1 usd = 72.60 inr 1 gbp = 95.61 inr 1 eur = 85.85 inr 1 aed = 19.87 inr 1 sar = 19.36 inr 1 kwd = 239.79 inr

Sep / 2018
26
Wednesday

വ്യാപാര മേഖലയിൽ സ്വദേശിവത്കരണം ശക്തമാകുന്ന സൗദിയിൽ കാണുന്നത് കടകൾ അടഞ്ഞ് കിടക്കുന്ന കാഴ്‌ച്ച ! ; വിദേശികൾ ജോലി ചെയ്യുന്ന തുണിക്കടകൾ മുതൽ വാഹന ഷോറൂമുകൾ വരെ ഷട്ടറിട്ട നിലയിൽ; കച്ചവടം ആശങ്കയിലായതോടെ കിട്ടുന്ന വിലയ്ക്ക് സ്‌റ്റോക്കുകൾ വിറ്റഴിക്കാൻ വ്യാപാരികളുടെ ശ്രമം; 70 ശതമാനം നിതാഖത്ത് നടപ്പിലാക്കിയതോടെ എന്ത് ചെയ്യുമെന്നറിയാതെ പ്രവാസി സംരംഭകർ

September 12, 2018

റിയാദ്: സ്വദേശിവത്കരണ നിയമം വ്യാപാര മേഖലയിലും പ്രാബല്യത്തിലായതോടെ സൗദിയിൽ നിന്നും ആശങ്കയുളവാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചൊവ്വാഴ്‌ച്ചയാണ് നിയമം സൗദിയിൽ പ്രാബല്യത്തിലായത്. ഇവിടെ ടെക്‌സറ്റൈൽസ് മുതൽ വാഹന ഷോറൂമുകളിൽ വരെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗ...

മലയാളി യുവതിയെ ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം ബഹ്‌റൈനിലെ ഗുദൈബിയയിൽ;യുവതി ജീവനൊടുക്കിയത് ഭർത്താവ് നാട്ടിലേക്ക് അവധിക്ക് പോയ ദിവസം

September 11, 2018

മനാമ: മലയാളിയായ യുവതിയെ ബഹ്‌റൈനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇവിടെ ഏറെ നാളായി ജോലി ചെയ്യുകയായിരുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശിനി ഷംലി(28)യാണ് ഗുദൈബിയയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഷംലിയുടെ ഭർത്താവ് ലിതിൻ സുകുമാരൻ മനാമ ടവർ ഹോട്ടലിലെ ജീവനക്കാര...

വെസ്ലി മാത്യൂസിന്റെ സുഹൃത്തെന്ന പേരിൽ ഒസിഐ കാർഡ് റദ്ദാക്കിയ നടപടി തെറ്റെന്ന് ഡൽഹി ഹൈക്കോടതി; ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ തീരുമാനം പ്രതികളുടെ ഭാഗം കേൾക്കാതെയെന്നും കോടതി; കൊലയാളിയുടെ സുഹൃത്തായതിനാലാൽ റദ്ദാക്കിയ ഒസിഐ കാർഡ് തിരിച്ച് കിട്ടിയ ആശ്വാസത്തിൽ മനോജും ഭാര്യയും

September 11, 2018

വാഷിങ്ടൺ: യുഎസ്സിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസ് എന്ന കുട്ടിയെ ദത്തെടുത്തിരുന്ന വളർത്തച്ഛൻ വെസ്ലി മാത്യൂസ്, ഭാര്യ സിനി മാത്യൂസ് എന്നിവരുടെ കുടുംബസുഹൃത്തുക്കൾ എന്നതിന്റെ പേരിൽ മനോജ് നെടുമ്പറമ്പിൽ ഏബ്രഹാമിന്റെയും ഭാര്യ നിസി ടി. ഏബ്രഹാമിന്റെയും ഓവർസീസ് സി...

വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം; രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരം ലഭിച്ചത് കാസർഗോഡ് സ്വദേശി ഉമേഷ് കുമാറിന്: മലയാളി ഓടിച്ച വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഉമേഷിന് ഒരു കോടി രൂപ നൽകാൻ വിധിച്ചത് ദുബായ് കോടതി

September 10, 2018

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം. മലയാളിയുടെ കാർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവിന് കോടതിച്ചെലവടക്കം ഒരു കോടിയിലേറെ രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. ദുബായിലെ ആ...

സൗദിയിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള നിയമം രണ്ട് ദിവസത്തിനകം നിലവിൽ വരും; മൂന്ന് വിഭാഗങ്ങളിലായി നടപ്പിലാക്കുന്ന സ്വദേശിവൽക്കരണ പദ്ധതിയിൽ മലയാളികൾ അടക്കം അനേകം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാകും

September 09, 2018

മലപ്പുറം: സൗദിയിൽ നടപ്പിലാക്കുന്ന 70 ശതമാനം സ്വദേശി വൽക്കരണം രണ്ട് ദിവസത്തിനകം നിലവിൽ വരും. മൂന്ന് വിഭാഗങ്ങളിലായി നടപ്പിലാക്കുന്ന സ്വദേശിവൽക്കരണത്തിൽ മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാകും. ഹിജ്‌റ കലണ്ടർ പ്രകാരം പുതുവർഷദിനമായ 11ന് ആണ്...

സ്‌പോൺസററിയാതെ അദ്ദേഹത്തിന്റെ വില്ലയിൽ കാമുകനുമായി വേലക്കാരിയുടെ അവിഹിത ബന്ധം; സ്‌പോൺസറും കുടുംബവും പുറത്ത് പോകുമ്പോൾ ഫിലിപ്പിനി യുവതി വീട്ടിലേക്ക് വിളിച്ചു വരുത്തിയത് രണ്ട് പുരുഷന്മാരെ; കാമുകിയെ കാണാൻ സ്ഥിരമായി വീട്ടിൽ കയറിയിറങ്ങിയ ഇന്ത്യക്കാരനായ ഡ്രൈവറും കുടുങ്ങും

September 07, 2018

ദുബായ്: സ്‌പോൺസറെ ചതിച്ച് അദ്ദേഹത്തിന്റെ വില്ലയിലേക്ക് സ്ഥിരമായി കാമുകനെ വിളിച്ചു കയറ്റി അവിഹിത ബന്ധത്തിൽ ഏർപ്പെട്ട ഫിലിപ്പിനി യുവതിയും കാമുകനായ ഇന്ത്യക്കാരനും കുടുങ്ങും. ഇരുവർക്കുമെതിരായ കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇന്ന് പരിഗണിക്കും. സ്‌പോൺ...

ജോയൽ മരണത്തിന് കീഴടങ്ങിയത് നീന്താനായി ബോട്ടിൽ നിന്നും ചാടിയ ജേസൺ മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയപ്പോൾ; ഓസ്ട്രിയയിൽ വിനോദ സഞ്ചാരത്തിന് പോയപ്പോൾ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച മാഞ്ചസ്റ്ററിലെത്തും; പ്രവാസി യുവാക്കളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ യു കെ മലയാളി സമൂഹം

August 29, 2018

ലണ്ടൻ: ഇക്കഴിഞ്ഞ വ്യാഴാഴ്ച ഓസ്ട്രിയയിലെ വിയന്നയിൽ വച്ച് ഡാന്യൂബ് നദിയിലേക്ക് സ്പീഡ് ബോട്ടിൽ നിന്ന് വീണ് അപകടത്തിൽ മരിച്ച ബോൾട്ടണിലെ മലയാളി കസിൻ സഹോദരന്മാരുടെ മൃതദേഹം അടുത്ത ആഴ്ച മാഞ്ചസ്റ്ററിലെത്തും. തുടർന്ന് സെപ്റ്റംബർ എട്ടിന് സംസ്‌ക്കാര ശുശ്രൂഷകൾ നട...

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിൽ സ്വദേശിവത്കരണം പിടിമുറുക്കുന്നു; പൊതു മേഖലയിൽ നിന്നും അടുത്തിടെ പിരിച്ചു വിട്ടത് മലയാളികൾ ഉൾപ്പടെ 3140 വിദേശ തൊഴിലാളികളെ; 44,752 വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയെന്നും കുവൈറ്റ്

August 27, 2018

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വദേശിവത്കരണം ശക്തമാകുന്നു. മലയാളികൾ ഉൾപ്പടെ പൊതു മേഖലയിൽ ജോലി ചെയ്യുന്ന 3140 വിദേശ തൊഴിലാളികളെ പിരിച്ചു വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ചെയർമാൻ അഹമ്മദ് അൽ ജാസിർ അറിയിച്ചു. പൊതു മേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ...

കേരളത്തിന് വേണ്ടി ഓസ്‌ട്രേലിയൻ പാർലമെന്റിൽ പ്രമേയം; പണം ശേഖരിക്കാൻ ഓസ്‌ട്രേലിയൻ എംപിമാരും; കേരളത്തെ സഹായിക്കാൻ ഫണ്ട് ശേഖരം ആവശ്യപ്പെട്ട് ന്യൂസിലാൻഡ് പ്രതിപക്ഷ നേതാവ്; ബ്രിട്ടീഷ് തെരുവിൽ സഹായം അഭ്യർത്ഥിച്ച് അനേകം പേർ; വിദേശ സഹായം തള്ളി കേന്ദ്രം നിലപാട് എടുക്കുമ്പോഴും കേരളത്തിന്റെ കണ്ണീർ കാഴ്‌ച്ചകൾക്ക് മുമ്പിൽ കീഴടങ്ങി ലോകം മുഴുവൻ കരുണ ഒഴുക്കുന്നു

August 26, 2018

ഓക് ലാൻഡ്: യുഎഇ കേരളത്തിന് നൽകാമെന്നേറ്റ ധനസഹായം സ്വീകരിക്കുന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടന്നുവരികായാണ്. രാജ്യത്തിന്റെ സഹായം എന്ന നിലയിൽ അത് സ്വീകരിക്കില്ലെന്നാണ് കേന്ദ്രസർക്കാറിന്റെ നിലപാട്. ഈ നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം അണപൊട...

വിനോദ യാത്രയ്ക്ക് കുടുംബത്തോടൊപ്പം വിയന്നയിലെത്തിയ യുകെയിലെ മലയാളി കൗമാരക്കാർ മുങ്ങി മരിച്ചു; നഷ്ടമായത് ഒരേ കുടുംബത്തിലെ സഹോദരങ്ങളെ; മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ ഓസ്ട്രിയൻ പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത് ഡാന്യൂബ് തടാകത്തിന്റെ അടിത്തട്ടിൽ നിന്നും

August 24, 2018

ലണ്ടൻ: ഓസ്ട്രിയയിൽ ഉള്ള ബന്ധുക്കളെ കാണാനും വിനോദ യാത്ര നടത്താനുമായി എത്തിയ ബോൾട്ടണിലെ മലയാളി കൗമാരക്കാർ ഡാന്യൂബ് തടാകത്തിൽ മുങ്ങി മരിച്ചു. ഇന്നലെ കായൽ സവാരിക്ക് സ്പീഡ് ബോട്ടിൽ യാത്ര ചെയ്ത ജോയൽ -19, ജെയിസ് -15 എന്നിവരാണ് നിലതെറ്റി വെള്ളത്തിൽ വീണു മരിക...

യുഎഇ സഹായം ഇന്ത്യ നിഷേധിച്ചെങ്കിലും മറികടക്കാനുള്ള ആലോചന പ്രവാസ ലോകത്ത് സജീവം; കേരളത്തിനു വേണ്ടി യുഎഇ പ്രസിഡന്റ് സ്വീകരിക്കുന്ന പണം സന്നദ്ധ സംഘടനകൾ വഴി ഉപയോഗപ്പെടുത്താൻ ചർച്ചകൾ; കേന്ദ്രസർക്കാർ നടപടിയിൽ പ്രവാസി ലോകത്തും അമർഷം പുകയുന്നു; സഹായം സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് പറഞ്ഞ് തായ്‌ലാൻഡും

August 23, 2018

ന്യൂഡൽഹി: പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായമടക്കം വിദേശരാജ്യങ്ങളുടെ ധനസഹായങ്ങൾ സ്വീകരിക്കേണ്ടെനന്ന നിലപാടിലുറച്ചുനിൽക്കുകയാണ് കേന്ദ്ര സർക്കാർ. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ രാജ്യം സന്നദ്ധമാണെ...

'കേരളത്തെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിച്ചു; ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു; ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പമാണ്; ഞങ്ങളുടെ ജീവകാരുണ്യ സംഘടനകൾ കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യും'; മലയാളക്കരയോടുള്ള സ്‌നേഹം വെളിപ്പെടുത്തി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ട്വീറ്റ്; ശുക്രാൻ.. പറഞ്ഞ് പ്രവാസികൾ

August 23, 2018

അബുദാബി: കേരളത്തിന് യുഎഇ സഹായം വാഗ്ദാനം ചെയ്തത് 700 കേടി രൂപയുടെ ധനസഹായമാണ്. മലയാളികളുടെ രണ്ടാം വീടാണ് എന്നും യുഎഇ എന്ന രാജ്യം എന്നതിനാൽ ഈ സഹായത്തിന് മലയാളികൾ നന്ദി പറഞ്ഞിരിക്കയാണ്. അതേസമയം യുഎഇയുടെ ധനസഹായത്തെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുമ്പോഴും യുഎഇയില...

ഈ കാരുണ്യത്തിന് നന്ദി പറയാൻ വാക്കുകൾ പോരാ! യുഎഇ 700 കോടി ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ചതോടെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ഇബ്‌നു റഷീദ് അൽ മക്തൂമിന് ഫേസ്‌ബുക്ക് പേജിൽ ഹൃദയത്തിൽ തൊട്ട നന്ദി അറിയിച്ച് മലയാളികൾ; ഈദ് മുബാരക്ക് നേരുന്നതിനൊപ്പം കേരളത്തെ ചേർത്ത് പിടിച്ച വലിയ മനസ് ചരിത്രം സൃഷ്ടിച്ചുവെന്നും പോസ്റ്റുകൾ

August 22, 2018

ദുബായ്: പ്രളയം താറുമാറാക്കിയ കേരളത്തെ കൈപിടിച്ചുയർത്താൻ യുഎഇ 700 കോടി സഹായം നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ഇബ്‌നു റഷീദ് അൽ മക്തൂമിന്റെ ഫേസ്‌ബുക്ക് പേജിൽ കയറി നന്ദി അറിയിച്...

അവധിക്കാലത്ത് പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികൾ; മടക്കയാത്രയ്ക്ക് ഈടാക്കുന്നത് ആറ് ഇരട്ടി നിരക്ക് വരെ; കേരളത്തിന് പുറമെ മലയാളികൾ ആശ്രയിക്കുന്ന മംഗലാപുരത്ത് നിന്നും കൊള്ള നിരക്ക് തന്നെ

August 22, 2018

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ അവധിക്കാലത്ത് നാട്ടിൽ ഓണവും ബലിപ്പെരുന്നാളും ആഘോഷിക്കാൻ നാട്ടിലെത്തിയവരെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ കൊള്ള.ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത് നാട്ടിലെത്തിയ പ്രവാസികളാണ്. സെപ്റ്റംബർ ഒ...

ഷുക്രാൻ യുഎഇ..! പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്താൻ 700 കോടി രൂപ നൽകിയ യുഎഇ സർക്കാറിന് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ; സ്‌നേഹം കൊണ്ട് ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞെന്ന് പ്രവാസി മലയാളികൾ; മലയാളക്കരയ്ക്കുള്ള ധനസഹായത്തെ കുറിച്ച് അറിയിച്ചത് ബക്രീദ് ആശംസകൾ അറിയിക്കാൻ എം എ യൂസഫലി അബുദാബി രാജകുമാരനെ സന്ദർശിച്ചപ്പോൾ

August 21, 2018

തിരുവനന്തപുരം: കേരളത്തോട് കേന്ദ്രസർക്കാർ അഗവണന തുടരുന്നു എന്ന പരാതികൾ മലയാളികൾക്കിടെ ശക്തമാണ്. ഇതിനിടെയാണ് പ്രളയക്കെടുതിയിൽ മലയാൡകൾക്ക് കൈത്താങ്ങായി യുഎഇ സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. 700 കോടി രൂപ സഹായം നൽകുമെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്. ഇതോടെ...

MNM Recommends