Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതപരിവർത്തനത്തിനായി സത്യസരണിയിൽ എത്തിയ തിരുവനന്തപുരം സ്വദേശി ലഹരിമരുന്നുമായി അറസ്റ്റിൽ; പിടിയിലായത് നെടുമങ്ങാട് നിന്ന് മഞ്ചേരിയിലെത്തി മതം മാറിയ യുവാവ്; എക്‌സൈസിന്റെ വലയിലായത് മയക്കുഗുളികകളുമായി തിരൂർ പച്ചക്കറി മാർക്കറ്റിൽ വച്ച്

മതപരിവർത്തനത്തിനായി സത്യസരണിയിൽ എത്തിയ തിരുവനന്തപുരം സ്വദേശി ലഹരിമരുന്നുമായി അറസ്റ്റിൽ; പിടിയിലായത് നെടുമങ്ങാട് നിന്ന് മഞ്ചേരിയിലെത്തി മതം മാറിയ യുവാവ്; എക്‌സൈസിന്റെ വലയിലായത് മയക്കുഗുളികകളുമായി തിരൂർ പച്ചക്കറി മാർക്കറ്റിൽ വച്ച്

എം പി റാഫി

മലപ്പുറം : മത പരിവർത്തനത്തിനായി മഞ്ചേരി സത്യ സരണിയിൽ എത്തിയ തിരുവനന്തപുരം സ്വദേശി മയക്ക് ഗുളികകളുമായി അറസ്റ്റിൽ. മതം മാറിയ ശേഷം സത്യ സരണിയിൽ മതപഠനം നടത്തുന്നതിനിടെയാണ് അറസ്റ്റ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി യു.എസ് ഉഷാന്ത് (30) ആണ് പിടിയിലായത്. ഇയാളുടെ അച്ഛൻ നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. പിന്നാലെ ഉഷാന്തും സത്യസരണിയിൽ എത്തുകയായിരുന്നു.

മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട ലോണാസെഫ് എന്ന ബ്രാൻഡിലുള്ള രണ്ട് മില്ലി ഗ്രാമിന്റെ 218 ഗുളികകളുമായാണ് പിടിയിലായത്.തിരൂർ റെയിൽവേ പരിസരത്തുള്ള പച്ചക്കറി മാർക്കറ്റിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മാനസിക വിഭ്രാന്തിക്ക് ഉപയോഗിക്കുന്ന ഗുളിക ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കടകളിൽ നിന്നും കിട്ടില്ല. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യാറുണ്ട്. എവിടെ നിന്നും വാങ്ങി എന്നും എങ്ങോട്ട് കൊണ്ടു പോവുന്നു എന്നും പ്രതി വെളിപ്പെടുത്തിയിട്ടില്ല. തിരൂരിലെ ഒരു സ്ഥാപനത്തിൽ വെൽഡിങ് ജോലിക്കായി എത്തിയതാണെന്നാണ് എക്‌സൈസിനോടു പറഞ്ഞത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

എക്‌സൈസ് സി ഐ വേലായുധൻ കുന്നത്തിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എ. രാധാകൃഷ്ണൻ, എ ഇ ഐ. ആർ. പ്രദീപ്കുമാർ , പ്രിവന്റീവ് ഓഫീസർ ടി. ദിനേശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാകേഷ് ബെൻസി ബാൽ ,ഷി ജിത്ത് ,സുജീഷ് ,റിബേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP