Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാപ്പകൽ സമരത്തിൽ 25 അംഗങ്ങളെവീതം എത്തിക്കാത്ത നേതാക്കളാരും നാളെ മുതൽ സ്ഥാനത്ത് ഉണ്ടാകില്ല; കീഴ്ഘടകങ്ങൾക്ക് ഭീഷണിയുടെ സർക്കുലർ അയച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ്; പ്രകാശ്ബാബു ഏകാധിപതിയെന്ന് സംഘപരിവാർ വാട്‌സാപ്പ് ഗ്രൂപ്പ്; യുവമോർച്ചയിൽ വീണ്ടും പൊട്ടിത്തെറി

രാപ്പകൽ സമരത്തിൽ 25 അംഗങ്ങളെവീതം എത്തിക്കാത്ത നേതാക്കളാരും നാളെ മുതൽ സ്ഥാനത്ത് ഉണ്ടാകില്ല; കീഴ്ഘടകങ്ങൾക്ക് ഭീഷണിയുടെ സർക്കുലർ അയച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ്; പ്രകാശ്ബാബു ഏകാധിപതിയെന്ന് സംഘപരിവാർ വാട്‌സാപ്പ് ഗ്രൂപ്പ്; യുവമോർച്ചയിൽ വീണ്ടും പൊട്ടിത്തെറി

എം ബേബി

കോഴിക്കോട്: തിരുവനന്തപുരത്ത് നടക്കുന്ന രാപ്പകൽ സമരത്തിൽ 25 അംഗങ്ങളെ വീതം പങ്കെടുപ്പിക്കാത്ത നേതാക്കളാരും നാളെ മുതൽ സ്ഥാനത്ത് ഉണ്ടാകില്ലന്നെ് കീഴ്കമ്മിറ്റി നേതാക്കൾക്ക് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബുവിന്റെ ഭീഷണി.

സംസ്ഥാന നേതൃത്വത്തിനെതിരെ ഇടഞ്ഞുനിൽക്കുന്ന കീഴ്കമ്മിറ്റികൾ നിരവധിയായതിനാൽ, വലിയ പ്രചാരണവുമായി നടത്തുന്ന സമരം പരാജയപ്പെടുമോ എന്ന ഭയമാണ് ഇത്തരം ഒരു സർക്കുലർ ഇറക്കാൻ യുവമോർച്ച നേതാവിനെ പ്രേരിപ്പിച്ചത്. സംസ്ഥാന സർക്കാറിനെതിരെ വലിയ പ്രതിഷേധം എന്ന നിലയിൽ ആസൂത്രണം ചെയ്ത രാപ്പകൽ സമരത്തിലേക്കാണ് എവിടെ നിന്നെങ്കിലും പ്രവർത്തകരെ എത്തിക്കാൻ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന ഘടകത്തിൽ നേതാക്കൾക്കിടയിലെ ചേരിതിരിവ് യുവമോർച്ചയിലും ശക്തമാണെന്ന് വിളിച്ച് പറയുന്നതാണ് സംസ്ഥാന പ്രസിഡന്റിന്റെ സർക്കുലർ.

രാപ്പകൽ സമരവുമായി ബന്ധപ്പെട്ട അന്തിമ ഒരുക്കങ്ങൾ ചർച്ച ചെയ്യന്നതിനായി കഴിഞ്ഞ മാസം 30ന് കോഴിക്കൊട്ട് നേതൃയോഗം ചേർന്നിരുന്നു. 14 ജില്ലാ പ്രസിഡന്റുമാരെയും 17 സംസ്ഥാന ഭാരവാഹികളെയുമാണ് യോഗത്തിലേക്ക് വിളിച്ചിരുന്നത്. എന്നാൽ നേതൃത്വത്തോടുള്ള അമർഷം കാരണം ഭൂരിഭാഗം പേരും യോഗം ബഹിഷ്‌ക്കരിച്ചതായണ് വിവരം. അഞ്ച് ജില്ലാ പ്രസിഡന്റുമാരും മൂന്ന് ഭാരവാഹികളും മാത്രമാണ് യോഗത്തിനത്തെിയത്. ന്യൂനപക്ഷ അംഗങ്ങൾ ചേർന്നെടുത്ത യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പ്രസിഡന്റ് സർക്കുലർ ഇറക്കിയിരിക്കുന്നതെന്ന് എതിർ വിഭാഗം പറയുന്നത്.

സംസ്ഥാന ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർക്കാണ് 25 പേരെ വീതം പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം. ഓരോരുത്തർക്കും സ്വാധീനമുള്ള എവിടെ നിന്നും പ്രവർത്തരെ എത്തിക്കാം. ഇതിന് വീഴ്ച വരുത്തുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നുതന്നെ (മൂന്നാം തീയ്യതി) സ്ഥാനത്ത് നിന്ന് നീക്കുമെന്ന് സർക്കുലറിൽ പറയുന്നു. രാപ്പകൽ സമരത്തിൽ പങ്കെടുക്കാൻ വൈകുന്നേരം ആറിന് മുമ്പ് പ്രവർത്തകരെ തിരുവനന്തപുരത്ത് എത്തണം,

തീവണ്ടിയിൽ വരുന്നവർ ആവശ്യമായ പ്രചാരണം (ഫ്‌ളക്‌സ്, കൊടി) എന്നിവ അവരവർ കയറുന്ന ബോഗിയിൽ കെട്ടണം. ഭക്ഷണം, പ്രാഥമിക കാര്യങ്ങൾ, ലഗേജ് എന്നിവക്കുള്ള സൗകര്യം തിരുവനന്തപുരത്ത് ഉണ്ടായിരിക്കും തുടങ്ങിയ കാര്യങ്ങളും സർക്കുലറിലുണ്ട്. സർക്കുലറിന്റെ പകർപ്പ് ബിജെപി ജില്ലാ പ്രസിഡന്റുമാർ, യുവമോർച്ചയുടെ ചുമതലയുള്ള ബിജെപി ജില്ലാ ജന. സെക്രട്ടറിമാർ, ബിജെപി മണ്ഡലം പ്രസിഡന്റുമാർ, യുവമോർച്ച ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർക്ക് നൽകിയിട്ടുണ്ട്.

സമരത്തിന് ആളില്ലാതായാൽ നേതാക്കളെ പുറത്താക്കുമെന്ന തരത്തിലുള്ള ഭീഷണി പാർട്ടിയിൽ കേട്ടുകേൾവിയില്ലാത്തതാണ് സംസ്ഥാന പ്രസിഡന്റിന്റെ എതിർ വിഭാഗം പറയുന്നു. ഈ നിലപാടിനെതിരെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികൾക്കിടയിൽ കടുത്ത അമർഷമാണുള്ളത്. യുവമോർച്ചയുമായി ബന്ധപ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ ഇത് പ്രകടമാണ്.

ഏകാധിപതിയെപ്പോലെയാണ് സംസ്ഥാന പ്രസിഡന്റ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത നേതാക്കളെ പുറത്താക്കുകയും കമ്മിറ്റികളെ പിരിച്ചുവിടുകയും ചെയ്യന്നു. ഇതിനെതിരെ പാർട്ടി നേതൃത്വം മൗനം പാലിക്കുന്നു. സമരത്തിന്റെ ഭാഗമായി ഏതെങ്കിലും നേതാക്കൾക്കെതിരെ നടപടിയെടുത്താൻ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും എതിർ വിഭാഗം നേതാവ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP