് ബുക്കിലെ ഗ്രൂപ്പുകളിൽ സ്വകാര്യ സന്ദേശം അയയ്ക്കൽ; കായംകുളത്തുകാരൻ വൈഫ് സ്വാപ്പിങ് ആസ്വദിച്ചത് സോഷ്യൽ മീഡിയയുടെ സാധ്യത പരമാവധി ഉപയോഗിച്ച്; ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരു കിടക്കയിൽ തന്നെ ബന്ധപ്പെടലും; പിടിയിലായവർ കഞ്ചാവിനും മയക്കുമരുന്നിനും അടിമകൾ; യുവതികളെ പ്രതിചേർക്കാൻ സുപ്രീംകോടതി ഉത്തരവ് തടസ്സം; കായംകുളത്തെ അന്വേഷണം പുരോഗമിക്കുമ്പോൾ

ആർ പീയൂഷ്

കൊച്ചി: വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലെ പൊലീസ് അന്വേഷണത്തിൽ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഷെയർ ചാറ്റിനൊപ്പം ഫെയ്‌സ് ബുക്കിന്റെ അനന്ത സാധ്യതകളും ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നു. നാല് പേരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുള്ള യുവതികളെ പൊലീസിന് കേസിൽ പ്രതിചേർക്കാനാകില്ല. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ഇടപെടൽ കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവുള്ളതു കൊണ്ടാണ് ഇത്. എന്നാൽ കേസിലെ പുരുഷന്മാർ കുടുങ്ങും. കായംകുളത്തെ യുവതിയുടെ പരാതിയിൽ നാല് പേർക്കെതിരേയും ബലാത്സംഗത്തിന് പൊലീസ് കേസെടുക്കും. ഭർത്താവ് തന്നെ മറ്റുള്ളവരുടെ ഭാര്യമാരെ സ്വന്തമാക്കാൻ പലർക്കും കാഴ്ച വച്ചെന്ന പരാതിയുള്ളതു കൊണ്ടാണ് ഇത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലാത്തതു കൊണ്ട് വൈഫ് സ്വാപ്പങ് ഗ്രൂപ്പിനെതിരെ ഇതിന് അപ്പുറം ഒന്നും ചെയ്യാൻ പൊലീസിന് കഴിയില്ല. എന്നാൽ ഇതിന്റെ ചതിക്കുഴിയിൽ ആരെങ്കിലും വീണിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.

ഫെയ്‌സ് ബുക്കിൽ കപ്പിൾസുകളുടെ പലപല ഗ്രൂപ്പുകളുണ്ട്. അതിലൂടെയും ഭാര്യമാരെ കൈമാറ്റം ചെയ്യാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തിയിരുന്നുവെന്നുമാണ് പൊലീസിന് കിട്ടിയിരിക്കുന്ന മൊഴി. ഈ ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് ഭാര്യമാരെ കൈമാറ്റം ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് കാട്ടി വ്യക്തിഗത സന്ദേശം അയക്കും. ഗ്രൂപ്പിൽ ചർച്ച ചെയ്യരുതെന്നും സ്വകാര്യമായി അറിയിക്കണമെന്നും ആവശ്യപ്പെടും. ഈ സന്ദേശത്തോടെ പ്രതികരിക്കുന്നവരും ഈ വൈഫ് സ്വാപ്പിങ് ഗ്രൂപ്പിൽ ഉൾപ്പെടുമായിരുന്നു. വിപുലമായ നെറ്റ് വർക്കാണ് ഇതിനുള്ളത്. കൊച്ചിയിൽ ഏറെ ചർച്ചയായ ഓൺലൈൻ പെൺവാണിഭ സംഘത്തിന് ഈ ഗ്രൂപ്പുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷെയർ ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം സ്വദേശി കിരൺ, കുലശേഖരപുരം വവ്വാക്കാവ് ചുളൂർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2018 മാർച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കിരൺ ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അർഷാദ് എന്നയാൾ കായംകുളത്തെത്തുകയും കിരൺ ഭാര്യയെ അർഷാദിന് കാഴ്ചവെക്കുകയും ചെയ്തു. തുടർന്ന് ഷെയർചാറ്റ് വഴി പരിചയപ്പെട്ട സീതിയുടെ വീട്ടിൽ കിരൺ ഭാര്യയുമായി പോകുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈഗിംക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടിൽ കിരൺ ഭാര്യയെയും കൊണ്ടു പോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. എന്നാൽ ഭാര്യ എതിർത്തതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നെന്നും വീണ്ടും കിരൺ നിർബന്ധിച്ചപ്പോഴാണ് ഭാര്യ പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ എത്തിയത്. ഭാര്യമാരെ പല കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടുത്തുന്നത്.

ഇതിൽ ഉൾപ്പെട്ട നാല് യുവതികളിൽ മൂന്ന് പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് സൂചന. പൂർണ്ണ സമ്മതത്തോടെയാണ് ഇവർ ഇതുമായി സഹകരിച്ചത്. എന്നാൽ കായംകുളത്തുകാരന്റെ ഭാര്യയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇവരെ നിർബന്ധിച്ച് ബിയർ കൊടുത്തും മറ്റുമാണ് ഇതിന് പ്രേരിപ്പിച്ചത്. തിരുവല്ലയിലേക്കുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇവർ ഭർത്താവിന്റെ ബൈക്കിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പൊലീസ് സ്‌റ്റേഷനിലെത്തി സത്യം പറയുകയും ചെയ്തു. ഇതോടെയാണ് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്ക് അന്വേഷണം എത്തിയത്. നാല് പേരെ പിടികൂടുകയും ചെയ്തു. നിലവിലെ നിയമം അനുസരിച്ച് എല്ലാ യുവതികളും കേസിൽ സാക്ഷികളാകും. അതിന് അപ്പുറത്തേക്ക് പ്രതികളാക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ഈ ഇടപാടുകളിൽ ആരും പരസ്പരം പണം കൈമാറിയിട്ടുമില്ല. എല്ലാം ആഘോഷത്തിന്റെ ഭാഗമായി നടന്നതുമാണ്.

ഭാര്യമാരെ പല കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടുത്തുകയായിരുന്നു പ്രതികളുടെ രീതിയെന്ന സംശയം പൊലീസിനുണ്ട്. ഇതും യുവതികളെ പ്രതിചേർക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. അതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സംഭവത്തിൽ കൂടുതൽപേർക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഇതിനോടകം അറസ്റ്റിലായ നാലുപേരെയും റിമാൻഡ് ചെയ്തു. പ്രേമത്തിൽ കുരുക്കിയ ഭാര്യയെ മദ്യത്തിന് അടിമയാക്കി തുടക്കം കുറിച്ച സംഭവമാണ് ഇവരുടെ വെളിപ്പെടുത്തലോടെ പുറത്തുവന്നത്.ഡ്രൈവറായ യുവാവിന്റെ കെണിയിൽപ്പെട്ട് ഒപ്പം ഇറങ്ങിയ യുവതിയെ സാമൂഹിക മാധ്യമ സംവാദത്തിലൂടെ പരിചയപ്പെട്ടവർക്ക് കാഴ്ചവെക്കുകയായിരുന്നു. ഇതിൽ സഹികെട്ട യുവതി ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരു കിടക്കയിൽ തന്നെ ബന്ധപ്പെടുന്നതായിരുന്നു ഇപ്പോൾ അറസ്റ്റിലായവരുടെ രീതി.

ഷെയർ ചാറ്റിലൂടെ പരസ്പരം പങ്കാളികളെ കൈമാറുന്ന വലിയൊരു റാക്കറ്റിന്റെ ഭാഗമാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്. വലിയ സെക്‌സ് റാക്കറ്റുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പങ്കാളികളുടെ കൈമാറ്റത്തിന് സൗകര്യമൊരുക്കുന്ന നിരവധി സ്ഥാപനങ്ങൾ കായംകുളത്തും പരിസരത്തുമായി പ്രവർത്തിക്കുന്നുവെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് പടിഞ്ഞാറുഭാഗത്തെ തുറസ്സായ കായലോരം ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുന്ന സംഘങ്ങളുമുണ്ട്. ഒന്നിലേറെ സ്ത്രീകളും പുരുഷന്മാരുമുള്ളതിനാൽ പുറമെയാർക്കും ഒറ്റനോട്ടത്തിൽ സംശയം തോന്നാറില്ല. ഇതിന് പുറമെ ഈഭാഗത്ത് കഞ്ചാവ് മാഫിയയുടെ പ്രവർത്തനവും ശക്തമാണ്.

ഇത്തരം മാഫിയ ഇടപെടലാണ് ഇത്തരത്തിലുള്ള സാമുഹിക പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ആരെങ്കിലും ഈ ചതിയിൽ പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP