Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് 15 വിമാന സർവീസുകൾ; മെയ് 28 മുതൽ ആരംഭിക്കുന്ന സർവീസുകളിൽ പത്തും കേരളത്തിലേക്ക്

വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് 15 വിമാന സർവീസുകൾ; മെയ് 28 മുതൽ ആരംഭിക്കുന്ന സർവീസുകളിൽ പത്തും കേരളത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്നും 15 വിമാന സർവീസുകളെന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള 15 സർവീസുകളിൽ പത്തും കേരളത്തിലേക്കാണ്. മെയ് 28 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. സലാലയിൽ നിന്നും കണ്ണൂരിലേക്ക് മൂന്നു സർവീസുകളും മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്കു രണ്ട് സർവീസുകൾ വീതവും കണ്ണൂരിലേക്ക് ഒരു സർവീസുമാണ് ഉണ്ടാവുക.

കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ജയ്പൂർ, അഹമ്മദബാദ്, ശ്രീനഗർ, ഭുവനേശ്വർ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മെയ് 28 മുതൽ ആരംഭിക്കും. വന്ദേഭാരത് ദൗത്യത്തിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി പതിമൂന്ന് വിമാന സർവീസുകളാണ് ഒമാനിൽ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ രണ്ട് ഘട്ടങ്ങളിലായി ഒമാനിൽ നിന്നും കേരളത്തിലേക്ക് എത്തിയത് 1453 യാത്രക്കാർ ഉൾപ്പെടെ 2331 പ്രവാസികളാണ്. ഒരു മൃതശരീരം ചെന്നൈയിലേക്ക് എത്തിക്കുകയും ചെയ്തു. മെയ് ഒൻപതിനാണ് ഒന്നാം ഘട്ടത്തിലെ ആദ്യ വിമാന സർവീസ് ഒമാനിൽ നിന്നും ആരംഭിച്ചത്.

അതിനിടെ, ഒമാനിൽ ഞായറാഴ്​ച 513 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 334 പേരും വിദേശികളാണ്​. രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച ശേഷം ഇതാദ്യമായാണ്​ ഇത്രയധികം പേർ വൈറസ്​ ബാധിതരാകുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 7770 ആയി. രോ​ഗമുക്തരുടെ എണ്ണം 1933 ആയി ഉയർന്നിട്ടുണ്ട്​. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 36 പേർ ഇതുവരെ മരണപ്പെട്ടു. 5801 പേരാണ്​ നിലവിൽഅസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 389 പേരും മസ്​കറ്റ്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ5909 ആയി. 960 പേരാണ്​ മസ്​കറ്റിൽ അസുഖം സുഖപ്പെട്ടവർ.

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെകണക്കുകൾ ചുവടെ;

1. മസ്​കറ്റ് ഗവർണറേറ്റ്​: മത്ര-3192, 630; മസ്​കറ്റ് -55, 9; ബോഷർ- 1249,150; അമിറാത്ത്​-194,16; സീബ്​ -1206,153; ഖുറിയാത്ത്​-13,2.
2. തെക്കൻ ബാത്തിന: ബർക്ക- 288, 140; വാദി മആവിൽ- 12,10; മുസന്ന-93, 45; നഖൽ -29,21; അവാബി- 45,44; റുസ്​താഖ്​ -75,37.
3. വടക്കൻ ബാത്തിന: സുവൈഖ്​ -117, 42; ഖാബൂറ-26,16; സഹം-60,20; സുഹാർ -155,36; ലിവ -35,11; ഷിനാസ്​ -59,43.
4. ദാഖിലിയ: നിസ്​വ-74, 61; സമാഇൽ-76,51; ബിഡ്​ബിദ്​-52,24; ഇസ്​കി -23,13; മന- 3,3; ഹംറ- 6,4; ബഹ്​ല-30,22; ആദം-55,55.
5. തെക്കൻ ശർഖിയ: ബുആലി- 154,126; ബുഹസൻ- 4,1 സൂർ-59,22; അൽ കാമിൽ -32,11; മസീറ-1,0.
6. ദാഹിറ: ഇബ്രി- 103,38; ദങ്ക്​-14,12; യൻകൽ -3,2.
7. ബുറൈമി: ബുറൈമി -83, 8
8. വടക്കൻ ശർഖിയ: ഇബ്ര- 13,8; അൽ ഖാബിൽ- 5,4; ബിദിയ -7,4; മുദൈബി-28,18; ദമാ വതായിൻ-6,0; വാദി ബനീ ഖാലിദ്​ -3,0.
9. ദോഫാർ: സലാല- 23,16
10. മുസന്ദം: ഖസബ്​ -7,4, മദാ-1,1
11. അൽ വുസ്​ത: ഹൈമ-1,0; ദുകം -1,1.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP