Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലായി പൊലിഞ്ഞത് 160 മലയാളി ജീവനുകൾ; ഏറ്റവുമധികം മലയാളികൾ മരിച്ച യുഎഇയിൽ പൊലിഞ്ഞത് 86 പേർ; പ്രവാസികളുടെ പറുദീസയായ ഗൾഫ് രാജ്യങ്ങൾ കോവിഡ് കാലത്ത് മലയാളികളുടെ മരണക്കളമാകുമ്പോൾ

കോവിഡ് ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലായി പൊലിഞ്ഞത് 160 മലയാളി ജീവനുകൾ; ഏറ്റവുമധികം മലയാളികൾ മരിച്ച യുഎഇയിൽ പൊലിഞ്ഞത് 86 പേർ; പ്രവാസികളുടെ പറുദീസയായ ഗൾഫ് രാജ്യങ്ങൾ കോവിഡ് കാലത്ത് മലയാളികളുടെ മരണക്കളമാകുമ്പോൾ

സ്വന്തം ലേഖകൻ

യുഎഇ: മലയാളികളുടെ രണ്ടാമത്തെ വീടാണ് ഗൾഫ് രാജ്യങ്ങൾ. അതുകൊണ്ട് തന്നെ കേരളം വിട്ടാൽ ജോലി തേടി മലയാളികൾ കൂടുതലെത്തുന്നത് ഗൾഫ് നാടുകളിലേക്കാണ്. മെച്ചപ്പെട്ട ജീവിതസൗകര്യവും തൊഴിലും തേടി ലക്ഷക്കണക്കിന് മലയാളികളാണ് ഗൾഫിലുള്ളത്. എന്നാൽ കോവിഡ് കാലത്ത് പ്രവാസി മലയാളികളുടെ കണ്ണുനീരായി മാറുകയാണ് ഗൾഫ് നാടുകൾ. ദിവസവും നിരവധി മലയാളികളാണ് കോവിഡ് ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലായി മരിക്കുന്നത്. കേരളത്തിൽ കോവിഡ് മരണം പത്തായി നിൽക്കുമ്പോൾ ഗൾഫ് നാടുകളിൽ കോവിഡ് കവർന്നത് 160 മലയാളി ജീവനുകളാണ്.

ബഹ്‌റൈൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ് മലയാളികളുടെ ജീവൻ കവർന്നു. മൂന്ന് മാസത്തിനകം 160 മലയാളി ജീവനുകൾ കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരിച്ചപ്പോൾ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് യുഎഇയിലാണ്. യുവാക്കളടക്കം 86 മലയാളികളുടെ ജീവനാണ് യുഎഇയിൽ കോവിഡ് കവർന്നെടുത്തത്. . സൗദി 37, കുവൈത്ത് 31, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ 3 വീതവുമാണു മറ്റു രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം.

കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച ഗൾഫ് രാജ്യമായ സൗദിയിൽ 503 പേർ മരിച്ചപ്പോൾ അതിൽ 37 പേരും മലയാളികളായി. യുഎഇയിൽ 264 പേർ മരിച്ചപ്പോൾ അതിൽ 86 പേലും മലയാളികളായതാണ് നിർഭാഗ്യമായത്, കുവൈത്ത് 212, ഒമാൻ 44, ഖത്തർ 38, ബഹ്‌റൈൻ18 എന്നിങ്ങനെയാണു മറ്റിടങ്ങളിൽ. സൗദിയിൽ 85,261 രോഗികളിൽ 62,442 പേർ ആശുപത്രി വിട്ടതിന്റെ ആശ്വാസത്തിലാണു രാജ്യം. യുഎഇയിലെ 34,557 രോഗികളിൽ 17,932 പേർക്കു ഭേദമായി. കുവൈത്തിൽ 27,043 കോവിഡ് രോഗികളിൽ 8,190 പേർ ഇന്ത്യക്കാരാണ്. 11,386 പേർ സുഖപ്പെട്ടു. ഖത്തറിൽ രോഗികൾ: 56,910, സുഖപ്പെട്ടവർ: 30,290. ഒമാനിൽ രോഗികൾ 11,437. സുഖപ്പെട്ടവർ:2,396. ബഹ്‌റൈനിൽ 4597 പേരാണു ചികിൽസയിൽ. രോഗമുക്തർ: 6673. ആയിരക്കണക്കിന് മലയാളികൾ വിവിധ ഗൾഫ് രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.

അതിനിടെ, നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ ദുബായിലെ റോഡുകളിൽ വൻ തിരക്ക്. 14 മുതൽ ഓഫിസുകളെല്ലാം മുഴുവൻ ജീവനക്കാരുമായി പ്രവർത്തിക്കും. അതേസമയം, അബുദാബിയിൽ ഒരാഴ്ച സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തി. കുവൈത്ത് സമ്പൂർണ കർഫ്യുവിൽ നിന്ന് ഭാഗിക കർഫ്യൂവിലേക്കു മാറി. കാലാവധി തീർന്ന സന്ദർശക വീസ ഓഗസ്റ്റ് 31 വരെ നീട്ടി നൽകുമെന്നും അറിയിച്ചു. ഖത്തറിൽ വെള്ളി, ശനി ദിവസങ്ങളിൽ അവശ്യ സേവന മേഖലകൾ ഒഴികെയുള്ളവ അടച്ചിടണമെന്ന ഉത്തരവ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും.

ഗൾഫിൽ ഇന്നലെ മരിച്ചത് ഒമ്പത് മലയാളികൾ
തിരുവനന്തപുരം: കോവിഡ് ബാധിച്ചു ഗൾഫ് രാജ്യങ്ങളിൽ എട്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം അഞ്ചൽ കോട്ടുക്കൽ തിരുവാതിരയിൽ വി.വിജയനാഥ് (68) (ഒമാൻ-മസ്‌കത്ത്), പത്തനംതിട്ട ആറന്മുള വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പരേതനായ ദാമോദരന്റെ മകൻ ഡി.പവിത്രൻ (52) (കുവൈത്ത്), പത്തനംതിട്ട നാരങ്ങാനം സ്വദേശി ആലുങ്കൽ തട്ടപ്ലാക്കൽ ഷംസുദ്ദീൻ (പൊന്നായി- 54) (ജിദ്ദ), കണ്ണൂർ കതിരൂർ സോഡമുക്ക് ബൈത്തുൽ ഖൈറിൽ മൂപ്പൻ മമ്മൂട്ടി (69) (കുവൈത്ത്), മലപ്പുറം പുലാമന്തോൾ വളപുരം മനങ്ങനാട് പുളിയത്തൊടി പി.ടി.എസ്. മുഹമ്മദ് അഷ്റഫ് (56) (അൽ ഐൻ), മലപ്പുറം ചങ്ങരംകുളം കോക്കൂർ കിഴക്കുംമുറി സ്വദേശി ചുള്ളിപ്പറമ്പിൽ അബൂബക്കർ (52) (അബുദാബി), തൃശൂർ ചാവക്കാട് ഇരട്ടപ്പുഴ വടക്കൂട്ട് മോഹനൻ(58) (ഖത്തർ),കൊല്ലം മയ്യനാട് സ്വദേശി ശ്രീറാം (44) (ദുബായ്) എന്നിവരാണു മരിച്ചത്.

അതേസമയം കോവിഡ് മുക്തി നേടിയശേഷം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മലപ്പുറം ചങ്ങരംകുളം കോക്കൂർ സ്വദേശി മൊയ്തീൻകുട്ടി (55) അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റസിയ. മക്കൾ: റഷ്മിയത്ത്, റാഷിദ്, ഷാഹിദ്. മരുമകൻ: ഷബീർ.

സൗദിയിൽ നെടുങ്കണ്ടം സ്വദേശി മരിച്ചത് കോവിഡ് മൂലം
നെടുങ്കണ്ടം ന്മ സൗദി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ക്വാറന്റീനിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചതു കോവിഡ് ബാധിച്ചെന്ന് പരിശോധന ഫലം. സൗദി എൻഎസ്എച്ചിന്റെ ബൈഷിലെ ജിസാൻ ഇക്കണോമിക് സിറ്റി പ്രൊജക്ടിൽ ഫോർമാനായിരുന്ന നെടുങ്കണ്ടം താന്നിമൂട് സ്വദേശി കല്ലമണ്ണിൽപുരയിടത്തിൽ (ബ്ലോക്ക് നമ്പർ 29) സാബുകുമാറാണ്(52) കമ്പനി ക്യാംപിൽ മരിച്ചത്. ഇന്നലെ രാത്രി കമ്പനി അധികൃതരാണ് ബന്ധുക്കളെ മരണ കാരണം അറിയിച്ചത്.

രക്തസമ്മർദവും പ്രമേഹവും മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്ന സാബു കുമാർ പനി അനുഭവപ്പെട്ടതിനെ തുടർന്ന് ക്യാംപിലെ ഡോക്ടറുടെ സഹായം തേടിയിരുന്നു. മൃതദേഹം സൗദിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ:വൽസല . മക്കൾ: പ്ലസ്ടുവിനും പത്താം ക്ലാസിലും പഠിക്കുന്ന ചൈത്രകാന്ത്, കൃഷ്ണവേണി .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP