Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശമ്പള കുടിശികയും ആനുകൂല്യവും ലഭിക്കുന്നില്ല; 11 മലയാളികൾ അടക്കം 110 തൊഴിലാളികൾ അബുദാബിയിലെ ലേബർസിറ്റിയിൽ കുടുങ്ങിക്കിടക്കുന്നു; പൊലീസിൽ പരാതി നൽകിയതോടെ ചർച്ചയ്‌ക്കെത്തിയ കമ്പനിപ്രതിനിധികൾ മെയ്‌ 15നകം പ്രശ്‌നം പരഹരിക്കാമെന്ന് ഉറപ്പുനൽകി; ഗുജറാത്തിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന കമ്പനിയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത് ഈജിപ്തുകാർ ഏറ്റെടുത്തതോടെ; കുടുങ്ങിയവരിൽ വീസ കാലാവധി കഴിഞ്ഞവരും

ശമ്പള കുടിശികയും ആനുകൂല്യവും ലഭിക്കുന്നില്ല; 11 മലയാളികൾ അടക്കം 110 തൊഴിലാളികൾ അബുദാബിയിലെ ലേബർസിറ്റിയിൽ കുടുങ്ങിക്കിടക്കുന്നു; പൊലീസിൽ പരാതി നൽകിയതോടെ ചർച്ചയ്‌ക്കെത്തിയ കമ്പനിപ്രതിനിധികൾ മെയ്‌ 15നകം പ്രശ്‌നം പരഹരിക്കാമെന്ന് ഉറപ്പുനൽകി; ഗുജറാത്തിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന കമ്പനിയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത് ഈജിപ്തുകാർ ഏറ്റെടുത്തതോടെ; കുടുങ്ങിയവരിൽ  വീസ കാലാവധി കഴിഞ്ഞവരും

മറുനാടൻ ഡെസ്‌ക്‌

അബുദാബി; ശമ്പള കുടിശികയും ആനുകൂല്യവും കിട്ടാതെ 11 മലയാളികൾ അടക്കം 110 തൊഴിലാളികൾ നാട്ടിൽപോകാനാകാതെ അബുദാബിയിലെ ലേബർസിറ്റിയിൽ കുടുങ്ങിക്കിടക്കുന്നു. പ്രശ്‌നം പല തവണ കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും സ്വന്തം നിലയിൽ ടിക്കറ്റെടുത്ത് നാട്ടിലേക്കു പോകാനായിരുന്നു നിർദ്ദേശമെന്നും തൊഴിലാളികൾ പറഞ്ഞു.ഒടുവിൽ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ചർച്ചയ്‌ക്കെത്തിയ കമ്പനിപ്രതിനിധികൾ മെയ്‌ 15നകം പ്രശ്‌നം പരഹരിക്കാമെന്ന് ഉറപ്പുനൽകിയതോടെ തൊഴിലാളികൾ പ്രതീക്ഷയിലാണ്.

ഗുജറാത്തിയുടെ ഉമടസ്ഥതയിൽ ദുബായിൽ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്ന കമ്പനിയെ ഈജിപ്തുകാർ ഏറ്റെടുത്തതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. തൊഴിലാളികളെയെല്ലാം അബുദാബിയിലേക്ക് കൊണ്ടുവന്നു. ഒട്ടേറെപ്പേരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. തുടരുന്നവർക്ക് ജോലിയും ശമ്പളവുമില്ല. പലരുടെയും വീസ കാലാവധി കഴിഞ്ഞിട്ട് 5 മാസത്തിലേറെയായി. സേവനാന്ത ആനുകൂല്യം അടക്കം വൻ തുക കിട്ടാനുള്ളവരുമുണ്ട്.

പണം കിട്ടുന്ന മുറയ്ക്ക് രണ്ടോ മൂന്നോ തവണകളായി നാട്ടിലേക്ക് അയച്ചുകൊടുക്കാമെന്നും നേരത്തെ കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ഇതംഗീകരിക്കാൻ തൊഴിലാളികൾ തയാറായില്ല. പരിഹാരം നീണ്ടുപോയതോടെ തൊഴിലാളികൾ ഇന്നലെ പൊലീസിനെ സമീപിച്ചു. തൊഴിൽ മന്ത്രാലയ പ്രതിനിധികൾ ക്യാംപിലെത്തുമെന്ന് അറിഞ്ഞ കമ്പനിയുടെ എച്ച്ആർ പ്രതിനിധികൾ ഉടൻതന്നെ അനുരഞ്ജന ചർച്ചയ്‌ക്കെത്തി. പഴയ കമ്പനി എച്ച്ആർ രാംസിങ്, പുതിയ കമ്പനി പ്രതിനിധി മണിമാരൻ, ബ്രിജേഷ് എന്നിവരാണ് ചർച്ച നടത്തിയത്. വ്യക്തമായ തീരുമാനം അറിയണമെന്ന് തൊഴിലാളികൾ ശഠിച്ചതോടെ മെയ്‌15 മുതൽ ഘട്ടം ഘട്ടമായി പറഞ്ഞുവിടാമെന്ന് അറിയിക്കുകയായിരുന്നു. അതുവരെ താൽപര്യമുള്ളവർക്ക് ജോലിക്ക് പോകാനുള്ള സൗകര്യമൊരുക്കാമെന്നും പറഞ്ഞു. അടിയന്തരമായി നാട്ടിലേക്കു പോകേണ്ടവർക്ക് കിട്ടാനുള്ളതിൽ കുറച്ചു തുകയും ടിക്കറ്റും എടുത്തുനൽകാമെന്നു കമ്പനി അറിയിച്ചതായി സൂപ്പർവൈസർ ബാബു ജോൺ പറഞ്ഞു.

താമസവും ഭക്ഷണവും കമ്പനി അധികൃതർ നൽകാമെന്നും പറഞ്ഞതിനാൽ മെയ്‌ 15 വരെ കാത്തിരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. സ്വകാര്യ ജിപ്‌സം മാർബിൾ കമ്പനി തൊഴിലാളികളായ ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ബാക്കിയുള്ളവർ ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികളാണ്. പലരുടെയും വീസകാലാവധി കഴിഞ്ഞു. ജീവനക്കാരുടെ സേവനാന്ത ആനുകൂല്യത്തിനുള്ള തുക പഴയ കമ്പനി പുതിയ കമ്പനിക്ക് കൈമാറിയെങ്കിലും വിതരണം ചെയ്യാതെ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ ആരോപിച്ചു. 19 വർഷമായി പെയിന്ററായി ജോലി ചെയ്യുന്ന തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി രമേഷിന്റെ വീസ കാലാവധി കഴിഞ്ഞിട്ട് 5 മാസമായി.

ആനുകൂല്യവും ശമ്പള കുടിശികയും ഉൾപ്പെടെ 20,631 ദിർഹം കിട്ടാനുണ്ട്. ചോദിക്കുമ്പോൾ പണമില്ലെന്നാണ് കമ്പനിയുടെ മറുപടി. കൊല്ലം സ്വദേശി ഫസലിന്റെ വീസ കാലാവധി തീർന്നു. അടിയന്തര ആവശ്യത്തിന് നാട്ടിൽ പോകേണ്ടിവന്നാൽ എന്തുചെയ്യുമെന്നാണ് ഫസൽ ചോദിക്കുന്നത്. രമേഷും ഫസലും ഉൾപ്പെടെ 20 പേരുടെ വീസയുടെ കാലാവധി കഴിഞ്ഞു. ഒരു വർഷം മുൻപ് ജൂനിയർ സൂപ്പർവൈസറായി എത്തിയ നെടുമ്പാശേരി വടക്കേ കുതിയതോട് സ്വദേശി മാർട്ടിനും 16,000ത്തിലേറെ ദിർഹം കിട്ടാനുണ്ട്. ശമ്പമില്ലാതെ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. യുപി, ഗുജറാത്ത് സ്വദേശികളായ മറ്റു തൊഴിലാളികളും ആനുകൂല്യം വാങ്ങി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP