1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
24
Wednesday

കാത്തിരിപ്പുകൾക്ക് വിട!എമിഗ്രേഷൻ നൂലാമാലകൾക്ക് വിരാമം; പാസ്പോർട്ടും തിരിച്ചറിയൽ രേഖയും ഹാജരാക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം; സ്മാർട് ടണൽ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷൻ നടപടി സൂപ്പർ സ്മാർടായി; ആദ്യഘട്ടത്തിൽ സംവിധാനം ഒരുക്കിയിരിക്കുന്നത് ടെർമിനൽ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപാർചറിൽ; ആശ്വാസമാകുന്നത് അനേകം പ്രവാസികൾക്ക്

July 23, 2019

ദുബായ്: എയർപോർട്ടിലെ എമിഗ്രേഷൻ പരിശോധനകൾക്കായുള്ള നീണ്ട കാത്തിരിപ്പുകൾക്ക് വിരമാമം. എയർപോർട്ടുകളിലെ ദീർഘ നേരത്തെ ടിക്കറ്റ് പരിശോധനയും മറ്റ് സുരക്ഷ സംബന്ധിച്ച നിയമങ്ങളും പ്രവാസി മലയാളികളുൾപ്പെടെയുള്ള യാത്രക്കാർക്കുണ്ടാക്കുന്ന ദുരിതം ചെറുതല്ല. നാലും അഞ...

വാട്ട്‌സാപ്പിൽ വന്ന സന്ദേശം ഓഫർ ചെയ്തത് അജ്മാനിലെ സൂപ്പർമാർക്കറ്റിൽ ഉയർന്ന ശമ്പളത്തിൽ ജോലി; ഏജന്റിനെ വിശ്വസിച്ച് എഴുപതിനായിരം രൂപ നൽകിയ യുവാക്കൾ ചതി മനസ്സിലാക്കിയത് ഗൾഫിലെത്തിയ ശേഷം; തൊഴിൽ തട്ടിപ്പിനിരയായി യുഎഇയിൽ ദുരിതത്തിലായത് ഒമ്പത് മലയാളികൾ

July 22, 2019

ദുബായ്: സോഷ്യൽ മീഡിയ വഴിയുള്ള തൊഴിൽ തട്ടിപ്പിനിരയായി യുഎഇയിൽ ദുരിതത്തിൽ കഴിയുന്നത് ഒമ്പത് മലയാളികൾ. വാട്ട്‌സാപ്പ് വഴി വന്ന സന്ദേശം വിശ്വസിച്ച കൊല്ലം സ്വദേശി വിശാഖ്, കോഴിക്കോട് സ്വദേശികളായ ഐനാസ്, റഫീഖ്, നൗഫൽ, അസ്ഹറലി, ഫാസിൽ, പ്രവീൺ, അർഷൽ, അസീസ് എന്നിവ...

എയർ ഇന്ത്യ ബർമിങ്ങാമിൽ നിന്നും ഓഗസ്റ്റ് 15 മുതൽ ആറു ദിവസവും ഇന്ത്യയിലേക്ക്; അതിർത്തി സംഘർഷം കനത്തപ്പോൾ വ്യോമപാത അടച്ചത് ദുർഘടമായതു യുകെയിലെ മലയാളികൾക്ക്; ഇന്ത്യ- പാക് വ്യോമപാത തുറന്നതോടെ ആഴ്‌ച്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് നടത്താൻ ഒരുങ്ങുന്നു

July 21, 2019

ലണ്ടൻ: ആറു മാസത്തെ യാത്ര ദുരിതവും കാത്തിരിപ്പും തീരുന്നു. ഫെബ്രുവരിയിൽ ബാലക്കോട്ട ആക്രമണത്തെ തുടർന്ന് അതിർത്തിയിൽ സംഘർഷങ്ങളുടെ കാർമേഘം പെയ്യാൻ തുടങ്ങിയപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും അടച്ച ആകാശപാതയിൽ വശം കെട്ടത് യുകെ മലയാളികൾ അടക്കമുള്ള പ്രവാസികളാണ്. പ...

പ്രവാസികളുടെ യാത്ര മുടക്കി ഓൺലൈൻ ട്രാവൽ ഏജൻസികൾ; ഓൺലൈൻ വഴി ബുക്ക് ചെയ്ത് നൽകുന്ന ടിക്കറ്റുകൾ യാത്രയ്ക്ക് മുൻപ് ക്യാൻസൽ ചെയ്ത് പണം തട്ടുന്നതായി പരാതി; അടുത്ത കാലത്ത് വഞ്ചനയ്ക്കിരയായത് ആയിരത്തോളം പ്രവാസികൾ; ഓൺലൈൻ ബുക്കിങ് ആയതിനാൽ ബദൽ മാർഗം അനേഷിക്കാൻ സംവിധാനമുണ്ടാകില്ലെന്നത് തട്ടിപ്പിന്റെ വ്യാപ്തി കൂട്ടുന്നു

July 19, 2019

കുവൈത്ത് സിറ്റി; ഒരു ദിവസം വിമാന ടിക്കറ്റ് എടുക്കുന്ന മലയാളികൾ ആയിരക്കണക്കിനാണ്. ഒരു മാസത്തേ കണക്കുനോക്കിയാൽ പതിനായിരക്കണക്കിനും വർഷത്തിൽ ലക്ഷങ്ങളും വരും. ടിക്കറ്റെടുക്കാൻ ഏജന്റ് വഴിയാണോ ഓൺലൈൻ വഴിയാണോ നല്ലത്? ഒന്നും ആലോചിക്കാതെ വളരെ പെട്ടെന്ന് ടിക്കറ...

ഷാർജയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തിയത് സുഹൃത്തിന്റെ കാറിൽ; ചോറ്റാനിക്കര സ്വദേശി വീട്ടിൽ നിന്നിറങ്ങിയത് ഓഫീസിലേക്കെന്ന് പറഞ്ഞെന്ന് ബന്ധുക്കൾ; മരിച്ച ദീപു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ്; മരണത്തിൽ അടിമുടി ദുരൂഹത

July 19, 2019

ഷാർജ; രണ്ടുദിവസം മുൻപ് ഷാർജയിൽ നിന്ന് കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളിൽ ദീപു സോമൻ (39) ആണു മരിച്ചത്. പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാ...

ഉംറ തീർത്ഥാടനത്തിനായി സൗദിയിൽ എത്തുന്നവർക്ക് ഇനി മുതൽ രാജ്യത്തെവിടെയും സഞ്ചരിക്കാം; മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങൾക്ക് പുറമേ മറ്റ് നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപെടുത്തിയ വിലക്ക് നീക്കി സൗദി മന്ത്രിസഭ; സൗകര്യപ്രദമായ പുതിയ തീരുമാനത്തെ കൈയടിച്ചു സ്വാഗതം ചെയ്തു മലയാളി തീർത്ഥാടകർ

July 17, 2019

റിയാദ്: ഉംറ തീർത്ഥാടനത്തിനായി സൗദിയിലെത്തുന്നവർക്ക് ഇനിമുതൽ രാജ്യത്തെവിടേയും സഞ്ചരിക്കാൻ അനുമതി. ഉംറക്കാർക്ക് മക്ക, മദീന, ജിദ്ദ എന്നിവക്കു പുറമെയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപെടുത്തിയ വിലക്കാണ് സൗദി മന്ത്രിസഭ നീക്കിയത്. 1983 ഒക്ടോബർ ഏഴിന്...

ഭക്ഷണത്തിലെ ചേരുവകളെ ചൊല്ലിയുള്ള തർക്കം ചെന്നവസാനിച്ചത് കത്തിക്കുത്തിൽ; സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച പ്രവാസി റാസൽഖൈമയിൽ അറസ്റ്റിൽ; കുത്തേറ്റയാളുടെ കൈയ്ക്ക് സ്ഥിരമായ വൈകല്യമുണ്ടായെന്ന് റിപ്പോർട്ട്;  പ്രാഥമിക വാദം കേട്ട കോടതി കേസ് പിന്നീട് പരിഗണിക്കും

July 17, 2019

റാസൽഖൈമ: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കത്തികൊണ്ടു കുത്തിയ പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കുത്തേറ്റയാളുടെ കൈയ്ക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചതായും റാസൽഖൈമ ക്രിമിനൽ കോടതിയിൽ ഹാജരാക്ക...

ഓൺലൈൻ ലോകത്ത് ഒന്നര ലക്ഷം പേരെ കൂടെക്കൂട്ടി ബ്രിട്ടനിലെ മലയാളി വീട്ടമ്മ അത്ഭുതമാകുന്നു; കറിക്കൂട്ടും വീട്ടറിവും ഒക്കെയായി നവമാധ്യമ ലോകത്ത് ഐടി എൻജിനിയർ ആയ നീതു ജോൺസ് ആരാധകരെ സൃഷ്ടിച്ചത് വെറും ഏഴു മാസത്തിൽ; നേട്ടത്തിന് യൂ ട്യൂബ് അംഗീകാരവും ഒപ്പം സമ്പാദ്യവും

July 16, 2019

ലണ്ടൻ: വൈകിട്ട് എട്ടു മുതൽ പതിനൊന്നു വരെ ബ്രിട്ടനിലെ കാർഡിഫിലെ മലയാളി വീട്ടമ്മയായ നീതു ജോൺസ് അൽപം ബിസിയാണ്, സുഹൃത്തുക്കൾ വിളിച്ചാൽ പോലും അധികം സംസാരിക്കാൻ കഴിയില്ല. കാരണം നീതുവിനെ തേടി കാത്തിരിക്കുന്നതു ഒന്നോ രണ്ടോ പേരല്ല, ഒന്നരലക്ഷത്തിലധികം പേരാണ്, ...

തൊഴിൽ മാനദണ്ഡമല്ല! യുഎഇയിൽ കുടുംബത്തെ കൊണ്ടുവരാനുള്ള അവസരം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അശ്വാസം; 4,000 ദിർഹം അല്ലെങ്കിൽ 3,000 ദിർഹവും കമ്പനിവക താമസ സൗകര്യവും ഉള്ള താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും കുടുംബവിസ ലഭിക്കും; ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റും കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും നിർബന്ധം

July 16, 2019

ദുബായ്; യുഎഇയിൽ തൊഴിൽ മാനദണ്ഡമാക്കാതെ കുടുംബത്തെ കൊണ്ടുവരാൻ അവസരമൊരുങ്ങിയത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമായി.പുതിയ നിയമപ്രകാരം സാധാരണക്കാരനും ഇനി മുതൽ യുഎഇയിൽ കുടുംബസമേതം താമസിക്കാൻ സാധിക്കും. യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികൾക്...

രണ്ടു വർഷം മുൻപ് ജോലിക്കിടെ പരുക്കേറ്റതിന് പിന്നാലെ ചികിത്സയിൽ കഴിഞ്ഞത് ഒന്നര വർഷത്തോളം; ആരോഗ്യം തകരാറിലായ വേളയിൽ ശമ്പളവും മുടങ്ങിയതോടെ ദുരിതം ഇരട്ടിയായി; ഒൻപത് വർഷത്തിലധികമായി സൗദിയിലെ ദുരിതക്കയത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിക്ക് ഇനി ആശ്വസിക്കാം; മോഹനൻ നാരായണനെ നാട്ടിലെത്തിക്കാൻ സഹായിച്ചത് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ

July 15, 2019

ദമാം : നീണ്ട ഒൻപത് വർഷം സൗദിയിലെ ദുരിതക്കയത്തിൽ കഴിഞ്ഞിരുന്ന കോട്ടയം തൃക്കൊടിത്താനം സ്വദേശി മോഹനൻ നാരായണന് തണലായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ. ഇവരുടെ സഹായത്താൽ നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം തന്നെ മോഹനൻ പറയുന്നത്...

എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി കഴിഞ്ഞ വർഷം കാനഡ പെർമനന്റ് റെസിഡൻസി സ്റ്റാറ്റസ് നൽകിയ 92,000 പേരിൽ 39,500 പേരും ഇന്ത്യക്കാർ; മുൻവർഷത്തേക്കാൾ 51 ശതമാനം ഇന്ത്യൻ പൗരന്മാർക്ക് പിആർ ലഭിച്ചു; അമേരിക്കയും ബ്രിട്ടനും മുഖം തിരിക്കുമ്പോൾ മലയാളികൾ അടങ്ങിയ ഇന്ത്യക്കാർ കാനഡയിലേക്ക് ചേക്കേറുന്നത് ഇങ്ങനെ

July 09, 2019

ടൊറന്റോ: വിദേശരാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ പ്രഫഷനലുകളെ കാനഡയിൽ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാൻ വേണ്ടി സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ കാനഡ ഈ വർഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്‌പ്രസ് എൻട്രി പ്രോഗ്രാം. എക്സ്പ്രസ് എൻട്ര...

ജോലി നൽകിയ ബഹ്റൈനിയെ വഞ്ചിച്ച് മലയാളി പണവുമായി മുങ്ങിയെന്ന് പരാതി; 47,000 ദിനാറുമായി നാട്ടിലേക്ക് കടന്നത് കോഴിക്കോട് മണിയൂർ സ്വദേശി; ബഹ്റൈൻ പൊലീസിൽ പരാതിപ്പെട്ടത് നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസർ മുഹമ്മദ് ഖമ്പർ; പ്രതിയെ തേടി നാട്ടിലെത്തിയ തന്നെ ബന്ധു ഭീഷണിപ്പെടുത്തി; നൽകാനുള്ള തുക തവണകളായി തന്നാൽ മതിയെന്നും അയാൾക്കു മാപ്പു നൽകാൻ ഒരുക്കമാണെന്നും യാസർ

July 09, 2019

മനാമ: ജോലി നൽകിയ വ്യവസായിയായ ബഹ്റൈനിയെ വഞ്ചിച്ച് 47,000 ദിനാറുമായി മലയാളി മുങ്ങിയതായി പരാതി. കോഴിക്കോട് മണിയൂർ സ്വദേശിക്കെതിരേ ബഹ്റൈനിൽ പൊലീസിൽ പരാതി നൽകിയതായി ബഹ്റൈനിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസർ മുഹമ്മദ് ഖമ്പർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തന...

മദ്യപിച്ച് അതിവേഗതയിൽ ബിഎംഡബ്യു ഓടിച്ചു കയറ്റിയത് മൂന്ന് കുട്ടികളുടെ ദേഹത്ത്; അപകടമുണ്ടാക്കി നിർത്താതെ പോയത് ഗുരുതര കുറ്റം; ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് നിർത്താതെന്ന വാദം അംഗീകരിച്ചില്ല; മദ്യപിച്ചുവെന്ന് കണ്ടെത്തിയതും നിർണ്ണായകമായി; പെർത്തിൽ ഒരു വർഷം മുമ്പത്തെ ആക്സിഡന്റിൽ മലയാളിക്ക് ഒൻപതു കൊല്ലം തടവ് ശിക്ഷ; ബിജു പൗലോസിന് പരോൾ കിട്ടാനും ഏഴ് വർഷമെടുക്കും; ഓസ്ട്രേലിയൻ മലയാളികൾ ചർച്ച ചെയ്യുന്ന കോടതി വിധി ഇങ്ങനെ

July 06, 2019

പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ മദ്യലഹരിയിൽ മൂന്നു കുട്ടികളെ ഇടിച്ചുവീഴ്‌ത്തുകയും, അതിലൊരു കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ മലയാളിയായ ബിജു പൗലോസിനെ കോടതി ഒമ്പതു വർഷം തടവുശിക്ഷക്ക് വിധിച്ചു. ഏഴു വർഷത്തിനു ശേഷമേ 49കാരനായ ബിജു പൗലോസിന് പരോൾ ലഭിക്കുക...

യു.എ.ഇ.യിൽ എല്ലാ സന്ദർശകർക്കും ഇനി സൗജന്യ സിംകാർഡ്; രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യം; ടെലികോംസേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം; 20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാരസമയം, അഞ്ച് സൗജന്യ എസ്.എം.എസ്. എന്നിവയടങ്ങുന്ന സിംകാർഡ് പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറിൽ നിന്ന് ലഭിക്കും

July 06, 2019

യു.എ.ഇ യിലെത്തുന്ന എല്ല സന്ദർശകർക്കും സൗജന്യ സിം കാർഡ് നൽകാൻ തീരുമാനമായി. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ആണ് അബുദാബിയിൽ ഈ വിവരം അറിയിച്ചത്. വിവിധ ഓഫറുകളടങ്ങിയ സിം കാർഡുകളാവും സൗജന്യമായി നൽകുന്നതെന്നും അധികൃതർ അറയിച്ചു. എയർപോർട്ടിൽ...

അൽഖോബാർ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ച സാദിഖിന് കണ്ണീരോടെ വിടചൊല്ലി ദമാമിലെ കായിക പ്രേമികളും നാട്ടുകാരും; ജനാസ നിസ്‌കാരത്തിലും ശേഷം തുഖ്ബ ഖബർസ്ഥാനിൽ നടന്ന ചടങ്ങിലും ഡിഫയുടെ ഭാരവാഹികളും വിവിധ ക്ലബ് മാനേജ്മെന്റ് പ്രതിനിധികളും കളിക്കാരും സാദിഖിന് അന്ത്യാഞ്ജലി അർപ്പിച്ചു; ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ കരുത്തന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ സഹകളിക്കാർ

July 05, 2019

അൽഖോബാർ; കഴിഞ്ഞ വ്യാഴാഴ്‌ച്ച അൽ ഖോബാറിലെ തുഖ്ബയിൽ ഫുട്ബോൾ കളി കഴിഞ്ഞു മടങ്ങാൻ നിൽക്കവെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണായിരുന്നു സാദിഖിന്റെ അപ്രതീക്ഷിത മരണം. ഖോബാറിലെ പ്രമുഖ ക്ലബ്ബായ ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ കരുത്തനായ കളിക്കാരനായിരുന്ന സാദിഖിന്റ വിയോഗം ...

Loading...

MNM Recommends