Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾക്ക് കൈമാറുന്ന പണം എത്രയും വേഗം സംസ്ഥാനത്തിന് നൽകണം; ബന്ധപ്പെട്ട ഏജൻസിക്ക് ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനവും പണം കൈമാറണം; ഇതിൽ വീഴ്ച വന്നാൽ ചെലവാക്കത്ത പണമെന്ന് കണക്കാക്കി കേന്ദ്രം പിഴ ഈടാക്കും; പ്രളയ പുനരധിവാസത്തിന് ലോകബാങ്കിൽ നിന്നും ലഭിച്ച പണം വകമാറ്റിയാൽ അധിക പലിശ നൽകണമെന്ന ഉത്തരവ് മറുനാടന്; വായ്പാ തുക വകമാറ്റി ചെലവാക്കുന്തന് സംസ്ഥാനത്തിനുണ്ടാക്കുക അധിക ബാധ്യത; ധൂർത്തു കൂടുമ്പോൾ തളരുന്നത് നവകേരള നിർമ്മാണം

നിങ്ങൾക്ക് കൈമാറുന്ന പണം എത്രയും വേഗം സംസ്ഥാനത്തിന് നൽകണം; ബന്ധപ്പെട്ട ഏജൻസിക്ക് ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനവും പണം കൈമാറണം; ഇതിൽ വീഴ്ച വന്നാൽ ചെലവാക്കത്ത പണമെന്ന് കണക്കാക്കി കേന്ദ്രം പിഴ ഈടാക്കും; പ്രളയ പുനരധിവാസത്തിന് ലോകബാങ്കിൽ നിന്നും ലഭിച്ച പണം വകമാറ്റിയാൽ അധിക പലിശ നൽകണമെന്ന ഉത്തരവ് മറുനാടന്; വായ്പാ തുക വകമാറ്റി ചെലവാക്കുന്തന് സംസ്ഥാനത്തിനുണ്ടാക്കുക അധിക ബാധ്യത; ധൂർത്തു കൂടുമ്പോൾ തളരുന്നത് നവകേരള നിർമ്മാണം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ലോക ബാങ്കിൽ നിന്ന് വായ്പയായി ലഭിച്ച തുക വക മാറി ചെലവഴിച്ചത് കേരളത്തിന് തിരിച്ചടിയാകും. സെപ്റ്റംബറിൽ 1780 കോടി രൂപയാണ് ലോകബാങ്കിൽ നിന്ന് ഒന്നാം ഘട്ട വായ്പയായി ലഭിച്ചത്. ഈ പണം പുരധിവാസ പ്രവർത്തനങ്ങൾക്കുള്ള ഏജൻസിയായ റീബിൽഡ് കേരളയ്ക്കായി ഇത് വരെ കൈമാറിയിട്ടില്ല. ഏഴ് ദിവസത്തിനകം ഈ പണം റീബിൽഡ് കേരളയ്ക്ക് കൈമാറണമെന്നും അല്ലെങ്കിൽ ഉയർന്ന പലിശ നൽകണമെന്നമാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിലുള്ള നിബന്ധന. ഇത് വ്യക്തമാക്കുന്ന രേഖ മറുനാടന് ലഭിച്ചു. നവകേരള നിർമ്മാണമെന്ന പദ്ധതിക്ക് വിഘാതമാകും ഇതെല്ലാം.

കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് കിടക്കുമ്പോൾ മാപ്പ് അർഹിക്കാത്ത ധൂർത്താണ് ലോക കേരള സഭയുടെ പേരിൽ സർക്കാർ കാട്ടിക്കൂട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്. ട്രഷറികൾ സ്തംഭിച്ചിട്ട് മൂന്ന് മാസത്തോളമാകുന്നു. ഒരൊറ്റ ബില്ല് പോലും മാറാൻ കഴിയാത്തതിനാൽ വികസന പ്രവർത്തനങ്ങളെല്ലാം സ്തംഭിച്ച് കിടക്കുന്നു. ശമ്പളവും പെൻഷനും നൽകുന്നത് പോലും കടം വാങ്ങിയിട്ടാണ്. കാൽകാശ് കൈയിലില്ലാത്ത സമയത്താണ് കോടികൾ വാരിയെറിഞ്ഞ് ധൂർത്തും ആർഭാടവും നടത്തുന്നതെന്നാണ് ആരോപണം. ഇതിന് ചെലവിടുന്നതും ലോകബാങ്ക് കാശാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് രേഖ മറുനാടന് ലഭിക്കുന്നത്.

ഈ പണം വകമാറ്റിയിട്ടുണ്ടെന്ന് നിയമസഭയിൽ ധനമന്ത്രി സമ്മതിച്ചിട്ടുണ്ട്. ആ പണം തന്നെയാണ് ലോകകേരള സഭയ്ക്കുള്ള ധൂർത്തിനും വിനിയോഗിക്കുന്നത്. അല്ലെങ്കിൽ ലോകബാങ്കിൽ നിന്ന് ലഭിച്ച പണം എവിടെ പോയെന്നും ഏത് അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ധനമന്ത്രി പറയും പോലെ പണം വകമാറ്റിയെങ്കിൽ അതിന് കൂടുതൽ പലിശ നൽകേണ്ടി വരുമെന്നതാണ് വസ്തുത. ലോൺ തുക കൃത്യമായ ഏജൻസിക്ക് കൈമാറിയില്ലെങ്കിൽ കേന്ദ്ര സർക്കാർ പലിശ ഈടാക്കുമെന്ന് ഉത്തരവിൽ തന്നെ വ്യക്തമാണ്. സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാരിന്റെ എക്സ്പെൻഡിച്ചർ വകുപ്പിന് ധനമന്ത്രാലയം കേന്ദ്ര ബാങ്ക് തുക നൽകിയത്.

ഈ തുക ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന് കൈമാറണമെന്നും ഉത്തരവിൽ വ്യക്തമാണ്. ഈ തുകയാണ് സംസ്ഥാനം ബന്ധപ്പെട്ട ഏജൻസിക്ക് കൈമാറേണ്ടത്. അതുണ്ടായില്ലെങ്കിൽ ലോകബാങ്ക് പലിശയ്ക്ക് പുറമേ കേന്ദ്ര സർക്കാർ പിഴയെന്നോണം പലിശ ഈടാക്കും. കേരളത്തിന്റെ അടിത്തറ തകർത്ത മഹാപ്രളയത്തിന്റെ നാശനഷ്ടങ്ങളിൽ നിന്ന് ജനങ്ങൾ ഇത് വരെ കരകയറിയിട്ടില്ല. പ്രളയത്തിന് ശേഷം ഇരുപതിലേറെ കർഷകരാണ് കടം കയറി ആത്മഹത്യ ചെയ്തത്. തകർന്ന വീടുകൾ ശരിയാക്കാനാവാതെയും വീണ്ടും കൃഷിയിറക്കാനാവാതെയും ജനങ്ങൾ നരകിക്കുകയാണ്. ഈ യാഥാർത്ഥ്യത്തിനിടെയാണ് ലോകബാങ്ക് തുക ചെലവാക്കെ ഇട്ടിരിക്കുന്നത്.

ലോക കേരളസഭ രണ്ടു ദിവസം സമ്മേളിക്കുന്നതിനായി 16.5 കോടി രൂപ ചെലവിൽ ഫൈവ് സ്റ്റാർ ശൈലിയിൽ ഹാൾ ഒരുക്കിയത്. നിയമസഭിയിലെ പ്രൗഢഗംഭീരമായിരുന്ന ശങ്കരനാരായണൻ തമ്പി ഹാൾ ഇടിച്ചു പൊളിച്ചിട്ടാണ് ഹാൾ പുനർനിർമ്മിച്ചത്. രസകരമായ കാര്യം അതല്ല. രണ്ടു വർഷം മുൻപ് ആദ്യ സമ്മേളനത്തിനായി 1.85 കോടി രൂപ മുടക്കി ഹാൾ നവീകരിക്കുകയും സീറ്റുകളെല്ലാം മാറ്റുകയും ചെയ്തിരുന്നു. അവയും കളഞ്ഞിട്ടാണ് വീണ്ടും പണിതത്. എന്തൊരു ധൂർത്താണിത്. ഈ സർക്കാരിന്റെ മുൻഗണനയും മനോഭാവവും എന്താണെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. പാവങ്ങളോട് ഒരു കരുണയും ഇല്ല. സംസ്ഥാനം എങ്ങനെ നരകിച്ചാലും തങ്ങളുടെ ധൂർത്തും ആർഭാടവും നടക്കണം എന്നതാണ് ഇവരുടെ മനോഭാവമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പ്രകൃതിദുരന്തങ്ങളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഘാതം കുറയ്ക്കാൻ ലോകബാങ്ക് ഒരു സംസ്ഥാന സർക്കാരുമായി സഹകരിക്കുന്ന ആദ്യ പദ്ധതിയാണ് കേരളവുമായുള്ളത്. 7800 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടത്തിലെ വായ്പ രണ്ടുതവണയായി കേരളത്തിനുകിട്ടും. ആദ്യഗഡുവായ ഏകദേശം 1100 കോടി രൂപയ്ക്ക് (16 കോടി ഡോളർ) ഒന്നരശതമാനമാണ് പലിശനിരക്ക്. ഇതിന് പുറമേ വകമാറ്റിയതിന് കൂടുതൽ പലിശ നൽകേണ്ടി വരും. 30 വർഷമാണ് ഇതിന്റെ തിരിച്ചടവ്. രണ്ടാം ഗഡുവായ 625 കോടി രൂപയ്ക്ക് (ഒന്പത് കോടി ഡോളർ) അഞ്ചുശതമാനമാണ് പലിശ. 18 വർഷമാണ് തിരിച്ചടവ് കാലാവധി. അഞ്ചുവർഷംകഴിഞ്ഞേ തിരിച്ചടവ് തുടങ്ങൂ. കേരള സർക്കാർ രൂപംനൽകിയ 'റീ ബിൽഡ് കേരള' ദൗത്യത്തിനാണ് ഈ പണം ഉപയോഗിക്കുക എന്നാണ് ലോകബാങ്കിനെ അറിയിച്ചിട്ടുള്ളത്. ഗതാഗതം, ജീവനോപാധികളുടെ പരിപാലനം, നഗരാസൂത്രണം എന്നിവയ്ക്കാണ് കേരളത്തിൽ മുൻഗണന നൽകുന്നതെന്നായിരുന്നു പദ്ധതി റിപ്പോർട്ട്.

നദീതട ആസൂത്രണവും ജലവിതരണ ശുചിത്വസേവനങ്ങളും മെച്ചപ്പെടുത്തുക, കാർഷിക നഷ്ടസാധ്യതാ ഇൻഷുറൻസ് ഏർപ്പെടുത്തുക, റോഡുകൾ പുനർനിർമ്മിക്കുക, അപകടസാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂരേഖകൾ തയ്യാറാക്കുക, പ്രകൃതിദുരന്ത സാധ്യത വിലയിരുത്തി നഗരങ്ങൾ ആസൂത്രണംചെയ്യുക എന്നീ മേഖലകളിലാണ് പണം ചെലവഴിക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP