Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിമിനൽ കുറ്റം പൊലീസിൽ അറിയിക്കണമെന്ന് നിർദ്ദേശിച്ചതിനും നിയമ പോരാട്ടത്തിന് സഹായം വാഗ്ദാനം ചെയ്തതിനും മിനിട്‌സ് സാക്ഷി; നടപടിക്ക് താൽപ്പര്യമില്ലെന്ന് അറിയിച്ചത് നടിയും; സംഘടനയിലെ സ്വഭാവ ശുദ്ധിയും അച്ചടക്കവും സൽകീർത്തിയും കാക്കാൻ ഷെറിൻ സ്റ്റാൻലിയെ സസ്‌പെന്റും ചെയ്തു; പുള്ളിക്കാരൻ സ്റ്റാറിലെ പീഡന പരാതിയെ ഫെഫ്ക ഗൗരവത്തോടെ എടുത്തില്ലെന്ന അർച്ചനാ പത്മിനിയുടെ വാദം തെറ്റ്; ബി ഉണ്ണിക്കൃഷ്ണൻ നേരിട്ട് നടപടി എടുത്തു എന്നതിന് തെളിവ്; രേഖകൾ മറുനാടൻ പുറത്തുവിടുന്നു

ക്രിമിനൽ കുറ്റം പൊലീസിൽ അറിയിക്കണമെന്ന് നിർദ്ദേശിച്ചതിനും നിയമ പോരാട്ടത്തിന് സഹായം വാഗ്ദാനം ചെയ്തതിനും മിനിട്‌സ് സാക്ഷി; നടപടിക്ക് താൽപ്പര്യമില്ലെന്ന് അറിയിച്ചത് നടിയും; സംഘടനയിലെ സ്വഭാവ ശുദ്ധിയും അച്ചടക്കവും സൽകീർത്തിയും കാക്കാൻ ഷെറിൻ സ്റ്റാൻലിയെ സസ്‌പെന്റും ചെയ്തു; പുള്ളിക്കാരൻ സ്റ്റാറിലെ പീഡന പരാതിയെ ഫെഫ്ക ഗൗരവത്തോടെ എടുത്തില്ലെന്ന അർച്ചനാ പത്മിനിയുടെ വാദം തെറ്റ്; ബി ഉണ്ണിക്കൃഷ്ണൻ നേരിട്ട് നടപടി എടുത്തു എന്നതിന് തെളിവ്; രേഖകൾ മറുനാടൻ പുറത്തുവിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടനയായ എ.എം.എം.എയ്ക്കെതിരേ ഡബ്ലൂ.സി.സി വിളിച്ചു ചേർത്ത യോഗത്തിൽ തനിക്കെതിരേ സിനിമാ സെറ്റിൽ നടന്ന അതിക്രമത്തെക്കുറിച്ച് സംസാരിച്ച് നടി അർച്ചന പത്മിനി രംഗത്ത് വന്നിരുന്നു. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ സെറ്റിൽ വച്ച് മോശം അനുഭവം ഉണ്ടായപ്പോൾ ഫെഫ്കയിൽ പരാതി നൽകിയെന്നും എന്നാൽ യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ലെന്നും അർച്ചന ആരോപിച്ചിരുന്നു. ഇത് ശരിയല്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്റെ വാദങ്ങളാണ് ശരിയെന്ന് തെളിയിക്കുന്ന ഒത്തു തീർപ്പ് ചർച്ചയുടെ മിനിറ്റ്‌സും പരാതിക്കാരനെതിരെ നടപടിയെടുത്തതിന്റെ രേഖയും മറുനാടൻ മലയാളിക്ക് ലഭിച്ചു.

മമ്മൂട്ടി നായകനായ 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന സിനിമയുടെ സെറ്റിൽ വച്ച് ദുരനുഭവം ഉണ്ടായത്. പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയുടെ സഹായി ഷെറിൻ സ്റ്റാൻലിയിൽ നിന്നും വളരെ മോശമായ അനുഭവമുണ്ടായി എന്നായിരുന്നു അർച്ചനയുടെ പരാതി. ഇത് കിട്ടിയപ്പോൾ തന്നെ ഫെഫ്ക യോഗം വിളിച്ചു. ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ഫെഫ്ക ജോയിന്റെ സെക്രട്ടറി സാജൻ എകെ എന്നിവരും പരാതിക്കാരിയും കുറ്റരോപിതനുമാണ് യോഗത്തിൽ പങ്കെടുത്തത്. ഈ യോഗത്തിന്റെ മിനിറ്റസിൽ തന്നെ ലൈംഗികാതിക്രമം ഉണ്ടായെന്ന് മനസ്സിലായതായി വിശദീകരിക്കുന്നുണ്ട്. പരാതി ഗുരുതരവും അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും നേതൃത്വത്തിന് ബോധ്യപ്പെട്ടതാണെന്നും വ്യക്തമാക്കുന്നു.

ഇതിനൊപ്പം ഇയാൾക്കെതിരെ നടപടിയും എടുത്തു. ആറുമാസത്തേക്കാണ് സസ്‌പെന്റ് ചെയ്തത്. അതിന് ശേഷം ഫെഫ്കയുടെ ജനറൽ ബോഡി ഈ സസ്‌പെൻഷൻ അങ്ങനെ നിലനിർത്താനും തീരുമാനിച്ചു. അതിനിടെ സസ്‌പെൻഷൻ കാലാവധി അവസാനിച്ചു. ഇതോടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ഫെഫ്കയ്ക്ക് കത്തയച്ചു. സസ്‌പെൻഷനിൽ തീരുമാനം ചോദിച്ചായിരുന്നു ഇത്. ഇതിന് സസ്‌പെൻഷനിൽ തന്നെ നിർത്താനും ജനറൽ സെക്രട്ടറി വിശദീകരിച്ചു. 16.4.2017നാണ് പരാതി രേഖാമൂലം ലഭിച്ചതെന്നും അന്വേഷണത്തിൽ പരാതി സത്യം ആണെന്ന് മനസ്സിലായെന്നും ഈ കത്തിൽ വിശദീകരിക്കുന്നു.

ഷെറിൻ സ്റ്റാൻലിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ ലൈംഗികാതിക്രമമുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് അടുത്ത ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനം വരും വരെ സസ്‌പെൻഷനിൽ നിർത്താനും നിർദ്ദേശിച്ചു. അംഗങ്ങളുടെ സ്വഭാവ ശുദ്ധിയും സംഘടനയുടെ അച്ചടക്കവും സൽകീർത്തിയും കാത്തു സൂക്ഷിക്കാൻ ഇത്തരം കുറ്റകൃത്യങ്ങൾക്ക് മേൽ കർശന നടപടി സ്വീകരിക്കേണ്ടതാണെന്ന വസ്തുത പരിഗണിക്കുമല്ലോ എന്നും ജനറൽ സെക്രട്ടറി അയച്ച കത്തിൽ വിശദീകരിക്കുന്നു. ഇതോടെ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് താൻ നേരിട്ട് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന നടിയുടെ വാദം പൊളിയുകയാണ്.

ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കിൽ എന്നെ പോലെ ഒരു ചെറിയ ആർട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പൊലീസിൽ പരാതി നൽകാത്തത് എനിക്ക് ജീവിതത്തിൽ മറ്റു കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ടാണ്പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണ്. ഈ ഊളകൾക്ക് പിറകെ നടക്കാൻ താൽപര്യമില്ലെന്നും അർച്ചന പറഞ്ഞിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിനിടെയാണ് ബി ഉണ്ണികൃഷ്ണനും സബി മലയിലും കൃത്യമായ ഇടപെടൽ നടത്തിയെന്ന തെളിവ് പുറത്തു വരുന്നത്. ഇതോടെ ഫെഫ്കയെക്കെതിരെ ഉയർന്ന ആരോപണത്തിന്റെ സത്യസന്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

'ഫെഫ്ക നേതാക്കളായ ബി.ഉണ്ണികൃഷ്ണനോടും സിബി മലയിലിനോടുമാണ് പരാതിപ്പെട്ടത്. പല തവണ സംസാരിക്കുകയും നീതി ലഭിക്കുമെന്നു പറയുകയും ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല. അയാൾ ഇപ്പോഴും സജീവമായി സിനിമയിലുണ്ട്. എനിക്ക് അവസരങ്ങളില്ലാതെയുമായി. വാക്കുകൾ കൊണ്ടുള്ള മാനഭംഗത്തിനു വീണ്ടും വിധേയമാകാൻ താൽപര്യമില്ലാത്തതിനാലാണു പൊലീസിൽ പരാതി നൽകാത്തത്' - അർച്ചന ആരോപിച്ചിരുന്നു.

അർച്ചന പത്മിനി ആരോപണം ഉന്നയിച്ച സാങ്കേതിക പ്രവർത്തകനെ, പരാതി ലഭിച്ചപ്പോൾ തന്നെ സംഘടനയിൽ നിന്നു പുറത്താക്കിയിരുന്നുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തിിരുന്നു. 'അർച്ചനയുടെ പരാതി ഇ മെയിലിൽ ലഭിച്ചപ്പോൾ അവരെ ഓഫിസിലേക്കു വിളിച്ചു വരുത്തി സിബി മലയിലിനൊപ്പം സംസാരിച്ചു. ലൈംഗിക പീഡനം സംബന്ധിച്ച പരാതിയായതിനാൽ പൊലീസിനെ അറിയിക്കണമെന്നാണു ഞങ്ങൾ ആവശ്യപ്പെട്ടത്. അതിനു സഹായിക്കാമെന്നും നിയമസഹായം ലഭ്യമാക്കാമെന്നും ഉറപ്പു നൽകി.

പക്ഷേ, അതിനു താൽപര്യമില്ലെന്നും സംഘടനാപരമായ നടപടി സ്വീകരിച്ചാൽ മതിയെന്നുമായിരുന്നു അർച്ചനയുടെ മറുപടി. അങ്ങനെയെങ്കിൽ, അതു രേഖാമൂലം എഴുതിത്ത്ത്ത്ത്ത്തരാൻ ആവശ്യപ്പെട്ടു. അവർ എഴുതിത്ത്ത്ത്ത്ത്തന്നതിനെ തുടർന്നാണ് ആരോപണവിധേയനെ സംഘടനയിൽ നിന്നു പുറത്താക്കിയത്' - ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന രേഖകളാണ് മറുനാടന് ലഭിച്ചത്.

ഡബ്ല്യുസിസി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര സംഘടനകൾ ഉടൻ സംയുക്ത യോഗം ചേർന്നേക്കുമെന്നും സൂചനയുണ്ട്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', ഫെഫ്ക, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണ് സംയുക്ത യോഗത്തിന് ഒരുങ്ങുന്നത്. പരാതികളിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് അമ്മ, ഫെഫ്ക സംഘടനകളുടെ നേതൃത്വം വഹിക്കുന്ന മോഹൻലാൽ, ബി.ഉണ്ണിക്കൃഷ്ണൻ, സിബി മലയിൽ തുടങ്ങിയവർക്കെതിരെ ഡബ്ല്യുസിസി അംഗങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണു യോഗമെന്നാണ് സൂചന. അതിനിടെയാണ് ഫെഫ്കയ്‌ക്കെതിരായ ആരോപണത്തിലെ തെളിവുകൾ പുറത്തു വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP