1 usd = 71.80 inr 1 gbp = 92.13 inr 1 eur = 81.92 inr 1 aed = 19.55 inr 1 sar = 19.13 inr 1 kwd = 236.02 inr

Nov / 2018
17
Saturday

ബ്രിട്ടന്റെ മണ്ണിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി മലയാളി വനിത; പത്മശ്രീക്ക് തുല്യമായ ബ്രിട്ടീഷ് എമ്പയർ പുരസ്‌കാരം കരസ്ഥമാക്കിയത് കോട്ടയംകാരിയായ നഴ്‌സ് അജിമോൾ പ്രദീപ്; രാജ്ഞിയുടെ പുരസ്‌കാരം ബോധവൽക്കരണ പ്രവർത്തനത്തിനുള്ള അംഗീകാരം; ബ്രിട്ടീഷ് സമൂഹത്തിൽ അലിഞ്ഞു നേട്ടങ്ങൾ കൊയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ച് അജിമോൾ

October 12, 2018

ലണ്ടൻ: സ്വന്തം നാട് ഉപേക്ഷിച്ച് ബ്രിട്ടന്റെ മണ്ണിലേക്ക് മലയാളികൾ കുടിയേറിയിട്ട് ഒന്നര ദശകം പിന്നിടുന്നതേയുള്ളൂ. യുകെയിലെ ഏതു ചെറിയ സ്ഥലങ്ങളിൽ പോയാലും അവിടെയെല്ലാം മലയാളികൾ ഉണ്ടാകുമെന്ന തലത്തിലേക്ക് മലയാളി കുടിയേറ്റം എത്തിക്കഴിഞ്ഞു. ബ്രിട്ടനെ പിറന്ന ന...

ആരുപറഞ്ഞു ഇന്ത്യ പട്ടിണി രാജ്യമാണെന്ന്? എന്നിട്ടാണോ ഏഴരലക്ഷം ഇന്ത്യക്കാർ ഇപ്പോൾ വിദേശത്ത് പഠിക്കുന്നത്; ട്രംപ് മീശപിരിച്ചിട്ടും 2.1 ലക്ഷം ഇന്ത്യക്കാർ പഠിക്കുന്നത് അമേരിക്കയിൽത്തന്നെ; ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്ന അമേരിക്കയിലെ ഇബി-5 വിസയുടെ കഥ

October 11, 2018

ദരിദ്രനാരായണന്മാരുടെ രാജ്യമാണ് ഇന്ത്യയെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ടാകും. എന്നാൽ, ലോകത്തേറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്ത് ഉന്നത പഠനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നതാണ് വാസ്തവം. 2018 ജൂലൈ വരെയുള്ള കണക്കനുസരിച്ച് വിദേശത്ത് പഠിക്കുന്ന ഇന്ത...

പാസ്‌പോർട്ടും ഐഡി കാർഡും ബോർഡിങ് പാസ്സും ഒന്നും വേണ്ട; യാത്രക്കാർ സ്മാർട്ട് ടണലിലൂടെ നടന്നാൽ മാത്രം മതി; അത്യാധുനിക ബയോമെട്രിക് സംവിധാനവുമായി ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് ടണലുകൾ പ്രവർത്തിച്ചു തുടങ്ങി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി വരുന്ന യാത്രക്കാർക്ക് പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കാൻ ഇനി 15 സെക്കൻഡ് പോലും വേണ്ട

October 11, 2018

ദുബായ്: അത്യാധുനിക ബയോമെട്രിക് സംവിധാനവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ടണലുകൾ പ്രവർത്തിച്ചു തുടങ്ങി. ഇനി ദുബായ് വഴി യാത്ര ചെയ്യുന്നവർക്ക് പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കാൻ 15 സെക്കൻഡ് പോലും വേണ്ട. യാത്രക്കാർക്ക് ഇനി മുതൽ പാസ്‌പ...

മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ ആവശ്യത്തിന് പണമില്ല; ലോകോത്തര ആരോഗ്യവിദഗ്ദനായ ശ്രീചിത്രയിലെ ഡോക്ടർക്ക് സ്‌കോളർഷിപ്പ് കിട്ടിയിട്ടും വിസ നിഷേധിച്ച് ബ്രിട്ടൻ; ലിവർപൂളിലെ കോൺഫറൻസ് മുടങ്ങിയതിന് ഇന്ത്യയിലും യുകെയിലും വൻ വിവാദം

October 10, 2018

ലണ്ടൻ: ലിവർ പൂളിൽ വച്ച് നടക്കുന്ന നിർണായക ആരോഗ്യ കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ലോകോത്തര ആരോഗ്യ വിദഗ്ധൻ സാബു. കെ.യുവിന് ബ്രിട്ടൻ വിസ നിഷേധിച്ച സംഭവം അന്താരാഷ്ട്ര തലത്തിൽ...

ദുബായിൽ മലയാളിക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം; തൃശൂർ സ്വദേശി എടുത്ത ലോട്ടറി ടിക്കറ്റിന് ലഭിച്ചത് ഏഴു കോടിയുടെ സമ്മാനം; ഭാഗ്യദേവതയുടെ അനുഗ്രഹം പങ്കിടാൻ 40 അംഗ സംഘം: രമേശ് കൃഷ്ണൻ കുട്ടിക്കും ചങ്കുകൾക്കും ഇത് ആഹ്ലാദ നിമിഷം

October 10, 2018

ദുബായ്: ദുബായിൽ വീണ്ടും മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. അഞ്ചു വർഷമായി ദുബായിലെ കാർ ടെക്നീഷ്യന്മാരായ 40 സുഹൃത്തുക്കൾ ചേർന്ന് ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പിന് ടിക്കറ്റ് എടുത്തു. അതിൽ ഭാഗ്യം കടാക്ഷിച്ചത് തൃശ്ശൂർ പാവറട്ടി സ്വദേശി രമേശ് കൃഷ്ണൻകുട്ടി...

പ്രവാസികൾ അയക്കുന്ന കാശുകൊണ്ട് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിർത്തുമ്പോഴും എന്നെങ്കിലും ഏതെങ്കിലും എംബസി എന്തിനെങ്കിലും പ്രവാസിക്ക് എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ? ഒരു കാരണവും ഇല്ലാതെ 300 പ്രവാസി സംഘടനകളുടെ അംഗീകാരം റദ്ദ് ചെയ്ത കുവൈറ്റ് എംബസിയുടെ ലക്ഷ്യം എന്താണ്? രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചാൽ പണി കിട്ടുമെന്നറിഞ്ഞ് എന്തിനാണ് എംബസി ഇങ്ങനെ പെരുമാറുന്നത്

October 09, 2018

ന്യൂഡൽഹി: കുവൈറ്റിൽ പ്രവർത്തിക്കുന്ന മൂന്നൂറോളം ഇന്ത്യൻ സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഇന്ത്യൻ എംബസിയുടെ നടപടിയിൽ പ്രതിഷേധം ശക്തം. വർഷങ്ങളായി കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനകളുടെ രജിസ്ട്രേഷൻ കാരണംകൂടാതെയാണ് എംബസി ഒഴിവാക്കിയ...

ബാലഭാസ്‌കറിന് ആദരാജ്ഞലികൾ അർപ്പിക്കാൻ ദുബായിൽ മലയാളികൾ ഒത്തു ചേർന്നപ്പോൾ അതിഥിയായി എത്തിയത് അറ്റ്‌ലസ് രാമചന്ദ്രൻ; ജയിൽ വാസത്തിന് ശേഷം ആദ്യ പൊതു പരിപാടിയിൽ പങ്കെടുത്ത അറ്റലസ് ജൂവലറി ഉടമയോട് വിശേഷം തിരക്കാൻ അഭ്യുദയകാംക്ഷികൾ

October 09, 2018

ദുബായ്: വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന് അന്തിമോപചാരം അർപ്പിക്കാൻ അറ്റല്‌സ് രാമചന്ദ്രനും. ചെക്ക് കേസിൽ ജയിൽ മോചിതനായ ശേഷം ആദ്യമായാണ് അറ്റ്‌ലസ് രാമചന്ദ്രൻ പൊതു വേദിയിലെത്തുന്നത്. വികാരസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രവാസലോകം ബാലഭാസ്‌കറിനു പ്രണാമമേകിയപ്പോഴാണ...

സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് എച്ച്1ബി വിസ നിഷേധിക്കുമെന്ന പുതിയ നിബന്ധനയിൽ ഒളിഞ്ഞിരിക്കുന്നത് അനേകം അപകടങ്ങൾ; പുതിയ പരിഷ്‌കാരം ഏതുനിമിഷവും ആരുടെയും വിസ റദ്ദാക്കാനുള്ള പഴുത്; സ്റ്റുഡന്റ് വിസക്കാരുടെ വിസാമാറ്റം തടയാൻ സെൽഫ് സഫിഷ്യൻസി സ്റ്റേറ്റ്‌മെന്റും; ഇന്ത്യക്കാരുടെ ഏറ്റവും വലിയ കുടിയേറ്റ രീതിക്ക് അമേരിക്ക കത്തിവെക്കുന്നത് ഇങ്ങനെ

October 08, 2018

ന്യൂയോർക്ക്: ഒന്നുകിൽ എച്ച്1ബി വിസ അല്ലെങ്കിൽ സ്റ്റുഡന്റ് വിസ. അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിന് പ്രധാന മാർഗങ്ങൾ ഇവ രണ്ടുമാണ്. ഇതുരണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കുടിയേറ്റ നിയന്ത്രണം ശക്തമാക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ശ്രമി...

പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ; പദ്ധതി വിഹിതം അടക്കുന്നവർ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോൾ സൗജന്യ ചികിൽസ ലഭ്യമാക്കും: ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ഏറെ ഗുണകരമായ പദ്ധതി നടപ്പാക്കുന്നത് നോർക്ക വഴി

October 08, 2018

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. വിദേശത്തു ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി നോർക്കാ റൂട്ട്‌സ് വഴിയാണ് നടപ്പിലാക്കുന്നത്. പുതിയ പദ്ധതി പ്രകാരം വിദേശത്ത...

ജിദ്ദയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; കൊല്ലം കുഴത്തുപ്പുഴ സ്വദേശി ഷിജാർ മരിച്ചത് കാർ ട്രെയിലറുമായി കൂട്ടിയിടിച്ച്

October 07, 2018

ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ജിദ്ദ സെന്റർ പോയന്റ് ജീവനക്കാരനായ മലയാളി യുവാവ് ത്തിൽ മരിച്ചു. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് ഷിജാർ മൻസിലിൽ ഷേഖ് മുതാറിന്റെ മകൻ ഷിജാർ (41) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് അൽഖുംറയിൽവെച്ച് ഷിജാർ സഞ്ച...

ഓസ്ട്രേലിയയിലെ നോർത്തൺ ടെറിട്ടോറി സർക്കാരിന്റെ പതിനായിരം ഡോളർ സഹായം; ഓണസദ്യ ഒഴിവാക്കിയും കലാപരിപാടികൾ നടത്തിയും അസോസിയേഷൻ സമാഹരിച്ചത് പതിനയ്യായിരം ഡോളറും; പ്രളയത്തിൽ കേരളത്തിന് കൈതാങ്ങാകാൻ ഡാർവിൻ മലയാളി അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് പതിമൂന്നര ലക്ഷം രൂപ

October 06, 2018

മെൽബൺ: കേരളത്തിലെ പ്രളയ ദുരിത ബാധിതർക്ക് കൈതാങ്ങുമായി ഡാർവിൻ മലയാളി അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 13 ലക്ഷം രൂപ(25,000 ഡോളർ) കൈമാറി. ഡാർവിനിലെ മലയാളികളുടെ നാടിനോടുള്ള കടപ്പാടായിരുന്നു ധന ശേഖരണം. ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ഡാർവി...

ഡോളർ 75-ലേക്കും പൗണ്ട് 97-ലേക്കും യൂറോ 85-ലേക്കും; നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് കോളടിച്ചപ്പോൾ നാട്ടിൽനിന്നും പണംകൊണ്ടുപോയി ജീവിക്കുന്ന വിദ്യാർത്ഥികളുടെ പോക്കറ്റ് കീറുന്നു; വിദേശത്ത് പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്നവർ തൽക്കാലം പൂതിമാറ്റിവെക്കുക; വിദേശത്ത് പഠിക്കുന്നവർ എങ്ങനെയും ജോലി ചെയ്ത് ഫീസ് അടയ്ക്കട്ടെ

October 06, 2018

അനുദിനമെന്നോണം രൂപയുടെ മൂല്യം കുത്തനെ താഴേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലില്ലാത്തവിധത്തിലുള്ള തകർച്ചയെയാണ് രൂപ ഇപ്പോൾ നേരിടുന്നത്. ഒരു ഡോളർ വേണമെങ്കിൽ 75 രൂപ കൊടുക്കണമെന്നതാണ് സ്ഥിതി. പൗണ്ട് 97-ലേക്കും യൂറോ 85-ലേക്കും കയറിയിരിക്കുകയാണ്. പ...

ബ്രെക്‌സിറ്റിനുശേഷം ഡിപ്പൻഡന്റ് വിസ ലഭിക്കണമെങ്കിൽ തൊഴിലുടമയുടെ സ്‌പോൺസർഷിപ്പ് നിർബന്ധം; ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുത്തിയിരിക്കുന്നതിനാൽ ഇന്ത്യയെ ഇ-വിസയിലും ഉൾപ്പെടുത്തില്ല; യൂറോപ്യൻ പൗരന്മാരെ നിയന്ത്രിക്കാനുള്ള നീക്കം തിരിച്ചടിയാവുക ഇന്ത്യക്കാർക്കെന്ന് റിപ്പോർട്ടുകൾ

October 05, 2018

പതിറ്റാണ്ടുകൾക്കിടെ സ്വീകരിച്ച ഏറ്റവും സുശക്തമായ ഇമിഗ്രേഷൻ നയം കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. യൂറോപ്യൻ യൂണിയനുമായി കരാറിലെത്തിയാലും ഇല്ലെങ്കിലും, ബ്രെക്‌സിറ്റിനുശേഷം കുടിയേറ്റനിയമം ആഗോളതലത്തിൽ ഒന്ന...

തനിക്ക് ലഭിച്ച ഭാഗ്യദേവതയുടെ കടാക്ഷം 'ഒളി മങ്ങാതെ' മറ്റൊരു മലയാളിക്കും സമ്മാനിച്ച് ജോർജ് മാത്യു; 23 കോടി ഭാഗ്യം നേടിയ ജോർജ് 'മുഹമ്മദ് കുഞ്ഞിക്ക്' നൽകിയത് 13 കോടിയുടെ ഭാഗ്യം! അബുദാബി ബിഗ് ടിക്കറ്റിൽ മലയാളികൾ നേടിയ ഭാഗ്യക്കൊയ്ത്ത് കേട്ട് ആഹ്ലാദം നിറഞ്ഞ് പ്രവാസികൾ; ഇത് 'കാണാൻ പോകുന്ന കൺമണി' നൽകിയ ഭാഗ്യമെന്ന് വിശ്വസിച്ച് ജോർജ്

October 04, 2018

അബുദാബി : ഭാഗ്യദേവതയുടെ കടാക്ഷം ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അയാൾക്ക് അത് മറ്റൊരാളിലേക്ക് പകരാനും സാധിക്കും. അത്തരമൊരു വാർത്തയാണ് ഇപ്പോൾ അബുദാബിയിലെ പ്രവാസികളുടെ ഇടയിൽ നിന്നും പുറത്ത് വരുന്നത്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നടന്ന അത്...

രൂപയുടെ മൂല്യമിടിഞ്ഞതോടെ ഖത്തർ റിയാലിന് വൻ ഉണർവ്; റിയാലിന് 20.15 രൂപ വരെ വിനിമയ നിരക്ക് ഉയർന്നതോടെ നാട്ടിലേക്ക് പണമയയ്ക്കാൻ പ്രവാസികളുടെ തിരക്ക്; ഓൺലൈൻ ബാങ്കിങ് വഴി റെക്കോർഡ് വേഗത്തിൽ പണം ഒഴുകുന്നതിന് പിന്നാലെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അറിയിച്ച് മണി എക്‌സ്‌ചേഞ്ചുകൾ

October 04, 2018

ദോഹ : ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിന്റെ മുന്നിൽ 73.41 ആയി താഴ്ന്ന അവസരത്തിൽ നാട്ടിലേക്ക് പണമയയ്ക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. ഖത്തർ റിയാലിന്റെ വിനിമയ നിരക്ക് 20 കടന്നതോടെ ധൃതി പിടിച്ച് പ്രവാസികൾ പണമയയ്ക്കുകയാണ്. ഒരു റിയാലിന് ഇന്നലെ 20.15 രൂപയായിരുന്...

MNM Recommends